Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സമ്പത്ത് കൊണ്ടുവരും ഫെങ് ഷുയി വിദ്യ; മണി ഫ്രോഗ് വീട്ടില് ഈ ദിശയില് വയ്ക്കൂ
ജീവിതത്തില് ഐശ്വര്യം വരുത്തുന്നതിനായി ഫെങ് ഷൂയിയില് നിരവധി പരിഹാരങ്ങളും രീതികളും പറഞ്ഞിട്ടുണ്ട്. അവ ഉപയോഗിച്ച് നമ്മുടെ ജീവിതത്തില് സന്തോഷവും സമൃദ്ധിയും കൈവരിക്കാന് സാധിക്കും. ഫെങ് ഷുയി വിദ്യകള് ഉപയോഗിക്കുന്നതിലൂടെ നമ്മുടെ പോസിറ്റീവ് എനര്ജി വര്ദ്ധിക്കുകയും ജീവിതത്തില് പുരോഗതി പ്രാപിക്കുകയും ചെയ്യുന്നു. ജീവിതത്തില് സന്തോഷം, സമൃദ്ധി, സമാധാനം എന്നിവ നല്കുന്ന പല കാര്യങ്ങളും ഫെങ് ഷൂയിയില് നിര്ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു പരിഹാരമാണ് ഫെങ് ഷൂയി മണി ഫ്രോഗ്.
ഫെങ് ഷുയി തവളയെ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും പ്രതീകമായി കണക്കാക്കുന്നു. ഫെങ് ഷൂയി തവളയെ വീട്ടില് സൂക്ഷിക്കുന്നത് പോസിറ്റീവ് എനര്ജി നല്കുകയും വീട്ടില് സന്തോഷത്തിന്റെ അന്തരീക്ഷം നിലനിര്ത്തുകയും ചെയ്യുന്നു. ഈ മൂന്ന് കാലുകളുള്ള തവള നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കുമെന്ന് ഫെങ് ഷൂയിയില് പറയുന്നു. വീട്ടില് ഐശ്വര്യത്തിനായി ഒരു മണി ഫ്രോഗിനെ എങ്ങനെ ഏത് ദിക്കില് വേണം വയ്ക്കാന് എന്ന് നമുക്ക് നോക്കാം.

ഫെങ് ഷൂയി തവളയുടെ പ്രത്യേകതകള്
ഫെങ് ഷൂയി തവളയെ ഇംഗ്ലീഷില് മണി ഫ്രോഗ് എന്ന് വിളിക്കുന്നു. ഇതിന് മൂന്ന് കാലുകളുണ്ട്, എപ്പോഴും ഒരു നാണയം അതിന്റെ വായില് കടിച്ചുപിടിച്ചിട്ടുണ്ടാകും. ഫെങ് ഷൂയി ഗ്രന്ഥങ്ങളില് മണി ഫ്രോഗിനെ സമ്പത്തിന്റെയും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും പ്രതീകമായി കണക്കാക്കുന്നു. അതിനാല് ഇത് വീട്ടില് സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. മണി ഫ്രോഗിനെ വീട്ടില് മംഗളകരമായ ദിശയില് സൂക്ഷിക്കുന്നതിലൂടെ, പണത്തിന് ഒരു കുറവുമുണ്ടാകില്ല. കച്ചവട സ്ഥലത്ത് വയ്ക്കുന്നതിലൂടെ ബിസിനസ്സില് ഉയര്ച്ചയും ലഭിക്കും.
എവിടെ സൂക്ഷിക്കണം
മണി ഫ്രോഗ് സ്ഥാപിക്കാനുള്ള ശരിയായ സ്ഥലം വീടിന്റെ പ്രവേശന കവാടത്തിനടുത്താണ്. ഇത് വീട്ടില് നെഗറ്റീവ് എനര്ജി വരുന്നത് തടയുകയും പോസിറ്റീവ് എനര്ജി എപ്പോഴും നല്കുകയും ചെയ്യും. ഫെങ് ഷൂയി തവളയും വാസ്തു ദോഷങ്ങള് നീക്കാന് സഹായകമാണ്. ശുഭദിശയില് ഇത് വച്ചാല് വീട്ടിലെ വാസ്തു ദോഷങ്ങള് മാറും. ഓഫീസാണെങ്കില്, അത് സമ്പത്തിന്റെ മൂലയില്, അതായത് തെക്കുകിഴക്ക് ഭാഗത്ത് സൂക്ഷിക്കുക. മണി ഫ്രോഗ് എല്ലായ്പ്പോഴും അകത്തേക്കാണ് അഭിമുഖീകരിക്കുന്നതെന്ന് ഉറപ്പാക്കുക. ഇത് ഒരിക്കലും തറയിലോ വിന്ഡോയുടെ കീഴിലോ സൂക്ഷിക്കരുത്.
ഈ കാര്യങ്ങള് മനസ്സില് വയ്ക്കുക
ഫെങ് ഷൂയി ഗ്രന്ഥങ്ങള് അനുസരിച്ച്, മണി ഫ്രോഗിനെ ശരിയായ ദിശയിലും ശരിയായ സ്ഥലത്തും സൂക്ഷിക്കേണ്ടത് പ്രധാനമാണ്. അബദ്ധത്തില് പോലും ഇത് അടുക്കളയിലോ ടോയ്ലറ്റിലോ സൂക്ഷിക്കരുത്. ഇത് ചെയ്യുന്നത് വിപരീത ഫലമുണ്ടാക്കുകയും കുടുംബാംഗങ്ങള്ക്കിടയില് പിരിമുറുക്കം സൃഷ്ടിക്കുകയും ചെയ്യുന്നു. വീട്ടില് ഫെങ് ഷൂയി തവളയെ വയ്ക്കുന്നുവെങ്കില് അത് നിലത്ത് വയ്ക്കുന്നത് ഒഴിവാക്കുക. പകരം ഉയരമുള്ള സ്ഥലത്താണ് ഇത് വയ്ക്കേണ്ടത്.
