Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
Father's Day : ലോകം തന്നെ ഒറ്റപ്പെടുത്തിയാലും ചേര്‍ത്ത് നിര്‍ത്താന്‍ ഈ കരങ്ങള്‍ മാത്രം മതി: നിവി നിവേദ് ആന്റണി
എല്ലാ വര്‍ഷവും ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്സ് ഡേയായി ആഘോഷിക്കുന്നത്. ജീവിതത്തില്‍ കരുത്തും താങ്ങും തണലുമായി നിന്ന വടവൃക്ഷമാണ് എല്ലാവര്ക്കും അച്ഛന്. ഒരു കുഞ്ഞിനെ അമ്മ ഗര്‍ഭം ധരിക്കുമ്പോള്‍ മനസ്സ് കൊണ്ട് ആ കുഞ്ഞിനെ ഉദരത്തിലേന്തുന്ന വ്യക്തിയാണ് എപ്പോഴും അച്ഛന്. നിവിയുടെ കാര്യത്തിലും സംഗതി വ്യത്യസ്തമല്ല. നിവി നിവേദ് ആന്റണി , ഇന്ന് അറിയപ്പെടുന്ന ഒരു വ്യക്തിയാണ്. എച്ച് ആര്, സംരംഭക, മോഡല്‍, നടി, വോയ്സ് ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ നിവി കൈ വെക്കാത്ത മേഖലകള്‍ ഇല്ലെന്ന് തന്നെ നമുക്കുറപ്പിക്കാം. എന്നാല്‍ ഇതിലെല്ലാം നിവിക്ക് പിന്തുണയുമായി തന്റെ കുടുംബവും ഉണ്ടെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും.
പ്രത്യേകിച്ച് തന്റെ പിതാവിന്റെ പിന്തുണയും സ്നേഹവും കരുത്തും എല്ലാം എപ്പോഴും കൂടെയുള്ളത് തന്നെയാണ് ജീവിതത്തില്‍ ഇപ്പോള്‍ എത്തി നില്ക്കുന്ന വിജയത്തിന് പിന്നിലും. ആന്റണി ചുള്ളിക്കല്‍ സേവ്യര്‍ എന്ന വ്യക്തി എങ്ങനെ നിവിയെ പിന്തുണച്ചു, താന്‍ എന്താണെന്ന് മനസ്സിലാക്കി യഥാര്‍ത്ഥ സ്വത്വത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ പാറ പോലെ തന്നോടൊപ്പം ഉറച്ച് നിന്ന അച്ഛനേയും അമ്മയേയും കുറിച്ച് നിവി ഇവിടെ മനസ്സ് തുറക്കുന്നു.

തന്റെ സ്വത്വത്തെക്കുറിച്ച് അച്ഛനോട് പറഞ്ഞപ്പോള്‍ ഉള്ള പ്രതികരണം?
വളരെ ചെറുപ്പത്തില്‍ തന്നെ തന്റെ അച്ഛനോട് ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഏതൊരു കുടുംബത്തിലും ഉണ്ടാവുന്ന തരത്തിലുള്ള യാതൊരു വിധത്തിലുള്ള പൊട്ടിത്തെറികളോ പ്രശ്നങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്ന് മാത്രമല്ല എന്തും തുറന്ന് സംസാരിക്കുന്നതിനും അഭിപ്രായം വെളിപ്പെടുത്തുന്നതിനും ഉള്ള സ്വാതന്ത്ര്യം തന്നെയാണ് തന്നെ ഇന്ന് ഇവിടെ കൊണ്ട് ചെന്നെത്തിച്ചതെന്ന് നിവി പറയുന്നു. സമയമെടുത്ത് ആലോചിച്ച് മാത്രം തീരുമാനമെടുക്കുക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്ന പ്രതികരണം.
നിവിയുടെ ഈ ഒരു യാത്രയില്‍ അദ്ദേഹത്തിന്റെ റോള്‍?
