Latest Updates
-
ചൊവ്വ മൃഗശീർഷം നക്ഷത്രത്തിലേക്ക്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
ഇന്ന് രാത്രി 9:39-ന് ആകാശത്ത് അത്ഭുതം: ബുധൻ-ശുക്ര സംഗമം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
2026 ജൂലൈ 24: സർവാർത്ഥ സിദ്ധി യോഗം; ഈ സമയത്ത് ഇത് ചെയ്താൽ വിജയം സുനിശ്ചിതം! -
2026 ജൂലൈ 24: ഈ 5 രാശിക്കാർക്ക് ഇന്ന് വൻ സാമ്പത്തിക നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ജൂലൈ 24: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും തിളങ്ങാൻ പോകുന്ന ആ 7 നക്ഷത്രക്കാർ ഇവർ! -
2026 ജൂലൈ 24: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
സൺസ്ക്രീൻ വാങ്ങുമ്പോൾ ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; പുതിയ BIS നിയമങ്ങൾ ചർമ്മത്തിന് സുരക്ഷയേകുമോ? -
നൈക്ക സെയിലിൽ കുറഞ്ഞ ചിലവിൽ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം; മഴക്കാല സ്കിൻകെയർ ടിപ്സ് ഇതാ! -
ശനി വക്രഗതി 2026: കരിയറിലും സാമ്പത്തിക ഇടപാടുകളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വൈകാരിക മാറ്റങ്ങൾക്ക് തുടക്കം!
നാഗപഞ്ചമി, രക്ഷാബന്ധന്; ഓഗസ്റ്റ് മാസത്തിലെ പ്രധാന വ്രതങ്ങളും ആഘോഷങ്ങളും
വര്‍ഷത്തിലെ എട്ടാം മാസമായ ഓഗസ്റ്റ് ഏതാനും ദിവസങ്ങള്‍ക്കകം ആരംഭിക്കാന്‍ പോകുകയാണ്. ഉത്സവങ്ങളുടെയും വ്രതങ്ങളുടെയും കാര്യത്തില്‍ ഈ മാസം വളരെ സവിശേഷമായിരിക്കും. നാഗപഞ്ചമി, രക്ഷാബന്ധന് തുടങ്ങി നിരവധി വലിയ ഉത്സവങ്ങള്‍ ഈ കാലയളവില്‍ ആഘോഷിക്കും. ശ്രാവണത്തിലെ നാല് തിങ്കളാഴ്ചകളും ഈ മാസത്തിലായിരിക്കും. 2023 ഓഗസ്റ്റ് മാസത്തില്‍ വരുന്ന പ്രധാന വ്രതങ്ങളുടെയും ഉത്സവങ്ങളുടെയും ഒരു ലിസ്റ്റ് ഇതാ.
ഓഗസ്റ്റ് 2023- പ്രധാന വ്രത ദിനങ്ങള്‍
ഓഗസ്റ്റ് 1, ചൊവ്വാഴ്ച - മംഗള ഗൗരി വ്രതം
ഓഗസ്റ്റ് 4, വെള്ളി - ഗണേശ ചതുര്‍ത്ഥി വ്രതം
ഓഗസ്റ്റ് 7, തിങ്കള്‍ - ശ്രാവണ തിങ്കളാഴ്ച
ഓഗസ്റ്റ് 8, ചൊവ്വാഴ്ച - മംഗള ഗൗരി വ്രതം, കാലാഷ്ടമി
ഓഗസ്റ്റ് 12, ശനിയാഴ്ച - പരമ ഏകാദശി വ്രതം
ഓഗസ്റ്റ് 13, ഞായര്‍ - പ്രദോഷ വ്രതം

ഓഗസ്റ്റ് 14, തിങ്കള്‍ - ശ്രാവണ തിങ്കള്‍, ശിവ ചതുര്ദശി
ഓഗസ്റ്റ് 15, ചൊവ്വാഴ്ച - മംഗള ഗൗരി വ്രതം
ഓഗസ്റ്റ് 16, ബുധന്‍ - അമാവാസി
ഓഗസ്റ്റ് 17: ചിങ്ങ സംക്രാന്തി
ഓഗസ്റ്റ് 19, ശനിയാഴ്ച - ഹരിയാലി തീജ്, സ്വര്‍ണ്ണ ഗൗരി വ്രതം
ഓഗസ്റ്റ് 20, ഞായര്‍ - വിനായകി ചതുര്‍ത്ഥി
ഓഗസ്റ്റ് 21, തിങ്കള്‍ - നാഗപഞ്ചമി, ശ്രാവണ തിങ്കള്‍
ഓഗസ്റ്റ് 22, ചൊവ്വാഴ്ച - കല്‍ക്കി ജയന്തി, മംഗള ഗൗരി വ്രതം
ഓഗസ്റ്റ് 23, ബുധനാഴ്ച - തുളസീദാസ് ജയന്തി
ഓഗസ്റ്റ് 27, ഞായര്‍ - പുത്രദ ഏകാദശി
ഓഗസ്റ്റ് 28, തിങ്കള്‍ - പ്രദോഷ വ്രതം, ശ്രാവണ തിങ്കള്‍
ഓഗസ്റ്റ് 29, ചൊവ്വാഴ്ച - മംഗള ഗൗരി വ്രതം, ഓണം
ഓഗസ്റ്റ് 30, ബുധനാഴ്ച - രക്ഷാബന്ധന്
ആഗസ്റ്റ് 31, വ്യാഴം - പൗര്‍ണ്ണമി
പരമ ഏകാദശി
ഹിന്ദു കലണ്ടറിലെ അധിക മാസത്തിലെ കൃഷ്ണ പക്ഷത്തിലെ ഏകാദശി തിഥിയില്‍ 11ാം ദിവസമാണ് പരമ ഏകാദശി ആചരിക്കുന്നത്. ഹിന്ദു കലണ്ടറില്‍, മൂന്ന് വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്നതാണ് അധികമാസം. പരമ ഏകാദശിയെ പുരുഷോത്തമ ഏകാദശി എന്നും വിളിക്കുന്നത്. ഈ ഏകാദശിയുടെ പ്രാധാന്യം അനേകം വ്രതങ്ങളുടെ ഫലത്തിന് തുല്യമാണ്. ഈ ഏകാദശി വ്രതം ആത്മാര്‍ത്ഥമായി ആചരിച്ചാല്‍ നിങ്ങള്‍ക്ക് മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കും. ഇതോടൊപ്പം അപൂര്‍വ നേട്ടങ്ങളും ലഭിക്കുന്നു. ഈ വര്‍ഷം പരമ ഏകാദശി വരുന്നത് ഓഗസ്റ്റ് 12 ശനിയാഴ്ചയാണ്.

