Latest Updates
-
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും! -
ഓണസദ്യയ്ക്ക് അടുക്കള ഒരുക്കുമ്പോൾ ഈ വാസ്തു ടിപ്സ് ശ്രദ്ധിക്കൂ; ആഘോഷം സുരക്ഷിതമാക്കാം! -
Uthradam Wishes: ഉത്രാടം ആശംസകളും സന്ദേശങ്ങളും -
ഓണം 2026: ഈ 7 നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ!
2025-ല്‍ അധിക വരുമാനം നേടണോ, ജോലിക്ക് പുറമേ ആര്‍ക്കും പരീക്ഷിക്കാവുന്ന ചില വരുമാന സ്രോതസ്സുകള്‍
പുതുവര്‍ഷം വരുമ്പോള്‍ ഏറ്റവുമധികം ആളുകള്‍ ആഗ്രഹിക്കുന്നത സാമ്പത്തികമായി നില മെച്ചപ്പെടണമെന്നും അല്ലെങ്കില്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതെ പിടിച്ചുനില്ക്കാന് പറ്റണമെന്നുമാണ്. നമ്മുടെ ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കുമൊത്ത് ജീവിതനിലവാരം ഉയര്‍ത്തണമെങ്കില്‍ വരുമാനം വര്‍ധിച്ചേ മതിയാകൂ. മാത്രമല്ല, ദിവസംതോറും കൂടിക്കൂടി വരുന്ന ജീവിതച്ചിലവുകള്‍ അഭിമുഖീകരിക്കണമെങ്കിലും വരുമാനം കൂടണം.

ശമ്പളത്തിന് പുറമേ മറ്റ് വരുമാനങ്ങള്‍ അല്ലെങ്കില്‍ ഒന്നിലധികം വരുമാനസ്രോതസ്സുകള്‍ ഉണ്ടെങ്കില്‍ മാത്രമേ സാമ്പത്തികസ്ഥിരതയും വളര്‍ച്ചയും കൈവരിക്കാന്‍ സാധിക്കുകയുള്ളു. പുതിയ വര്‍ഷത്തില്‍ സാമ്പത്തികമായി മുന്നേറണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആദ്യം ചിന്തിക്കേണ്ടതും പുതിയ വരുമാനസ്രോതസ്സുകളെ കുറിച്ചാണ്. ജോലിക്ക് പുറമേ പുതുവര്‍ഷത്തില്‍ ഏതൊരാള്‍ക്കും പരീക്ഷിച്ച് നോക്കാവുന്ന ചില വരുമാന ആശയങ്ങളെ കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. നിലവില്‍ ജോലിയൊന്നും ഇല്ലാത്തവര്‍ക്കും ഇവ പരീക്ഷിക്കാവുന്നതാണ്.
ഓണ്‍ലൈന്‍ സ്റ്റോര്‍
വലിയ മുതല്‍മുടക്ക് ഇല്ലാതെ ആര്‍ക്കും ചെയ്യാവുന്ന ഒന്നാണ് ഓണ്‍ലൈന്‍ ബിസിനസ്. ഓണ്‍ലൈനില്‍ ബിസിനസിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന എത്രയോ പേര് നമുക്ക് ചുറ്റുമുണ്ട്. തുണിത്തരങ്ങള്‍ മുതല്‍, അച്ചാര്‍, ചെറുകടികള്‍, വീട്ടുവളപ്പിലെ സുഗന്ധവ്യജ്ഞനങ്ങള്‍, പൂച്ചെടികള്‍ അങ്ങനെ ഏതൊരു വസ്തുവിനും ഓണ്‍ലൈന്‍ വില്പ്പനസാധ്യത വളരെ കൂടുതലാണ്. വീട്ടിലിരുന്ന് തന്നെ സ്വന്തമായൊരു ബിസിനസ് ആരംഭിക്കാമെന്നതാണ് ഇവയുടെ മേന്മ.
ആവശ്യമില്ലാത്തവ വില്‍ക്കുക
വീട്ടില്‍ നിങ്ങളുടെ കൈവശമുള്ള വസ്തുക്കളിലേക്ക് ഒന്ന് കണ്ണോടിക്കുക. അവയില്‍ എന്തെല്ലാം നിങ്ങള്‍ക്ക് ആവശ്യമുള്ളവയാണ്. എന്തെല്ലാം അനാവശ്യമാണ്. നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത, ഉപയോഗയോഗ്യമായ വസ്തുക്കള്‍ വിറ്റ് പണമാക്കാനുള്ള നിരവധി അവസരങ്ങള്‍ ഇന്നുണ്ട്. അവ തിരിച്ചറിയുക, പ്രയോജനപ്പെടുത്തുക.
