Latest Updates
-
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും -
ഓഗസ്റ്റ് 19: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ബുധനാഴ്ചത്തെ ഗ്രഹനില: 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും ബിസിനസ്സിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടം, ശുഭമുഹൂർത്തങ്ങൾ അറിയാം
വീട്ടിലെ നെഗറ്റീവ് എനര്‍ജി തൂത്തെറിയാം; ഈ ഫെങ് ഷൂയി വിദ്യ ഏറെ ഫലപ്രദം
നെഗറ്റീവ്, പോസിറ്റീവ് ഒഴുക്കിന്റെ കേന്ദമാണ് ഓരോരുത്തരുടെയും താമസസ്ഥലം. വീട്ടില്‍ നെഗറ്റീവ് എനര്‍ജികള്‍ ഉണ്ടാവുന്നത് സാധാരണയാണ്. എന്നാല്‍ ചെയ്യേണ്ടതെന്തെന്നാല്, അത്തരം നെഗറ്റീവ് എര്ജികളെ വീട്ടില്‍ നിന്ന് ഒഴിവാക്കാനുള്ള വഴികള്‍ തേടുക എന്നതാണ്. ഈ അവസ്ഥയില്‍ ഫെങ്ഷുയി നിങ്ങളുടെ രക്ഷയ്ക്കെത്തും. ഒരു പുരാതന ചൈനീസ് വാസ്തുവിദ്യാ ശാഖയാണ് ഫെങ്ഷുയി.
ഇതിന്റെ പ്രചാരം ഇന്നത്തെക്കാലത്ത് ഇന്ത്യയിലങ്ങോളമിങ്ങോളം വ്യാപിച്ചിട്ടുണ്ട്. ചില ലളിതമായ ഫെങ്ഷുയി വിദ്യകളിലൂടെ നിങ്ങള്‍ക്ക് വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ നീക്കാന്‍ സാധിക്കും. ജീവിതത്തില്‍ നെഗറ്റിവിറ്റി വര്‍ദ്ധിക്കുകയാണെങ്കില്‍ എത്രയും വേഗം അതില്‍ നിന്ന് രക്ഷപ്പെടാനായി ഈ ഫെങ് ഷൂയി പരിഹാരങ്ങള്‍ നിങ്ങള്‍ക്ക് സ്വീകരിക്കാം.

വിന്‍ഡ് ചൈം
ജീവിതത്തില്‍ നെഗറ്റീവിറ്റി തുടര്‍ച്ചയായി വര്‍ദ്ധിക്കുകയാണെങ്കില്‍ ഫെങ് ഷുയി പ്രകാരം വീട്ടില്‍ ഒരു വിന്‍ഡ് ചൈം സ്ഥാപിക്കുക. ഇത് വീട്ടിനുള്ളില്‍ കാറ്റ് എത്തുന്നൊരു സ്ഥലത്ത് വയ്ക്കുക. കാറ്റ് തട്ടി വിന്‍ഡ് ചൈമിലൂടെ പുറത്തുവരുന്ന മൃദുലമായ ശബ്ദത്തിന്റെ പ്രഭാവം കാരണം പിരിമുറുക്കവും നെഗറ്റിവിറ്റിയും ക്രമേണ കുറയുന്നു.
ഉണങ്ങിയ ചെടികള്‍ നീക്കുക
ഫെങ് ഷൂയി പറയുന്നതനുസരിച്ച്, വീട്ടില്‍ നിന്നോ ഓഫീസില്‍ നിന്നോ ഉണങ്ങിയ സസ്യങ്ങളുണ്ടെങ്കില്‍ അവ നീക്കം ചെയ്യുന്നതിലൂടെ നെഗറ്റീവ് എനര്‍ജിയെ നീക്കാന്‍ സാധിക്കും. ഉടന്‍ തന്നെ അത്തരം ചെടികള്‍ ചട്ടിയില്‍ നിന്ന് നീക്കം ചെയ്ത് പുതിയവ സ്ഥാപിക്കുക. ജീവിതത്തില്‍ പോസിറ്റീവും സന്തോഷവും സമൃദ്ധിയും വര്‍ദ്ധിപ്പിക്കാന്‍ സസ്യങ്ങള്‍ നല്ല പച്ചപ്പോടെ ഇരിക്കേണ്ടത് ആവശ്യമാണ്. ഇതുകൂടാതെ, ഹരിതാഭമായ മൂന്ന് ചെടികള്‍ കിഴക്കന്‍ ദിശയില്‍ മണ്പാത്രങ്ങളില് സൂക്ഷിക്കുക. ഇത് ചെയ്യുന്നത് വീട്ടില്‍ സന്തോഷം നിറയ്ക്കും.
