Latest Updates
-
അപകടം പതിയിരിക്കുന്നു! കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐഎംഡി മുന്നറിയിപ്പ് ഇങ്ങനെ -
കടുത്ത ചൂടിൽ ഗർഭസ്ഥ ശിശുവിന് അപകടമോ? ഗർഭിണികൾ അറിയേണ്ട അടിയന്തര സുരക്ഷാ മുൻകരുതലുകൾ ഇതാ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കത്തുന്ന വെയിലിലും ചർമ്മം തിളങ്ങണോ? നൈക്ക സെയിലിലെ ഈ സൂപ്പർ കൂളിംഗ് ഉൽപ്പന്നങ്ങൾ മിസ്സാക്കരുത് -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങളുടെ രഹസ്യം; 72 മണിക്കൂർ കൊണ്ട് വയർ കുറയ്ക്കുന്ന ആ മാജിക് പ്ലാൻ! -
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം! -
മെയ് 10 രാശിഫലം: ചിങ്ങം, ഇടവം രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
മേയ് 10 ഞായറാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം നോക്കി കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വമ്പൻ നേട്ടം, ചിലർക്ക് ജാഗ്രത!
ദുര്‍ഗ്ഗാഷ്ടമി, മഹാനവമി; 2023 ഒക്ടോബറിലെ പ്രധാന വ്രത, ഉത്സവ ദിനങ്ങള്‍
സെപ്റ്റംബര്‍ കഴിഞ്ഞ് ഒക്ടോബര്‍ മാസത്തിലേക്ക് കടക്കുകയാണ് നാം. വ്രതാനുഷ്ഠാനങ്ങളുടെയും ആഘോഷങ്ങളുടെയും കാര്യത്തില്‍ ഒക്ടോബര്‍ മാസം ഏറെ പ്രത്യേകതയുള്ളതാണ്. ഈ മാസത്തില്‍ ശാരദിയ നവരാത്രിയും ദസറയും സര്വ്വപിതൃ അമാവാസിയും ശരദ് പൂര്‍ണിമയുമെല്ലാം വരുന്നുണ്ട്. പ്രദോഷവ്രതം, ഏകാദശി വ്രതം, മഹാനവമി, വിജയദശമി തുടങ്ങിയ വിശേഷ വേളകളും വരുന്നത് ഒക്ടോബര്‍ മാസത്തില്‍ തന്നയാണ്. 2023 ഒക്ടോബര്‍ മാസത്തില്‍ വരുന്ന വ്രതങ്ങളുടെയും ഉത്സവങ്ങളുടെയും പൂര്‍ണ്ണമായ ലിസ്റ്റ് ഇതാ.
2023 ഒക്ടോബറിലെ വിശേഷ ദിനങ്ങള്‍
1 ഒക്ടോബര്‍, ഞായര്‍: പിതൃപക്ഷത്തിന്റെ മൂന്നാം ശ്രാദ്ധം
2 ഒക്ടോബര്‍, തിങ്കള്‍: മഹാത്മാഗാന്ധി ജയന്തി, സങ്കഷ്ടി ചതുര്‍ത്ഥി
4 ഒക്ടോബര്‍, ബുധനാഴ്ച: രോഹിണി വ്രതം, ആറാം ശ്രാദ്ധം
9 ഒക്ടോബര്‍, തിങ്കള്‍: ഏകാദശി ശ്രാദ്ധം
10 ഒക്ടോബര്‍, ചൊവ്വാഴ്ച: മാഘ ശ്രാദ്ധം, ഇന്ദിരാ ഏകാദശി
11 ഒക്ടോബര്‍, ബുധന്‍: പ്രദോഷ വ്രതം
12 ഒക്ടോബര്‍, വ്യാഴം: പ്രതിമാസ ശിവരാത്രി

14 ഒക്ടോബര്‍, ശനിയാഴ്ച: സര്‍വപിതൃ അമാവാസി, സൂര്യഗ്രഹണം
15 ഒക്ടോബര്‍, ഞായര്‍: ശാരദിയ നവരാത്രി ആരംഭം
18 ഒക്ടോബര്‍, ബുധന്‍: തുലാ സംക്രാന്തി, വിനായക ചതുര്‍ത്ഥി
20 ഒക്ടോബര്‍, വെള്ളി: സരസ്വതി ആവാഹനം, സ്കന്ദ ഷഷ്ഠി
21 ഒക്ടോബര്‍, ശനിയാഴ്ച: സരസ്വതി പൂജ
22 ഒക്ടോബര്‍, ഞായര്‍: സരസ്വതി നിമജ്ജനം, ദുര്‍ഗാഷ്ടമി.
