ആഷാഢ നവരാത്രി, ദേവശയനി ഏകാദശി; ജൂണ്‍ മാസത്തിലെ പ്രധാന വ്രതങ്ങളും ഉത്സവങ്ങളും

ഹൈന്ദവ വിശ്വാസമനുസരിച്ച്, എല്ലാ ദിവസവും ഓരോ ദേവതയുടെ ആരാധനയുമായോ അവയുമായി ബന്ധപ്പെട്ട വ്രതങ്ങളുമായോ ബന്ധപ്പെട്ടിരിക്കുന്നു. ജൂണ്‍ മാസത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, ഉത്സവങ്ങളുടെയും വ്രതങ്ങളുടെയും കാര്യത്തില്‍ ഈ മാസം വളരെ പ്രധാനമാണ്.

ഈ മാസത്തില്‍ ആഷാഢ മാസത്തിലെ ഗുപ്ത നവരാത്രി, ദേവശയനി ഏകാദശി തുടങ്ങിയ വലിയ ആഘോഷങ്ങള്‍ വരുന്നുണ്ട്. ഇതോടൊപ്പം ഗ്രഹങ്ങളുടെയും രാശികളുടെയും സ്ഥിതിയിലും ഈ മാസത്തില്‍ വലിയ മാറ്റങ്ങള്‍ ദൃശ്യമാകും. ശനിയും സൂര്യനുമെല്ലാം അവയുടെ സഞ്ചാരപാതയില്‍ മാറ്റം വരുത്തും. 2023 ജൂണ്‍ മാസത്തില്‍ വരുന്ന വ്രതങ്ങളുടെയും ഉത്സവ ദിനങ്ങളുടെയും സമ്പൂര്‍ണ്ണ ലിസ്റ്റ് ഇതാ.

Festivals And Vratham In The Month of June 2023 In Malayalam

ജൂണ്‍ മാസത്തിലെ പ്രധാന വ്രത ദിനങ്ങള്‍
01 ജൂണ്‍: നിര്‍ജ്ജല ഏകാദശി വ്രതം
03 ജൂണ്‍: വട പൂര്‍ണിമ വ്രതം, ജ്യേഷ്ഠ പൂര്‍ണിമ വ്രതം
04 ജൂണ്‍: കബീര്‍ ജയന്തി
05 ജൂണ്‍: ആഷാഢ മാസം ആരംഭം
07 ജൂണ്‍: കൃഷ്ണ പിംഗല സങ്കഷ്ടി ചതുര്‍ത്ഥി
10 ജൂണ്‍: കാലാഷ്ടമി
14 ജൂണ്‍: യോഗിനി ഏകാദശി വ്രതം
15 ജൂണ്‍: മിഥുന സംക്രാന്തി, പ്രദോഷ വ്രതം
16 ജൂണ്‍: പ്രതിമാസ ശിവരാത്രി

Festivals And Vratham In The Month of June 2023 In Malayalam

17 ജൂണ്‍: രോഹിണി വ്രതം, ദര്‍ശ അമാവാസി
18 ജൂണ്‍: ആഷാഢ അമാവാസി
19 ജൂണ്‍: ആഷാഢ നവരാത്രി (ഗുപ്ത നവരാത്രി) ആരംഭം, ചന്ദ്രദര്‍ശനം
20 ജൂണ്‍: ജഗന്നാഥ രഥയാത്ര
22 ജൂണ്‍: വിനായക ചതുര്‍ത്ഥി
25 ജൂണ്‍: ഭാനു സപ്തമി വ്രതം
28 29 ജൂണ്‍: ഈദുല്‍ അദ്ഹ (ബക്രീദ്)
29 ജൂണ്‍: ഗൗരി വ്രതം ആരംഭം, ദേവശയനി ഏകാദശി
30 ജൂണ്‍: വാസുദേവ ദ്വാദശി

Festivals And Vratham In The Month of June 2023 In Malayalam

നിര്‍ജ്ജല ഏകാദശി വ്രതം
ജ്യേഷ്ഠ മാസത്തിലെ ഏകാദശി ദിവസമാണ് നിര്‍ജ്ജല ഏകാദശി വ്രതം ആചരിക്കുന്നത്. നിര്‍ജ്ജല ഏകാദശി വ്രതാനുഷ്ഠാനത്തിന്റെ പ്രാധാന്യം പുരാണങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഈ വ്രതാനുഷ്ഠാനത്തില്‍ വെള്ളം കുടിക്കരുത്, അതിനാലാണ് ഇതിനെ നിര്‍ജ്ജല ഏകാദശി എന്ന് വിളിക്കുന്നത്. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കുകയും മോക്ഷം ലഭിക്കുകയും ചെയ്യുന്നു.