വാടക
ഒന്നിലധികം വീടുള്ളവര്‍ക്കും വലിയ വീട് ഉള്ളവര്‍ക്കും വീടിന്റെ മുഴുവന്‍ ഭാഗവും ആവശ്യമില്ലാത്തവര്‍ക്കും അതല്ല വീടിന്റെ ചെറിയ ഭാഗത്ത് ഒതുങ്ങിക്കഴിയാന്‍ സാധിക്കുന്നവര്‍ക്കും വാടകയിലൂടെ വരുമാനമുണ്ടാക്കാന്‍ അവസരമേകുന്ന നിരവധി പ്ലാറ്റ്ഫോമുകള് ഇന്നുണ്ട്. സ്ഥിരമായോ വല്ലപ്പോഴുമോ വീടോ വാടകയ്ക്ക് നല്‍കാം. താമസത്തിനുള്ള ബുക്കിംഗ് വെബ്സൈറ്റുകള്‍ ഇതിനുള്ള സൗകര്യം നല്‍കുന്നുണ്ട്.
സോഷ്യല്‍മീഡിയ
സോഷ്യല്‍മീഡിയയിലൂടെ ലക്ഷങ്ങളോളം വരുമാനം നേടുന്ന അനേകം ആളുകള്‍ ഇന്നുണ്ട്. സ്ഥിരംജോലി വിട്ടുവരെ സോഷ്യല്‍മീഡിയയിലെ വരുമാന സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നവര്‍ ഉണ്ട്. ഇഷ്ടവിഷയം തിരഞ്ഞെടുത്ത് മാര്‍ക്കറ്റ് തിരിച്ചറിഞ്ഞ് അവര്‍ക്ക് വേണ്ട ഉള്ളടക്കം നല്കിയാല് വലിയ കഷ്ടപ്പാടുകള്‍ ഇല്ലാതെ ഫോളോവേഴ്സിനെ സ്വന്തമാക്കാനും പരസ്യ അവസരങ്ങളിലൂടെ വരുമാനം നേടാനും സാധിക്കും.
ഫോട്ടോഗ്രാഫി
ഫോട്ടോ വിറ്റാല്‍ കാശുണ്ടാക്കാമെന്ന കാര്യം പലര്‍ക്കും അറിയില്ല. നല്ല ഫോട്ടോകള്‍ വാങ്ങുന്ന നിരവധി അന്താരാഷ്ട്ര വെബ്സൈറ്റുകള്‍ ഉണ്ട്. കയ്യിലെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് പോലും ഇക്കാലത്ത് ഫോട്ടോ എടുക്കാം. ഫോട്ടോഗ്രഫിയിലെ കഴിവുകള്‍ പുറത്തെടുക്കാനും വരുമാനം നേടാനുമുള്ള മികച്ച അവസരമാണിത്.
ഇവന്റ് പ്ലാനിംഗ്
പരിപാടികള്‍ സംഘടിപ്പിക്കാന്‍ മിടുക്കുള്ളവര്‍ക്ക് അതും വരുമാനമാര്‍ഗ്ഗമാക്കാം. ഇന്ന് മിക്കയാളുകളും പാര്‍ട്ടികളും മറ്റ് പരിപാടികളും മൊത്തമായി ഇവന്റ് പ്ലാനര്‍മാരെ ഏല്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഭംഗിയായി പരിപാടി നടത്തുക എന്ന ജോലി ഇവരുടേതാണ്. ഭക്ഷണവും ഡെക്കറേഷനും സംഗീത,നൃത്ത പരിപാടികളുമെല്ലാം ആവശ്യാനുസരണം ഉള്‍പ്പെടുത്തി പരിപാടി ഗംഭീരമാക്കുന്നതിലൂടെ നല്ലൊരു തുക നേടാം.