23 ഒക്ടോബര്‍, തിങ്കള്‍: മഹാനവമി, ശാരദിയ നവരാത്രിയുടെ സമാപനം, ബംഗാള്‍ മഹാനവമി.
24 ഒക്ടോബര്‍, ചൊവ്വാഴ്ച: ദുര്‍ഗ്ഗാ നിമഞ്ജനം, വിജയദശമി, ബുദ്ധ ജയന്തി
25 ഒക്ടോബര്‍, ബുധന്‍: പാപാന്കുശ ഏകാദശി
26 ഒക്ടോബര്‍, വ്യാഴം: പ്രദോഷ വ്രതം
28 ഒക്ടോബര്‍, ശനിയാഴ്ച: ശരദ് പൂര്‍ണിമ വ്രതം, വാല്മീകി ജയന്തി, മീരാഭായ് ജയന്തി, അശ്വിനി പൂര്‍ണിമ.
29 ഒക്ടോബര്‍, ഞായര്‍: കാര്‍ത്തിക മാസം ആരംഭം, ചന്ദ്രഗ്രഹണം
ഒക്ടോബര്‍ 10, ഇന്ദിരാ ഏകാദശി
ആശ്വിനി മാസത്തിലെ കൃഷ്ണ പക്ഷത്തിലെ ഏകാദശി ഇന്ദിരാ ഏകാദശി എന്നറിയപ്പെടുന്നു, ഇത് പിതൃപക്ഷത്തിന്റെ മധ്യത്തില്‍ വരുന്നു. ഈ ഏകാദശി പ്രധാനമായും പിതൃക്കള്‍ക്ക് സമര്‍പ്പിക്കുന്നു. ഈ ദിവസം ദാനം ചെയ്യുന്നതിലൂടെ പിതൃക്കള്‍ക്ക് മോക്ഷം ലഭിക്കുന്നു. അവരുടെ ആത്മാവ് ശാന്തി അടയുന്നു.
ഒക്ടോബര്‍ 14, മഹാലയ ശ്രാദ്ധം
പിതൃപക്ഷ വേളയില്‍ ഭൂമിയിലെത്തുന്ന നമ്മുടെ പൂര്‍വികര്‍ പിതൃഅമാവാസി ദിനത്തില്‍ ഭൂമിയില്‍ നിന്ന് വിടപറയുന്നു. ഈ വര്‍ഷത്തെ പിതൃ അമാവാസി ഒക്ടോബര്‍ 14നാണ്. ഈ ദിവസം പൂര്‍വ്വികര്‍ക്ക് ശ്രാദ്ധം നടത്തുന്നു. പിതൃപക്ഷത്തില്‍ ഏറ്റവും പ്രധാനമായി കണക്കാക്കുന്നത് മഹാലയ അമാവാസിയാണ്.

ഒക്ടോബര്‍ 15, ശാരദിയ നവരാത്രി ആരംഭം
പിതൃ അമാവാസിയുടെ അടുത്ത ദിവസം മുതലാണ് ശാരദിയ നവരാത്രി ആരംഭിക്കുന്നത്. ദുര്‍ഗാദേവിയെ സ്വാഗതം ചെയ്യുന്നു. ഈ വര്‍ഷത്തെ ശാരദിയ നവരാത്രി ഒക്ടോബര്‍ 15ന് ആരംഭിച്ച് ഒക്ടോബര്‍ 23ന് അവസാനിക്കും. ആശ്വിനി മാസത്തിലെ ശുക്ല പക്ഷത്തിന്റെ ഒന്നാം തീയതി മുതല്‍ ശാരദിയ നവരാത്രി ആരംഭിക്കുന്നു.
ഒക്ടോബര്‍ 22, ദുര്‍ഗാഷ്ടമി
ഒക്ടോബര്‍ 22നാണ് ഇത്തവണത്തെ ദുര്‍ഗാഷ്ടമി. ശാരദിയ നവരാത്രിയിലെ ദുര്‍ഗാഷ്ടമിക്ക് വളരെ സവിശേഷമായ പ്രാധാന്യമുണ്ട്. ഈ ദിവസം മഹാഗൗരി പൂജയ്ക്കൊപ്പം കന്യാപൂജയും നടത്തുന്നു. ഇതുകൂടാതെ, ഈ ദിവസം ദുര്‍ഗാദേവിക്ക് വിവാഹ സാമഗ്രികളും സമര്‍പ്പിക്കുന്നു.
ഒക്ടോബര്‍ 23, മഹാനവമി
ദുര്‍ഗ്ഗാ ദേവിയുടെ സിദ്ധിദാത്രി രൂപത്തെ മഹാനവമിയില്‍ ആരാധിക്കുന്നു. ഈ ദിവസം, നവരാത്രി വ്രതം ആചരിക്കുന്ന ആളുകള്‍ അവരുടെ വീടുകളില്‍ പെണ്‍കുട്ടികളെ ആരാധിച്ചുകൊണ്ട് നവരാത്രി വ്രതം പൂര്‍ത്തിയാക്കുന്നു.
ഒക്ടോബര്‍ 24, വിജയദശമി
ഒക്ടോബര്‍ 24നാണ് ദസറ ആഘോഷം. വിശ്വാസമനുസരിച്ച്, ഈ ദിവസമാണ് ശ്രീരാമന് രാവണനെ വധിക്കുകയും ലങ്ക കീഴടക്കുകയും ചെയ്തത്. ഇക്കാരണത്താല്‍ ഈ ദിവസം വിജയദശമി എന്നും അറിയപ്പെടുന്നു. മറ്റൊരു ഐതിഹ്യം അനുസരിച്ച്, ഈ ദിവസമാണ് ദുര്‍ഗ്ഗാദേവി മഹിഷാസുരനെ വധിച്ചത് എന്ന് പറയുന്നു.

ഒക്ടോബര്‍ 25, പാപാന്കുശ ഏകാദശി
ഈ വര്‍ഷം പാപാന്കുശ ഏകാദശി ഒക്ടോബര്‍ 25 ബുധനാഴ്ച നടക്കും. ഈ ദിവസത്തെ വ്രതാനുഷ്ഠാനത്തിലൂടെ എല്ലാ പാപങ്ങളും നശിക്കുമെന്ന് പറയുന്നു. ഈ വ്രതാനുഷ്ഠാനത്തിലൂടെ നിരവധി അശ്വമേധ, സൂര്യ യാഗങ്ങള്‍ നടത്തിയതിന് തുല്യമായ ഫലം ഒരു വ്യക്തിക്ക് ലഭിക്കുന്നു. അതുകൊണ്ട് പാപന്കുന്ശ ഏകാദശി വ്രതത്തിന് വലിയ പ്രാധാന്യമുണ്ട്.
ഒക്ടോബര്‍ 28, ശരദ് പൂര്‍ണിമ വ്രതം
അശ്വിനി മാസത്തിലെ പൗര്‍ണമി തിയതിയിലാണ് ശരദ് പൂര്‍ണിമ ആഘോഷിക്കുന്നത്. ഇത്തവണത്തെ ശരദ് പൂര്‍ണിമ ഒക്ടോബര്‍ 28നാണ്. ഈ ദിവസം ലക്ഷ്മി ദേവി രാത്രി ദര്‍ശനത്തിനായി ഭൂമിയിലെത്തുന്നു. ശരദ് പൂര്‍ണിമ നാളില്‍ ചന്ദ്രന് അതിന്റെ പതിനാറ് ഘട്ടങ്ങളിലും നിറഞ്ഞിരിക്കുന്നു. ഈ ദിവസം ചന്ദ്രന്റെ നിലാവില് പായസം തയ്യാറാക്കി സൂക്ഷിക്കുന്നു, ഈ ദിവസം രാത്രിയില്‍ ഭൂമിയില്‍ അമൃത് മഴ പെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. ശരദ് പൂര്‍ണിമയില്‍ ഭക്തര്‍ ലക്ഷ്മി ദേവിയെ ആരാധിക്കുന്നു.



Click it and Unblock the Notifications
