Latest Updates
-
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്!
സമ്പത്ത്, ഭാവി, കരിയര്‍ : ഭാവിയില്‍ നേടുമോ നശിക്കുമോ മുന്‍കൂട്ടിയറിയാം
ഹസ്തരേഖാ ശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നല്കുന്നവര് നമുക്ക് ചുറ്റും ഉണ്ട്. അതുകൊണ്ട് തന്നെ പല കാര്യങ്ങളിലും നാം പലപ്പോഴും ഇപ്പോഴും വെച്ച് പുലര്‍ത്തുന്ന ചിലതുണ്ട്. ഹസ്തരേഖാശാസ്ത്രപ്രകാരം കൈ നോക്കി നമ്മള് മനസ്സിലാക്കേണ്ട ചിലതുണ്ട്. ജ്യോതിഷത്തിന്റെ മറ്റൊരു ഭാഗമാണ് ഹസ്തരേഖാശാസ്ത്രവും. ഇതില്‍ ഒരു വ്യക്തിയുടെ ജീവിതത്തെക്കുറിച്ചും ഭാവി, ഭൂതം, വര്‍ത്തമാനം എന്നിവയെക്കുറിച്ചും മനസ്സിലാക്കാന്‍ സാധിക്കുന്നു.
കൈരേഖ നോക്കി കാര്യങ്ങള്‍ പറയുമ്പോള്‍ അത് എപ്രകാരം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നത് ചോദ്യമാണ്. കാരണം സമ്പത്ത്, ഭാവി, കരിയര്‍, ദാമ്പത്യം, കുടുംബം എന്നിവയെല്ലാം കൃത്യമായി മനസ്സിലാക്കുന്നതിന് പലപ്പോഴും സാധിക്കുന്നതാണ് ഹസതരേഖാശാസ്ത്രം, കൂടുതല്‍ അറിയാന്‍ വായിക്കൂ....

പ്രധാന രേഖകള്‍
നമ്മുടെ കൈകളിലെ പ്രധാന രേഖകള്‍ ഏതൊക്കെയെന്നതാണ് ആദ്യം അറിയേണ്ടത്. അതില്‍ പ്രധാനമായും മൂന്ന് രേഖകളാണ് ഉള്ളത്. ഹൃദയരേഖ, വിധിരേഖ, ജീവിതരേഖ എന്നിവയാണ് അവ. ഇവയെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരം മാറ്റങ്ങള്‍ നല്കുന്നു എത്രത്തോളം സ്വാധീനിക്കുന്നു എന്നത് തിരിച്ചറിയണം. ജീവിതത്തിലെ എല്ലാ മാറ്റങ്ങളുടേയും തുടക്കമായി കണക്കാക്കുന്ന കാര്യങ്ങള്‍ ഈ രേഖകള്‍ പ്രകാരം സംഭവിക്കുന്നു.
ഹൃദയരേഖ
കൈയ്യുടെ മുകള്‍ഭാഗത്താണ് ഹൃദയരേഖ സ്ഥിതി ചെയ്യുന്നത്. അത് സ്നേഹത്തെയും വികാരങ്ങളെയും പ്രതിനിധീകരിക്കുന്നു. ആഴമേറിയതും നീണ്ടതുമായ ഹൃദയരേഖ തുറന്ന ഹൃദയവും സ്നേഹവുമുള്ള ഒരു വ്യക്തിയെ സൂചിപ്പിക്കുന്നു. ഇത്തരം രേഖ മുറിഞ്ഞതോ പൂര്‍ത്തിയാവാത്തതോ ആണെങ്കിലും അതനുസരിച്ചുള്ള ഫലങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. പലപ്പോഴും മോശം ഫലങ്ങളാണ് ഇത്തരത്തില്‍ ഒരു രേഖ നല്‍കുന്നത്.