ഹരിയാലി തീജ്
സനാതന പാരമ്പര്യത്തില്‍, ശ്രാവണ മാസത്തിലെ ശുക്ല പക്ഷത്തിന്റെ മൂന്നാം ദിവസം ആഘോഷിക്കുന്ന ഹരിയാലി തീജ് ഉത്സവം വളരെ പ്രാധാന്യമുള്ള ഒന്നായി കണക്കാക്കപ്പെടുന്നു. ഹിന്ദു വിശ്വാസമനുസരിച്ച്, വിവാഹിതരായ സ്ത്രീകള്‍ക്ക് അഖണ്ഡമായ ഭാഗ്യം നല്കുന്ന ഈ വ്രതം ഈ വര്‍ഷം ഓഗസ്റ്റ് 19ന് ആഘോഷിക്കും.
നാഗപഞ്ചമി
പഞ്ചാംഗം അനുസരിച്ച്, ഈ വര്‍ഷം ശ്രാവണ മാസത്തിലെ ശുക്ല പക്ഷത്തില്‍ വരുന്ന നാഗപഞ്ചമി ഉത്സവം ഓഗസ്റ്റ് 21ന് ആഘോഷിക്കും. പഞ്ചാംഗം അനുസരിച്ച്, ഈ വര്‍ഷം ശ്രാവണ മാസത്തിലെ ശുക്ല പക്ഷത്തിലെ പഞ്ചമി ആരാധനയ്ക്കുള്ള ശുഭ സമയം രാവിലെ 05:53 മുതല്‍ 08:30 വരെ ആയിരിക്കും.
രക്ഷാബന്ധന്, ശ്രാവണ പൂര്‍ണിമ
രക്ഷാബന്ധന് ഉത്സവം ഈ വര്‍ഷം ഓഗസ്റ്റ് 30ന് ആഘോഷിക്കും. പഞ്ചാംഗമനുസരിച്ച്, എല്ലാ വര്‍ഷവും ശ്രാവണ മാസത്തിലെ ശുക്ല പക്ഷത്തിലെ പൗര്‍ണ്ണമി നാളിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ശുഭസമയം ഓഗസ്റ്റ് 30ന് രാവിലെ 09:01ന് ശേഷം ആരംഭിക്കും.

പുത്രദ ഏകാദശി
എല്ലാ മാസവും ഏകാദശി തിഥിയില്‍ മഹാവിഷ്ണുവിനെ ആരാധിച്ച് ഏകാദശി വ്രതം ആചരിക്കുന്നു. ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ സന്തോഷവും ഐശ്വര്യവും സമ്പത്തും ലഭിക്കുമെന്നാണ് വിശ്വാസം. പുത്രദ ഏകാദശി വ്രതത്തിനും പ്രത്യേക പ്രാധാന്യമുണ്ട്. മക്കളുടെ സന്തോഷകരമായ ജീവിതത്തിനും സന്താനലബ്ധിക്കുമായി അമ്മമാര്‍ ഈ വ്രതം അനുഷ്ഠിക്കുന്നു. ശ്രാവണ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി തീയതി ശ്രാവണ പുത്രദ ഏകാദശി വ്രതം എന്നറിയപ്പെടുന്നു. ഈ വര്‍ഷം പുത്രദ ഏകാദശി വ്രതം വരുന്നത് ഓഗസ്റ്റ് 27 ഞായറാഴ്ചയാണ്.
ഓണം
മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണം കൊണ്ടാടുന്നു. ഇത്തവണ ഓണം വരുന്നത് ഓഗസ്റ്റ് 28,29,30,31 തീയ്യതികളിലായാണ്. ഓഗസ്റ്റ് 29 ചൊവ്വാഴ്ചയാണ് തിരുവോണം വരുന്നത്.



Click it and Unblock the Notifications
