Latest Updates
-
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ
ഷോപ്പിംഗിന് പോയാല്‍ കണക്കില്ലാതെ പണം ചിലവാകുന്നുണ്ടോ, നിയന്ത്രിക്കാന്‍ വഴികളുണ്ട്
അവധി ദിവസങ്ങളില്‍ പുറത്തുപോകുന്നതും ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും ഷോപ്പിംഗ് ചെയ്യുന്നതുമെല്ലാം ഇന്നത്തെ കാലത്ത് ജീവിതശൈലിയുടെ ഭാഗമായിട്ടുണ്ട്, പ്രത്യേകിച്ച് നഗരങ്ങളില്‍. ഷോപ്പിംഗ് ചെയ്യുമ്പോള്‍ കീശ കാലിയായത് പോലും പലരും അറിയാറില്ല. കാരണം കാഷ്ലെസ്സ് ഡെലിവറിയുടെ കാലത്ത് ഫോണ്‍ വഴിയാണ് മിക്കവരുടെയും ഇടപാടുകള്‍. അങ്ങനെ എപ്പോഴെങ്കിലും പേയ്മെന്റ് നടത്തുമ്പോഴാരിക്കും സോറി, നിങ്ങളുടെ അക്കൗണ്ടിലെ പൈസയൊക്കെ തീര്‍ന്നുവെന്ന് ഫോണ്‍ ക്ഷമാപണം നടത്തുന്നത്. എന്നാലും നമ്മള് വിടില്ല, ക്രെഡിറ്റ് കാര്‍ഡ് ഉള്ളപ്പോള്‍ എന്തിന് ഭയക്കണം. പക്ഷേ ക്രെഡിറ്റ് കാര്‍ഡ് ബില്ല് വരുമ്പോള്‍ മിക്കവരുടെയും കണ്ണ് തള്ളും. ഇനി അതല്ല, കയ്യിലുള്ള പണം കൊടുത്താണ് ഷോപ്പിംഗ് നടത്തുന്നതെങ്കിലും പലപ്പോഴും ഷോപ്പിംഗ് അതിരുവിട്ട് കയ്യിലുള്ളതെല്ലാം കൊടുക്കേണ്ട അവസ്ഥയിലേക്ക് എത്തും.

ഷോപ്പിംഗിനിടെയുള്ള ഈ അമിത ചിലവിടല്‍ ധനികരുടെ മാത്രം ശീലമല്ല. മിക്കയാളുകളും ഈ ശീലത്തിന് അടിമകളാണ്. ഓഫര്‍ എന്ന വാക്ക് കേട്ടാല്‍ ഷോപ്പിംഗിന് ഓടുന്നവരാണ് മിക്കവരും. എന്നാല്‍ ഓഫര്‍ ട്രാപ്പില്‍ വീണ് അനാവശ്യമായതെല്ലാം വാങ്ങിക്കൂട്ടുകയും ചെയ്യും. ഈ അമിത ചിലവിടല്‍ നിയന്ത്രിക്കണമെന്ന ആഗ്രഹം മിക്കവര്‍ക്കും ഉണ്ടെങ്കിലും അത് നടക്കാറില്ല എന്നതാണ് സത്യം. ചിലപ്പോഴെല്ലാം മറ്റുള്ളവര്‍ക്കൊപ്പം ഷോപ്പിംഗ് നടത്തുന്നതും വിനയാകാറുണ്ട്. ഇതിന്റെയെല്ലാം പരിണിതഫലം വരവില്‍ കവിഞ്ഞ ചിലവിടലാണ്.
എന്താണ് ഇതിനൊരു പോംവഴി. ആവശ്യമുള്ളപ്പോള്‍ മാത്രമേ ഷോപ്പ് ചെയ്യുകയുള്ളുവെന്നും ആവശ്യമുള്ളവ മാത്രമേ വാങ്ങുകയുള്ളുവെന്നും പലരും പലപ്പോഴും ശപഥമെടുത്തിട്ടുണ്ടാകും. പക്ഷേ അതെല്ലാം വിഫലമാകുകയും ചെയ്തിട്ടുണ്ടാകും. എന്നാല്‍ കയ്യിലുള്ള പണത്തെ കുറിച്ച് വ്യക്തമായ ബോധ്യം നിലനിര്‍ത്തി, അര്‍ത്ഥവത്തായി അത് ചിലവഴിക്കാന്‍ ചില വഴികളുണ്ട്.
വെറുതെ പൈസ കളഞ്ഞു എന്ന കുറ്റബോധം തോന്നാത്ത വിധം പണം ചിലവഴിക്കാനുള്ള അഞ്ച് വഴികളിതാ.
കയ്യിലുള്ള പണം അറിഞ്ഞ് ചിലവഴിക്കുക
ഷോപ്പിംഗിന് പോകുമ്പോള്‍ കയ്യില്‍ അല്ലെങ്കില്‍ അക്കൗണ്ടില്‍ എത്ര പണം ഉണ്ടെന്നുണ്ടത് പരിശോധിക്കുക. അതില്‍ ഷോപ്പിംഗിനായി എത്ര ചിലവഴിക്കാന്‍ കഴിയുമെന്ന് തിട്ടപ്പെടുത്തുക. അത് ഫോണിലെ നോട്ട് ആപ്പിലോ മനസ്സിലോ കുറിച്ചിടുക. ഷോപ്പിംഗ് ആരംഭിക്കുമ്പോള്‍ വാങ്ങുന്ന ഓരോ സാധനത്തിന്റെയും വില മൊത്തം തുകയില്‍ നിന്നും കുറച്ചുകൊണ്ടിരിക്കുക. ആവശ്യം എന്നതിനേക്കാള്‍ അത്യാവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക. ആ പണം തീരുമ്പോള്‍ ഷോപ്പിംഗ് നിര്‍ത്തുക. ഈ നയം തുടര്‍ന്നാല്‍ അനാവശ്യ ചിലവിടല്‍ നിയന്ത്രിക്കാനാകും. കണ്ട് ഇഷ്ടപ്പെടുന്നത് മുഴുവന്‍ വാങ്ങിക്കില്ല.