വിധിരേഖ
വിധിരേഖ നിങ്ങളുടെ കൈകളിലെ നടുവിലൂടെ കടന്നുപോകുന്നു. ഇത് ബുദ്ധിശക്തിയെയും യുക്തിസഹമായ കഴിവുകളെയും സൂചിപ്പിക്കുന്നു. ഒരു നേര്‍രേഖ ഒരു ലോജിക്കല്‍ ചിന്തകളെ സൂചിപ്പിക്കുന്നു. എന്നാല്‍ വളഞ്ഞ വിധിരേഖയെങ്കില് അത് മോശം ഫലങ്ങളേയും ചിലരില്‍ സര്‍ഗ്ഗാത്മകതയും ക്രിയേറ്റിവിറ്റിയേയും സൂചിപ്പിക്കുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന മികച്ച മാറ്റങ്ങളേയും വിധി രേഖ പ്രകാരം സൂചിപ്പിക്കുന്നു.
ജീവിത രേഖ
ജീവിത രേഖ പ്രകാരം അത് ആരംഭിക്കുന്നത് തള്ളവിരലിന്റെ ചുവട്ടില്‍ നിന്ന് മുകളിലേക്ക് പോവുന്ന തരത്തിലാണ്. പലപ്പോഴും ഇത് ആരോഗ്യത്തെയും ഉന്മേഷത്തെയും പ്രതിഫലിപ്പിക്കുന്നു. ഒരു നീണ്ട, വ്യക്തമായ ലൈഫ് ലൈന്‍ നല്ല ആരോഗ്യത്തെയും ഊര്‍ജ്ജത്തെയും സൂചിപ്പിക്കുന്നു. ഇത്തരം രേഖകള്‍ ഉള്ളവര്‍ പൊതുവേ ആരോഗ്യപ്രിയരാണ് എന്നും അര്‍ത്ഥമാക്കുന്നുണ്ട്.
ചെറിയ രേഖകള്‍
പ്രധാന രേഖകള്‍ക്ക് പുറമേ പുറമേ മറ്റ് ചില രേഖകള്‍ കൂടി കൈകളില്‍ ഉണ്ടാവുന്നു, സൂര്യ രേഖ, വിധിരേഖ എന്നിവ അതില്‍ ചിലതാണ്. ഇത് കൈപ്പത്തിയുടെ അടിയില്‍ നിന്ന് വിരലുകളിലേക്ക് ലംബമായി പോകുന്നു. ഇത് കരിയറിനെയും ജീവിത പാതയെയും പ്രതിനിധീകരിക്കുന്നു. ശക്തമായ വിധി രേഖ ജീവിതത്തില്‍ വ്യക്തമായ ദിശ സൂചിപ്പിക്കുന്നു.
സൂര്യരേഖ
വിധി രേഖയ്ക്ക് സമാന്തരമായി സൂര്യരേഖ കടന്നുപോകുന്നു. ഇത് പ്രശസ്തിയും വിജയവും സൂചിപ്പിക്കുന്നു. ഒരു പ്രമുഖ സൂര്യരേഖ ഒരാളുടെ ജീവിതം ഏത് ദിശയിലേക്കാണ് പോവുന്നത്, കരിയര്‍ ഏത് തരത്തിലുള്ളതാണ് എന്ന് തിരിച്ചറിയാനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു. കൂടാതെ കൈകളില്‍ കാണുന്ന പര്‍വ്വങ്ങളും പല വിധത്തിലുള്ള മാറ്റങ്ങളെ സൂചിപ്പിക്കുന്നു. ശുക്രന് പര്‍വ്വതം സ്നേഹത്തോടും അഭിനിവേശത്തോടും ബന്ധപ്പെട്ടിരിക്കുന്നതാണ് അതുപോലെ തന്നെ വ്യാഴവും ബുധനും എല്ലാം കൈകളില്‍ സ്ഥിതിചെയ്യുന്നു.
കൈയ്യിന്റെ ആകൃതി
നിങ്ങളുടെ കൈകളിലെ ആകൃതിയും വളരെ പ്രധാനപ്പെട്ടതാണ്. ഓരോ രൂപവും ഓരോ തരത്തിലുള്ള മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ഹസ്തരേഖാശാസ്ത്രം ഒരു കൃത്യമായ ശാസ്ത്രമല്ല, എന്നാല്‍ ഒരാളുടെ സ്വഭാവത്തെക്കുറിച്ചും ജീവിതത്തിലെ സാധ്യതകളെക്കുറിച്ചും വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ നല്കാന് കഴിയും എന്നതാണ്.



Click it and Unblock the Notifications