Latest Updates
-
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ
ദിവസം പതിനായിരം രൂപ വരെ ലാഭം, വീട്ടമ്മമാര്‍ക്ക് പരീക്ഷിച്ച് നോക്കാവുന്ന 5 ബിസിനസ്സ് ഐഡിയകള്‍
സ്വന്തം കാലില്‍ നില്ക്കണമന്നുള്ളത് ഏത് പ്രായത്തിലുള്ള സ്ത്രീയും ആഗ്രഹിക്കുന്ന കാര്യമാണ്. വിവാഹത്തോടെ വീട്ടുജോലികളിലേക്ക് മാത്രമായി ഒതുങ്ങുന്ന സ്ത്രീകള്‍ പഴങ്കഥയായി കഴിഞ്ഞു. വിവാഹശേഷവും ജോലി തുടരുന്നവരും ഏതെങ്കിലും രീതിയില്‍ വരുമാനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരുമാണ് ഇന്നത്തെ കാലത്തെ സ്ത്രീകള്‍. സ്വന്തം കാലില്‍ നില്‍ക്കണമെന്നും സ്വന്തം ആവശ്യങ്ങള്‍ക്കും കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കും തന്റെ ഒരു ഭാഗത്ത് നിന്നും സാമ്പത്തികസഹായം ഉണ്ടാകണമെന്നും അവള് ആഗ്രഹിക്കുന്നുണ്ട്.

ഇന്റെര്‍നെറ്റ് യുഗത്തിലാണ് നമ്മള് ജീവിക്കുന്നത്. വീട്ടിലിരുന്ന് കൊണ്ട് വരുമാനം നേടണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് നിരവധി അവസരങ്ങള്‍ ഇന്റെര്‍നെറ്റ് നല്‍കുന്നുണ്ട്. പലവിധ കഴിവുകളും പാഷനുകളും വരുമാനമാക്കി മാറ്റുന്ന അനവധി സ്ത്രീകളുടെ കഥകള്‍ സോഷ്യല്‍മീഡിയയില്‍ ദിനംപ്രതി നമ്മള് കാണുന്നുണ്ട്. വീട്ടുവിശേഷങ്ങള്‍ പറഞ്ഞും ഭക്ഷണം ഉണ്ടാക്കിയും യാത്ര ചെയ്തുമെല്ലാം പലരും വരുമാനമുണ്ടാക്കുന്നുവെന്നത് ഇന്റെര്‍നെറ്റും ഡിജിറ്റല്‍ മാധ്യമങ്ങളും നല്കുന്ന വരുമാനസാധ്യതകളില് ചിലതാണ്.
കഴിവുകളും താല്‍പ്പര്യങ്ങളും വരുമാന മാര്‍ഗ്ഗമാക്കി മാറ്റാനുള്ള അളവറ്റ അവസരങ്ങളാണ് ഇന്റെര്‍നെറ്റ് നല്‍കുന്നത്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. കാരണം പുരുഷന്മാരെ അപേക്ഷിച്ച് സ്ഥിരം ജോലി ചെയ്യാത്ത സ്ത്രീകളാണ് കൂടുതല്‍. അങ്ങനെയുള്ള സ്ത്രീകള്‍ക്ക് ഉപകാരപ്പെടുന്ന ബിസിനസ് ഐഡിയകളാണ് ഇനി പറയുന്നത്.
ഗിഫ്റ്റ് ബാസ്കറ്റുകള്
ക്രിയേറ്റീവ് ആയ വീട്ടമ്മമാര്‍ക്ക് യോജിച്ച ഏറ്റവും മികച്ച ബിസിനസ് ഐഡികയകളില് ഒന്നാണ് ഗിഫ്റ്റ് ബാസ്കറ്റുകള്. ഇന്ന് മിക്കവരും പല അവസരങ്ങളിലായി പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നവരാണ്. പല ബിസിനസുകളും അവരുടെ ഉപഭോക്താക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെല്ലാം ഗിഫ്റ്റുകള്‍ നല്‍കാറുണ്ട്. ഇത്തരം ഗിഫ്റ്റുകള്‍ ആവശ്യാനുസരണം തയ്യാറാക്കി മനോഹരമായി പാക്ക് ചെയ്തുനല്കുന്ന നിരവധി പേരുണ്ട്. സത്രീകള്‍ക്ക് സംരംഭകത്വം തുടങ്ങാനുള്ള ഏറ്റവും മികച്ച ആശയമാണിത്.
