Latest Updates
-
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം -
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്!
സിവി തയ്യാറാക്കുന്നത് രേണുവെങ്കില് ജോലി ഉറപ്പ്: വിജയത്തിലേക്കുള്ള ചവിട്ട് പടികള്‍ - രേണു ഷേണായ്
ഒരു ജോലി കിട്ടുക എന്നത് വളരെയധികം വെല്ലുവിളികളുള്ള ഒരു കാര്യമാണ്. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്. എന്നാല്‍ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ അതിനായി ആദ്യം തിരയുന്നത് ഒരു നല്ല സിവി തന്നെയാണ്. പക്ഷേ പലരും അതില്‍ വരുത്തുന്ന തെറ്റുകളാണ് അര്‍ഹതയുള്ള ജോലി പോലും ലഭിക്കാതെ പോവുന്നതിലേക്ക് എത്തിക്കുന്നത്. പലപ്പോഴും ഒരു ഉദ്യോഗാര്‍ത്ഥിയുടെ സിവി നോക്കിയാല്‍ തന്നെ ആളെക്കുറിച്ച് ഒരു ഏകദേശ ധാരണ മാനേജ്മെന്റിന് കിട്ടണം. എന്നാല്‍ അതില്‍ ഇനി രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. രേണു ഷേണായ് തന്നെ അതിനുള്ള ഉത്തരം നിങ്ങള്‍ക്ക് നല്‍കും.
പലപ്പോഴും സിവി മേക്കിംഗ് എന്നത് ഒരു ജോലിയായി പലരും കണ്ടിട്ടുണ്ടാവില്ല, കണ്ടിട്ടില്ല എന്ന് പറയുന്നതിനേക്കാള്‍ അറിഞ്ഞിട്ടുണ്ടാവില്ല എന്നതാണ് സത്യം. വെള്ളപ്പേപ്പറില്‍ പേരും അഡ്രസ്സും ഇമെയില്‍ ഐഡിയും വിദ്യാഭ്യാസ യോഗ്യതയും മാത്രം അടങ്ങിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് പക്ഷേ അത് മതിയായിരുന്നു. എന്നാല്‍ കാലം മാറി, ജോലി അന്വേഷിക്കുന്നവരുടെ എണ്ണം കൂടി മത്സരബുദ്ധിയോടെ എല്ലാവരും ഒന്നിനൊന്ന് മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ഇവിടെയാണ് രേണു തന്റെ കഴിവിനെ പുറത്തെടുത്തത്. രേണുവിന്റെ വിശേഷങ്ങള്‍ കൂടുതലറിയാം.

രേണുവിനെ കുറിച്ച്
എഞ്ചിനീയറായ രേണു എങ്ങനെ ഒരു സിവി മേക്കോവര്‍ സ്പെഷ്യലിസ്റ്റ് ആയി എന്നതല്ലേ? എഞ്ചിനീയര്‍ മാത്രമല്ല രേണു എംബിഎ ബിരുദധാരി കൂടിയാണ്. വിദേശത്ത് സ്ഥിരതാമസമാക്കിയ രേണു സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗില്‍ ഫ്രീലാന്‍സര്‍ ജോലി ചെയ്ത് വരുകയായിരുന്നു. എന്നാല്‍ തന്റെ കരിയറില്‍ മാറ്റം വരുത്തണമെന്ന ദൃഢനിശ്ചയമാണ് രേണുവിനെ ഒരു നല്ല സിവി മേക്കോവര്‍ ആക്കി മാറ്റിയത്.
