Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
വിഷു, ഈസ്റ്റര്‍, ഹനുമാന് ജയന്തി; ഏപ്രില്‍ മാസത്തിലെ പ്രധാന വ്രതദിനങ്ങളും ഉത്സവങ്ങളും
ഹിന്ദു പുതുവര്‍ഷത്തിന്റെ ആരംഭം ഇംഗ്ലീഷ് കലണ്ടറിലെ മാര്‍ച്ച്-ഏപ്രില്‍ മാസത്തിലാണ് ആരംഭിക്കുന്നത്. ഈ വര്‍ഷം അതായത് 2023ല്‍ വിക്രം സംവത് 2080 മാര്‍ച്ച് 22 മുതല്‍ ആരംഭിക്കും. മാര്‍ച്ച് മാസം അവസാനിക്കാറായി, ഏപ്രില്‍ വന്നെത്തി. ഹിന്ദു കലണ്ടര്‍ പ്രകാരം ഏപ്രില്‍ മാസത്തിന് വളരെ പ്രത്യേകതയുണ്ട്. പല പ്രധാന വ്രതങ്ങളും ഉത്സവങ്ങളും ഈ മാസത്തില്‍ ആചരിക്കപ്പെടുന്നു.
ഏപ്രില്‍ മാസത്തില്‍ ഹനുമാന് ജയന്തി, അക്ഷയ തൃതീയ തുടങ്ങി നിരവധി വ്രതങ്ങളും ഉത്സവങ്ങളും ആചരിക്കും. മലയാളികളുടെ ആഘോഷങ്ങളിലൊന്നായ വിഷുവും ക്രിസ്ത്യാനികളുടെ ആഘോഷമായ ഈസ്റ്ററും മുസ്ലിങ്ങളുടെ ആഘോഷമായ ഈദുല്‍ ഫിത്വറും ഏപ്രില്‍ മാസത്തിലാണ്. ഈ ലേഖനത്തില്‍ ഏപ്രില്‍ മാസത്തില്‍ വരുന്ന പ്രധാന വ്രതങ്ങളുടെയും ഉത്സവങ്ങളുടെയും വിവരങ്ങള്‍ വായിച്ചറിയാം.

ഏപ്രില്‍ മാസത്തിലെ ഉത്സവദിനങ്ങള്‍
ഏപ്രില്‍ 1, ശനിയാഴ്ച - കാമദ ഏകാദശി
ഏപ്രില്‍ 4, ചൊവ്വാഴ്ച - മഹാവീര്‍ ജയന്തി
ഏപ്രില്‍ 5, ബുധന്‍ - ചൈത്രപൂര്‍ണിമ
ഏപ്രില്‍ 6, വ്യാഴം - പെസഹ വ്യാഴം
ഏപ്രില്‍ 7, വെള്ളി - ദുഖവെള്ളി
ഏപ്രില്‍ 9, ഞായര്‍ - ഹനുമാന് ജയന്തി
ഏപ്രില്‍ 9, ഞായര്‍ - ഈസ്റ്റര്‍
ഏപ്രില്‍ 14, വെള്ളി - ബൈശാഖി
ഏപ്രില്‍ 15, ശനി - വിഷു
ഏപ്രില്‍ 16, ഞായര്‍ - വരുത്തിനി ഏകാദശി
ഏപ്രില്‍ 22, ശനിയാഴ്ച - അക്ഷയതൃതീയ
ഏപ്രില്‍ 22, ശനിയാഴ്ച - പരശുരാമ ജയന്തി
ഏപ്രില്‍ 22 - ശനി - ഈദുല്‍ ഫിത്വര്‍
ഏപ്രില്‍ 27, വ്യാഴം - സീതാ നവമി
ഏപ്രില്‍ 27, വ്യാഴം - ഗംഗാസപ്തമി

കാമദ ഏകാദശി
ഒരു വര്‍ഷത്തില്‍ ആകെ വരുന്ന 24 ഏകാദശികളില്‍ കാമദ ഏകാദശി വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ഭഗമാന് വാസുദേവനെ ആരാധിക്കുന്നു. ഈ ദിവസം മഹാവിഷ്ണുവിനായി വ്രതം അനുഷ്ഠിക്കുന്ന ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്ന് വിശ്വസിക്കുന്നു. ഈ ദിവസം ബ്രാഹ്മണര്‍ക്ക് ഭക്ഷണം നല്‍കുകയും ദക്ഷിണ നല്‍കുകയും ചെയ്യുന്നത് വളരെയധികം പുണ്യം നല്‍കുമെന്ന് പറയപ്പെടുന്നു.

മഹാവീര്‍ ജയന്തി
ജൈനമതത്തിന്റെ 24-ാമത് തീര്‍ത്ഥങ്കരനായ മഹാവീരന്റെ ജന്മദിനമാണ് മഹാവീര്‍ ജയന്തിയായി ആഘോഷിക്കുന്നത്. ജൈനമതത്തിലെ ഏറ്റവും ശുഭകരമായ ദിനങ്ങളില്‍ ഒന്നാണ് ഇത്.

