Latest Updates
-
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം!
വരാന്‍ പോകുന്ന ദുരിതത്തിന്റെ സൂചന; ഈ വസ്തുക്കള്‍ കയ്യില്‍നിന്ന് നിലത്ത് വീഴുന്നത് അശുഭലക്ഷണം
ജ്യോതിഷത്തിന്റെ ഒരു ഭാഗമാണ് ശകുനശാസ്ത്രം. സൂക്ഷ്മമായ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ നമുക്ക് ഭാവിയെ എളുപ്പത്തില്‍ വിലയിരുത്താന്‍ സാധിക്കും. നമുക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങള്‍ പെട്ടെന്ന് മനസിലാക്കാന്‍ ശകുനശാസ്ത്രം സഹായിക്കുന്നു. ഭാവി സംഭവങ്ങള്‍ മനസ്സിലാക്കാന്‍ സഹായകമായേക്കാവുന്ന അത്തരം നിരവധി നിഗൂഢതകള്‍ സാമുദ്രികശാസ്ത്രത്തിലും വിവരിച്ചിട്ടുണ്ട്. നമ്മുടെ ശരീരത്തിലെ പെട്ടെന്നുള്ള ചലനങ്ങള്‍, നമുക്ക് ചുറ്റും സംഭവിക്കുന്ന പെട്ടെന്നുള്ള മാറ്റങ്ങള്‍ അല്ലെങ്കില്‍ ജീവജാലങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഇവയെല്ലാം നിങ്ങളുടെ ഭാവിയുമായി ബന്ധപ്പെട്ട് കിടക്കുന്ന സൂചനകളാണ്.
ശകുനശാസ്ത്രത്തില്‍ അത്തരം നല്ലതും അശുഭകരവുമായ ധാരാളം അടയാളങ്ങളുണ്ട്. ചില വസ്തുക്കള്‍ നിങ്ങളുടെ കൈയില്‍ നിന്ന് നിലത്ത് വീഴുന്നത് ശകുനശാസ്ത്രം പ്രകാരം അശുഭകരമായി കണക്കാക്കുന്നു. നിങ്ങളുടെ ജീവിതത്തില്‍ വരാനിരിക്കുന്ന അപകടങ്ങളുടെ സൂചനകളായിരിക്കാം അത്. ശകുന ശാസ്ത്രം പ്രകാരമുള്ള അത്തരം ചില സൂചനകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

പൂജാഫലകം
ശകുനശാസ്ത്രം അനുസരിച്ച്, പൂജാഫലകം കൈയില്‍ നിന്ന് വീഴുന്നത് അശുഭകരമായ സൂചനയായി കണക്കാക്കപ്പെടുന്നു. അതിനര്‍ത്ഥം ദൈവം നിങ്ങളോട് എന്തോ ദേഷ്യത്തിലാണ് എന്നാണ്. അത്തരമൊരു സാഹചര്യത്തില്‍ വ്യക്തിക്ക് ആരാധനയുടെ പൂര്‍ണ ഫലം ലഭിക്കുകയില്ല. കയ്യില്‍ നിന്ന് പൂജാ ഫലകം തെന്നി വീഴുന്നത് വരാനിരിക്കുന്ന പ്രതിസന്ധിയെ സൂചിപ്പിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, പ്രതിസന്ധി ഒഴിവാക്കാനായി നിങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുക.
പാല്
ശകുനശാസ്ത്രം അനുസരിച്ച്, പാത്രത്തില്‍ നിന്ന് പാല് തിളച്ച് വീഴുന്നത് അശുഭകരമായ അടയാളമായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ ജാതകത്തില്‍ ചന്ദ്രന്റെ അവസ്ഥ മോശമാണെന്ന് ഈ സൂചന അര്‍ത്ഥമാക്കുന്നു. തിളയ്ക്കുന്ന പാല് തിളച്ച് മറിയുന്നത് നിങ്ങളുടെ വീട്ടില്‍ സന്തോഷവും സമൃദ്ധിയും കുറയാന്‍ പോകുന്നതിന്റെ സൂചനയാണ്. കൂടാതെ ഇത് കുടുംബത്തിലെ വഴക്കുകളും പ്രതിഫലിപ്പിക്കുന്നു. വിശ്വാസമനുസരിച്ച്, തിളപ്പിച്ച പാല് നിലത്ത് ഒഴുകുന്നത് വീട്ടില്‍ സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടാക്കുന്നു.

