Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
കൃഷ്ണ ജന്മാഷ്ടമി, ഗണേശ ചതുര്‍ത്ഥി; 2023 സെപ്റ്റംബറിലെ പ്രധാന ഉത്സവങ്ങളും വ്രതദിനങ്ങളും
ഓഗസ്റ്റ് മാസം കഴിഞ്ഞ് സെപ്റ്റംബര്‍ മാസത്തിലേക്ക് കടക്കുകയാണ് നാം. സെപ്തംബര്‍ മാസം ഹിന്ദുമതവിശ്വാസികള്‍ക്ക് വളരെ സവിശേഷമായ ഒരു മാസമായിരിക്കും. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ഈ മാസം ആരംഭിക്കുന്നത് ഭാദ്രപദ മാസത്തിലാണ്. ഈ മാസത്തില്‍ ധാരാളം ഉത്സവങ്ങളും വ്രതങ്ങളും ആഘോഷദിനങ്ങളും വരുന്നുണ്ട്.
ഇതോടൊപ്പം ഈ മാസത്തില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി, ഗണേശ ചതുര്‍ത്ഥി, ഭദ്രപാദ അമാവാസി, പിതൃപക്ഷം, വിശ്വകര്‍മ്മ ജയന്തി എന്നിവ ആഘോഷിക്കും. സെപ്തംബര്‍ മാസം ആരംഭിക്കുന്നത് ഭദ്രപാദത്തിലെ പ്രതിപാദ തിഥിയോടെയാണ്. ഇത് അശ്വിനി മാസത്തിലെ പ്രതിപാദ തിഥിയില്‍ അവസാനിക്കും. ഹൈന്ദവ കലണ്ടര്‍ അനുസരിച്ച് 2023 സെപ്തംബര്‍ മാസത്തില്‍ വരുന്ന എല്ലാ ഉത്സവങ്ങളുടെയും വ്രതങ്ങളുടെയും ഒരു ലിസ്റ്റ് ഇതാ.

സെപ്റ്റംബറിലെ ഉത്സവങ്ങളും വ്രതദിനങ്ങളും
സെപ്റ്റംബര്‍ 1, വെള്ളി - ഭദ്രപാദ മാസം ആരംഭം
സെപ്തംബര്‍ 2, ശനിയാഴ്ച - കജാരി തീജ്, ഗണേശ ചതുര്‍ത്ഥി
സെപ്റ്റംബര്‍ 3, ഞായര്‍ - സങ്കഷ്ടി ചതുര്‍ത്ഥി
സെപ്റ്റംബര്‍ 6, ബുധന്‍ - കൃഷ്ണ ജന്മാഷ്ടമി, കാലാഷ്ടമി
സെപ്റ്റംബര്‍ 7, വ്യാഴം - ജന്മാഷ്ടമി
സെപ്റ്റംബര്‍ 10, ഞായര്‍ - അജ ഏകാദശി
സെപ്റ്റംബര്‍ 12, ചൊവ്വാഴ്ച - പ്രദോഷ വ്രതം
സെപ്റ്റംബര്‍ 13, ബുധന്‍ - പ്രതിമാസ ശിവരാത്രി
സെപ്റ്റംബറിലെ ഉത്സവങ്ങളും വ്രതദിനങ്ങളും
സെപ്റ്റംബര്‍ 14, വ്യാഴം - ഭാദ്രപാദ അമാവാസി, ദര്‍ശ അമാവാസി
സെപ്റ്റംബര്‍ 17, ഞായര്‍ - വിശ്വകര്‍മ ജയന്തി, കന്നി സംക്രാന്തി
സെപ്റ്റംബര്‍ 19, ചൊവ്വ - ഗണേശ ചതുര്‍ത്ഥി, വിനായക ചതുര്‍ത്ഥി
സെപ്റ്റംബര്‍ 20, ബുധന്‍- ഋഷിപഞ്ചമി, സ്കന്ദ ഷഷ്ഠി
സെപ്റ്റംബര്‍ 22, വെള്ളി - ലളിതാ സപ്തമി, മഹാലക്ഷ്മി വ്രതം ആരംഭം, ദുര്‍ഗ്ഗാഷ്ടമി
സെപ്റ്റംബര്‍ 23, ശനി - രാധാ അഷ്ടമി