തുടക്കം ഇങ്ങനെ
സുഹൃത്തിന് വേണ്ടി വെറുതേ തയ്യാറാക്കിയ സിവിയിലൂടെയാണ് ഈ ഒരു കരിയറിലേക്കുള്ള രേണുവിന്റെ തുടക്കം. ചെയ്ത ജോലിക്ക് എത്രയാണ് ശമ്പളം എന്ന് പോലും പറയാന്‍ അറിയാത്ത രേണുവില്‍ നിന്നും ഇന്നത്തെ രേണുവിലേക്കുള്ള മാറ്റം അതിന് പിന്നിലെ കഷ്ടപ്പാടുകള്‍ ഒന്നും ചെറുതല്ല. ഇതൊരു പ്രൊഫഷന് ആക്കിക്കൂടെ എന്ന സുഹൃത്തിന്റെ ചോദ്യത്തില്‍ നിന്നാണ് അത്തരമൊരു ആലോചനയിലേക്ക് രേണു എത്തിപ്പെട്ടത്.
നിരവധി മേഖലകള്‍
നിരവധി തൊഴില്‍ മേഖലകളിലുള്ളവര്‍ വിവിധ വിദ്യാഭ്യാസ പശ്ചാത്തലമുള്ളവര്‍ ടീച്ചര്‍, റേഡിയോ ജോക്കികള്‍, സിനിമാ മേഖലകളിലുള്ളവര്‍, എഞ്ചിനീയര്‍മാര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ക്കാണ് രേണു സിവിയിലൂടെ മുഖമുദ്ര തന്നെ മാറ്റി കൊടുത്തത്. ഇത് വരെ ഏകദേശം 400-ലധികം സിവി രേണു ചെയ്ത് കഴിഞ്ഞു. ഇതില്‍ ഓര്‍ത്തിരിക്കുന്നതും അഭിമാനം കൊള്ളുന്നതും 20 വര്‍ഷത്തിലധികം രാജ്യത്തെ സേവിച്ച പട്ടാളക്കാരനായി ചെയ്ത് കൊടുത്ത സിവി തന്നെയാണ്.
സിവിയുടെ പ്രത്യേകത
പലരും സിവി തയ്യാറാക്കുന്നത് ഇന്റര്‍നെറ്റില്‍ നിന്നും കാണുന്ന ഏതെങ്കിലും ഒരു ഫോര്‍മാറ്റില്‍ ആയിരിക്കും. എന്നാല്‍ എല്ലാ ജോലിയും വ്യത്യസ്തമാണ് എന്നത് കൊണ്ട് തന്നെ തയ്യാറാക്കേണ്ട സിവിയും വ്യത്യസ്തമാണ് എന്നതാണ് അടിസ്ഥാനപരമായ കാര്യം. പലപ്പോഴും ജോലി കിട്ടാത്തതിന്റെ പ്രധാന കാരണവും ഇത് തന്നെയാണ് എന്നാണ് രേണു പറയുന്നതും. ഒരേ തരത്തിലുള്ള സിവി തന്നെ ഉയോഗിക്കുന്നത് വഴി ആ ഉദ്യോഗാര്‍ത്ഥിയുടെ അവസരങ്ങളും നഷ്ടപ്പെടുകയാണ്. സിവി മാത്രമല്ല രേണുവിന്റെ കൈകളിലുള്ളത്. മോട്ടിവേഷന്‍ ലെറ്റര്‍, കവറിംഗ് ലെറ്റര്‍, സെലിബ്രിറ്റി പ്രൊഫൈല്‍, ഗോള്‍ഡന്‍ വിസ പ്രൊഫൈല്‍ തുടങ്ങി ഇനിയും നിരവധി മേഖലയില്‍ രേണു വിദഗ്ധയാണ്.
വലിച്ച് വാരി എഴുതുന്നത്
പലപ്പോഴും എല്ലാ കാര്യങ്ങളും വലിച്ച് വാരി എഴുതി തയ്യാറാക്കുന്ന സിവി തന്നെയായിരുന്നു ഒരു കാലത്ത് എല്ലാവരും ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് കാര്യങ്ങളെല്ലാം മാറി. രേണു തയ്യാറാക്കുന്ന ഓരോ സിവിയിലും ഏത് മേഖലയാണെങ്കിലും അതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി എന്തൊക്കെ ചേര്‍ക്കണം എന്തൊക്കെ ഒഴിവാക്കണം എന്നത് അറിഞ്ഞാണ് തയ്യാറാക്കുന്നത്. കീവേര്‍ഡ്സ്, എസ് ഇ ഓ, എടിഎസ് എന്നിവയെല്ലാം കൃത്യമായി മനസ്സിലാക്കിയാണ് രേണുവിന്റെ ഓരോ സിവിയും ഉദ്യോഗാര്‍ത്ഥിയുടെ കൈയ്യിലെത്തുന്നത്.