ചൈത്രപൂര്‍ണിമ
ചൈത്ര പൂര്‍ണിമ നാളില്‍ നിങ്ങള്‍ വീട്ടില്‍ സത്യ നാരായണനെ ആരാധിക്കണം. ഈ ദിവസം സത്യനാരായണന്റെ വ്രതം അനുഷ്ഠിക്കുകയും പുണ്യനദിയില്‍ കുളിക്കുകയും ചെയ്യുന്നത് വളരെ ഫലദായകമാണ്.

ഹനുമാന് ജയന്തി
ഹനുമാന്റെ ജന്മദിനമാണ് ഹനുമാന് ജയന്തി. ഈ ദിവസം ബജ്റംഗബലിയുടെ ഭക്തര്‍ അദ്ദേഹത്തെ പ്രസാദിപ്പിക്കുന്നതിനായി ഉപവാസം അനുഷ്ഠിക്കുന്നു. ഈ ദിവസം ഹനുമാന് സ്വാമിയെ ആചാരങ്ങളോടെ ആരാധിക്കുകയും ശ്രീരാമസീതയെ സ്മരിക്കുകയും ചെയ്യുക.

വിഷു
വിഷു കൂടുതലും ആഘോഷിക്കുന്നത് കേരളത്തിലും കര്‍ണാടകയുടെ മംഗലാപുരം ഭാഗങ്ങളിലും തീരദേശ തമിഴ്നാട്ടിലെ കന്യാകുമാരിയിലുമാണ്. മലയാള ജ്യോതിശാസ്ത്ര കലണ്ടര്‍ പ്രകാരം ആദ്യ മാസമായ മേടം മാസത്തിലെ ആദ്യ ദിവസമായാണ് മലയാളികള്‍ വിഷു ആഘോഷിക്കുന്നത്. ഈ ഉത്സവം അസമില്‍ ബിഹു, തമിഴ്നാട്ടില്‍ പുത്താണ്ട്, ഒറീസയില്‍ വിഷു സംക്രാന്തി, പഞ്ചാബില്‍ ബൈശാഖി എന്നിങ്ങനെ വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുന്നു.

വരുത്തിനി ഏകാദശി
വിഷ്ണുവിന്റെ മധുസൂദന രൂപത്തെയാണ് ഈ ദിവസം ആരാധിക്കുന്നത്. ഈ ദിവസം മഹാവിഷ്ണുവിന്റെ വ്രതം അനുഷ്ഠിച്ചാല്‍ പരലോകവാസത്തില് സൗഖ്യങ്ങള്‍ ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

അക്ഷയതൃതീയ
ഹിന്ദുക്കള്‍ക്കിടയില്‍ വളരെ ശുഭകരമായ ദിവസമായി അക്ഷയ തൃതീയ കണക്കാക്കപ്പെടുന്നു. ഈ ദിവസം ലക്ഷ്മി നാരായണനെ ആരാധിക്കുകയും സ്വര്‍ണ്ണാഭരണങ്ങളും വാങ്ങുകയും അവയെ പൂജിക്കുകയും ചെയ്യുന്നു. ഈ ദിവസം നിങ്ങള്‍ക്ക് മംഗളകരമായ ജോലികള്‍ തുടങ്ങുന്നതിനും നല്ല ദിനമാണ്.

പരശുരാമ ജയന്തി
മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായി പരശുരാമനെ കണക്കാക്കുന്നു. ഹിന്ദു പുരാണമനുസരിച്ച്, പരശുരാമന് അമര്‍ത്യനാണ്. ജമദഗ്നി മഹര്‍ഷിയുടെയും രേണുകയുടെയും മകനായി ഭൂമിയെ ദുഷ്ടശക്തികളില്‍ നിന്ന് തടയാന്‍ ജനിച്ചവനാണ് അദ്ദേഹം. ഹിന്ദുക്കള്‍ എല്ലാ വര്‍ഷവും പരശുരാമന്റെ ജന്മദിനം, വൈശാഖ മാസത്തിലെ തൃതീയ തിഥിയായ ശുക്ല പക്ഷത്തില്‍ പരശുരാമ ജയന്തിയായി ആഘോഷിക്കുന്നു.

സീതാ നവമി
സീതാ നവമി നാളിലാണ് സീതാദേവി ഭൂമിയില്‍ അവതരിച്ചത്. ഈ ദിവസം ഭക്തര്‍ വ്രതമനുഷ്ഠിക്കുകയും ഭാഗ്യത്തിന് വേണ്ടി സീതാദേവിയോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ഗംഗാസപ്തമി
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിന്റെ ഏഴാം നാളിലാണ് ഗംഗാദേവി ജനിച്ചത്. സ്വര്‍ഗ്ഗത്തില്‍ നിന്ന് ശിവന്റെ മുടിയില്‍ നിന്നാണ് ഗംഗാദേവി ഭൂമിയില്‍ പതിക്കുന്നതെന്നാണ് വിശ്വാസം. അതിനാല്‍ എല്ലാ വര്‍ഷവും ഈ ദിവസം ഗംഗാസപ്തമി ഉത്സവം ആഘോഷിക്കുന്നു. ഗംഗാ ജയന്തി ദിനത്തില്‍ ഗംഗാദേവിയെ വിധിപ്രകാരം ആരാധിക്കുന്നു.



Click it and Unblock the Notifications
