Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
ഒരു തരി പൊന്നില്ലെങ്കിലും വിട്ടുകളയല്ലേ ഇവളെ: കെട്ടുന്നവന്റെ യോഗം തെളിയും; ജീവിതം മാറും
നവംബര്‍ മാസത്തിന് തുടക്കമായി, ഈ സമയം പല മാറ്റങ്ങളും ജ്യോതിഷപരമായി നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ ഇത് കൂടാതെ നവംബര്‍ മാസത്തില്‍ ജനിച്ചവര്‍ക്ക് ചില പ്രത്യേകതകളും ഉണ്ട്. നവംബര്‍ മാസത്തില്‍ ജനിച്ച സ്ത്രീകള്‍ക്കെങ്കില്‍ അവരുടെ ജീവിതത്തില്‍ ചില പ്രത്യേക മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. നവംബര്‍ മാസത്തില്‍ ജനിച്ച സ്ത്രീകളുടെ ചില സ്വഭാവ സവിശേഷതകള്‍ ഉണ്ട്.
പലപ്പോഴും വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ മാത്രമല്ല ഇനി പറയുന്ന സ്വഭാവ സവിശേഷതകളുള്ള പെണ്‍കുട്ടി വീട്ടിലുണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിക്കുന്നവരാണ് പലരും. അത്ര പട്ടു പോലെയുള്ള സ്വഭാവമാണ് നവംബറില്‍ ജനിച്ച സ്ത്രീകളുടെ എന്നതാണ് സത്യം. എന്തൊക്കെയാണ് ഇവരുടെ പ്രത്യേകത എന്ന് നമുക്ക് നോക്കാം.

തീവ്രവും വികാരാധീനരും:
നവംബര്‍ മാസത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക് അവരുടെ ഏത് വികാരവും അതിന്റെ അങ്ങേയറ്റം ചതീവ്രതയോടെ മാത്രമേ പ്രകടിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. അത് വ്യക്തിപരമായ കാര്യങ്ങളിലോ അല്ലെങ്കില്‍ ജോലിക്കാര്യത്തിലോ ആണെങ്കിലും അപ്രകാരം തന്നെയായിരിക്കും. ഇവര്‍ ഒരിക്കലും ചതിക്കുകയില്ല എന്ന് മാത്രമല്ല സ്നേഹിച്ചാല്‍ ജീവന് വരെ കൊടുക്കുന്നവരായിരിക്കും. വൈകാരികതയിലും പ്രതിബദ്ധതയിലും അവര്‍ എക്കാലവും മികച്ച് നില്ക്കുന്നു.
നിഗൂഢവും കാന്തികതയും:
എപ്പോഴും നവംബര്‍ മാസത്തില്‍ ജനിച്ച സ്ത്രീകളിലേക്ക് മറ്റുള്ളവര്‍ ആകര്‍ഷിക്കപ്പെടുന്നു. എപ്പോഴും ഇവര്‍ക്ക് ചുറ്റും ഒരു നിഗൂഢതയും നിലനില്ക്കുന്നു. കൂടാതെ വളരെ കൗതുകകരമായാണ് ഇവര്‍ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതും. അതുകൊണ്ട് തന്നെ എപ്പോഴും ഇവരെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആളുകള്‍ ആഗ്രഹിക്കുന്നു.
നിശ്ചയദാര്‍ഢ്യവുമുള്ളവര്‍:
ഏത് കാര്യത്തെക്കുറിച്ചും ഒരു തീരുമാനമെടുത്താല്‍ ആ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നവരായിരിക്കും നവംബറില്‍ ജനിച്ച സ്ത്രീകള്‍. ഇവര്‍ ഉറച്ച നിശ്ചയദാര്ഢ്യമുള്ളവരായിരിക്കും. മാത്രമല്ല ഏത് വെല്ലുവിളിയും ഏറ്റെടുക്കുകയും ചെയ്യുന്നു. ശക്തമായ ഇച്ഛാശക്തി തന്നെയാണ് ഇവരുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നതും. ഏത് കാര്യത്തിലും അനുകൂലമായ മാറ്റങ്ങള്‍ നേടിയെടുക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ഇവര്‍ നല്ല നേതാക്കളും വക്താക്കളും ആയിരിക്കും.
സഹാനുഭൂതിയും അവബോധവും:
നവംബറില്‍ ജനിച്ച സ്ത്രീകള്‍ക്ക് ഉള്ള മറ്റൊരു പ്രത്യേകതയാണ് അവര്‍ എപ്പോഴും മറ്റുള്ളവരുടെ വികാരങ്ങളും അവരുടെ സങ്കടങ്ങളും മനസ്സിലാക്കുന്നു എന്നത്. അതിന് വേണ്ടി ഇവര്‍ പലപ്പോഴും സമയവും പണവും മാറ്റി വെക്കുക വരെ ചെയ്യുന്നു. കൃത്യമായി കാര്യങ്ങളെ മനസ്സിലാക്കി അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനും അത് വഴി ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും ഇവര്‍ ശ്രമിക്കുന്നു.
സാഹസികതയും സ്വതന്ത്ര മനോഭാവവും:
നവംബര്‍ മാസത്തില്‍ ജനിച്ച സ്ത്രീകളെങ്കില്‍ ഇവര്‍ എപ്പോഴും സാഹസികമായ കാര്യങ്ങള്‍ താല്‍പ്പര്യപ്പെടുന്നവരായിരിക്കും. മാത്രമല്ല ഇവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. കൂടാതെ ജീവിതം തന്നെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. യാത്രയിലും ഇവര്‍ വളരെയധികം സ്വയം പര്യാപ്തരായിരിക്കും. വെല്ലുവിളികളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് കഴിവുണ്ട് നവംബറില്‍ ജനിച്ച സ്ത്രീകള്‍ക്ക് സാധിക്കുന്നു.
സര്‍ഗ്ഗാത്മകത
സര്ഗ്ഗാത്മകതയുള്ളവരായിരിക്കും നവംബറില്‍ ജനിച്ചവര്‍. അത് കൂടാതെ ഇവര്‍ വളരെയധികം ക്രിയേറ്റീവ് ആയ കാര്യങ്ങള്‍ ചെയ്യുന്നതിനും അതില്‍ വിജയം കരസ്ഥമാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. കൂടാതെ കലാപരമായ പല മാറ്റങ്ങളും ഇവര്‍ക്ക് ജീവിതത്തില്‍ മുതല്‍ക്കൂട്ടാവുന്നു. ഏത് പ്രതിസന്ധിയേയും പരിഹരിക്കുന്നതിനും അതിന് പരിഹാരത്തിന് വേണ്ടി ഏതറ്റം വരെ പോവുന്നതിനും ഈ സ്ത്രീകള്‍ തയ്യാറാവുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications











