Latest Updates
-
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും -
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം!
ചരിത്രം കുറിക്കാനൊരുങ്ങി അരുണ്‍ തഥാഗത്, യാത്ര തുടങ്ങിയത് പാരീസില്‍ നിന്ന്
ലോകം ചുറ്റിയടിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ പണച്ചിലവും കാര്യങ്ങളും എല്ലാം ആലോചിക്കുമ്പോള്‍ പലരും ഒന്നു പുറകിലേക്ക് നില്ക്കും. എന്നാല്‍ ചരിത്രം കുറിക്കാനൊരു സൈക്കിള്‍ യാത്ര നടത്തിയിരിക്കുകയാണ് കൊച്ചി സ്വദേശിയായ അരുണ്‍ തഥാഗത്. സൈക്കിള്‍ യാത്രകളും ലോകം ചുറ്റലും അരുണിന് ആവേശം പകരുന്ന ഒന്നാണെങ്കിലും പലപ്പോഴും അതിന് പിന്നിലെ കഷ്ടപ്പാടുകള്‍ പലരും അറിയാതെ പോവുന്നു.
അമ്പലമേട് സ്വദേശിയായ അരുണ്‍ തന്റെ ലോകസഞ്ചാരത്തിനായി ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്ന രാജ്യം പാരിസ് ആയിരുന്നു. ഒളിംമ്പിക്സ് വേദിയില്‍ ചുറ്റിക്കറങ്ങി അരുണ്‍ തിരിച്ചെത്തുമ്പോള്‍ അതൊരു ചൊരിത്രം തന്നെയാണ് എന്നതില്‍ സംശയം വേണ്ട. കാരണം പാരീസില്‍ നിന്ന് സൈക്കിള്‍ യാത്ര എന്നത് അത്ര നിസ്സാരമായ കാര്യമല്ല.

്അവധിയെടുത്ത് യാത്ര
ജോലിയില്‍ നിന്ന് അവധിയെടുത്ത് സൈക്കിളില്‍ ലോകസഞ്ചാരത്തിലാണ് അരുണ്‍ തഥാഗത്. അദ്ദേഹത്തിന്റെ രണ്ടാമത്തെ ലോക പര്യടനമാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നതും. പാരീസിലേക്ക് വിമാനത്തില്‍ എത്തിയ അരുണ്‍ അവിടെനിന്ന് തിരിച്ച് സൈക്കിളിലാണ് കൊച്ചിയിലേക്കുള്ള യാത്രയാരംഭിച്ചത്. ജര്‍മ്മനി, ഓസ്ട്രിയ, ഹംഗറി, റോമനിയ, ബള്‍ഗറി എന്നീ രാജ്യങ്ങള്‍ പിന്നിട്ട ശേഷമാണ് നാട്ടിലേക്കെത്തുന്നതും.
സര്‍ക്കാര്‍ ജോലി
കാക്കനാട് കളക്ട്രേറ്റ് ജീവനക്കാരനാണ് അരുണ്‍. ജോലിയോടെന്ന പോലെ തന്നെ യാത്രയോടും ഉള്ള ഇഷ്ടമാണ് എന്ത് സാഹസത്തിനും അരുണിനെ പ്രേരിപ്പിക്കുന്നതും. സ്പോണ്‍സര്‍മാരുടെ സഹായത്തോടൊപ്പം സ്വന്തം സമ്പാദ്യവും യാത്രക്കായി അരുണ്‍ മാറ്റി വെക്കുന്നു. അരുണിന്റെ ആദ്യ സൈക്കിള്‍ യാത്ര ആരംഭിക്കുന്നത് 2019-ലാണ്. 2019-ല്‍ നാഗാലാന്‍ഡ്, മണിപ്പൂര്‍, മ്യാന്മര്, തായ്ലന്റ്, ഇന്തോനേഷ്യ, ലാവോസ് എന്നിവിടങ്ങളിലേക്കായിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിന്നീട് ജോലിക്ക് തിരികെ കയറി.
