Latest Updates
-
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം -
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം -
ശുക്രന് മീനത്തിലെത്തിയപ്പോള് ശുക്രദശയാരംഭിക്കുന്നത് ഈ രാശിക്കാര്‍ക്ക്, നിങ്ങളുടെ രാശിയേത്
സ്ത്രീകളേ, 2025-ല്‍ ജോലി ഉപേക്ഷിക്കാന്‍ പ്ലാനുണ്ടോ, തീരുമാനമെടുക്കുന്നതിന് മുമ്പ് ഇതറിഞ്ഞോളൂ
പല ജോലികള്‍ ഒന്നിച്ച് ചെയ്യുന്നവരെന്നും വീട്ടുജോലിയും ഓഫീസ് ജോലിയും ഒരുമിച്ച് ചെയ്യാന്‍ കഴിവുള്ളവരെന്നും വിളിക്കാറുണ്ടെങ്കിലും എല്ലാ സ്ത്രീകളും ഈ വിശേഷണങ്ങള്‍ അത്ര ആസ്വദിക്കുന്നവരല്ല. വീട്ടുജോലിയും ഓഫീസ് ജോലിയും മറ്റ് ഉത്തരവാദിത്തങ്ങളും സ്ത്രീകള്‍ക്ക് നല്‍കുന്ന സമ്മര്‍ദ്ദം ചെറുതല്ല. അതുകൊണ്ട് തന്നെ ചിലരെങ്കിലും കുറച്ച് സമ്മര്‍ദ്ദം കുറയ്ക്കണമെന്ന ആഗ്രഹത്തില്‍ ജോലി ഉപേക്ഷിക്കുകയും വീട്ടുകാര്യങ്ങളിലേക്കും മറ്റുകാര്യങ്ങളിലേക്കും കൂടുതല്‍ ശ്രദ്ധ കൊടുക്കുകയും ചെയ്യും.

2025ലും ജോലി ഉപേക്ഷിച്ച് സ്വസ്ഥം ഗൃഹഭരണവുമായി കഴിയാം എന്ന് ചില സ്ത്രീകള്‍ ആഗ്രഹിക്കുന്നുണ്ടാകും. വീട്ടമ്മ എന്ന പദവി ഏറ്റെടുക്കാന്‍ തയ്യാറാകുന്നതിന് മുമ്പ് അതിന്റെ ഗുണങ്ങളെ കുറിച്ചും ദോഷങ്ങളെ കുറിച്ചും ആഴത്തില്‍ ചിന്തിക്കുന്നത് നല്ലതാണ്.
ജോലി ഉപേക്ഷിക്കുന്നതിന്റെയും വീട്ടമ്മ ആകുന്നതിന്റെയും ചില ഗുണങ്ങളും ദോഷങ്ങളും പരിശോധിക്കാം.
ഗുണങ്ങള്‍
സാമ്പത്തിക സുരക്ഷ
സാമ്പത്തിക കാര്യങ്ങളെ കുറിച്ചും ആവശ്യങ്ങളെ കുറിച്ചും ആശങ്കപ്പെടേണ്ടതില്ല അത് ഭര്‍ത്താവോ മകനോ മറ്റാരെങ്കിലുമോ നോക്കിക്കോളും എന്നത് വീട്ടമ്മമാരുടെ ഒരു സൗകര്യമാണ്. പക്ഷേ അത് അവര്‍ക്ക് ബുദ്ധിമുട്ട് അല്ലെന്നുള്ളതും അവര്‍ വരുമാനം അതിന് പര്യാപ്തമാണെന്നുള്ളതും ഉറപ്പ് വരുത്തുന്നത് നല്ലതാണ്.
കുട്ടികളുടെ കാര്യം ശ്രദ്ധിക്കാം
ജോലിയും വീട്ടുകാര്യങ്ങളും ഒന്നിച്ചുകൊണ്ടുപോകുമ്പോള്‍ മിക്ക സ്ത്രീകള്‍ക്കും കുട്ടികളുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ സാധിക്കില്ല. വീട്ടമ്മ ആകാനുള്ള തീരുമാനത്തിലൂടെ മക്കളുടെ കാര്യത്തിന് കൂടുതല്‍ സമയം നല്‍കാന്‍ കഴിയും. ഇത് കുടുംബന്ധങ്ങളും കുട്ടികളുടെ വളര്‍ച്ചയും വികാസവും മെച്ചപ്പെടുത്തും.
