Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ശനി ജയന്തി, വൈശാഖ പൂര്‍ണിമ; മെയ് മാസത്തിലെ പ്രധാന വ്രതങ്ങളും ഉത്സവങ്ങളും
ഏപ്രില്‍ മാസം കഴിഞ്ഞ് മെയ് മാസം ആരംഭിക്കാന്‍ പോകുന്നു. ഈ മാസം ഹിന്ദുമതത്തെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രാധാന്യമുണ്ട്. കാരണം, ഈ വര്‍ഷത്തിലെ ആദ്യ ചന്ദ്രഗ്രഹണത്തോടൊപ്പം നിരവധി വലിയ ഉത്സവങ്ങളും വ്രതങ്ങളും മെയ് മാസത്തില്‍ വരുന്നുണ്ട്.
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, മെയ് മാസം മോഹിനി ഏകാദശിയില്‍ ആരംഭിച്ച് നിര്‍ജ്ജല ഏകാദശിയില്‍ അവസാനിക്കുന്നു. ഈ മാസത്തില്‍ വൈശാഖ പൂര്‍ണിമ, ശനി ജയന്തി, ഇടവ സംക്രാന്തി, വട സാവിത്രി വ്രതം, ഗംഗാ ദസറ, ഗായത്രി ജയന്തി തുടങ്ങിയ ദിനങ്ങള്‍ വരുന്നുണ്ട്. 2023 മെയ് മാസത്തില്‍ വരുന്ന വ്രതങ്ങളുടെയും ഉത്സവ ദിനങ്ങളുടെയും സമ്പൂര്‍ണ്ണ ലിസ്റ്റ് ഇതാ.

മെയ് മാസത്തിലെ വ്രതങ്ങള്‍, ആഘോഷങ്ങള്‍
1 മെയ്, തിങ്കള്‍ - മോഹിനി ഏകാദശി
2 മെയ്, ചൊവ്വാഴ്ച - പരശുരാമ ദ്വാദശി
3 മെയ്, ബുധനാഴ്ച - ശുക്ല പക്ഷ പ്രദോഷ വ്രതം
4 മെയ്, വ്യാഴം - നരസിംഹ ജയന്തി
5 മെയ്, വെള്ളിയാഴ്ച - വൈശാഖ പൂര്‍ണിമ വ്രതം, ബുദ്ധ പൂര്‍ണിമ, ചന്ദ്രഗ്രഹണം
6 മെയ്, ശനിയാഴ്ച - ജ്യേഷ്ഠമാസം ആരംഭം
8 മെയ്, തിങ്കള്‍ - ഏകദന്ത സങ്കഷ്ടി ചതുര്‍ത്ഥി
12 മെയ്, വെള്ളിയാഴ്ച - കാലാഷ്ടമി, പ്രതിമാസ കൃഷ്ണ ജന്മാഷ്ടമി
14 മെയ്, ഞായര്‍ - ഹനുമാന് ജയന്തി (തെലുങ്ക്)
15 മെയ്, തിങ്കള്‍ - അപര ഏകാദശി, ഇടവ സംക്രാന്തി
17 മെയ്, ബുധന്‍ - പ്രതിമാസ ശിവരാത്രി, കൃഷ്ണ പക്ഷ പ്രദോഷ വ്രതം
19 മെയ്, വെള്ളിയാഴ്ച - ജ്യേഷ്ഠ അമാവാസി, വട സാവിത്രി വ്രതം, ദര്‍ശ അമാവാസി, ശനി ജയന്തി
23 മെയ്, ചൊവ്വാഴ്ച - വിനായക ചതുര്‍ത്ഥി
25 മെയ്, വ്യാഴം - സ്കന്ദ ഷഷ്ഠി
29 മെയ്, തിങ്കള്‍ - മഹേശ നവമി
30 മെയ്, ചൊവ്വാഴ്ച - ഗംഗാ ദസറ
മെയ് 31, ബുധനാഴ്ച - നിര്‍ജല ഏകാദശി, ഗായത്രി ജയന്തി, രാമ ലക്ഷ്മണ ദ്വാദശി

മോഹിനി ഏകാദശി
മോഹിനി ഏകാദശി വ്രതം മെയ് 1ന് തിങ്കളാഴ്ച ആചരിക്കും. ഈ ദിവസം മഹാവിഷ്ണുവിന്റെ മോഹിനി അവതാരത്തെ ആരാധിക്കുന്നു. ഈ ദിവസം ആരാധനയ്ക്കൊപ്പം വ്രതമെടുക്കുന്നതും ഭക്തര്‍ക്ക് സന്തോഷവും സമൃദ്ധിയും നല്കുന്നു. എല്ലാത്തരം പാപങ്ങളും ദുഃഖങ്ങളും നീക്കാന്‍ മോഹിനി ഏകാദശി വ്രതം നിങ്ങളെ സഹായിക്കുന്നുവെന്ന് വിശ്വസിക്കുന്നു. അസുരന്മാരില് നിന്ന് അമൃത് തിരിച്ചെടുക്കാനായി ശ്രീഹരി വിഷ്ണു മോഹിനി വേഷം കൈക്കൊണ്ടത് ഈ ദിവസമാണെന്ന് പുരാണങ്ങളില്‍ പറയുന്നു.

