Latest Updates
-
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ
കാമിക ഏകാദശി, കര്‍ക്കിടക വാവ്; ജൂലൈ മാസത്തിലെ പ്രധാന വ്രതങ്ങളും ഉത്സവങ്ങളും
ആത്മീയ കാഴ്ചപ്പാടില്‍, ജൂലൈ മാസം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കുന്നു. ഈ മാസത്തില്‍ മഹാവിഷ്ണു നാല് മാസത്തേക്ക് യോഗ നിദ്രയിലേക്ക് പോകുകയും ചതുര്‍മാസ് ആരംഭിക്കുകയും ചെയ്യും. ജൂലൈ മാസത്തില്‍ വലുതും പ്രധാനപ്പെട്ടതുമായ നിരവധി വ്രതദിനങ്ങള്‍ വരുന്നുണ്ട്. ഈ വ്രതങ്ങളുടെയും ഉത്സവങ്ങളുടെയും പ്രാധാന്യം ഹിന്ദു മതത്തില്‍ പ്രത്യേകമായി പറഞ്ഞിട്ടുണ്ട്.
ആഷാഢ മാസത്തിലെ ത്രയോദശി മുതലാണ് ജൂലൈ മാസം ആരംഭിക്കുന്നത്. ജൂലൈ ഒന്നിനാണ് ശനി പ്രദോഷ വ്രതം. 2023 ജൂലൈയില്‍ വരുന്ന എല്ലാ വ്രതങ്ങളുടെയും ഉത്സവങ്ങളുടെയും ഒരു ലിസ്റ്റ് ഇതാ.
ജൂലൈ 1, ശനിയാഴ്ച: ശനി ത്രയോദശി, ജയപാര്വതി വ്രതം, ശനി പ്രദോഷ വ്രതം
ജൂലൈ 2, ഞായര്‍: കോകില വ്രതം
ജൂലൈ 3, തിങ്കള്‍: ഗുരുപൂര്‍ണിമ, ആഷാഢ പൂര്‍ണിമ
ജൂലൈ 4, ചൊവ്വ: ശ്രാവണമാസം ആരംഭം, ആദ്യ മംഗളഗൗരീ വ്രതം
ജൂലൈ 6, വ്യാഴം: സങ്കഷ്ടി ചതുര്‍ത്ഥി
ജൂലൈ 9, ഞായര്‍: ഭാനു സപ്തമി, കാലാഷ്ടമി
ജൂലൈ 10, തിങ്കള്‍: ആദ്യ സാവന സോമവാര വ്രതം