മറ്റേതൊരു ജോലിയും പോലെ
ആദ്യമൊക്കെ ആത്മവിശ്വാസക്കുറവ് നല്ലതുപോലെ ഉണ്ടായിരുന്നു. എന്നാല്‍ ചെയ്യുന്ന ജോലിക്കുള്ള പ്രതിഫലം കൃത്യമായി വാങ്ങണം എന്ന സുഹൃത്തിന്റെ വാക്കുകളില്‍ നിന്നാണ് രേണു എന്ന സംരംഭകയുടെ തുടക്കം. ഇപ്പോള്‍ നാല്പ്പതിനായിരത്തിലധികമാണ് രേണു ഒരു മാസം സമ്പാദിക്കുന്നത്. അധികമാരും കൈവെക്കാന്‍ ധൈര്യപ്പെടാത്ത ഒരു മേഖലയാണ് സിവി മേക്കിംഗ്. എന്നാല്‍ അതിനും സമയവും സന്ദര്‍ഭവും അതോടൊപ്പം തന്നെ ധൈര്യവും ചേര്‍ന്നപ്പോള്‍ രേണു സ്വന്തമാക്കിയത് തന്റെ പാഷന് തന്നെയാണ്.
കഷ്ടപ്പാടുകള്‍ നിസ്സാരമല്ല
ഏത് ജോലിക്കും അതിന്റേതായ കഷ്ടപ്പാടുകളും ബുദ്ധിമുട്ടും ഉണ്ട്. അതുപോലെ തന്നെയാണ് ഈ ജോലിയും. ഭക്ഷണം പോലും വേണ്ടെന്ന് വെക്കേണ്ട നിരവധി സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാലും തന്റെ ഇഷ്ടത്തിന് ജോലി ചെയ്യാം സമ്പാദിക്കാം എന്നത് നിസ്സാരകാര്യമല്ല. സ്വപ്നം നേടിയെടുക്കുന്നതിനുള്ള യാത്രയില്‍ ധാരാളം തടസ്സങ്ങള്‍ നേരിടേണ്ടി വന്നേക്കാം. അതൊരിക്കലും എളുപ്പമാവില്ല എന്ന് മുന്‍കൂട്ടി കണ്ടാണ് ആ യാത്രയിലേക്കുള്ള തുടക്കവും. എനിക്ക് മാത്രമേ ഇതിന് കഴിയൂ എന്ന ചിന്ത വന്നാല്‍ പിന്നെ എല്ലാം എളുപ്പമാണ് എന്നും രേണു ചിരിയോടെ പറയുന്നു.
സാമ്പത്തിക സ്വാതന്ത്ര്യം ലക്ഷ്യം
സാമ്പത്തിക സ്വാതന്ത്ര്യം എന്നത് ലക്ഷ്യം മാത്രമല്ല അത് ഏതൊരു സ്ത്രീയുടേയും ലക്ഷ്യമാണ്.. സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി മറ്റൊരാളെ ആശ്രയിക്കാതിരിക്കുക, സ്വയം ചെയ്യുക എന്നതാണ് ഇനി വരുന്ന തലമുറയും പഠിക്കേണ്ടത്. അത് തന്നെയാണ് രേണുവിന്റെ സ്വപ്നവും. രേണുസ് ക്രിയേഷന്‍സ് എന്ന പേരിലാണ് രേണു തന്റെ സംരംഭം മുന്നോട്ട് കൊണ്ട് പോവുന്നത്. രേണുവിന് പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവ് സുജിത് ഷേണായിയും മക്കളായ സംവൃതയും സമൃദ്ധും കൂടെ തന്നെയുണ്ട്.



Click it and Unblock the Notifications