സെപ്റ്റംബര്‍ 25, തിങ്കള്‍ - പരിവര്‍ത്തിനി ഏകാദശി
സെപ്റ്റംബര്‍ 26, ചൊവ്വ - വാമന ജയന്തി, ഭുവനേശ്വരി ജയന്തി, കല്‍ക്കി ദ്വാദശി
സെപ്റ്റംബര്‍ 27, ബുധന്‍ - ബുധപ്രദോഷ വ്രതം
സെപ്റ്റംബര്‍ 28, വ്യാഴം - ഗണേശ നിമഞ്ജനം, അനന്ത ചതുര്ദശി, മിലാദ്-ഉന്‍-നബി
സെപ്തംബര്‍ 29, വെള്ളി - പിതൃപക്ഷം ആരംഭം, ഭദ്രപാദ പൂര്‍ണിമ
സെപ്റ്റംബര്‍ 30, ശനിയാഴ്ച - ദ്വിതീയ പിതൃപക്ഷ ശ്രാദ്ധം, അശ്വിനി മാസം ആരംഭം
ശ്രീകൃഷ്ണ ജയന്തി
ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ എട്ടാം ദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കുന്നത്. വിശ്വാസമനുസരിച്ച്, ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ എട്ടാം ദിവസം രോഹിണി നക്ഷത്രത്തില്‍ അര്‍ദ്ധരാത്രിയാണ് മഥുരയില്‍ ശ്രീകൃഷ്ണന് ജനിച്ചത്. ഭഗവാന് കൃഷ്ണന്റെ ജന്മദിനമായതിനാല്‍ എല്ലാ വര്‍ഷവും രാജ്യമെമ്പാടുമുള്ള ഹിന്ദുമത വിശ്വാസികള്‍ ഈ ഉത്സവം ശ്രീകൃഷ്ണ ജയന്തിയായി ആഘോഷിക്കപ്പെടുന്നു. ഈ ദിവസം ഭക്തര്‍ വ്രതമനുഷ്ഠിക്കുകയും ഭഗവാന് കൃഷ്ണനെ ആരാധിക്കുകയും ചെയ്യുന്നു. ഇത്തവണ ജന്മാഷ്ടമി വരുന്നത് സെപ്റ്റംബര്‍ 7 വ്യാഴാഴ്ചയാണ്.

വിശ്വകര്‍മ്മ ജയന്തി
ദിവ്യശില്‍പിയായി അറിയപ്പെടുന്ന വിശ്വകര്മ്മാവിന് സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണ് വിശ്വകര്‍മ ജയന്തി. ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും ആയുധങ്ങളും വാഹനങ്ങളും കൊട്ടാരങ്ങളും ഉള്‍പ്പെടെ എല്ലാത്തിന്റെയും സ്രഷ്ടാവാണ് വിശ്വകര്‍മ്മാവ്.
എല്ലാ വര്‍ഷവും വിശ്വകര്‍മ ഭഗവാന്റെ ജന്മദിനം വിശ്വകര്‍മ ജയന്തിയായി ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 16 അല്ലെങ്കില്‍ 17 തീയതികളില്‍ വരുന്ന കന്നി സംക്രാന്തി നാളിലാണ് ഈ ആഘോഷം വരുന്നത്. ഗുജറാത്തിലും രാജസ്ഥാനിലെ ചില ഭാഗങ്ങളിലും ഫെബ്രുവരി മാസത്തില്‍ വിശ്വകര്‍മ ജയന്തി ആഘോഷിക്കുന്നു. എങ്കിലും കേരളം ഉള്‍പ്പെടെ മറ്റിടങ്ങളില്‍ സെപ്റ്റംബര്‍ മാസത്തിലാണ് വിശ്വകര്‍മ്മ ജയന്തി ആഘോഷിക്കുന്നത്.
