Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
എന്നും രാവിലെ ഇക്കാര്യങ്ങള്‍ ചെയ്താല്‍ പണവും സമ്പത്തും ഐശ്വര്യവും തേടിവരും
പണമുണ്ടാക്കുക, സമ്പാദിക്കുക, സാമ്പത്തിക സ്ഥിരത കൈവരിക്കുക എന്നതെല്ലാം ഏതൊരു മനുഷ്യന്റെയും വളരെ അടിസ്ഥാനപരമായ ആഗ്രഹങ്ങളാണ്. ജീവിതത്തിലെ സാമ്പത്തിക പ്രശ്നങ്ങള്‍ തീരാനും പണവും സമ്പത്തും ഐശ്വര്യവും ആകര്‍ഷിക്കാനും ചില ശീലങ്ങളിലൂടെ നമുക്ക് സാധിക്കും. സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് അടുക്കാനും അവ നേടിയെടുക്കാന്‍ സഹായിക്കുന്നതിനും എന്നും രാവിലെ ചെയ്തുശീലിക്കാവുന്ന ചില കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

പോസിറ്റീവ് ആയ ദൃഢനിശ്ചയങ്ങള്‍
നിങ്ങളെ കുറിച്ചും നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെ കുറിച്ചും വളരെ പോസിറ്റീവ് ആയ ദൃഢനിശ്ചയങ്ങള്‍ ചെയ്യുക. എനിക്ക് ആ ലക്ഷ്യങ്ങളിലെത്താന്‍ കഴിയും, എനിക്ക് മികച്ച സാമ്പത്തിക ശീലങ്ങളുണ്ട് തുടങ്ങിയ ആത്മവിശ്വാസങ്ങള്‍ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് കൂടുതല്‍ പ്രചോദിതരായി നീങ്ങാന്‍ നിങ്ങളെ സഹായിക്കും.
മനസ്സില്‍ കാണുക
സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയ നിങ്ങളെ മനസ്സില്‍ സങ്കല്പ്പിച്ചുനോക്കുക. സാമ്പത്തികമായ എല്ലാ ലക്ഷ്യങ്ങളും നേടിക്കഴിഞ്ഞാലുള്ള അവസ്ഥയെ കുറിച്ച് ചിന്തിക്കുക. വിജയത്തിലേക്ക് നടന്നടുക്കുന്നതിനായി മനസ്സിനെ പ്രാപ്തമാക്കാന്‍ അതിലൂടെ സാധിക്കും.
ലക്ഷ്യങ്ങള്‍ കൃത്യമാക്കുക
സാമ്പത്തികമായി അഭിവൃദ്ധിപ്പെടുന്നത് വെറുതെ സ്വപ്നം കണ്ടത് കൊണ്ടായില്ല. അതിനുവേണ്ട പരിശ്രമങ്ങള്‍ എല്ലാ ദിവസവും ഉണ്ടാകണം. എന്നും രാവിലെ അന്ന് ചെയ്യാന്‍ സാധിക്കുന്ന 3-5 ചെറിയ സാമ്പത്തിക ലക്ഷ്യങ്ങള്‍ വെക്കുക. അത് നേടിയെടുക്കാന്‍ ശ്രമിക്കുക. അതിലൂടെ നിങ്ങളുടെ വലിയ സാമ്പത്തിക ലക്ഷ്യങ്ങള്‍ എളുപ്പത്തില്‍ നേടിയെടുക്കാന്‍ സാധിക്കും.
ചെയ്യേണ്ട കാര്യങ്ങള്‍ പരിശോധിക്കുക
എല്ലാ ദിവസവും രാവിലെ നിങ്ങളുടെ കലണ്ടര്‍ പരിശോധിച്ച് അന്ന് ചെയ്യാനുള്ള കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കിവെക്കുക. ചെയ്യാനുള്ള കാര്യങ്ങള്‍ക്ക് മുന്‍ഗണനാക്രമം തയ്യാറാക്കുക. ഈയൊരു ശീലം സാമ്പത്തിക ലക്ഷ്യത്തിലേക്ക് എത്താനുള്ള നിങ്ങളുടെ കഴിവിനെ വലിയ രീതിയില്‍ സ്വാധീനിക്കും.
വ്യായാമം
വ്യായാമം ശരീരത്തിന് മാത്രമല്ല, മനസ്സിനും ഉണര്‍വ്വും ഫോക്കസും നല്‍കും. രാവിലെ വ്യായാമം ചെയ്യുന്നതിലൂടെ ഏകാഗ്രത വര്‍ധിക്കും. ദിവസത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള ഏറ്റവും മികച്ച കാര്യങ്ങളിലൊന്ന് രാവിലെ വ്യായാമം ചെയ്യുക എന്നതാണ്. ഫോക്കസ് ഉള്ള ഒരാള്‍ക്ക് തന്റെ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്നും അതിലേക്ക് എത്താന്‍ ഇന്ന് എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്നും കൃത്യമായ ബോധ്യം ഉണ്ടായിരിക്കും.
ധ്യാനം
ധ്യാനിക്കുന്നതിലൂടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ഉത്കണ്ഠ ഇല്ലാതാക്കാനും സാധിക്കും. മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും ഒരു വ്യക്തിയുടെ സാമ്പത്തികമായ തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവിനെ ദോഷകരമായി ബാധിക്കും. ഇതൊഴിവാക്കാന്‍ ദിവസവും രാവിലെ ധ്യാനിക്കുക.
വായന
ഉല്‍പ്പാദനക്ഷമമായ എന്തെങ്കിലും കാര്യം ചെയ്ത് ഒരു ദിവസം ആരംഭിക്കുന്നത് സാമ്പത്തികലക്ഷ്യങ്ങളിലേക്ക് അടുക്കാന്‍ സഹായിക്കും. പേഴ്സണല്‍ ഫിനാന്‍സിനെ കുറിച്ചോ സമ്പത്തുണ്ടാക്കുന്നതിനെ കുറിച്ചോ ഉള്ള പുസ്കതങ്ങള്‍ വായിക്കുന്നതിനായി എന്നും അരമണിക്കൂര്‍ ചിലവഴിക്കുക. ഇത് രാവിലെ തന്നെ ആകുന്നതാണ് നല്ലത്. സാമ്പത്തിക അറിവുകള്‍ മെച്ചപ്പെടുത്തുന്നത് മികച്ച സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കും.
പോഡ്കാസ്റ്റുകള്‍ കേള്‍ക്കുക
പേഴ്സണല്‍ ഫിനാന്സുമായോ സംരഭകത്വവുമായോ ബന്ധപ്പെട്ട പോഡ്കാസ്റ്റുകള്‍ കേള്‍ക്കുക. ഓഫീസിലേക്ക് പോകുന്ന വഴിക്കോ വീട്ടില്‍ മറ്റെന്തെങ്കിലും ജോലികള്‍ ചെയ്യുമ്പോഴോ ഇക്കാര്യം നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്. പുതിയ കാര്യങ്ങളും തന്ത്രങ്ങളും പഠിക്കാനും പ്രചോദിതരാകാനും മികച്ച ഒരു ശീലമാണിത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
