Latest Updates
-
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ!
ഈ പിള്ളേര് പൊളിയാണ് ട്ടോ, പലകയിലും ബക്കറ്റിലും തകര്‍പ്പന്‍ താളം സൃഷ്ടിച്ച് ഡബ്ബ ബീറ്റ് കുട്ടി ബാന്‍ഡ്
ഏകദേശം ഏഴെട്ട് വയസ്സ് തോന്നിക്കുന്ന ഒരു ചുരുളന്‍ മുടിക്കാരന് പയ്യന് ഒരു നീല ടീഷര്‍ട്ടും ഇട്ട് ഒരു സ്റ്റൂളില്‍ ഇരിക്കുന്നു. കുറച്ച് പിന്നിലായി ഒരറ്റത്ത് നിന്ന് കാറ്റില്‍ പറന്നുപോയ ഏതോ ഒരു വീടിന്റെ ഇരുമ്പ് ഷീറ്റ്, പെയിന്റ് ബക്കറ്റ്, പലക, പല നീളത്തിലുള്ള പൈപ്പുകള്‍, വലിയൊരു ക്യാന്‍ എന്നിവയൊക്കെ നിരത്തി വെച്ച് അതിന് പിന്നിലായും എഴും എട്ടും പത്തും പന്ത്രണ്ടും വയസ്സുകളുള്ള പിള്ളേര് നിരന്നിരിക്കുന്നു. ഇത് എന്താണിത് സംഭവമെന്ന് നോക്കാന്‍ ഇന്‍സ്റ്റാഗ്രാമില്‍ കണ്ട റീലില്‍ ചുമ്മാ ഒന്ന് ക്ലിക്ക് ചെയ്തുനോക്കിയതാണ്. പിന്നീട് അങ്ങോട്ട് കണ്ടത് ഏതോ ലോകോത്തര റോക്ക് ബാന്ഡിന്റേതെന്ന് തോന്നിപ്പിക്കുന്ന തകര്‍പ്പന്‍ പ്രകടനം. ആവേശത്തിലെ ഇല്ലൂമിനാറ്റിയെന്ന ആ പാട്ടിന്റെ ആ വീഡിയോ ഒരു കോടിയിലധികം പേരാണ് കണ്ടത്. കമന്റുകളിലേറെയും സെലിബ്രിറ്റികളുടേതും. റീല്‍ പോസ്റ്റ് ചെയ്തിരിക്കുന്ന പേജ് ഒന്ന് സന്ദര്‍ശിച്ചാല്‍ പിള്ളേര് ചില്ലറക്കാരല്ലെന്ന് മനസ്സിലാകും. കേരളത്തിന്റെ സ്വന്തം സ്ക്രാപ്പ് ബാന്‍ഡ് ആയ ഡബ്ബ ബീറ്റിലെ കുട്ടി കലാകാരന്മാര് ആണിവര്‍.

പാഴ്വസ്തുക്കളില് കൊട്ടിക്കയറിയ കുട്ടിസംഘം
വല്ലഭന് പുല്ലും ആയുധമെന്ന പോലെ ഈ കുട്ടികള്‍ക്ക് പെയിന്റ് ബക്കറ്റും പിവിസി പൈപ്പുകളും ഇഡ്ഡലിപ്പാത്രവും തകരഷീറ്റും, ചെരിപ്പിന്റെ ലെതറും ക്യാനുകളം പലകകളുമെല്ലാം നല്ല ഒന്നാന്തരം വാദ്യോപകരണങ്ങളാണ്. കൂട്ടത്തില്‍ മികച്ച ഗായകരും ഉണ്ട്. എല്ലാവരും ഒന്നിച്ചുചേരുമ്പോള്‍ ഉയരുന്ന താളവും സംഗീതവും ആരെയും വിസ്മയിപ്പിക്കും.
ഡബ്ബ ബീറ്റ് എന്ന കേരളത്തിന്റെ സ്വന്തം കുട്ടി സ്ക്രാപ്പ് ബാന്‍ഡിന്റെ തുടക്കം വളരെ അപ്രതീക്ഷിതമായാണ്. തൃശ്ശൂരിലെ കൈപ്പറമ്പ് പഞ്ചായത്തിലെ കൊള്ളന്നൂരില്‍ ആട്ടം കലാസമിതി എന്ന ഒരു കൂട്ടായ്മയുണ്ട്. ഫ്യൂഷന്‍ ശിങ്കാരി മേളവും സ്റ്റേജ് പരിപാടികളും മറ്റ് കലാപ്രവര്‍ത്തനങ്ങളുമായി കലാരംഗത്ത് സജീവമായ സംഘമാണിത്. ഇവരുടെ പരിപാടികള്‍ കണ്ടുവളര്‍ന്ന മക്കള്‍ സമയം കിട്ടുമ്പോഴൊക്കെ ഒത്തുകൂടും. കൂട്ടത്തിലെ പാട്ടൂകാര് പാട്ടുപാടുമ്പോള്‍ ഒപ്പമുള്ളവര്‍ കയ്യില്‍ കിട്ടുന്ന ബക്കറ്റിലും പലകയിലുമൊക്കെ താളമിടും. ഒരിക്കല്‍ വിജയ് സിനിമയായ ബീസ്റ്റിലെ അറബിക് കൂത്ത് ഗാനം ഇങ്ങനെ കൊട്ടിപ്പാടുമ്പോഴാണ് ഇവരുടെ ബന്ധുവായ ഇന്ദ്രജിത്ത് ഇത് കേള്‍ക്കുന്നത്. ഇന്ദ്രജിത്ത് ഇത് ഷൂട്ട് ചെയ്ത് വീഡിയോ തന്റെ ഫെയ്സ്ബുക്കിലിട്ടു.