ബ്ലോഗ്
എഴുത്ത് ഇഷ്ടമുള്ളവര്‍ക്കും മറ്റുള്ളവരെ ആര്‍ഷിക്കുന്ന എഴുത്ത് ശൈലി ഉള്ളവര്‍ക്കും വരുമാനം നേടാനുള്ള മികച്ച മാര്‍ഗ്ഗമാണ് ബ്ലോഗ്. വായനക്കാരെ തിരിച്ചറിഞ്ഞും അവരുടെ ഇഷ്ടം തിരിച്ചറിഞ്ഞും എഴുതിയാല്‍ അതിലൂടെ വരുമാനം വരും. അക്കൗണ്ട് ഗൂഗിള്‍ ആഡ്സെന്സുമായി ബന്ധിപ്പിച്ചാല്‍ പരസ്യങ്ങള്‍ വഴി ബ്ലോഗ് പോസ്റ്റിലൂടെ പണമുണ്ടാക്കാം.
യുട്യൂബ് ചാനല്‍
യുട്യൂബിലൂടെയും ഇന്ന് ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കാം. ഒരു ചാനല്‍ തുടങ്ങാന്‍ ഒരു ചിലവും ഇല്ലെന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. നല്ല വീഡിയോകള്‍ ചെയ്തും കൃത്യമായി അവ ആളുകളിലേക്ക് എത്തിച്ചും ലക്ഷങ്ങള്‍ സമ്പാദിക്കാനുള്ള അവസരം യുട്യൂബ് നല്കുന്നു. കാഴ്ചക്കാര്‍ കൂടുന്നതിനനുസരിച്ച് പരസ്യങ്ങളില്‍ നിന്ന് വരുമാനം കൂടിവരും.
ഓണ്‍ലൈന്‍ സര്‍വ്വേ
ഓണ്‍ലൈന്‍ സര്‍വ്വേയില്‍ പങ്കെടുക്കുക വഴി വരുമാനം നേടാനുള്ള അവസരവും ഇന്നത്തെ കാലത്തുണ്ട്. വലിയ അധ്വാനമൊന്നും വേണ്ടാത്ത ഈ മാര്‍ഗ്ഗത്തിലൂടെ അല്‍പ്പം സമയം ചിലവഴിച്ചാല്‍ പണം വന്നെത്തും.
ട്രാന്‍സ്ക്രിപ്ഷന്‍
അഭിമുഖങ്ങള്‍ കേട്ട് എഴുതുക എന്നത് ഇന്നത്തെ കാത്ത് മികച്ച ഒരു വരുമാനമാര്‍ഗ്ഗമാണ്. ഇത്തരത്തിലുള്ള നിരവധി ജോലി അവസരങ്ങള്‍ ഓണ്‍ലൈന്‍ ലോകത്തുണ്ട്. അവ കണ്ടെത്തി ഉപയോഗപ്പെടുത്തുക.
വിദൂര അധ്യാപനം, ട്യൂഷന്
ഇന്റെര്‍നെറ്റ് ലഭ്യത ലോകമാകെ വ്യാപിച്ചതോടെ ലോകത്തിന്റെ ഏത് കോണില്‍ ഇരുന്നും ആളുകളെ പഠിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ കൂടി. ഓണ്‍ലൈന്‍ ട്യൂഷന്, ഭാഷകള്‍ പഠിപ്പിക്കല്‍ എന്നീ അവസരങ്ങളും വരുമാന സാധ്യതയായി മുന്നിലുണ്ട്.
എഡിറ്റിംഗ്
ഭാഷാപ്രാവീണ്യവും എഡിറ്റിംഗ് മികവും ഉള്ളവര്‍ക്ക് ഒരു ഉള്ളടക്കം വായിച്ച് തെറ്റുകള്‍ തിരുത്തി മികച്ച കോപ്പിയായി അതിനെ മാറ്റാവുന്നതാണ്. പ്രതിഫലം നല്കി അത്തരം ജോലി ചെയ്യിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ ഉണ്ട്.
ഇവ കൂടാതെ, ക്രാഫ്റ്റിംഗ്, വിവര്‍ത്തനം, എച്ച്ആര്‍, ട്രാവല്‍ കണ്‍സള്‍ട്ടന്റ്, ഓണ്‍ലൈന്‍ ഗെയിമിംഗ്, ജേണലിസം, സോഷ്യല്‍മീഡിയ മാനേജര്‍, വീഡിയോ എഡിറ്റിംഗ്, ഇമേജ് എഡിറ്റിംഗ് എന്നിങ്ങനെയുള്ള നിരവധി വരുമാന അവസരങ്ങളും ഓണ്‍ലൈന്‍ ലോകത്ത് ഉണ്ട്.



Click it and Unblock the Notifications