തന്റെ ഏത് ഉയര്‍ച്ചയിലും താഴ്ചയിലും ജീവിതത്തില്‍ ഏത് ഘട്ടത്തിലും ചേര്‍ന്ന് നിന്ന് വേണ്ടത് വേണ്ട പോലെ പറഞ്ഞ് തന്നിരുന്ന വ്യക്തിയായിരുന്നു നിവിക്ക് അച്ഛന്. മാത്രമല്ല എന്തും എവിടേയും എപ്പോഴും തുറന്ന് പറയുന്ന ഉറ്റ സുഹൃത്ത് തന്നെയായിരുന്നു അച്ഛന് എന്ന കാര്യം തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം എന്നാണ് നിവി പറയുന്നതും. ഈ അച്ഛനമ്മമാരുടെ കുഞ്ഞായി ജനിച്ചു എന്നത് തന്നെയാണ് ജീവിതത്തില്‍ തനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ ദൈവാനുഗ്രഹം എന്ന് ഉറപ്പിക്കുകയാണ് നിവി തന്റെ ജീവിതത്തിലൂടെ.
ഹൃദയത്തോട് ചേര്‍ന്ന് നില്ക്കുന്ന ഒരു നിമിഷം എന്ത്?
ജീവിതത്തില്‍ ഇതുവരെ ഒരു ഇന്റര്‍വ്യൂകളിലും അച്ഛനേയോ അമ്മയേയോ താന്‍ കൊണ്ട് വന്നിട്ടില്ല. എന്നാല്‍ യാദൃശ്ചികമായി ഈ അടുത്ത് അച്ഛന് സംസാരിക്കേണ്ടി വന്ന ഘട്ടത്തില്‍ പറഞ്ഞ വാക്കുകള്‍ ഇന്നും അത്ഭുതത്തോടെയാണ് നിവി ഓര്‍ക്കുന്നത്. അത്രമേല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ സ്വാധീനിച്ചു എന്നാണ് നിവി പറയുന്നത്. നിവിയുടെ മാറ്റം എന്നത് മനുഷ്യ സഹജമായ ഒരു കാര്യമാണ്. മാത്രമല്ല ഒരു കയറ്റത്തിന് ഇറക്കം എന്നത് പോലെ തന്നെയാണ് ജീവിതവും. ജീവിതത്തിലെ വെല്ലുവിളികള്‍ പക്വതയോടെ കൈകാര്യം ചെയ്യുക എന്നത് മാത്രമാണ് നിവിക്ക് അച്ഛന് നല്കിയ ഉപദേശം. ഏത് പ്രശ്നത്തേയും കൂള്‍ ആയി എടുക്കുക എന്നത് അച്ഛന്റെ വാക്കുകള്‍ തന്നെയാണ് ഇന്നും നിവി പിന്തുടരുന്നതും.
ജീവിതത്തിലെ മറക്കാന്‍ സാധിക്കാത്ത കാര്യം?
തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത കാര്യം എന്നത് തന്നെ അച്ഛന്റെ വാക്കുകളും ആ വാക്കുകള്‍ തന്ന ശക്തിയും തന്നെയാണ്. എന്തൊക്കെ സംഭവിച്ചാലും ആര് എന്തൊക്കെ പറഞ്ഞാലും ഞാന്‍ നിന്റെ അച്ഛനാണ്. ഏത് പ്രതിസന്ധി ഘട്ടത്തിലും എല്ലാ വിധത്തിലുള്ള പിന്തുണയും നല്കാന് അച്ഛനായി ഞാന്‍ ഉണ്ട്. എവിടേയും ആര്‍ക്കു മുന്നിലും തോല്‍ക്കുകയോ ഒറ്റപ്പെടുകയോ ചെയ്യരുത് എന്നതാണ്. ഇന്നും അത് പാലിച്ച് കൊണ്ടാണ് എല്ലാ ആഴ്ചയിലും ബാംഗ്ലൂര്‍ നിന്ന് കൊച്ചിയിലേക്കുള്ള നിവിന്റെ യാത്രയും. അച്ഛനും അമ്മയും തന്നെയാണ് താന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നതും ഇഷ്ടപ്പെടുന്നതും എന്ന് നിവിയുടെ ഓരോ വാക്കുകളിലും ഭാവങ്ങളിലും നമുക്ക് പ്രകടമാണ്.

