Latest Updates
-
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം? -
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും?
ഒരു സ്വപ്നവും അസാധ്യമല്ല ഈ ശീലങ്ങള്‍ കൂടെയുണ്ടെങ്കില്‍, സമ്പന്നര്‍ക്ക് തുണയാകുന്ന ശീലങ്ങള്‍
പണക്കാരുടെയു ജീവിതവിജയം നേടിയവരുടെയും ജീവിതം സൂക്ഷ്മമായി പരിശോധിച്ചാല്‍ അവര്‍ ജീവിതത്തില്‍ ഉടനീളം ചില ശീലങ്ങള്‍ പിന്തുടര്‍ന്നിരുന്നതായി കാണാന്‍ കഴിയും. എത്ര വലിയ വിജയത്തിലും സമ്പന്നതയിലും അവര്‍ ഈ ശീലങ്ങള്‍ കൈമോശം വരുത്തിയിട്ടില്ല. ലക്ഷ്യങ്ങളില്‍ എത്തിച്ചേരാനും ആഗ്രഹങ്ങളും സ്വപ്നങ്ങളും സഫലമാക്കാനും അവരെ സഹായിച്ചതില്‍ ഈ ശീലങ്ങള്‍ക്ക് വലിയ പങ്കുണ്ട്. അതിരാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ലക്ഷ്യങ്ങള്‍ തിരിച്ചറിയുന്നത് വരെ ജീവിതവിജയവും സമ്പത്തും നേടിയവരില്‍ പൊതുവായി കാണുന്ന ചില ശീലങ്ങള്‍ പരിശോധിക്കാം.

അതിരാവിലെ എഴുന്നേല്ക്കല്
സമയത്തിന്റെ മൂല്യം തിരിച്ചറിഞ്ഞവര്‍ക്കേ വിജയത്തിലേക്ക് എത്താന്‍ കഴിയുകയുള്ളൂ. ജീവിതത്തില്‍ വിജയം നേടിയ മിക്ക ആളുകളും അതിരാവിലെ എഴുന്നേല്ക്കുകയും രാത്രി നേരത്തെ കിടക്കുകയും ചെയ്യന്നവരാണ്. നേരത്തെ എഴുന്നേല്ക്കേല്ക്കുമ്പോള് പ്രഭാതത്തിന്റെ സമാധാന അന്തരീക്ഷവും നിശബ്ദതയും മനസ്സിന് ഉന്മേഷം നല്‍കും. ദിവസത്തിന് നല്ല തുടക്കം നല്‍കും. ആ ദിവസം ചെയ്യേണ്ട കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാനും ഏതൊക്കെ കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് തീരുമാനിക്കാനും സമയം ലഭിക്കും. രാവിലെ എഴുന്നേല്‍ക്കുന്നത് തന്നെ ഒരു നേട്ടമായി കരുതാം. അതിനാല്‍ ആ ദിവസത്തെ ആത്മവിശ്വാസത്തോടെ നേരിടാന്‍ കഴിയും.
മുന്‍കൈ എടുക്കല്‍
മറ്റുള്ളവരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് കാത്തുനില്‍ക്കുകയോ മറ്റുള്ളവരെ കാത്തുനില്‍ക്കുകയോ ചെയ്യാതെ കാര്യങ്ങള്‍ ചെയ്യാന്‍ മുന്‍കൈ എടുക്കുന്നവര്‍ക്ക് ജീവിതത്തില്‍ വിജയവും സമ്പത്തും കൈവരും. അവരുടേതായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുകയും അതിലൂടെ മറ്റുള്ളവരേക്കാള്‍ കാര്യങ്ങളില്‍ മുമ്പിലെത്തുകയും ചെയ്യുന്നവരായിരിക്കും ഇവര്‍.
നെറ്റ്വര്ക്കിംഗ്
സമ്പന്നരുടെയും വിജയം നേടിയവരുടെയും മറ്റൊരു പ്രധാനപ്പെട്ട സ്വഭാവം പുതിയ പുതിയ ആളുകളുമായി പരിചയപ്പെടുകയും ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നതാണ്. ഇത്തരം ബന്ധങ്ങള്‍ ലക്ഷ്യങ്ങളിലേക്ക് എത്താനും വളര്‍ച്ചയ്ക്കും നമ്മളെ ഏറെ സഹായിക്കും. ഈ ബന്ധങ്ങളിലൂടെ പുതിയ അവസരങ്ങള്‍ വന്നുചേരുകയും കൂടുതല്‍ പിന്തുണ ലഭ്യമാകുകയും ചെയ്യുന്നു.