ഉപ്പ് സൂക്ഷിക്കുക
ഫെങ് ഷൂയി പറയുന്നതനുസരിച്ച്, ജീവിതത്തില്‍ നെഗറ്റിവിറ്റി തുടര്‍ച്ചയായി വര്‍ദ്ധിക്കുകയാണെങ്കില്‍, വീട്ടില്‍ ഓരോ മുറിയുടെയും ഓരോ കോണിലും അല്പം ഉപ്പ് സൂക്ഷിക്കുക. രണ്ട് ദിവസത്തിലൊരിക്കല്‍ ഈ ഉപ്പ് മാറ്റി പുറത്തേക്ക് കളയുക. ഈ പ്രവൃത്തിയിലൂടെ നിഷേധാത്മകത നീക്കി പോസിറ്റീവിറ്റി പകരാനാകുമെന്ന് വിശ്വസിക്കപ്പെടുന്നു.
കട്ടിലിന്റെ സ്ഥാനം
നിങ്ങളുടെ വീട്ടിലോ ജീവിതത്തിലോ എന്തെങ്കിലും നെഗറ്റീവ് എനര്‍ജി ഉണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, നിങ്ങളുടെ കട്ടില്, മേശ, സ്റ്റൗ എന്നിവ കമാന്‍ഡിംഗ് സ്ഥാനത്താണോയെന്ന് പരിശോധിക്കുക. ഇതിനര്‍ത്ഥം നിങ്ങള്‍ കിടക്കുമ്പോഴോ, നിങ്ങളുടെ മേശയിലിരിക്കുമ്പോഴോ അല്ലെങ്കില്‍ നിങ്ങളുടെ സ്റ്റൗവില്‍ പാചകം ചെയ്യുമ്പോഴോ, നിങ്ങള്‍ വാതിലിന് മുന്നില്‍ നേരിട്ട് അഭിമുഖീകരിക്കാതിരിക്കുക എന്നാണ്. സാധാരണയായി വാതിലില്‍ നിന്നുള്ള ഡയഗണല്‍ സ്ഥാനമാണ് ഇതിനെല്ലാം മികച്ച സ്ഥാനം.
മെറ്റല്‍ ബൗള്‍
നിങ്ങള്‍ക്ക് ശബ്ദം കാണാന്‍ കഴിയുന്നില്ലെങ്കിലും, സ്പന്ദനങ്ങള്‍ നിങ്ങള്‍ക്കു ചുറ്റം സഞ്ചരിക്കുകയും നിങ്ങളുടെ വീടുകളില്‍ സമാധാനം നിറയ്ക്കുകയും ചെയ്യും. മനോഹരമായ ശബ്ദത്തിലൂടെ നെഗറ്റീവ് ഊര്‍ജ്ജം പോസിറ്റീവ് എനര്‍ജിയാക്കി മാറ്റാന്‍ കഴിയും. വീട്ടില്‍ ഒരു മെറ്റല്‍ സിംഗിംഗ് ബൗളുകള്‍ അല്ലെങ്കില്‍ ലോഹത്തിന്റെ ഒരു ടിന്ഷാ സൂക്ഷിക്കുക.
സസ്യങ്ങള്‍
വീട്ടില്‍ സസ്യങ്ങള്‍ സൂക്ഷിക്കുന്നത് നെഗറ്റീവ് എനര്‍ജിയെ നീക്കും. അവ നിങ്ങളുടെ വീട്ടിലേക്ക് ആരോഗ്യവും സമൃദ്ധിയും നല്കുന്നു. വീട്ടിനുള്ളില്‍ സസ്യങ്ങള്‍ വളര്‍ത്തുന്നുവെങ്കില്‍ അവ നിങ്ങള്‍ നന്നായി പരിപാലിക്കുകയും വേണം. അല്ലെങ്കില്‍, അവ നെഗറ്റീവ് എനര്‍ജി ക്ഷണിച്ചുവരുത്തും. നെഗറ്റീവ് എനര്‍ജി നീക്കുന്ന ഏറ്റവും മികച്ച സസ്യങ്ങളിലൊന്നാണ് സ്നേക്ക് പ്ലാന്റ്.
നിറങ്ങള്‍
വീടിനുള്ളില്‍ ഉപയോഗിക്കുന്ന നിറങ്ങള്‍ക്കും ഫെങ് ഷൂയി പ്രാധാന്യം നല്കുന്നു. പച്ച നിറം പ്രകൃതിയുടെ സുഖകരമായ വികാരത്തെ പ്രതീകപ്പെടുത്തുന്നു, മഞ്ഞ എന്നത് ശക്തിയെ സൂചിപ്പിക്കുന്നു. അതേസമയം, ചുവപ്പും പര്‍പ്പിളും ഭാഗ്യത്തിന്റെ നിറങ്ങളാണ്. അനുയോജ്യമായ നിറങ്ങള്‍ തിരഞ്ഞെടുക്കുന്നത് വീട്ടില്‍ നിന്ന് നെഗറ്റീവ് എനര്‍ജിയെ പുറംതള്ളാന്‍ സഹായിക്കും.



Click it and Unblock the Notifications