വിനോദങ്ങള്‍ക്ക് സമയം
തിരക്കുപിടിച്ച ഷെഡ്യൂള്‍ കാരണം പല ഹോബികളും വേണ്ടെന്ന് വെച്ചവര്‍ക്ക് അതെല്ലാം പൊടി തട്ടിയെടുക്കാനുള്ള അവസരമാണ് ജോലി വേണ്ടെന്നുവെക്കുന്നതിലൂടെ ലഭിക്കുക. പാചകത്തിനും ബേക്കിംഗിനും പൂന്തോട്ട പരിപാലനത്തിനും മറ്റ് ഹോബികള്‍ക്കും ഇഷ്ടം പോലെ സമയം ലഭിക്കും.
ഉത്തരവാദിത്തങ്ങള്‍ കുന്നുകൂടാതിരിക്കും
ജോലിത്തിരക്ക് കാരണം മാറ്റിവെക്കുന്ന വീട്ടുകാര്യങ്ങള്‍ അപ്പപ്പോള്‍ തീര്‍ക്കാന്‍ സാധിക്കുമെന്നതാണ് മറ്റൊരു ഗുണം. എല്ലാം ഒന്നിച്ച് ചെയ്യാതെ, സമയം അനുസരിച്ച് , മുന്‍ഗണന അനുസരിച്ച് വീട്ടുകാര്യങ്ങള്‍ ചെയ്യാം.
മതിയായ ഉറക്കം
മതിയായ ഉറക്കം ആരോഗ്യത്തിന് അത്യാവശ്യമാണ്. എന്നാല്‍ തിരക്കുപിടിച്ച ജീവിതത്തില്‍ സ്ത്രീകള്‍ക്ക് വേണ്ടത്ര സമയം ഉറങ്ങാന്‍ സാധിക്കാറില്ല. എന്നാല്‍ ജോലിക്ക് പുറത്തുപോകേണ്ട എന്ന സ്ഥിതിയുണ്ടാകുമ്പോള്‍ ശരീരത്തിന് വേണ്ട രീതിയില്‍ ഉറങ്ങാന്‍ സാധിക്കും.
സ്‌ട്രെസ്സ് കുറയും
ഉത്തരവാദിത്തങ്ങള്‍ കുറയുമ്പോള്‍ സ്വാഭാവികമായും മാനസിക പിരിമുറുക്കവും കുറയും. മനസ്സിന് സന്തോഷം നല്‍കുന്ന മറ്റ് കാര്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ സാധിക്കും.
സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ക്ക് സമയം
നമുക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ക്ക് വേണ്ടി സമയം ചിലവഴിക്കാന്‍ സാധിക്കും. പ്രിയപ്പെട്ടവര്‍ക്കൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ കുട്ടികളോടൊപ്പമോ സമയം ചിലവഴിക്കാം.
വീട് വൃത്തിയായി വെക്കാം
വീട്ടിലും ഓഫീസിലുമായി ജോലി ചെയ്യുന്നവര്‍ക്ക് വീട് വൃത്തിയാക്കാനും ഒതുക്കിവെക്കാനും സമയം ലഭിച്ചെന്ന് വരില്ല. എന്നാല്‍ വലിയൊരു ഉത്തരവാദിത്തം മാറുന്നതിലൂടെ വീട് വൃത്തിയിലും അച്ചടക്കത്തിലും കൊണ്ടുപോകാന്‍ കഴിയും.
ആത്മീയകാര്യങ്ങള്‍ക്ക് സമയം
ആത്മീയകാര്യങ്ങള്‍ക്കും വിശ്വാസികള്‍ ആയിട്ടുള്ളവര്‍ക്ക് മതപരമായ കാര്യങ്ങള്‍ക്കും സമയം ചിലവഴിക്കാന്‍ കഴിയും.
