Latest Updates
-
ഐ.എസ്.ആർ.ഒയുടെ വമ്പൻ തിരിച്ചുവരവ്: ജി.എസ്.എൽ.വി-എഫ്17 കുതിച്ചുയർന്നു, ഇ.ഒ.എസ്-05 ഭ്രമണപഥത്തിൽ! -
ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര: തിരുവനന്തപുരത്തും കൊച്ചിയിലും ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 4: ഗജകേസരി യോഗം ഇന്ന്? ശുഭസമയവും രാഹുകാലവും അറിയാം, ഒപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ -
കേരളത്തിലെ കഠിനമായ ചൂടിലും ഈർപ്പത്തിലും ചർമ്മം തിളങ്ങാൻ ഈ 5 മിനിറ്റ് സ്കിൻകെയർ റൂട്ടീൻ പരീക്ഷിക്കൂ -
പഠനമുറിയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും; വാസ്തു പറയുന്ന രഹസ്യങ്ങൾ ഇതാ! -
അഷ്ടമിരോഹിണി: വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; ഫ്ലാറ്റുകൾക്കും അനുയോജ്യം -
പണം കൈയിൽ നിൽക്കുന്നില്ലേ? സ്വർണ്ണവും പണവും സൂക്ഷിക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, ഒപ്പം ഓൺലൈൻ തട്ടിപ്പുകളിൽ നിന്നും രക്ഷനേടാം -
മേക്കപ്പല്ല, ഇനി ചർമ്മ സംരക്ഷണം; കത്രീന കൈഫിന്റെ 'കായ് ബ്യൂട്ടി' സ്കിൻകെയർ വിപണിയിലേക്ക്! -
58-ൽ നിന്ന് 72 കിലോയിലേക്ക്, പിന്നെ പഴയ രൂപത്തിലേക്ക്! നിമിഷ സജയന്റെ കഠിനമായ മേക്കോവർ യാത്ര -
വ്യാഴം ആയില്യം നക്ഷത്രത്തിലേക്ക്: സാമ്പത്തിക ഇടപാടുകൾക്കും വാങ്ങലുകൾക്കും ഇന്ന് സുവർണ്ണാവസരം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എല്ലാ മാസവും സമ്പാദ്യമായി പണം നീക്കിവെക്കാന്‍ ഫലപ്രദമായ 5 വഴികള്‍
സാമ്പത്തിക സ്ഥിരതയ്ക്കും ദീര്‍ഘകാല സാമ്പത്തിക സുരക്ഷിതത്വത്തിനും എല്ലാ മാസവും വരുമാനത്തില്‍ ഒരു തുക സമ്പാദ്യമായി നീക്കിവെക്കേണ്ടത് വളരെ അത്യാവശ്യമാണ്. ശമ്പളത്തിന്റെ അല്ലെങ്കില്‍ വരുമാനത്തിന്റെ ഒരു ഭാഗം നീക്കിയിരുപ്പായി മാറ്റുന്നതിലൂടെ കടമെടുക്കാതെ തന്നെ അവിചാരിതമായ ചിലവുകളെ നേരിടാന്‍ കഴിയും. മാത്രമല്ല, ഈയൊരു ശീലത്തിലൂടെ വീട് വാങ്ങുക, യാത്ര പോകുക, വിരമിക്കലിന് ശേഷം സാമ്പത്തിക ആശങ്കകളില്ലാതെ ജീവിക്കുക തുടങ്ങി ഭാവി ലക്ഷ്യങ്ങള്‍ നേടാന്‍ നമ്മളെ സഹായിക്കുകയും ചെയ്യും.