ആരോഗ്യകരമായ ജീവിതശൈലി
സമ്പത്ത് ഉണ്ടെന്ന് കരുതി ആരോഗ്യകരമായ ജീവിതശൈലിയില്‍ നിന്ന് പിന്നോട്ട് പോകുന്നവരല്ല വിജയം നേടിയവരും സമ്പന്നരും. അവര്‍ ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം നല്കുന്നു. സ്ഥിരമായ വ്യായാമം, സമീകൃത ആഹാരം, ആവശ്യത്തിന് ഉറക്കം എന്നിവയെല്ലാം അവരുടെ വിജയത്തിന്റെ ഭാഗമാണ്. ശാരീരികമായും മാനസികമായും ആരോഗ്യത്തോടെയും ശക്തമായും ഇരിക്കാനും ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അവ സഹായിക്കുന്നു.
ഫിനാന്‍സ് പ്ലാനിംഗ്
നമ്മുടെ കയ്യില്‍ വന്നുചേരുന്ന പണവും സാമ്പത്തികകാര്യങ്ങളും കൃത്യമായി ആസൂത്രണം ചെയ്യല്‍ സമ്പത്ത് ഉണ്ടാക്കുന്നതിലും വിജയം നേടുന്നതിലും വളരെ പ്രധാനമാണ്. പണം വളരെ ബുദ്ധിപൂര്‍വ്വം, ശരിയായി ചിലവഴിക്കണം. നിക്ഷേപങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. സാമ്പത്തിക ആസൂത്രണത്തില്‍ ബഡ്ജറ്റിംഗ് വളരെ പ്രധാനമാണ്. നിക്ഷേപവും സാമ്പത്തിക ആസൂത്രണവും സമ്പത്ത് വളര്‍ത്താനും ഭാവി സുരക്ഷിതമാക്കാനും സഹായിക്കും.
ഉല്‍പ്പാദനക്ഷമത
ഉല്‍പ്പാദനക്ഷമതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സമ്പന്നരുടെയും വിജയം നേടിയവരുടെയും പ്രധാനപ്പെട്ട ശീലമാണ്. ചെയ്യാനുള്ള ജോലികള്‍ കൃത്യസമയത്ത് ചെയ്യുകയും പ്രാധാന്യമുള്ള ജോലികള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുന്നതാണ് ഉല്‍പ്പാദനക്ഷമത. ജോലി ചെയ്യണം എന്നതുകൊണ്ട് എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുന്നത് ഉല്‍പ്പാദനക്ഷമത അല്ല. സമയത്തെ വിവേകപൂര്‍വ്വം വിനിയോഗിച്ച് കുറഞ്ഞ സമയം കൂടുതല്‍ നേട്ടം ഉണ്ടാക്കുന്നതാണ് ഉല്‍പ്പാദനക്ഷമത.
നിരന്തരമായ പുരോഗതി
നിരന്തരം പുരോഗതി കൈവരിക്കാനുള്ള വഴികള്‍ തേടുന്നവരായിരിക്കും വിജയം നേടിയ ആളുകള്‍. അതിന് സാധ്യമായതെല്ലാം അവര്‍ ചെയ്യും. അനുഭവങ്ങളില്‍ നിന്നും തെറ്റുകളില്‍ നിന്നും അവര്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളും. മറ്റുള്ളവരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും പരിഗണിക്കും. അവ കൂടി കണക്കിലെടുത്ത് പ്രവര്‍ത്തിക്കും. സ്വയം കൂടുതല്‍ മെച്ചപ്പെടുന്നതിനുള്ള അവസരങ്ങളായാണ് അവര്‍ പരാജയങ്ങളെ കാണുന്നത്.
വിനയം, എളിമ
വിനയവും എളിമയും വിജയവും സമ്പത്തും നേടുന്നവരുടെ പ്രധാനപ്പെട്ട മറ്റൊരു ശീലമാണ്. ഇവര്‍ മറ്റുള്ള ആളുകളോട് വളരെ നന്നായി പെരുമാറും. വിജയം ഒറ്റയ്ക്കല്ല, മറ്റുള്ളവരുടെ കൂടി സഹകരണത്തോടെ നേടുന്നതാണെന്ന ബോധ്യം അവര്‍ക്കുണ്ടാകും. തങ്ങളുടെ വിജയത്തില്‍ മറ്റുള്ളവര്‍ക്കുള്ള പങ്കിനെ അംഗീകരിക്കുകയും അവരെയും വളര്‍ച്ചയിലേക്ക് കൈ പിടിച്ച് ഉയര്‍ത്തുകയും ചെയ്യുന്നവരാണ് വീണ്ടും വീണ്ടും വിജയത്തിലേക്ക് എത്തുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications