Latest Updates
-
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുമോ? അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
ഫിഫ ആവേശത്തിനിടയിൽ വണ്ണം കൂടുമോ? രാത്രിയിലെ കളി കാണുമ്പോൾ കഴിക്കാൻ പറ്റിയ ഹെൽത്തി സ്നാക്സ് ഇതാ! -
സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വാങ്ങുമ്പോള്‍ സൂക്ഷിക്കുക; മുംബൈയില്‍ വന്‍ റെയ്ഡ്, വ്യാജന്മാരെ തിരിച്ചറിയാം ഇങ്ങനെ -
14 മാസം, 18 കിലോ കുറഞ്ഞു! സ്റ്റിറോയിഡുകളില്ലാതെ കാർത്തിക് ആര്യൻ നേടിയ ആ അവിശ്വസനീയ മാറ്റം -
ജൂൺ 17-ലെ അപൂർവ്വ ചന്ദ്ര-ശുക്ര സംഗമം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ ഉറപ്പ്! -
ത്രിഗ്രഹ യോഗം: ഇന്ന് രാത്രി സൂര്യൻ മിഥുനത്തിലേക്ക്; കരിയറിലും സാമ്പത്തിക നേട്ടങ്ങൾക്കും വൻ മാറ്റങ്ങൾ! -
ജൂൺ 15-ലെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ കൊയ്യാം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ജൂൺ 16 സൂര്യസംക്രമണം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ! -
27 നക്ഷത്രക്കാർക്കും ഇന്ന് നിർണ്ണായക ദിനം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, അറിയാം ഇന്നത്തെ ഫലം -
ശനി ജയന്തിയും അമാവാസിയും: ഈ രാശിക്കാർക്ക് ഇന്ന് വലിയ മാറ്റങ്ങൾ, ജീവിതത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സംസാരിക്കുമ്പോള്‍ നോട്ടം എവിടെയാണ്, അതിലറിയാം ഒരു വ്യക്തിയുടെ സ്വഭാവം
മുഖം മനസ്സിന്റെ കണ്ണാടിയാണെങ്കില്‍ കണ്ണ് ആത്മാവിലേക്കുള്ള വാതിലാണെന്നാണ് പറയുന്നത്. ഒരു വ്യക്തിയെ കുറിച്ചുള്ള നിരവധി കാര്യങ്ങള്‍ അവരുടെ കണ്ണില്‍ നോക്കിയാല്‍ മനസ്സിലാകുമെന്ന് മനശാസ്ത്രവും അംഗീകരിക്കുന്നു. ഉളളിലുള്ള സന്തോഷവും സങ്കടവും ഭയവും പ്രതീക്ഷയുമെല്ലാം വ്യക്തമായി കണ്ണില്‍ തെളിയും. പക്ഷേ എല്ലാവര്ക്കും ഒരാളുടെ കണ്ണ് നോക്കി അയാളെ കൂടുതലായി പഠിക്കാന്‍ സാധിച്ചെന്ന് വരില്ല. പക്ഷേ ശരീരഭാഷയില്‍ വൈദഗ്ധ്യം നേടിയ ആളുകള്‍ക്ക് കണ്ണും നോട്ടവും നോക്കി ഒരു വ്യക്തിയെ കുറിച്ചും അവരുടെ മനോവിചാരങ്ങളെ കുറിച്ചും പലതും പറയാന്‍ സാധിക്കും.

കണ്ണ് നോക്കി ഒരു വ്യക്തിയെ മനസ്സിലാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
കൃഷ്ണമണി
ശരീരഭാഷയുടെ ഒരു ഭാഗമാണ് നമ്മുടെ കൃഷ്ണമണികള്‍. കൃഷ്ണമണിയുടെ ചലനം നിയന്ത്രിക്കാന്‍ ഒരു പരിധിവിട്ട് ആര്‍ക്കും സാധിക്കില്ല. ഒരാളുമായി സംസാരിക്കുമ്പോള്‍ അയാളുടെ സംസാരത്തിലോ അയാളിലോ താല്‍പ്പര്യമുണ്ടെങ്കില്‍ അല്ലെങ്കില്‍ നമ്മള് കാണുന്ന ഒരു വസ്തുവില്‍ ആകര്‍ഷണം തോന്നിയാല്‍ കൃഷ്ണമണി വികസിക്കും. അടുത്ത തവണ സുഹൃത്തുക്കളോടോ അല്ലെങ്കില്‍ അപരിചിതരോടോ സംസാരിക്കുമ്പോള്‍ അവരുടെ കൃഷ്ണമണി ശ്രദ്ധിച്ചുനോക്കൂ. കൃഷ്ണമണി വികസിക്കുന്നുണ്ടെങ്കില്‍ അവര്‍ നമ്മുടെ സംസാരത്തില്‍ താല്‍പ്പര്യം കാണിക്കുന്നുണ്ടെന്ന് മനസ്സിലാക്കാം. അല്ലെങ്കില്‍ അവര്‍ക്ക് വളരെ താല്‍പ്പര്യമുള്ള ഒരു കാര്യം സംസാരിക്കുമ്പോള്‍ അവരുടെ കൃഷ്ണമണി വികസിക്കുന്നത് കാണാം.
നോട്ടം
കണ്ണില്‍ നോക്കി സംസാരിക്കണം എന്ന് പലരും പറഞ്ഞ് നമ്മള് കേട്ടിട്ടുണ്ട്. മറ്റൊരാളുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുമ്പോള്‍ കണ്ണിലേക്ക് നോക്കുന്നത് വളരെ പ്രധാനമാണ്. അതുപോലെ മറ്റുള്ളവരുമായി മികച്ച രീതിയില്‍ ആശയവിനിമയം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ സംസാരിക്കുമ്പോള്‍ കണ്ണുകളിലേക്ക് നോക്കാന്‍ ശ്രമിക്കണം.
