Latest Updates
-
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ
നെറ്റിയിലെ രേഖ പറയും കരിയറും ഭാഗ്യവും ദീര്‍ഘായുസ്സും, മുഖത്ത് തെളിയുന്ന രേഖകള്‍ നിസ്സാരമല്ല
മുഖം മനസ്സിന്റെ കണ്ണാടിയാണെന്ന് നമുക്കറിയാം, എന്നാല്‍ മുഖത്ത് തെളിയുന്ന ചില കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ ഭാഗ്യങ്ങള്‍ നിര്‍ഭാഗ്യങ്ങള്‍ വരാന്‍ പോവുന്നു എന്നാണ് സൂചിപ്പിക്കുന്നത്. മുഖലക്ഷണത്തേയും മുഖത്തെ മാറ്റങ്ങളേയും കുറിച്ച് പറയുന്ന ശാസ്ത്രത്തിനെ ഫിസിയോഗ്നമി എന്നാണ് പറയുന്നത്. അത് നിങ്ങളുടെ ജീവിതത്തില്ഡ വരാനിരിക്കുന്ന ഭാഗ്യത്തേയും ഭാവിയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകളേയും സൂചിപ്പിക്കുന്നു.
നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഇത്തരം മാറ്റങ്ങള്‍ മുഖലക്ഷണം അല്ലെങ്കില്‍ ഇത്തരം കാര്യങ്ങളിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നു. മുഖത്ത് തെളിയുന്ന ഇത്തരം രേഖകള്‍ എന്തൊക്കെയാണ് നിങ്ങളെക്കുറിച്ച് പറയുന്നത്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് ഭാഗ്യവും ഭാവിയും എപ്രകാരമാണ് എന്നതിനെക്കുറിച്ചെല്ലാ അറിയാം.

നെറ്റിയിലെ വരകള്‍
നിങ്ങളുടെ നെറ്റിയിലെ വരകള്‍ സൂചിപ്പിക്കുന്നത് നിങ്ങളുടെ അറിവിനേയും കരിയറിനേയും തന്നെയാണ്. തിരശ്ചീന്ന രേഖകള്‍ പല വിധത്തിലുള്ള ഞ്ജാനത്തേയും അറിവിനേയും സൂചിപ്പിക്കുന്നു. വരകള്‍ വ്യക്തവും ഇടക്ക് മുറിയാത്തതുമാണെങ്കില് ഇവര്‍ക്ക് സ്ഥിരമായ ഒരു കരിയര്‍ ഉണ്ടായിരിക്കും എന്നാണ് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ഒന്നിലധികം വരകള്‍ ഇടക്ക് മുറിഞ്ഞതെങ്കില്‍ അത് അര്‍ത്ഥമാക്കുന്നത് നിങ്ങളിലെ സമ്മര്‍ദ്ദത്തെയാണ്.
കണ്ണുകളിലെ 'ക്രോഫീറ്റ്'
നിങ്ങളുടെ കണ്ണിന് ഇരുവശവും ക്രോഫീറ്റ് അഥവാ കാക്കയുടെ പാദങ്ങള്‍ പോലെ വരകള്‍ തെളിയുകയാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ എപ്പോഴും സജീവവും എല്ലാ കാര്യത്തിലും ഒരുപോലെ ഇടപെടുന്ന വ്യക്തിയും ആയിരിക്കും എന്നതാണ്. അത് കൂടാതെ നിങ്ങളുടെ സൗഹൃദങ്ങള്‍ വളരെയധികം ആഴത്തിലുള്ളതും ആയിരിക്കും. ഈ വരകള്‍ വളരെയധികം ആഴത്തിലുള്ളതാണെങ്കില്‍ അത് അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ക്ക് സന്തോഷകരമായ ജീവിതം ഉണ്ടായിരിക്കും എന്നതാണ്.
