Latest Updates
-
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ!
'ഇതാണ് ഞാന്‍ പറഞ്ഞ ക്ലൂക്ലൂസ് പൊടി ഇതില്‍ 80 മധുരംണ്ട്' : 80 അല്ല 100 മധുരവുമായി കുഞ്ഞു ക്ലൂക്ലൂസ് പൊടി
'ഹലോ ഫ്രണ്ട്സ് ഇതാണ് ഞാന്‍ പറഞ്ഞ ക്ലൂക്ലൂസ് പൊടി' ഇത് കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. ഒരു കൊറോണക്കാലത്ത് നമ്മുടെ റീലുകള്‍ അടക്കി ഭരിച്ച 'ക്ലൂക്ലൂസ് പൊടി' റീല്‍ ഇപ്പോഴിതാ മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും വൈറലായിരിക്കുകയാണ്. ശിതില്‍ ശിവദ് എന്ന് പറഞ്ഞാല്‍ അത്രയ്ക്കങ്ങ് പരിചയം ഉണ്ടായിരിക്കണം എന്നില്ല. എന്നാല്‍ ക്ലൂക്ലൂസ് പൊടി എന്ന് പറഞ്ഞാല്‍ ഏത് കൊച്ചുകുട്ടിക്കും രണ്ടാമതൊന്ന് ചിന്തിക്കേണ്ട. അത്ര സുപരിചിതമാണ് ഈ കുഞ്ഞു ക്ലൂക്ലൂസ് പൊടിയെ.
വളര്‍ന്ന് വരുന്ന ഒരു കുഞ്ഞി വ്ളോഗറുടെ ആദ്യ പരീക്ഷണം തന്നെ സൂപ്പര്‍ഹിറ്റായി എന്ന കാര്യം അത്ര നിസ്സാരമല്ല. പ്രത്യേകിച്ച് ഒന്ന് വൈറലാവാന്‍ പലരും പെടാപാട് പെടുന്ന ഈ കാലത്ത് വെറും ഒരു കുഞ്ഞു വീഡിയോയിലൂടെ മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചു ശിതില്‍. മൂന്ന് വര്‍ഷത്തിനിപ്പുറവും ഈ വീഡിയോ വൈറലായെങ്കില്‍ അതിന് പിന്നിലെ ചില കുഞ്ഞു വിശേഷങ്ങളും വായിക്കാം.

വീഡിയോക്ക് പിന്നിലെ കുഞ്ഞു വിശേഷം
വീഡിയോ എടുക്കുന്നത് കുഞ്ഞു ശിതിലിന് ഒരു നേരം പോക്കായിരുന്നു. പ്രത്യേകിച്ച് കൊറോണക്കാലത്ത് എല്ലാവരും അടച്ച് പൂട്ടി വീട്ടിലിരിക്കുമ്പോള്‍ അമ്മയുടെ ഫോണ്‍ എടുത്ത് വീഡിയോ എടുക്കുക എന്നതായിരുന്നു ശിതിലിന്റെ സന്തോഷം. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അമ്മയുടെ സമ്മതത്തിന് ശേഷം മാത്രമേ ഫോണ്‍ എടുക്കുകയുള്ളൂ എന്നതാണ്. അഞ്ച് വയസ്സുള്ളപ്പോഴാണ് ഈ വീഡിയോ ശിതില്‍ എടുക്കുന്നത്. അന്നെടുത്ത വീഡിയോ പക്ഷേ അന്നത്തേക്കാള്‍ കൂടുതല്‍ വൈറലായത് ഇപ്പോഴാണ്.

പ്രിയപ്പെട്ടവരെ ചേര്‍ത്ത് നിര്‍ത്തും ക്ലൂക്ലൂസ്
ഇന്ന് ട്രെന്‍ഡിംഗ് ആയിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയില്‍ പ്രിയപ്പെട്ടവരെ ചേര്‍ത്ത് നിര്‍ത്തുന്ന ഒരു റീല്‍ ആയി മാറിക്കൊണ്ടിരിക്കുകയാണ് ഇത്. ശിതിലിന്റെ കുഞ്ഞ് പുഞ്ചിരിയോട് ചേര്‍ന്ന് നില്ക്കുന്ന ഈ വീഡിയോക്ക് നിരവധി റീലുകളാണ് ഓരോ ദിവസവും സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇന്‍സ്റ്റയിലെ താരം മാത്രമല്ല ശിതില്‍ യൂട്യൂബിലും സബ്സ്ക്രൈബേഴ്സുള്ള ഒരു വളര്‍ന്ന് വരുന്ന വ്ളോഗര്‍ കൂടിയാണ്.