ഒരു വര്‍ഷത്തില്‍ വരുന്ന 24 ഏകാദശികള്‍ വ്രതം അനുഷ്ഠിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിര്‍ജ്ജല ഏകാദശി വ്രതം ഒന്നുമാത്രം അനുഷ്ഠിച്ചാല്‍ എല്ലാ ഏകാദശികളിലെയും പുണ്യ ഫലം ലഭിക്കുമെന്ന് പറയപ്പെടുന്നു.

Festivals And Vratham In The Month of June 2023 In Malayalam

ജ്യേഷ്ഠ പൂര്‍ണിമ വ്രതം
ഹിന്ദുമതത്തില്‍, എല്ലാ മാസത്തെയും പൗര്‍ണ്ണമി, അമാവാസി തീയതികള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഈ തീയതികള്‍ ആരാധനയ്ക്കും ജപത്തിനും പ്രധാനമാണ്. ജ്യേഷ്ഠ മാസത്തിലെ ശുക്ല പക്ഷത്തിലെ പൗര്‍ണ്ണമി തിഥിയെ ജ്യേഷ്ഠ പൂര്‍ണിമ എന്ന് വിളിക്കുന്നു. ഈ ദിവസം മഹാവിഷ്ണുവിന്റെയും ലക്ഷ്മി ദേവിയുടെയും ആരാധനയ്ക്കായി സമര്‍പ്പിച്ചിരിക്കുന്നു. ഇത്തവണത്തെ ജ്യേഷ്ഠ പൂര്‍ണിമ വരുന്നത് ജൂണ്‍ 3നാണ്.

കബീര്‍ ജയന്തി
എല്ലാ വര്‍ഷവും ജ്യേഷ്ഠ മാസത്തിലെ ശുക്ല പക്ഷത്തിലെ പൗര്‍ണ്ണമി നാളിലാണ് കബീര്‍ ദാസ് ജയന്തി ആഘോഷം. ഇത്തവണ അദ്ദേഹത്തിന്റെ ജന്മദിനം ജൂണ്‍ 4നാണ് വരുന്നത്. 1440-ല്‍ വാരാണസിയിലാണ് കബീര്‍ ജനിച്ചത്. അക്കാലത്ത് എങ്ങും കാപട്യം മാത്രമായിരുന്നു. കബീര്‍ ആ കാപട്യത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ജനങ്ങളില്‍ ഭക്തി വളര്‍ത്തുകയും ചെയ്തു. കാപട്യത്തെയും അന്ധവിശ്വാസത്തെയും എതിര്‍ത്ത അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ ജനങ്ങളില്‍ ഐക്യം വളര്‍ത്താനായി നീക്കിവച്ചു.

Festivals And Vratham In The Month of June 2023 In Malayalam

യോഗിനി ഏകാദശി വ്രതം
യോഗിനി ഏകാദശി അല്ലെങ്കില്‍ ശയനി ഏകാദശി വ്രതം ആഷാഢ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി ദിവസത്തില്‍ ആചരിക്കുന്നു. ഈ വ്രതം പാപങ്ങളില്‍ നിന്ന് മുക്തി നേടി സന്തോഷം നല്‍കുന്നതായി കണക്കാക്കപ്പെടുന്നു. ഈ വ്രതം ഈ ഭൂമിയി സന്തോഷവും പരലോകത്തില്‍ മോക്ഷവും നല്‍കുമെന്ന് കരുതപ്പെടുന്നു. യോഗിനി ഏകാദശി വ്രതം അനുഷ്ഠിക്കുമ്പോള്‍ 88,000 ബ്രാഹ്‌മണര്‍ക്ക് ആഹാരം നല്‍കുന്നതിന് തുല്യമായ ഫലം ലഭിക്കുമെന്ന് പറയുന്നു.

രോഹിണി വ്രതം
രോഹിണി വ്രതം ജൈന സമുദായത്തിലെ ആളുകളുടെ ഒരു പ്രധാന ഉപവാസമാണ്. ഈ ഉപവാസം ജൈന സമുദായത്തിലെ ആളുകള്‍ ആചരിക്കുന്നു. രോഹിണി നക്ഷത്ര നാളിലാണ് ഈ വ്രതം ആചരിക്കുന്നത്. അതുകൊണ്ടാണ് ഈ വ്രതത്തെ രോഹിണി വ്രതം എന്ന് വിളിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഈ വ്രതം അനുഷ്ഠിക്കാം. ഈ വ്രതം പ്രത്യേക ഫലങ്ങള്‍ നല്‍കുമെന്നും കര്‍മ്മ ബന്ധനത്തില്‍ നിന്ന് മോചനം നല്‍കുമെന്നും ജൈന സമൂഹത്തില്‍ വിശ്വസിക്കപ്പെടുന്നു. ഇത്തവണ രോഹിണി വ്രതം വരുന്നത് ജൂണ്‍ 17നാണ്.