പുഞ്ചിരി രേഖകള്‍
ഇത്തരത്തില്‍ പറഞ്ഞാല്‍ പലര്‍ക്കും മനസ്സിലാവണം എന്നില്ല. എന്നാല്‍ നിങ്ങള്‍ പുഞ്ചിരിക്കുമ്പോള്‍ വായുടെ കോണുകളില്‍ മൂക്കിനോട് ചേര്‍ന്ന് തെളിയുന്ന രേഖയെയാണ് സൂചിപ്പിക്കുന്നത്. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിരതയെയാണ് സൂചിപ്പിക്കുന്നത്. നിങ്ങള്‍ക്ക് ഈ രേഖകള്‍ വളരെ വ്യക്തമായതാണെങ്കില്‍ അത് അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ക്ക് ദീര്‍ഘകാല അഭിവൃദ്ധിയുണ്ടായിരിക്കും എന്നതാണ്. അത് മാത്രമല്ല ഇവ അസമമായതാണെങ്കില് അത് അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ക്ക് സാമ്പത്തികമായ ഉയര്‍ച്ച താഴ്ചകള്‍ക്ക് സാധ്യതയുണ്ട് എന്നതാണ്.
പുരികങ്ങള്‍ക്കിടയിലെ വരകള്‍
നിങ്ങളുടെ മുഖം ചുളിക്കുമ്പോള്‍ പുരികങ്ങള്‍ക്കിടയില്‍ ഉണ്ടാവുന്ന രേഖകള്‍ സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ശക്തമായ വ്യക്തിത്വമുണ്ടായിരിക്കും എന്നതാണ്. അത് മാത്രമല്ല ഇതില്‍ രണ്ടോ അതിലധികമോ രേഖകള്‍ തെളിയുകയാണെങ്കില്‍ ഇവര്‍ വളരെയധികം വെല്ലുവിളികള്‍ നേരിടേണ്ടി വരും എന്നാണ് പറയുന്നത്. മാത്രമല്ല സമ്മര്‍ദ്ദവും ഇവര്‍ അനുഭവിക്കേണ്ടതായി വരുന്നു എന്നും ഇത് വഴി സൂചിപ്പിക്കുന്നു.
താടിയിലെ രേഖകള്‍
നിങ്ങളുടെ താടിയുടെ രേഖകള്‍ സൂചിപ്പിക്കുന്നത് നിങ്ങളുടെ ദീര്‍ഘായുസ്സിനെയാണ്. അത് മാത്രമല്ല ഇത് നിങ്ങളുടെ നല്ല പ്രതിരോധശേഷിയേയും സൂചിപ്പിക്കുന്നു. കൂടാതെ ശക്തമായ ഇച്ഛാശക്തിയും എന്തിനേയും മറികടക്കുന്നതിനുള്ള കഴിവും ഇവര്‍ക്കുണ്ടാവുന്നു. ഏത് ബുദ്ധിമുട്ടും ഇവര്‍ മറികടക്കുന്നു. എന്നാല്‍ നിങ്ങള്‍ക്ക് താടിയില്‍ ചുളിവുകള്‍ കൂടുതലാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് വരുന്ന വര്‍ഷങ്ങളില്‍ നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം എന്നതാണ്.
ചുണ്ടുകളിലെ രേഖകള്‍
നിങ്ങള്‍ ചിരിക്കുമ്പോഴോ മറ്റോ ചുണ്ടുകളിലും രേഖകള്‍ കാണപ്പെടുകയാണെങ്കില്‍ അത് അര്‍ത്ഥമാക്കുന്നത് നിങ്ങളുടെ സംസാരശേഷിയെയാണ്. ഇത് ശക്തമായ ആശയവിനിമയ കഴിവിനെയാണ് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല നിങ്ങളുടെ രേഖകള്‍ വളരെ നേര്‍ത്തതും കാണാന്‍ സാധിക്കാത്തതുമാണെങ്കില് അത് സൂചിപ്പിക്കുന്നത് ഇവര്‍ക്ക് വൈകാരികത കൂടുതലായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ പലപ്പോഴും യോജിപ്പുള്ള ബന്ധങ്ങളും ഇവര്‍ക്കുണ്ടാവുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