പഠനത്തിലും മിടുക്കന്
വീഡിയോ എടുക്കുന്നുണ്ടെങ്കിലും യൂട്യൂബ് ചാനലുണ്ടെങ്കിലും പഠനത്തിന്റെ കാര്യത്തിലും ഒട്ടും പുറകിലല്ല ഈ കൊച്ചു മിടുക്കന്. ചൊവ്വന്നൂര്‍ മാര്‍ത്തോമ സിറിയന്‍ എല്‍ പി സ്കൂള്‍ നാലാം ക്ലാസിലാണ് ശിതില്‍ പഠിക്കുന്നത്. അധ്യാപകരുടേയും സുഹൃത്തുക്കളുടേയും പിന്തുണയോടൊപ്പം തന്നെ ഇനിയും നല്ല വീഡിയോകള്‍ എടുക്കണമെന്നും ഇവര്‍ പറയാറുണ്ട്. അതാകട്ടെ ഈ കുഞ്ഞു മനസ്സില്‍ സന്തോഷം നിറയ്ക്കുന്നു. പഠന വിഷയങ്ങളില്‍ മുന്നില്‍ നില്ക്കുന്ന മിടുക്കന് ഏത് കാര്യത്തേയും കൗതുകത്തോടെയാണ് കൈകാര്യം ചെയ്യുന്നതും. വീഡിയോ വൈറലായപ്പോള്‍ സ്വീകരണം നല്‍കിയും സ്കൂള്‍ ശിതിലിന്റെ കഴിവിനെ അംഗീകരിച്ചു.
അച്ഛനും അമ്മയും നല്കുന്ന പിന്തുണ
കൊവിഡ് ലോക്ക്ഡൗണ്‍ സമയം മോനെടുത്ത വീഡിയോ വൈറലായതിന്റെ എല്ലാ സന്തോഷവും ആ അച്ഛന്റേയും അമ്മയുടേയും മുഖത്തുണ്ട്. മാത്രമല്ല മോന് വേണ്ട എല്ലാ പിന്തുണയും അവന്റെ ഭാവി അതിലാണെങ്കില്‍ അതിനെ തല്ലിക്കെടുത്താതെ മുന്നോട്ട് പോവണം എന്ന് തന്നെയാണ് അവരുടേയും ആഗ്രഹം. സിനിമാ താരം ജയസൂര്യ മോന്റെ വീഡിയോ കണ്ട് വിളിച്ചതും കുഞ്ഞു ശിതിലിന്റെ ചിരിയ്ക്ക് മാറ്റു കൂട്ടി.

ബേസില്‍ ജോസഫിന്റെ കടുത്ത ആരാധകന്
ബേസില്‍ ജോസഫിന്റെ കടുത്ത ആരാധകന് കൂടിയാണ് ശിതില്‍. അച്ഛന് പറയുന്നത് ബേസില്‍ വെറുതേ സ്ക്രീനില്‍ വന്നാലും ശിതില്‍ കൈയ്യടിക്കും എന്നാണ്. കൂടാതെ വ്ളോഗേഴ്സിന്റെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട് ശിതിലിന്റെ കൈയ്യില്‍. അഭിനയിക്കുന്നതിനും പാട്ട് പാടാനും എന്ന് വേണ്ട ഒരു സകല കലാ വല്ലഭന് തന്നെയാണ് ഈ കുഞ്ഞു ക്ലൂക്ലൂസ് പൊടി. ക്ലൂക്ലൂസ് പൊടി എന്ന് വിളിക്കുന്നത് കൊണ്ട് എന്തെങ്കിലും സങ്കടമുണ്ടോ എന്ന ചോദ്യത്തിന് ഏയ് അതൊന്നുല്ല, സന്തോഷാണ് എന്നാണ് ശിതില്‍ പറയുന്നത്. യൂട്യൂബ് ചാനലുകള്‍ കൂണുപോലെ മുളച്ച് പൊന്തുന്ന ഈ കാലത്ത് തന്റെ കഴിവിലൂടെ ലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം കവര്‍ന്ന കുഞ്ഞ് ശിതിലിന് മലയാളം ബോള്‍ഡ്സ്കൈയുടെ എല്ലാ വിധ ആശംസകളും.



Click it and Unblock the Notifications