ഇമവെട്ടാതെ നോക്കിയാല്‍
എന്നാല്‍ അത് അമിതമാകുകയും ചെയ്യരുത്. കാരണം കണ്ണിമ വെട്ടാതെ ഒരാളുടെ കണ്ണിലേക്ക് തന്നെ നോക്കിയാല്‍ അത് അവരില്‍ അസ്വസ്ഥത ഉണ്ടാക്കിയേക്കും. മനുഷ്യര്‍ തമ്മില്‍ മാത്രമല്ല, മൃഗങ്ങളുമായി ഇടപഴകുമ്പോളും ഒരു പരിധി വിട്ട് അവയുടെ കണ്ണില്‍ നോക്കിയാല്‍ അവ ഭീതിതരാകുകയും പ്രതിരോധമെന്നോണം ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യും.
കണ്ണില്‍ നോക്കാതിരുന്നാല്‍
ചില സാഹചര്യങ്ങളില്‍ ആളുകള്‍ മുന്നിലുള്ളയാളുടെ കണ്ണില്‍ നോക്കാന്‍ മടിക്കും. മനസ്സില്‍ എന്തെങ്കിലും ദുരുദ്ദേശമുണ്ടെങ്കിലോ കാര്യങ്ങള്‍ മറച്ചുപിടിക്കുമ്പോഴോ അവരെ പറ്റിക്കാന്‍ ശ്രമിക്കുന്നത് കൊണ്ടോ നാണം കൊണ്ടോ ഒക്കെയാണ് ആളുകള്‍ കണ്ണില്‍ നോക്കാന്‍ മടിക്കുന്നതെന്ന് ചില പഠനങ്ങള്‍ പറയുന്നു. നുണ പറയുന്ന ആളുകളുടെ കണ്ണില്‍ നോക്കിയാല്‍ അറിയാന്‍ പറ്റുമെന്ന് പറയുന്നത് അതുകൊണ്ടാണ്.
കരച്ചില്
ലോകമെമ്പാടുമുള്ള സംസ്കാരങ്ങളിലും കരച്ചിലിനെ തീവ്രമായ വൈകാരിക അനുഭവമായാണ് കരുതുന്നത്. സങ്കടം, വിരഹം, ഭയം തുടങ്ങിയ സാഹചര്യങ്ങളിലാണ് കരച്ചില് സാധാരണയായി ഉണ്ടാകുന്നതെങ്കിലും ചിലപ്പോള്‍ സന്തോഷം, തമാശ എന്നീ സാഹചര്യങ്ങളിലും ആളുകള്‍ കരയാറുണ്ട്. മറ്റുള്ളവരുടെ അനുകമ്പ നേടുന്നതിനും അവരെ പറ്റിക്കുന്നതിനും വേണ്ടി മനപ്പൂര്‍വ്വം കരയുന്നതിനെ പൂങ്കണ്ണീര് എന്നും പറയാറുണ്ട്.
കണ്ണിമ
കണ്ണിമ വെട്ടുന്നത് നമ്മുടെ നിയന്ത്രണത്തിലല്ല. അത് തലച്ചോറിന്റെ നിയന്ത്രണത്തിലാണ്. മിക്കയാളുകളും ഉണര്‍ന്നിരിക്കുമ്പോള്‍ ഒരു മിനിട്ടില്‍ ശരാശരി 15 മുതല്‍ 20 തവണ കണ്ണ് അടയ്ക്കുന്നുണ്ട് എന്നാണ് കണക്ക്. ഒരു മണിക്കൂറില്‍ അത് 900- 1200 ആണ്. ഒരു ദിവസത്തെ കണക്കെടുത്താല്‍, അത് 14,400- 19,200 ആകും.
പക്ഷേ നമ്മുടെ വികാരങ്ങള്‍ക്കും വിചാരങ്ങള്‍ക്കും കണ്ണിമ വൈട്ടുന്നതിനെ സ്വാധീനിക്കാന്‍ കഴിയുമെന്നാണ് ശരീരഭാഷ വിദഗ്്ധര്‍ പറയുന്നത്. നമ്മള് സംസാരിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയോടുള്ള നമ്മുടെ വികാരവിചാരങ്ങള്‍ നമ്മുടെ കണ്ണിമ വെട്ടുന്ന നിരക്കില്‍ മാറ്റമുണ്ടാക്കുമത്രേ. കണ്ണിമ വെട്ടുന്നത് കൂടിയാല്‍ സംസാരിക്കുന്നയാളോട് നമുക്ക് ആകര്‍ഷണം തോന്നിയെന്നാണ് സൂചിപ്പിക്കുന്നത്.
കണ്ണിറുക്കല്‍
കണ്ണിറുക്കി കാണിക്കുന്നത് പ്രേമചാപല്യങ്ങളുടെയും ശൃംഗാരത്തിന്റെയും സൂചനയായാണ് മിക്ക നാടുകളിലും കണക്കാക്കുന്നത്. ചിലപ്പോള്‍ നമ്മളുമായി നല്ല ബന്ധം പുലര്‍ത്തുന്നവരോടും കുട്ടികളോടുമെല്ലാം ആളുകള്‍ കണ്ണിറുക്കി കാണിക്കാറുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated



Click it and Unblock the Notifications