ഇനി ജോലി ഉപേക്ഷിച്ച് വീട്ടമ്മ ആയാലുള്ള ദോഷങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ദോഷങ്ങള്‍
സാമ്പത്തിക പരാശ്രയത്വം
സാമ്പത്തിക ആശ്രയത്വം വളരെ അപകടകരമാണ്. എന്തുകാര്യത്തിനും ഭര്‍ത്താവിനെയോ വരുമാനമുള്ള മറ്റാരെങ്കിലുമോ ആശ്രയിക്കേണ്ടതായി വരും. അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് അറിയാതെ കുഴങ്ങും. വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങുന്നത് മുതല്‍ കുട്ടികളുടെ ചെറിയ ആവശ്യങ്ങള്‍ വരെ നിര്‍വ്വഹിക്കാന്‍ കഴിയാതെ വരും.
കരിയര്‍ ഇല്ലാതാകുക
കുടുംബം പോലെ തന്നെ ജീവിതത്തില്‍ കരിയറും പ്രധാനപ്പെട്ടതാണ്. പക്ഷേ ജോലി വേണ്ടെന്ന് വെക്കുമ്പോള്‍ വളര്‍ച്ച ഇല്ലാതെ കരിയര്‍ മുരടിച്ചുപോകും. കരിയറുമായി ബന്ധപ്പെട്ട പല ലക്ഷ്യങ്ങളും സ്വപ്‌നങ്ങളും വേണ്ടെന്ന് വെക്കേണ്ടിവരും. കുട്ടികളെ നോക്കാന്‍ കരിയര്‍ ഉപേക്ഷിക്കുന്നവര്‍ക്ക് കുട്ടികള്‍ വളര്‍ന്ന് സ്വന്തം കാര്യങ്ങള്‍ നോക്കുന്നതോടെ കരിയര്‍ വീണ്ടെടുക്കാന്‍ സാധിക്കാതെ വരുന്നു.
ഒറ്റപ്പെടല്‍
ജോലി ഉണ്ടായിരുന്നപ്പോഴുള്ള സാമൂഹിക ബന്ധങ്ങളും സൗഹൃദങ്ങളും സഹപ്രവര്‍ത്തകരും ഇല്ലാതാകുന്നതോടെ സ്ത്രീകള്‍ക്ക് ഒറ്റപ്പെടല്‍ തോന്നിത്തുടങ്ങും.
മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കേണ്ടി വരിക
സമൂഹം ഏറെ പുരോഗമിച്ചെങ്കിലും ഭര്‍ത്താവിന്റെ അല്ലെങ്കില്‍ പുരുഷന്റെ വാക്കിന് മുന്‍തൂക്കം നല്‍കുന്ന പതിവ് ഇപ്പോഴും കുടുംബങ്ങളില്‍ ഉണ്ട്. പലപ്പോഴും കാര്യങ്ങള്‍ ചെയ്യാനും പുറത്തുപോകാനും വരെ സ്ത്രീകയ്ക്ക്് ഭര്‍ത്താവിന്റെ അനുമതി വാങ്ങേണ്ടിവരുന്നു. എല്ലാ കാര്യങ്ങളിലും അന്തിമ തീരുമാനം ഭര്‍ത്താവിന്റേതാകുന്നു.
ലിംഗ അസമത്വം
ലിംഗ അസമത്വം ജോലിസ്ഥലത്തും വീട്ടിലും സ്ത്രീകള്‍ ഒരുപോലെ നേരിടുന്ന വെല്ലുവിളിയാണ്. വീട്ടിലെ എല്ലാ ഉത്തരവാദിത്തങ്ങളും നിര്‍വ്വഹിക്കുന്നുണ്ടെങ്കിലും പുരുഷന് ഒത്ത പരിഗണന മിക്ക വീടുകളിലും ലഭിക്കാറില്ല.
ചിലവുകള്‍ താങ്ങാനാകാതെ വരിക
ജീവിതച്ചിലവുകള്‍ വളരെ അധികമുള്ള ഇക്കാലത്ത് ഒരാള്‍ മാത്രം ജോലി ചെയ്യുക എന്നത് നല്ല ആശയമല്ല. രണ്ടുപേരും ജോലി ചെയ്യുമ്പോഴുള്ള വരുമാനം കൊണ്ട് മാത്രമേ കുടുംബത്തിലെ ചിലവുകള്‍ നിര്‍വ്വഹിക്കാന്‍ സാധിക്കുകയുള്ളു. വരുമാനം കൂടുന്നതിലൂടെ കുടുംബത്തിന്റെ ജീവിത നിലവാരവും ഉയരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