സിന്ദൂരം
ശകുനശാസ്ത്രം പ്രകാരം, ഒരു സ്ത്രീയുടെ കൈയില്‍ നിന്ന് സിന്ദൂരം ആവര്‍ത്തിച്ച് നിലത്ത് വീഴുകയാണെങ്കില്‍ അത് അശുഭകരമായ ലക്ഷണമാണ്. നിങ്ങളുടെ ഇണയുമായി അഭിപ്രായവ്യത്യാസത്തിന് സാധ്യതയുണ്ട് എന്നാണ് ഇതിനര്‍ത്ഥം. ഇത് നിങ്ങളുടെ ഭര്‍ത്താവിന് വരാനിരിക്കുന്ന ദുരന്തത്തെ സൂചിപ്പിക്കുന്നു. സമ്പത്തിലും ബിസിനസ്സിലുമുള്ള നഷ്ടത്തിന്റെ സൂചന കൂടിയാണിത്.
കടുകെണ്ണ
കടുകെണ്ണ കയ്യില്‍ നിന്ന് നിലത്ത് മറിയുന്നത് ജ്യോതിഷത്തില്‍ അങ്ങേയറ്റം അശുഭകരമായി കണക്കാക്കുന്നു. ശനിദേവന് നിങ്ങളോട് ദേഷ്യമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കൈയില്‍ നിന്ന് കടുകെണ്ണ മറിയുന്നത് ഭാവിയില്‍ അപകടം സംഭവിക്കാന്‍ സാധ്യതയുണ്ട് എന്നതിന്റെ സൂചനയാണ്. അതുകൊണ്ട് സൂക്ഷിക്കുക. പാചകം ചെയ്യുമ്പോള്‍ നിങ്ങളുടെ കൈകളില്‍ നിന്ന് എണ്ണ ഇടയ്ക്കിടെ താഴെ വീഴുകയാണെങ്കില്‍, നിങ്ങളുടെ കുടുംബത്തിന് എന്തെങ്കിലും വലിയ കുഴപ്പങ്ങള്‍ സംഭവിക്കാന്‍ പോകുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്. കൂടാതെ നിങ്ങളുടെ കടഭാരവും വര്‍ദ്ധിച്ചേക്കാം.

ഉപ്പ്
ശകുന ശാസ്ത്രമനുസരിച്ച്, കൈയില്‍ നിന്ന് ഉപ്പ് നിലത്ത് വീഴുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. ഒരു വ്യക്തിയുടെ കൈയില്‍ നിന്ന് ഉപ്പ് താഴെ വീഴുകയാണെങ്കില്‍, അത് ജാതകത്തില്‍ ചന്ദ്രന്റെയും ശുക്രന്റെയും മോശം സ്ഥാനത്തെ സൂചിപ്പിക്കുന്നു. പതിവായി ഉപ്പ് നിലത്ത് വീഴുന്നത് ഒരു വ്യക്തിയുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളെയും സൂചിപ്പിക്കുന്നു.
ധാന്യങ്ങള്‍
ഭക്ഷണം വിളമ്പുമ്പോള്‍ പ്ലേറ്റില്‍ നിന്ന് ഭക്ഷണം പതിവായി താഴെ വീഴുന്നുവെങ്കില്‍, അത് അടുക്കളയുമായി ബന്ധപ്പെട്ട എന്തെങ്കിലും വാസ്തു വൈകല്യം മൂലമാകാം. ഗോതമ്പോ അരിയോ മറ്റേതെങ്കിലും ധാന്യമോ ആവര്‍ത്തിച്ച് താഴെ വീഴുന്നത് അശുഭകരമായ സൂചനയായി കണക്കാക്കപ്പെടുന്നു. ഇതിലൂടെ അന്നപൂര്‍ണ ദേവി കോപിക്കുന്നു. അതിനാല്‍, ധാന്യങ്ങള്‍ നിലത്ത് വീഴുമ്പോഴെല്ലാം, അവ എടുത്ത് നിങ്ങളുടെ നെറ്റിയില്‍ തൊട്ട് നിങ്ങളുടെ തെറ്റിന് ക്ഷമ ചോദിക്കുക.



Click it and Unblock the Notifications