സ്കന്ദ ഷഷ്ഠി
ഹൈന്ദവ വിശ്വാസമനുസരിച്ച് എല്ലാ മാസവും ശുക്ല പക്ഷ ഷഷ്ടിയിലാണ് സ്കന്ദ ഷഷ്ഠി ആഘോഷിക്കുന്നത്. ഈ ദിവസം ദേവന്മാരുടെ ദൈവമായ പരമശിവനെയും പാര്‍വതി ദേവിയുടെ മൂത്ത പുത്രനായ കാര്‍ത്തികേയനെയും ആരാധിക്കുന്നു. ഇതോടൊപ്പം കാര്‍ത്തികേയനെ ആരാധിച്ച് ഭക്തര്‍ വ്രതവും അനുഷ്ഠിക്കുന്നു.
പാര്‍വതി നന്ദന്, മുരുകന്, സുബ്രഹ്മണ്യന്, സ്കന്ദദേവന്‍ തുടങ്ങിയ പേരുകളിലും കാര്ത്തികേയന് അറിയപ്പെടുന്നു. ദക്ഷിണേന്ത്യയില്‍ കാര്‍ത്തികേയനെ ഭക്തര്‍ വളരെ ഭക്തിയോടെ ആരാധിക്കുന്നു. സ്കന്ദ ഷഷ്ഠി നാളില്‍ കാര്‍ത്തികേയനെ ആരാധിക്കുന്നത് സന്തോഷവും ഭാഗ്യവും കൈവരുത്തുമെന്നാണ് വിശ്വാസം. അതോടൊപ്പം, ജീവിതത്തില്‍ നിലനില്‍ക്കുന്ന എല്ലാത്തരം സങ്കടങ്ങളും കഷ്ടപ്പാടുകളും ഇല്ലാതാകുന്നു.

പരിവര്‍ത്തിനി ഏകാദശി
ഭദ്രപാദ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി തിഥിയിലാണ് പരിവര്‍ത്തിനി ഏകാദശി ആഘോഷിക്കുന്നത്. ഇതിനെ ഏകാദശി ജയന്തി എന്നും വിളിക്കുന്നു. ഈ വര്‍ഷം പരിവര്‍ത്തിനി ഏകാദശി വരുന്നത് സെപ്റ്റംബര്‍ 25 തിങ്കളാഴ്ചയാണ്. ഭഗവാന് വിഷ്ണു ഈ സമയം ഉറങ്ങുമ്പോള്‍ തന്റെ വശം മാറ്റുന്നു, അതിനാലാണ് ഇതിന് പരിവര്‍ത്തിനി ഏകാദശി എന്ന് പേരുവന്നത്.
പിതൃപക്ഷം 2023
ഹിന്ദു കലണ്ടര്‍ പ്രകാരം പിതൃപക്ഷം ഈ മാസം മുതലാണ് ആരംഭിക്കുന്നത്. ഇത് പൂര്‍വ്വികരുടെ ശ്രാദ്ധം, പിണ്ഡദാനം, എന്നിവയ്ക്ക് അനുയോജ്യമായ സമയമായി കണക്കാക്കപ്പെടുന്നു. പിതൃപക്ഷ സമയത്ത് പൂര്‍വ്വികര്‍ ഭൂമിയിലുണ്ടാകുന്നും അവരുടെ കുടുംബാംഗങ്ങളെ അനുഗ്രഹിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
ഗണേശ ചതുര്‍ത്ഥി
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ഗണേശ ഉത്സവം ഭദ്രപാദ മാസത്തിലെ ശുക്ല പക്ഷത്തിലെ ചതുര്‍ത്ഥി തിഥിയില്‍ ആരംഭിക്കുന്നു. അത് ശുക്ല പക്ഷത്തിലെ ചതുര്ദശി തിഥിയില്‍ അവസാനിക്കുകയും ചെയ്യുന്നു. ഈ 10 ദിവസങ്ങളില്‍ ഗണപതിയുടെ വിഗ്രഹം വീട്ടില്‍ പ്രതിഷ്ഠിക്കുകയും യഥാവിധി പൂജിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications












