Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
സ്കന്ദ ഷഷ്ഠി, ചിങ്ങ സംക്രാന്തി; 2024 ഓഗസ്റ്റിലെ പ്രധാന വ്രത, ഉത്സവ ദിനങ്ങള്‍
ഹിന്ദുമതത്തില്‍ ഓരോ മാസത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഓരോ ദിനത്തിനനുസരിച്ച് ദേവീദേവന്മാരെ ആരാധിക്കുന്നത് ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും കൈവരുത്തുന്നു. ജൂലൈ മാസം കഴിഞ്ഞ് ഓഗസ്റ്റ് മാസത്തിലേക്ക് കടക്കുകയാണ് നമ്മള്. ഓഗസ്റ്റ് മാസത്തില്‍ നിരവധി വ്രത, ഉത്സവ ദിനങ്ങള്‍ വരുന്നുണ്ട്. 2024 ഓഗസ്റ്റ് മാസത്തില്‍ വരുന്ന വ്രത ഉത്സവ ദിനങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഓഗസ്റ്റ് മാസത്തിലെ പ്രധാന വ്രത ദിനങ്ങള്‍
ഓഗസ്റ്റ് 1 വ്യാഴാഴ്ച, പ്രദോഷ വ്രതം
ഓഗസ്റ്റ് 2 വെള്ളിയാഴ്ച, പ്രതിമാസ ശിവരാത്രി
ഓഗസ്റ്റ് 4 ഞായറാഴ്ച സാവന്‍ അമാവാസി, ഹരിയാലി അമാവാസി
ഓഗസ്റ്റ് 5 സാവന്‍ തിങ്കള്‍
ഓഗസ്റ്റ് 6 മംഗളഗൗരി വ്രതം
ഓഗസ്റ്റ് 7 ഹരിയാലി തീജ്
ആഗസ്റ്റ് 8 വിനായക ചതുര്‍ത്ഥി
ഓഗസ്റ്റ് 9 നാഗപഞ്ചമി
ഓഗസ്റ്റ് 10 ശനിയാഴ്ച, കല്‍ക്കി ജയന്തി, സ്കന്ദ ഷഷ്ഠി
ഓഗസ്റ്റ് 11 ഞായറാഴ്ച, ഭാനു സപ്തമി, തുളസീദാസ് ജയന്തി
ഓഗസ്റ്റ് 13 ചൊവ്വാഴ്ച, പ്രതിമാസ ദുര്‍ഗാഷ്ടമി
ഓഗസ്റ്റ് 16 വെള്ളിയാഴ്ച, വരലക്ഷ്മി വ്രതം, ചിങ്ങ സംക്രാന്തി, സാവന്‍ പുത്രദ ഏകാദശി
ഓഗസ്റ്റ് 17 ശനിയാഴ്ച, ശനി ത്രയോദശി, പ്രദോഷ വ്രതം, മലയാളം പുതുവര്‍ഷം
ഓഗസ്റ്റ് 19 തിങ്കള്‍, രക്ഷാബന്ധന്, ഗായത്രി ജയന്തി, സാവന്‍ പൂര്‍ണിമ
ഓഗസ്റ്റ് 22 വ്യാഴം, ഭാദ്രപദ കൃഷ്ണതൃതീയ
ഓഗസ്റ്റ് 25 ഞായര്‍, ഭാനു സപ്തമി
ഓഗസ്റ്റ് 26 തിങ്കള്‍, കലഷ്ടമി, പ്രതിമാസ കൃഷ്ണാഷ്ടമി
ഓഗസ്റ്റ് 27 ചൊവ്വാഴ്ച, ഭാദ്രപദ കൃഷ്ണ നവമി, രോഹിണി വ്രതം
ഓഗസ്റ്റ് 29 വ്യാഴാഴ്ച, അജ ഏകാദശി
ഓഗസ്റ്റ് 31 ശനിയാഴ്ച, ശനി ത്രയോദശി, പ്രദോഷ വ്രതം
സ്കന്ദ ഷഷ്ഠി
ദക്ഷിണേന്ത്യയില്‍ കാര്‍ത്തികേയനെ ഭക്തര്‍ വളരെ ഭക്തിയോടെ ആരാധിക്കുന്നു. സ്കന്ദ ഷഷ്ഠി നാളില്‍ കാര്‍ത്തികേയനെ ആരാധിക്കുന്നത് സന്തോഷവും ഭാഗ്യവും കൈവരുത്തുമെന്നാണ് വിശ്വാസം. അതോടൊപ്പം, ജീവിതത്തില്‍ നിലനില്‍ക്കുന്ന എല്ലാത്തരം സങ്കടങ്ങളും കഷ്ടപ്പാടുകളും ഇല്ലാതാകുന്നു. സനാതന ധര്‍മ്മത്തില്‍, നവരാത്രിയുടെ അഞ്ചാം ദിവസം, സ്കന്ദമാതാവിനെ അതായത് ലോകമാതാവായ ആദിശക്തി പാര്‍വതി ദേവിയെ ആരാധിക്കുന്നു. അതിനാല്‍ സ്കന്ദ ഷഷ്ഠി നാളില്‍ കാര്‍ത്തികേയനെ ആരാധിക്കുന്നതിലൂടെ സ്കന്ദമാതാവും നിങ്ങളില്‍ പ്രസാദിക്കുന്നു. സന്തുഷ്ടയായ സ്കന്ദമാതാവ് നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നു.
ചിങ്ങ സംക്രാന്തി
മലയാളം പുതുവര്‍ഷമാണ് ചിങ്ങം. ചിങ്ങപ്പിറവിയോടെ ശകവര്‍ഷം പിറക്കുന്നു. സൂര്യന് കര്‍ക്കടകം വിട്ട് ചിങ്ങത്തില് പ്രവേശിക്കുന്ന ദിവസമാണ് ചിങ്ങ സംക്രാന്തി. ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിലും ഇത് വളരെ പ്രധാനപ്പെട്ട ദിവസമായി കണക്കാക്കപ്പെടുന്നു. കേരളത്തില്‍ ഈ ദിവസം മുതല്‍ മലയാളം പുതുവത്സരം ആരംഭിക്കുന്നു. കൊല്ലവര്ഷ സമ്പ്രദായമനുസരിച്ച് മലയാളം കലണ്ടറിലെ ആദ്യ മാസമാണ് ചിങ്ങം. 'ഇഷ്ടി' എന്ന ഉത്സവവും ഈ ദിവസം ആഘോഷിക്കുന്നു. ഈ ദിവസം ആളുകള്‍ സന്തോഷവും സമൃദ്ധിയും ആഗ്രഹിച്ച് മഹാവിഷ്ണുവിനെ ആരാധിക്കുന്നു.
രക്ഷാബന്ധന്
സഹോദരീ സഹോദരന്മാര് തമ്മിലുള്ള പവിത്രമായ ബന്ധത്തെ പ്രതീകപ്പെടുത്തുന്ന ഉത്സവമാണ് രക്ഷാബന്ധന്. ഇന്ത്യയിലുടനീളം ഈ ഉത്സവം ആവേശത്തോടെ ആചരിക്കുന്നു. സാധാരണയായി ഓഗസ്റ്റില്‍ വരുന്ന ശ്രാവണ മാസത്തിലെ ശുക്ല പക്ഷത്തിലെ പൂര്‍ണിമ തിഥിയിലാണ് ഈ ആഘോഷം നടക്കുന്നത്. രാഖി എന്നും അറിയപ്പെടുന്ന ഒരു പ്രധാന ഹിന്ദു ഉത്സവമാണ് ഇത്. സഹോദരിമാര്‍ തങ്ങളുടെ സഹോദരന്റെ കൈത്തണ്ടയില്‍ ഒരു നൂല് കെട്ടി ഈ ശുഭദിനത്തില്‍ അവരുടെ ദീര്‍ഘവും സമൃദ്ധവുമായ ജീവിതത്തിനായി പ്രാര്‍ത്ഥിക്കുന്നു.
അജ ഏകാദശി
ഏകാദശി വ്രതം എല്ലാ വ്രതങ്ങളിലും വച്ച് ഏറ്റവും ഉത്തമമായി കണക്കാക്കപ്പെടുന്നു. ഭദ്ര മാസത്തില്‍ വരുന്ന ഏകാദശിയെ അജ ഏകാദശി എന്നാണ് അറിയപ്പെടുന്നത്. അജ ഏകാദശി നാളില്‍ ആരാധനയും വ്രതാനുഷ്ഠാനവും നടത്തുന്നത് മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കുമെന്നും എല്ലാ പ്രശ്നങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ഐതിഹ്യമനുസരിച്ച്, അജ ഏകാദശി ദിനത്തില്‍ ശ്രീഹരി നാമം ജപിച്ചാല്‍ ദുഷ്ടശക്തികളെ ജയിക്കാന്‍ സാധിക്കും. ഈ വ്രതാനുഷ്ഠാനത്തിന്റെ ഫലത്തില്‍ കര്‍മ്മഫലങ്ങളില്‍ നിന്നും ജനനമരണങ്ങളുടെ ചക്രത്തില്‍ നിന്നും മോചനം ലഭിക്കുന്നു.



Click it and Unblock the Notifications