നരസിംഹ ജയന്തി
നരസിംഹ ഭഗവാന്റെ ജന്മദിനം ആഘോഷിക്കുന്നതാണ് ഈ ദിനം. ഈ വര്‍ഷം ഇത് വരുന്നത് മെയ് 4നാണ്. ദുഷ്ടശക്തികളുടെ മേല്‍ നന്മ നേടിയ വിജയത്തെ ഈ ദിവസം പ്രതിനിധീകരിക്കുന്നു. നരസിംഹ ഭഗവാന് തന്റെ ഭക്തനായ പ്രഹ്ലാദനെ അഗ്നിയില്‍ നിന്ന് സംരക്ഷിച്ചത് ഈ ദിനമാണ്. നരസിംഹ ജയന്തി ദിനത്തില്‍ അദ്ദേഹത്തെ ആരാധിക്കുന്നത് ഒരു വ്യക്തിക്ക് അവന്റെ ജീവിതത്തില്‍ സംരക്ഷണം നല്കുന്നു. ഏത് അപകടങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.

വൈശാഖ പൂര്‍ണിമ
വൈശാഖമാസത്തില്‍ വരുന്ന ഒരു പ്രധാനപ്പെട്ട ദിവസമാണ് വൈശാഖ പൗര്‍ണ്ണമി ദിനം. ഈ ദിവസം പ്രാര്‍ത്ഥന നടത്തുന്നതും ഉപവസിക്കുന്നതും പാപവിമുക്തി നല്‍കുമെന്നാണ് വിശ്വാസം. വൈശാഖ പൂര്‍ണ്ണിമ, ബുദ്ധപൂര്‍ണ്ണിമ എന്നും അറിയപ്പെടുന്നു. ഈ വര്‍ഷം വൈശാഖ പൂര്‍ണിമ വരുന്നത് മെയ് 5 വെള്ളിയാഴ്ചയാണ്.

ചന്ദ്രഗ്രഹണം
ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം വൈശാഖ പൂര്‍ണിമ നാളിലാണ്. ഇത് പെനുമ്പല് ചന്ദ്രഗ്രഹണമായിരിക്കും. ഇത് ഇന്ത്യയില്‍ കാണാനാകില്ല. ഈ വര്‍ഷത്തെ ചന്ദ്രഗ്രഹണം വരുന്നത് മെയ് 5 വെള്ളിയാഴ്ചയാണ്.

വട സാവിത്രി വ്രതം
പഞ്ചാംഗമനുസരിച്ച്, ജ്യേഷ്ഠ മാസത്തിലെ അമാവാസി ദിനത്തിലാണ് വട സാവിത്രി വ്രതം ആചരിക്കുന്നത്. ഈ ദിവസം, വിവാഹിതരായ സ്ത്രീകള്‍ തങ്ങളുടെ ഭര്ത്താക്കന്മാരുടെ ദീര്‍ഘായുസ്സിനും നല്ല ആരോഗ്യത്തിനും വേണ്ടി വ്രതം അനുഷ്ഠിക്കുകയും ആല്‍മരത്തെ ആരാധിക്കുകയും ചെയ്യുന്നു. ഈ വര്‍ഷം വട സാവിത്രി വരുന്നത് മെയ് 19 വെള്ളിയാഴ്ചയാണ്.

ശനി ജയന്തി
ജ്യേഷ്ഠ മാസത്തിലെ അമാവാസി ദിവസമാണ് ശനി ജയന്തി ആഘോഷിക്കുന്നത്. ഈ ദിവസമാണ് സൂര്യന്റെ മകനായി ശനി ജനിച്ചതെന്നാണ് വിശ്വാസം. ഈ ദിവസം ശനിദേവനെ യഥാവിധി ആരാധിക്കുന്നതോടൊപ്പം കടുകെണ്ണ അര്‍പ്പിക്കുന്നത് ശനി ദോഷത്തില്‍ നിന്ന് മോചനം നല്കുന്നു.



Click it and Unblock the Notifications