വീഡിയോ വൈറലായി, കുട്ടികള്‍ സ്റ്റാര്‍ ആയി
ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ടതോടെ വൈറലായി. അറബിക് കൂത്തിന്റെ സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദര്‍ അത് സ്റ്റോറി ആയി പങ്കുവെച്ചതോടെ ഈ കുട്ടിസംഘത്തിന്റെ കഴിവ് കൂടുതല്‍ ആളുകളിലേക്ക് എത്തി. ബക്കറ്റിലും പലകയിലുമൊക്കെ അപൂര്വ്വസംഗീതം തീര്‍ക്കുന്ന കുട്ടികളെ കുറിച്ച് വാര്‍ത്തകള്‍ കന്നു, അതിനുശേഷം നിരവധി സ്റ്റേജ് പരിപാടികളിലേക്കും ടിവി പരിപാടികളിലേക്കുമൊക്കെ കുട്ടികള്‍ക്ക് ക്ഷണം ലഭിച്ചു. ഇതോടെ ഒരു ബാന്‍ഡ് ആയി പരിപാടികള്‍ ചെയ്യണമെന്ന ആഗ്രഹം കുട്ടികള്‍ക്ക് വന്നു. അവരുടെ എല്ലാ ആഗ്രഹങ്ങള്‍ക്കും കട്ട സപ്പോര്‍ട്ടുമായി ഇന്ദ്രജിത്തും ഒപ്പം നിന്നു. സ്റ്റേജ് പരിപാടികള്‍ക്കായി ഒരു വയലിനും കീബോര്‍ഡും കൂടി ഉള്‍പ്പെടുത്തി. ബാന്‍ഡിന് നല്ലൊരു പേര് തേടിയപ്പോള്‍ ഇന്ദ്രജിത്തിന്റെ സുഹൃത്ത് പ്രിവേഷാണ് ഡബ്ബ ബീറ്റ് എന്ന പേര് നിര്‍ദ്ദേശിച്ചത്. കൃഷ്ണപ്രസാദ് എന്ന മറ്റൊരു സുഹൃത്ത് ലോഗോ ചെയ്തു. പരിപാടികള്‍ ചെയ്യാനും റീല്‍ എടുക്കാനുമൊക്കെ ഡബ്ബ ബാന്‍ഡിന് ഇപ്പോള്‍ സ്വന്തമായൊരു കുപ്പായവും ഉണ്ട്.
പരിപാടികള്‍ ചെയ്യാന്‍ ആഗ്രഹം
മൊത്തം പതിനെട്ട് പേരാണ് ഡബ്ബ ബാന്‍ഡിലുള്ളത്. ഏഴ് വയസ്സാണ് കൂട്ടത്തിലെ ഏറ്റവും ചെറിയ ആളുടെ പ്രായം. പ്ലസ് വണ്ണില്‍ പഠിക്കുന്ന കുട്ടികളും ഉണ്ട്. ഒരു ദിവസം കൊണ്ടാണ് ഇവര്‍ പാട്ട് പരിശീലിക്കുന്നത്. ആവേശത്തിലെ ഇല്ലൂമിനാറ്റിയുടെ ഡബ്ബാ ബീറ്റ് വേര്‍ഷന്‍ ഹിറ്റ് ആയിരുന്നു. സോഷ്യല്‍ മീഡിയയില്‍ റീലുകള്‍ പോസ്റ്റ് ചെയ്യുന്നതിനൊപ്പം സ്റ്റേജ് പരിപാടികള്‍ ചെയ്യണമെന്നും വിദേശത്ത് പരിപാടികള്‍ അവതരിപ്പിക്കണമെന്നുമെല്ലാം ഈ കുട്ടി കലാസംഘത്തിന് ആഗ്രഹമുണ്ട്.
ഇതിനിടെ ഒരു സിനിമയുടെ പശ്ചാത്തലസംഗീതത്തിന്റെ ഭാഗമാകാനും ഡബ്ബ ബീറ്റിന് സാധിച്ചു. സംസ്ഥാന അവാര്‍ഡ് ലഭിച്ച പല്ലൊട്ടി 90സ് കിഡ്സ് എന്ന സിനിമയിലെ നാട്ടു പപ്പടം എന്ന പാട്ടിലാണ് ഡബ്ബ ബാന്‍ഡും ഭാഗമായത്. ഒരിക്കല്‍ സംഗീത സംവിധായകന് സുഷിന് ശ്യാം കുട്ടികളെ വീഡിയോ കോള്‍ വിളിച്ചിരുന്നു. ഇനിയും സിനിമയില്‍ സംഗീതം ചെയ്യണമെവന്നും നല്ല സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കണമെന്നും ഇവര്‍ക്ക് ആഗ്രഹമുണ്ട്.
കുട്ടികളുടെ കഴിവ് വെച്ച് നോക്കുമ്പോള്‍ അവര്‍ക്കിനിയും ഒരുപാട് ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയുമെന്നാണ് ഇന്ദ്രജിത്തിന്റെ അഭിപ്രായം. പുറം രാജ്യങ്ങളിലൊക്കെ ഇത്തരത്തിലുള്ള ബാന്‍ഡുകള്‍ക്ക് വലിയ അംഗീകാരം തേടിയെത്തുന്നുണ്ട്. അതുപോലെ ഡബ്ബ ബീറ്റ് സംഘവും അറിയപ്പെടുന്ന ബാന്‍ഡായി മാറണമെന്ന് അവര്‍ക്ക് വേണ്ട എല്ലാ സഹായവും ചെയ്ത് ഒപ്പം നില്ക്കുന്ന ഇന്ദ്രജിത്ത് ആഗ്രഹിക്കുന്നു.



Click it and Unblock the Notifications