കുടുംബത്തിന്റെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ സംഭവിക്കുന്നത്?
നിവിയുടെ സന്തോഷത്തിന്റെ താക്കോല്‍ എന്ന് പറയുന്നത് അച്ഛനും അമ്മയും തന്നെയാണ്. അവരുടെ പിന്തുണ തന്റെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും അത്രയേറെ പ്രധാനപ്പെട്ടതാണ് എന്ന് പിന്നിട്ട ഓരോ വഴികളിലും നിവി ഓര്‍ക്കുന്നു. അത് ഇല്ലായിരുന്നെങ്കില്‍ പലപ്പോഴും ജീവിതം തന്നെ മാറിപ്പോവുമായിരുന്നു. മാത്രമല്ല ഞാന്‍ ഞാനായിരുന്നത് തന്നെ തന്റെ അച്ഛന്റേയും അമ്മയുടേയും സ്നേഹവും പ്രാര്‍ത്ഥനയും പിന്തുണയും കൊണ്ട് മാത്രമാണ്. ജീവിതത്തില്‍ അത്രയേറെ പ്രിയപ്പെട്ടവര്‍ ഇല്ല എന്ന് വീണ്ടും ഉറപ്പിക്കുകയാണ് നിവി തന്റെ വാക്കുകളിലൂടെ.
ഫാദേഴ്സ് ഡേയില്‍ നല്കാവുന്ന സന്ദേശം
നമ്മളെ നമ്മളാക്കിയത് എപ്പോഴും നമ്മുടെ രക്ഷിതാക്കളാണ് എന്ന ചിന്ത ഓരോ ഘട്ടത്തിലും വേണം. നമുക്ക് കുടുംബം അതായത് നമ്മുടെ അച്ഛനും അമ്മയും തന്ന പിന്തുണ തന്നെയാണ് നമ്മള് നമ്മുടെ വരും തലമുറയ്ക്കും നല്‍കേണ്ടത്. നമുക്ക് നല്‍കിയതിന്റെ നൂറിരട്ടി തിരിച്ച് നല്കാന് ശ്രമിക്കുക എന്നതാണ് പ്രധാന കാര്യം. ഈ ഫാദേഴ്സ് ഡേയില്‍ പറയാനുള്ളതും അത് തന്നെയാണ്.

അച്ഛന്റെ പിന്തുണയില്‍ എന്താണ് പഠിച്ചത്?
കുടുംബമാണ് എല്ലാം എന്നത് തന്നെയാണ് അച്ഛന് പഠിപ്പിച്ച ആദ്യത്തെ കാര്യം. ജീവിതത്തില്‍ എന്ത് തരത്തിലുള്ള ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഉണ്ടായാല്‍ ആദ്യം പോവുന്നത് എപ്പോഴും കുടുംബത്തിലേക്ക് തന്നെയാണ്. അച്ഛനും അമ്മയും എന്നതിനേക്കാള്‍ അടുത്ത കൂട്ടുകാരാണ് അച്ഛനും അമ്മയും നിവിയും എന്നതാണ് നിവി പറഞ്ഞവസാനിപ്പിക്കുന്നത്. കുടുംബത്തേക്കാള്‍ വലുതായി ഒന്നുമില്ല എന്നതാണ് അച്ഛന് പഠിപ്പിച്ച പാഠവും.



Click it and Unblock the Notifications