യാത്ര തന്നെ സ്വപ്നം
എപ്പോഴും യാത്ര ചെയ്യുക അതും തന്റെ സ്വന്തം സൈക്കിളില്‍ ലോകം ചുറ്റുക എന്നത് തന്നെയാണ് അരുണിന്റെ സ്വപ്നം. അതൊരിക്കലും സ്വപ്നമല്ലെന്നും താന്‍ അതെല്ലാം യാഥാര്‍ത്ഥ്യമാക്കും എന്നും ഇദ്ദേഹം ഉറപ്പിച്ച് പയുന്നു. സൈക്കിളെന്ന സന്തത സഹചാരി അങ്ങനെ ചില്ലറക്കാരനല്ല. സര്‍ളി എന്ന സൈക്കിള്‍ ലോകത്തിന്റെ ഓരോ സ്പന്ദനവും അറിഞ്ഞ് മുന്നോട്ട് കുതിക്കുന്ന ചങ്ങാതിയാണ്.
പേരിലെ വ്യത്യസ്തത
എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു പേര് സെലക്റ്റ് ചെയ്തത് എന്ന് കാണുന്നവരെല്ലാം തന്നെ അരുണിനോട് ചോദിക്കുന്നു. എന്നാല്‍ പാലി ഭാഷയില്‍ ബോധോധയം ലഭിച്ച വ്യക്തി എന്നര്‍ത്ഥം വരുന്ന തഥാഗത് എന്ന പേര് അരുണിന്റെ ആത്മവിശ്വാസത്തെക്കൂടി വര്‍ദ്ധിപ്പിക്കുന്നു. ജാതിമത ചിന്തകളില്‍ നിന്ന് വ്യത്യസ്തമായ ഒരു പേര് സ്വീകരിക്കണം എന്നതായിരുന്നു അരുണിന്റെ താല്‍പ്പര്യവും. യാത്രക്ക് വേണ്ടി ചിലവാക്കുന്ന ഓരോ നാണയവും തന്റെ ആഗ്രഹത്തെക്കൂടി പ്രകടമാക്കുന്നതാണ് എന്നാണ് അരുണ്‍ പറയുന്നതും.
സന്തോഷത്തോടെ ജീവിക്കാന്‍
യാത്രക്ക് വേണ്ടി പണം ചിലവാക്കുമ്പോള്‍ അതിലൊരിക്കലും ഇദ്ദേഹത്തിന് കുറ്റബോധമില്ല. മാത്കമല്ല ദീര്‍ഘദൂര യാത്രയാണെങ്കില്‍ പോലും ഒരു മൊട്ടുസൂചി പോലും അനാവശ്യമായി ചുമക്കാന്‍ ഇദ്ദേഹം തയ്യാറല്ല. രാജ്യാതിര്ത്ഥിക്കതീതമായ ബന്ധങ്ങളുണ്ടാക്കിയെടുക്കുക എന്നത് തന്നെയാണ് തന്റെ ലക്ഷ്യം, വിവിധ സംസ്കാരങ്ങളും അവരുടെ ജീവിതവും പഠിക്കുക എന്നതും ഈ യാത്രയുടെ ഭാഗം തന്നെയാണ്.
ലോണ്‍ എടുത്ത് പണം കണ്ടെത്തുന്നു
നിരവധി യാത്രകള്‍ നടത്തിയ അരുണ്‍ ലോണ്‍ എടുത്ത് തന്നെയാണ് യാത്രക്കായി പണം കണ്ടെത്തുന്നതും. മുന്‍പ് നടത്തിയ യാത്രയുടെ ലോണ്‍ തിരിച്ചടച്ചതിന്ശേഷം വീണ്ടും ലോണ്‍ എടുക്കുകയും യാത്ര ചെയ്യുകയും ചെയ്യുന്നു ഇദ്ദേഹം. എപ്പോഴും സര്‍വ്വീസ് ചട്ടങ്ങള്‍ അനുസരിച്ച് മാത്രമാണ് അരുണ്‍ തന്റെ ഓരോ യാത്രയും നടത്തുന്നത്. സൈക്കിള്യാത്രയെ ഇഷ്ടപ്പെടുന്ന അരുണ്‍ പക്ഷേ യാതൊരു വിധ പ്രതിസന്ധിയിലും തളരില്ല എന്നത് തന്നെയാണ് സത്യവും.



Click it and Unblock the Notifications