ഉത്സവ സീസണുകളില്‍ പ്രത്യേകശ്രദ്ധ
ഉത്സവങ്ങള്‍ വരുമ്പോഴാണ് ഷോപ്പിംഗ് നമ്മുടെ കഴുത്തറുക്കുക. പ്രിയപ്പെട്ടവര്‍ക്ക് വസ്ത്രങ്ങളോ മറ്റ് ഗിഫ്റ്റുകളോ വാങ്ങാതിരിക്കാന്‍ കഴിയില്ലെന്നുള്ള അവസ്ഥയില്‍ വലിയൊരു തുക അതിനായി നീക്കിവെക്കേണ്ടതായി വരും. എന്നാല്‍ കൃത്യമായൊരു ബജറ്റ് തയ്യാറാക്കി അത്തരം അവസരങ്ങളെ നേരിടുക. എല്ലാവര്ക്കും ഒരേ നിരക്കിലുള്ള സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുക. വിലകൂടിയത് വാങ്ങി കുറ്റബോധം വരുന്ന അവസ്ഥ ഒഴിവാക്കുക. ഗിഫ്റ്റുകള്‍ വാങ്ങുമ്പോള്‍ അത് കൊടുക്കുന്നയാള്‍ക്ക് മാത്രമല്ല നമുക്കും മനസ്സില്‍ സന്തോഷമായിരിക്കണം ഉണ്ടാകേണ്ടത്.
മറ്റുള്ളവര്‍ക്ക് വേണ്ടി വാങ്ങുമ്പോള്‍ ആവശ്യം പരിഗണിക്കുക
വിവാഹം, ഗൃപ്രവേശം, ജന്മദിനം പോലുള്ള അവസരങ്ങളില്‍ മറ്റുള്ളവര്‍ക്ക് ഗിഫ്റ്റ് വാങ്ങുമ്പോള്‍ നമ്മുടെ ഇഷ്ടത്തേക്കാളേറെ അവരുടെ ആവശ്യവും നമ്മുടെ ബജറ്റും പരിഗണിക്കുക. അവരെ ഞെട്ടിപ്പിക്കുന്ന, വിലകൂടിയ ഗിഫ്റ്റ് ആയിരിക്കും നിങ്ങളുടെ മനസ്സില്‍. എന്നാല്‍ ആ ഗിഫ്റ്റ് അവര്‍ക്ക് എത്രത്തോളം ഉപയോഗപ്പെടുമെന്ന കാര്യം ചിന്തിക്കുക. അതിന്റെ വിലയേക്കാള്‍ പ്രായോഗികമായ ഉപയോഗങ്ങള്‍ക്ക് പരിഗണന നല്‍കുക. അത് അവര്‍ക്ക് തീര്‍ച്ചയായും സംതൃപ്തി നല്‍കും.
ഗിഫ്റ്റ് കാര്‍ഡുകള്‍ ഉപയോഗപ്പെടുത്തുക
മറ്റുള്ളവര്‍ക്കായി ഷോപ്പ് ചെയ്യുമ്പോള്‍ ഗിഫ്റ്റ് കാര്‍ഡുകള്‍, പാക്കേജുകള്‍, ഡീലുകള്‍ എന്നിവ പ്രയോജനപ്പെടുത്തുക. ആശയക്കുഴപ്പം ഒഴിവാക്കാനാകും. അതുപോലെ ബോണസ് പോയിന്റുകളും മറ്റ് റിവാര്‍ഡുകളും സമ്മാനം വാങ്ങുന്നതിനായി മാറ്റിവെക്കുക.
സമയത്തിന്റെ വില തിരിച്ചറിയുക
ഒഴിവ് ദിവസങ്ങളിലും അവധിക്കാലത്തുമാണ് ഏറ്റവുമധികം ഷോപ്പിംഗും മറ്റ് ചിലവുകളും ഉണ്ടാകുന്നത്. സമയം കളയുക എന്നതാണ് ഇതിന് പിന്നിലെ ഒരു ചിന്ത. എന്നാല്‍ സമയത്തിന്റെ വില തിരിച്ചറിയുകയാണ് ഇവിടെ വേണ്ടത്. പ്രിയപ്പെട്ടവര്‍ക്കൊപ്പം ഫലപ്രദമായി സമയം ചിലവഴിക്കാനുള്ള വഴി കണ്ടെത്തുക. ഷോപ്പിംഗ് ഓര്‍മ്മകള്‍ ഒരിക്കലും മനസ്സില്‍ തങ്ങിനില്‍ക്കില്ലെന്ന് ഓര്‍ക്കുക. ചിലപ്പോള്‍ അവ ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത തരത്തില്‍ ഭാരിച്ച ചിലവ് നല്‍കുകയും ചെയ്യും. അതുകൊണ്ട് അവധി ദിനങ്ങള്‍ എങ്ങനെ ചിലവഴിക്കണമെന്ന് പ്രിയപ്പെട്ടവരോടും ആലോചിച്ച് മുന്‍കൂട്ടി നിശ്ചയിക്കുക. അതുപ്രകാരം ഏറ്റവും മികച്ച രീതിയില്‍, മനസ്സിന് സന്തോഷം നല്കുന്ന രീതിയില്‍ സമയം ചിലവഴിക്കുക.



Click it and Unblock the Notifications