Festivals And Vratham In The Month of June 2023 In Malayalam

ആഷാഢ നവരാത്രി
ഹിന്ദുമതത്തില്‍, നവരാത്രിയുടെ 09 ദിവസങ്ങള്‍ ദുര്‍ഗ്ഗാദേവിയെ ആരാധിക്കുന്നതിന് വളരെ അനുകൂലമായി കണക്കാക്കപ്പെടുന്നു. ദേവീപൂജയുടെ ഈ ഉത്സവം ഒരു വര്‍ഷത്തില്‍ മൊത്തം നാല് തവണ വരുന്നു. ഇതില്‍ ആദ്യത്തെ നവരാത്രി ചൈത്രമാസത്തിലും രണ്ടാമത്തെ നവരാത്രി ആഷാഢ മാസത്തിലും വരുന്നു.

ഇതിനുശേഷം, മൂന്നാമത്തെ നവരാത്രി അശ്വിനി മാസത്തിലും അവസാന നവരാത്രി മാഘമാസത്തിലും വരുന്നു. ആഷാഢമാസത്തിലെ ശുക്ലപക്ഷത്തില്‍ ആഘോഷിക്കുന്ന ഗുപ്ത നവരാത്രി ഉത്സവം ഈ വര്‍ഷം ജൂണ്‍ 19 മുതല്‍ ആരംഭിക്കും.

Festivals And Vratham In The Month of June 2023 In Malayalam

ജഗന്നാഥ രഥയാത്ര
എല്ലാ വര്‍ഷവും ആഷാഢ മാസത്തിലെ ശുക്ല പക്ഷത്തിന്റെ രണ്ടാം നാളില്‍ ആഘോഷിക്കുന്ന രഥയാത്രാ ഉത്സവം ഈ വര്‍ഷം ജൂണ്‍ 20ന് നടക്കും. ഈ മഹത്തായ യാത്രയില്‍ പങ്കെടുക്കാന്‍ രാജ്യത്തുനിന്നും വിദേശത്തുനിന്നും ധാരാളം ആളുകള്‍ പുരി നഗരത്തില്‍ എത്തിച്ചേരുന്നു. ഈ ദിവസം, ഭഗവാന്‍ ജഗന്നാഥനെയും ബലഭദ്രനെയും സുഭദ്ര ദേവിയെയും വലിയ രഥങ്ങളില്‍ നഗരം ചുറ്റി സഞ്ചരിക്കുന്നു.

Festivals And Vratham In The Month of June 2023 In Malayalam

ദേവശയനി ഏകാദശി
ആഷാഢ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി തിഥി വളരെ പ്രാധാന്യത്തോടെ കണക്കാക്കപ്പെടുന്നു. ഈ ഏകാദശിയെ ദേവശയനി ഏകാദശി എന്ന് വിളിക്കുന്നു. ഐതിഹ്യമനുസരിച്ച്, ആഷാഢമാസത്തിലെ ശുക്ലപക്ഷത്തിലെ ഏകാദശി തിഥിയില്‍ മഹാവിഷ്ണു 4 മാസത്തെ വിശ്രമത്തിനായി നിദ്രയിലാഴുന്നു. ഇതിനു ശേഷം കാര്‍ത്തികമാസത്തിലെ ശുക്ലപക്ഷത്തിലെ ഏകാദശി തിഥിയില്‍ ഭൂമിയില്‍ തിരിച്ചെത്തുന്നു.

ഈ കാലയളവില്‍ മഹാദേവനാണ് പ്രപഞ്ചത്തെ നിയന്ത്രിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. ആഷാഢമാസം മുതല്‍ കാര്‍ത്തികമാസം വരെയുള്ള സമയത്തെ ചതുര്‍മാസം എന്ന് വിളിക്കുന്നു. ഈ വര്‍ഷം ദേവശയനി ഏകാദശി വരുന്നത് ജൂണ്‍ 29നാണ്.

Story first published: Saturday, May 27, 2023, 9:39 [IST]
X
Desktop Bottom Promotion