ജൂലൈ 13, വ്യാഴം: കാമിക ഏകാദശി
ജൂലൈ 14, വെള്ളി: ശുക്ര പ്രദോഷ വ്രതം (കൃഷ്ണ പക്ഷം)
ജൂലൈ 15, ശനി: പ്രതിമാസ ശിവരാത്രി
ജൂലൈ 16, ഞായര്‍: കര്‍ക്കിടക സംക്രാന്തി
ജൂലൈ 17, തിങ്കള്‍: ശ്രാവണ അമാവാസി
ജൂലൈ 21, വെള്ളി: വിനായക ചതുര്‍ത്ഥി
ജൂലൈ 29, ശനി: പത്മിനി ഏകാദശി
ജൂലൈ 30, ഞായര്‍: രവിപ്രദോഷ വ്രതം (ശുക്ല പക്ഷം)
പ്രദോഷ വ്രതം
ഹിന്ദുമത മതവിശ്വാസമനുസരിച്ച്, ഓരോ പ്രദോഷ വ്രതവും ചിട്ടയോടും നിഷ്കളങ്കതയോടും കൂടി ആചരിക്കുന്ന വ്യക്തിക്ക് അവരുടെ കഷ്ടപ്പാടുകള്‍ നശിക്കും. ഈ വ്രതം അനുഷ്ഠിക്കുന്നതില്‍ പരമശിവന് സന്തുഷ്ടനാകുന്നു, ഭക്തര്‍ക്ക് അനുഗ്രഹങ്ങള്‍ നല്കുന്നു.
ശ്രാവണ മാസം ആരംഭം
ശ്രാവണ മാസം ഹിന്ദുമതത്തില്‍ വളരെ പവിത്രമാണ്. ഈ മാസത്തില്‍ ഭോലേനാഥിനെ യഥാവിധി ആരാധിക്കുന്നതിലൂടെ പരമേശ്വരന് പ്രസാദിക്കുകയും എല്ലാ പ്രശ്നങ്ങളില്‍ നിന്നും മുക്തി നല്‍കുകയും ചെയ്യുമെന്നാണ് മതവിശ്വാസം. ജൂലൈ 4 ചൊവ്വാഴ്ചയാണ് ശ്രാവണ മാസം ആരംഭിക്കുന്നത്.
ഗുരു പൂര്‍ണിമ വ്രതം
ആഷാഢമാസത്തിലെ പൗര്‍ണ്ണമിയെ ഗുരുപൂര്‍ണിമ എന്ന് വിളിക്കുന്നു. ഈ ദിവസം ഗുരുവിനെയും ചന്ദ്രനെയും ആരാധിക്കുന്നു. ഗുരുപൂര്‍ണിമയില്‍ ഗുരുവിനെ ആരാധിക്കുകയും അവരുടെ അനുഗ്രഹം വാങ്ങുകയും ചെയ്യുന്നു. ഇത്തവണ ജൂലൈ 3 തിങ്കളാഴ്ചയാണ് ഈ ദിനം വരുന്നത്.
കാമിക ഏകാദശി
കാമിക ഏകാദശിയുടെ പ്രത്യേക പ്രാധാന്യം പുരാണങ്ങളില്‍ തന്നെ പറഞ്ഞിട്ടുണ്ട്. മഹാഭാരതത്തില്‍, ശ്രീകൃഷ്ണന് പാണ്ഡവരോട് ഏകാദശിയുടെ മഹാമാത്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. കാമിക ഏകാദശി ഉപവാസവും ആരാധനയും ജീവിതത്തില്‍ നിന്നുള്ള എല്ലാത്തരം കഷ്ടപ്പാടുകളെയും നശിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിലൂടെ ഒരു വ്യക്തിക്ക് സന്തോഷം കൈവരുന്നു. ജീവിതത്തില്‍ വിജയം കൈവരിക്കുകയും പിതൃക്കളുടെയടക്കം പാപവും നീങ്ങുന്നു. കാമിക ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ മുന്‍ ജന്മത്തിലെ പാപങ്ങളില്‍ നിന്ന് പോലും മുക്തമാകുന്നുവെന്ന് പറയപ്പെടുന്നു.

പ്രതിമാസ ശിവരാത്രി
പ്രതിമാസ ശിവരാത്രി ദിനത്തില്‍ രാത്രി ശിവനെയും പാര്‍വതി ദേവിയെയും ആരാധിക്കുന്നു. വ്രതമനുഷ്ഠിക്കുന്നതിലൂടെ, ശിവന്റെയും ശക്തിയുടെയും അനുഗ്രഹത്താല്‍ ഭക്തരുടെ ആഗ്രഹങ്ങളും നിറവേറ്റുന്നു.
ശ്രാവണ അമാവാസി
ഈ മാസം മുതല്‍ ശ്രാവണ മാസം ആരംഭിക്കുന്നു, ഇതിനെ ഹരിയാലി അമാവാസി എന്നും വിളിക്കുന്നു. എല്ലാ അമാവാസിയും പോലെ, ശ്രാവണ അമാവാസിയിലും പൂര്‍വ്വികരുടെ ശാന്തിക്കായി പിണ്ഡസമര്‍പ്പണവും ദാനവും ചെയ്യേണ്ടത് പ്രധാനമാണ്.
കോകില വ്രതം
ഹിന്ദുമതത്തില്‍, ആഷാഢ മാസത്തിലെ പൗര്‍ണ്ണമി വളരെ പ്രാധാന്യത്തോടെ കണക്കാക്കപ്പെടുന്നു. ആഷാഢ പൂര്‍ണ്ണിമ പല തരത്തില്‍ സവിശേഷമാണ്, ഈ ദിവസം ലക്ഷ്മി-നാരായണനെ ആരാധിക്കുന്നു. ഗുരുവിനെ ആരാധിക്കുന്നതിനു പുറമേ കോകില വ്രതവും ആചരിക്കുന്നു. കോകില വ്രതം അനുഷ്ഠിക്കുന്നതിലൂടെ വിവാഹിതരുടെ ദാമ്പത്യ ജീവിതം സന്തോഷകരമാകും. അവിവാഹിതരായ പെണ്‍കുട്ടികള്‍ ഈ വ്രതം അനുഷ്ഠിച്ചാല്‍ ശിവനെപ്പോലെ യോഗ്യനായ വരനെ ലഭിക്കും. ഈ വര്‍ഷത്തെ കോകില വ്രതം ജൂലൈ 2 ന് ആചരിക്കും. സതി ദേവിയെയും ശിവനെയും ഈ ദിവസം ആരാധിക്കുന്നു.



Click it and Unblock the Notifications