പപ്പട നിര്‍മ്മാണം
പപ്പട നിര്‍മ്മാണത്തിലൂടെ സംരഭകരായി മികച്ച ബിസിനസ് വ്യക്തിത്വങ്ങളായി വളര്‍ന്ന നിരവധിപേരുണ്ട്. വളരെ കുറഞ്ഞ മുതല്‍മുടക്കില്‍ ചെറിയൊരു സ്ഥലത്ത് നടത്താവുന്ന ബിസിനസ് ആണിത്. അതേസമയം വിപണിയില്‍ പപ്പടത്തിന് വലിയ ഡിമാന്‍ഡും ആണ്. ഇതിലൂടെ ബിസിനസിലേക്ക് ഇറങ്ങിയാല്‍ വനിതകള്‍ക്ക് ലാഭം കൊയ്യാമെന്ന് ഉറപ്പാണ്.
മെഴുകുതിരി നിര്‍മ്മാണം
ക്രിയേറ്റീവ് ആയിട്ടുള്ളവര്‍ക്ക് ചെയ്യാവുന്ന മറ്റൊരു മികച്ച സംരംഭക ആശയമാണ് മെഴുകുതിരി നിര്‍മ്മാണം. സമ്മാന ഉദ്ദേശ്യത്തോടെയുള്ള ഫാന്‍സി മെഴുകുതിരികള്‍ക്ക് വിപണിയില്‍ നിരവധി ആവശ്യക്കാരുണ്ട്. വളരെ കുറഞ്ഞ മുതല്‍ മുടക്ക് മാത്രമാണ് അതിന് ആവശ്യം. മെഴുകുതിരി നിര്‍മ്മാണത്തിലൂടെ ദിലസം പതിനായിരം രൂപ വരെ ലാഭം കൊയ്യുന്ന ആളുകള്‍ ഉണ്ട്.
ഇ-ബുക്ക് പബ്ലിഷിംഗ്
മികച്ച വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിട്ടും വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ കാരണം ജോലിക്ക് പോകാന്‍ കഴിയാത്തവര്‍ക്ക് ഇ-ബുക്ക് പബ്ലിഷിംഗ് മികച്ച ബിസിനസ് ആശയമാണ്. പ്രിന്റ് ചെയ്ത് പുസ്തകം പുറത്തിറക്കുന്നത് പോലെ സങ്കീര്‍ണ്ണമല്ല ഇ-ബുക്കുകള്‍ പബ്ലിഷ് ചെയ്യാന്‍. കിന്‍ഡില്‍ വഴിയും ആമസോണ്‍ വഴിയും ബുക്ക് പബ്ലിഷ് ചെയ്യാം. ഒരു മുതല്‍മുടക്കും ആവശ്യമില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
പേപ്പര്‍ബാഗ് നിര്‍മ്മാണം
പേപ്പര്‍ബാഗുകള്‍ നിര്‍മ്മിക്കുക എന്നതും വളരെ മികച്ച, ചിലവ് കുറഞ്ഞ ബിസിനസ് ആശയമാണ്. പ്ലാസ്റ്റിക് ബാഗ് നിരോധനം നിലവിലുള്ളതിനാല്‍ പേപ്പര്ബാഗുകള്ക്ക് ഡിമാന്‍ഡ് കൂടുതലാണ്. പരിസ്ഥിതിസൗഹൃദമായ ഉത്തരം ബാഗുകളിലാണ് ഇന്ന് കടകളിലും വലിയ സൂപ്പര്‍മാര്‍ക്കറ്റുകളിലും സാധനങ്ങള്‍ നല്‍കുന്നത്. ഒരു ബാഗിന് കുറഞ്ഞത് അഞ്ച് രൂപയെങ്കിലും വിലയായി ഈടാക്കാറുമുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