എങ്ങനെ ഭാഗ്യം നല്കുന്നു
നിങ്ങളുടെ വീട്ടിലോ ഓഫീസിലോ ഇത് സൂക്ഷിച്ചാല് അത് നിങ്ങള്ക്ക് ഭാഗ്യം കൊണ്ടുവരും. സ്വര്ണനാണയം കടിച്ചുപിടിച്ച മൂന്ന്് കാലുകളുള്ള തവളയായാണ് ഇത് ചിത്രീകരിക്കപ്പെടുന്നത്. അല്ലെങ്കില് പണത്തിനു നടുവില് ഇരിക്കുന്ന ഒരു തവള. കൂടാതെ, തവളകളെ വെള്ളത്തിന് ചുറ്റുമായി നില്ക്കുന്ന ഭാവത്തിലും കാണപ്പെടുന്നു. ഫെങ് ഷൂയിയില് വെള്ളം സമ്പത്തിന്റെ പ്രതീകമാണ്.
വീട്ടിലും ഓഫീസിലും
ഒരു മണി ഫ്രോഗിനെ നിങ്ങളുടെ വീടിന്റെ ഊര്ജ്ജമേറിയ കേന്ദ്രത്തില് വേണം സ്ഥാപിക്കാന്. ക്ലാസിക്കല് ഫെങ് ഷൂയിയില്, ഇത് നിങ്ങളുടെ വാസസ്ഥലത്തിന്റെ തെക്കുകിഴക്കേ മൂലയാണ്. വീട്ടില് ഒരു മണി ഫ്രോഗ് സ്ഥാപിക്കുന്നതിനുപുറമെ, നിങ്ങള്ക്ക് ഓഫീസ് ഡെസ്കിലോ സാമ്പത്തിക ഇടപാട് നടത്തുന്ന പേപ്പറുകള് സൂക്ഷിക്കുന്ന സ്ഥലത്തിനടുത്തോ അല്ലെങ്കില് മുന്വാതിലില് നിന്ന് ഒരു ഡയഗോണലായോ ഇത് സ്ഥാപിക്കാം. ഈ സാഹചര്യത്തില്, വീടിനകത്തേക്ക് വാതിലിലൂടെ നോക്കുന്ന തവളയെ സ്ഥാപിക്കേണ്ടത് പ്രധാനമാണ്. ഇത് നിങ്ങള്ക്ക് സമ്പത്ത് നല്കുന്ന വഴിയാണ്.
എത്ര എണ്ണം വേണം
വീട്ടില് നിങ്ങള്ക്ക് സൂക്ഷിക്കാവുന്ന മണി ഫ്രോഗുകള്ക്കും കണക്കുണ്ട്. പ്രത്യേകിച്ചും മൂന്ന്, ആറ്, അല്ലെങ്കില് ഒമ്പത് ഗ്രൂപ്പുകള് ഉള്ള മണി ഫ്രോഗ് കൂടുതല് സമ്പത്ത് കൊണ്ടുവരുമെന്ന് കരുതപ്പെടുന്നു. എന്നാല് ഒന്പതില് കവിയരുത്. അവ ക്രമീകരിച്ച് വ്യത്യസ്ത ദിശകളെ അഭിമുഖീകരിച്ച് സ്ഥാപിക്കുക.
ഒഴിവാക്കാനുള്ള സ്ഥലങ്ങള്
എല്ലായ്പ്പോഴും ഒരു ഫെങ് ഷൂയി മണി ഫ്രോഗിനെ നല്ല രീതിയില് സ്ഥാപിക്കുക. ഇതിനു ചുറ്റുമുള്ള സ്ഥലവും വൃത്തിയായി സൂക്ഷിക്കുക. ഒരിക്കലും മണി ഫ്രോഗിനെ തറയില് വയ്ക്കരുത്. പകരം, കാബിനറ്റ് പോലുള്ള ഉയര്ന്ന ഉപരിതലം തിരഞ്ഞെടുക്കുക. മണി ഫ്രോഗിനെ വളരെയധികം ഉയരത്തില് വയ്ക്കരുത്. കാരണം ഇത് പണം നിറയ്ക്കുന്നതിനു പകരം പണം പുറത്താക്കാന് ഇടയാക്കും.
ഇവിടെ വേണ്ട
മണി ഫ്രോഗ് ഒരിക്കലും ഒരു മുറിയുടെ നടുവിലോ ജാലകത്തിനടിയിലോ ഇടനാഴിയിലോ ഉയര്ന്ന ഇടങ്ങളിലോ ആയിരിക്കരുത്. കൂടാതെ, ഒരു കിടപ്പുമുറിയിലോ അടുക്കളയിലോ ബാത്ത്റൂമിലോ ഒരു മണി ഫ്രോഗിനെ സ്ഥാപിക്കരുത്. കാരണം ഈ ഇടങ്ങളില് സ്ഥാപിച്ചാല് അത് ഭാഗ്യം നശിപ്പിക്കും.



Click it and Unblock the Notifications