വളരെ മിതമായ സമ്പാദ്യം പോലും ഭാവിയില്‍ വലിയ ആശ്വാസമായി മാറിയേക്കും. പക്ഷേ എല്ലാ മാസവും സമ്പാദ്യമായി ഒരു തുക മാറ്റിവെക്കണമെന്ന ആഗ്രഹം പലര്‍ക്കും നടക്കാറില്ല. അങ്ങനെയുള്ളവര്‍ക്ക് അതിനായി വലിയ പരിശ്രമമൊന്നും എടുക്കാതെ, എളുപ്പത്തില്‍ പണം നീക്കിവെക്കാനുള്ള വഴികള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ഓണ്‍ലൈന്‍ ഷോപ്പിംഗ് വേണ്ടെന്ന് വെക്കുക
ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ഷോപ്പിംഗ് പരമാവധി കുറയ്ക്കുക. കാരണം ഓണ്‍ലൈന്‍ ഷോപ്പിംഗ് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങിക്കുക എന്നതിനേക്കാള്‍ കണ്മുന്നില് കാണുന്നത് വാങ്ങിക്കാനുള്ള ആഗ്രഹമായി മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ആവശ്യമില്ലാത്ത പക്ഷം ഇത്തരം വെബെ്സൈറ്റുകളും പേജുകളും ആപ്പുകളും സന്ദര്‍ശിക്കുന്നത് തന്നെ ഒഴിവാക്കുക.
പുറത്ത് നിന്നുള്ള ഭക്ഷണം കുറയ്ക്കുക
എല്ലാ മാസവും വലിയ രീതിയില്‍ പണം പോകുന്ന ഒരു വഴി പുറത്ത് നിന്നുള്ള ഭക്ഷണമാണ്. പുറത്ത് നിന്നുള്ള ഭക്ഷണം കഴിക്കലിന്റെ എണ്ണം കുറയ്ക്കുക. ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡ്, ഫുഡ് കൂപ്പണുകള്‍ എന്നിവയിലൂടെ മാത്രം ആ ചിലവ് നിര്‍വ്വഹിക്കാന്‍ ശ്രമിക്കുക.
ചിലവുകള്‍ സശ്രദ്ധം വീക്ഷിക്കുക
ഒരു ബജറ്റ് തയ്യാറാക്കി അതിനൊത്ത് വരവുചിലവുകള്‍ കൈകാര്യം ചെയ്യുക. ചിലവുകള്‍ കൃത്യമായി രേഖപ്പെടുത്താനും വിലയിരുത്താനും മൊബൈല്‍ ആപ്പുകള്‍ ഉപയോഗപ്പെടുത്തുക. ഓരോ മാസവും ചിലവുകള്‍ കുറച്ചുകൊണ്ടുവരിക. എല്ലാ മാസവും നിശ്ചിത തുക നീക്കിവെക്കുന്നതിനായി ഏതെല്ലാം ചിലവുകള്‍ കുറയ്ക്കാനാകുമെന്ന് മനസ്സിലാക്കുക. ഓരോ മാസത്തെയും പണത്തിന്റെ വരവും പോക്കും കണക്കുകൂട്ടുക.
വാങ്ങേണ്ട സാധനങ്ങള്‍ എഴുതിവെക്കുക
വീട്ടിലേക്കുള്ള സാധനം വാങ്ങാന്‍ പോകുമ്പോള്‍ എന്തെല്ലാമാണ് വേണ്ടതെന്ന് കൃത്യമായി എഴുതി തയ്യാറാക്കി പോകുക. കണ്ണില്‍ കാണുന്നതെല്ലാം വാങ്ങാതിരിക്കുക. കൂപ്പണുകളുടെ ആനുകൂല്യം ഉപയോഗപ്പെടുത്തുക. റിവാര്‍ഡ് പദ്ധതികളില്‍ അംഗമാകുക.
അനാവശ്യ സബ്സ്ക്രിപ്ഷനുകള്‍ വേണ്ടെന്നുവെക്കുക
എല്ലാ മാസവും ആവര്‍ത്തിക്കുന്ന ബില്ലുകള്‍, ചാര്‍ജുകള്‍ എന്നിവ എന്തെല്ലാമാണെന്ന് മനസ്സിലാക്കി, അവയില്‍ ഏതെല്ലാമാണ് ആവശ്യം ഏതെല്ലാം അനാവശ്യം എന്ന് തരംതിരിച്ച് ഒഴിവാക്കാന്‍ കഴിയുന്നത് ഒഴിവാക്കുക. ഫ്രീ ്ട്രയല് എന്ന ഓഫറില്‍ വീഴാതിരിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications