Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
പണം സമ്പാദിക്കാനറിയണം ഇവരെപ്പോലെ, തന്ത്രങ്ങള്‍ മെനയേണ്ടത് ഇങ്ങനെ
പണം സമ്പാദിക്കുക എന്നത് വളരെയധികം വെല്ലുവിളി നിറഞ്ഞ ഒന്നാണെന്ന് നമുക്കറിയാം. സുഖസൗകര്യത്തോടെ ജീവിക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്നതാണ്. എന്നാല്‍ ചിലര്ക് ഇത് പ്രാവര്‍ത്തികമാവുമ്പോള്‍ ചിലരുടെ കാര്യത്തില്‍ അത് സംഭവിക്കണം എന്നില്ല. പലപ്പോഴും നമ്മുടെ ചില തെറ്റുകളും അറിവില്ലായ്മയും ഒരു കാരണമാണ് എന്നതിലും തെറ്റില്ല. പണക്കാരനാവുക എന്ന ലക്ഷ്യവുമായി നടക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്.
പണം സമ്പാദിക്കുന്നത് പോലെ തന്നെയാണ് അത് എപ്രകാരം കൈകാര്യം ചെയ്യുന്നു എന്ന കാര്യവും. കാരണം കൃത്യമായി കൈകാര്യം ചെയ്യാന്‍ അറിയില്ലെങ്കില്‍ പലപ്പോഴും അത് നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ വീണ്ടും വീണ്ടും ഉണ്ടാക്കുകയാണ് ചെയ്യുന്നത്. എന്നിരുന്നാലും അല്പമൊന്ന് ശ്രദ്ധിച്ചാല്‍ പല പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാന്‍ സാധിക്കുകയും ചെയ്യുന്നു. അത്തരത്തില്‍ ഒന്നാണ് പണം എപ്രകാരം ചിലവാക്കണം എന്നുള്ള കാര്യം.

നിങ്ങളുടെ ചെലവുകള്‍ ട്രാക്ക് ചെയ്യുക
ആദ്യം ശ്രദ്ധിക്കേണ്ട പ്രധാന കാര്യം വാരിക്കോരി ചിലവാക്കാതെ നിങ്ങളുടെ വരവ് ചിലവുകള്‍ ട്രാക്ക് ചെയ്യുക എന്നതാണ്. അതിന് വേണ്ടി ദൈനംദിന ചിലവുകള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിന് ആപ്പുകളോ സ്പ്രെ്ഡ് ഷീറ്റുകളോ ഉപയോഗിക്കുക എന്നതാണ്. നിങ്ങള്‍ക്ക് ചെലവ് കുറയ്ക്കാന്‍ കഴിയുന്ന മേഖലകള്‍ തിരിച്ചറിയാന്‍ ഇത് സഹായിക്കുന്നു. അതോടൊപ്പം അനാവശ്യ ചിലവിനെ നിയന്ത്രിക്കുന്നതിനും സാധിക്കുന്നു.
ഒരു ബജറ്റ് ഉണ്ടാക്കുക
അടുത്ത കാര്യം എന്നത് കൃത്യമായി ഒരു ബജറ്റുണ്ടാക്കുക എന്നതാണ്. വരവും ചിലവും എല്ലാം അടിസ്ഥാനമാക്കി വേണം ഇത്തരം ഒരു ബജറ്റ് ഉണ്ടാക്കുന്നതിന്. സാധനങ്ങള്‍ വാങ്ങുന്നതും അതിന് വേണ്ടി പണം ചിലവാക്കുന്നതും എല്ലാം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. അവശ്യ വസ്തുക്കള്‍ക്ക് വേണ്ടി ഒരു ഫണ്ട് നീക്കി വെക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ എമര്‍ജന്‍സി ഫണ്ടും മാറ്റി വെക്കണം. അതോടൊപ്പം തന്നെ സമ്പാദ്യത്തിനായി പണം ധാരാളം ചിലവാക്കുന്നതിന് ശ്രദ്ധിക്കണം.
അനാവശ്യ ചെലവുകള്‍ കുറയ്ക്കുക
കുറയ്ക്കാനോ ഇല്ലാതാക്കാനോ കഴിയുന്ന അനാവശ്യ ചെലവുകള്‍ ഏതാണെന്ന് ആദ്യം തിരിച്ചറിയുക. അതിന് ശേഷം അവ പൂര്‍ണമായും കുറക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമായ കാര്യമല്ല. കൃത്യമായി അനാവശ്യ ചിലവുകള്‍ തിരിച്ചറിഞ്ഞ് കുറക്കുക എന്നത് തന്നെയാണ് പ്രധാന കാര്യം. ഇടയ്ക്കിടെ ഭക്ഷണം കഴിക്കുകയോ ഉപയോഗിക്കാത്ത സബ്സ്ക്രിപ്ഷനുകള്‍ റദ്ദാക്കുകയോ ചെയ്യുന്നത് എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
സേവിംഗ്സ് ഓട്ടോമേറ്റ് ചെയ്യുക
നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിലേക്ക് പണം ആ സമയമാവുമ്പോള്‍ സ്വയം തന്നെ ക്രെഡിറ്റ് ആവുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുക. ഒരു കാരണവശാലും നിങ്ങള്‍ക്ക് രണ്ടാമത് ആ പണം എടുത്ത് ചിലവാക്കുന്നതിനുള്ള ചിന്ത വരരുത്. എന്ന് മാത്രമല്ല ഇതൊരു സ്ഥിരനിക്ഷേപമാക്കി മാറ്റുകയും ചെയ്യുക. കൃത്യമായി പണം സേവ് ചെയ്യുന്നത് തന്നെയാണ് നിങ്ങളുടെ ജീവിതത്തിലെ പ്രധാന മാറ്റത്തിന്റെ തുടക്കം. ഇതെല്ലാം പണം കൈകാര്യം ചെയ്യുന്നതിന് സഹായിക്കുന്നു.
കൃത്യമായ അവലോകനം
പണം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് പതിവായി അവലോകനം ചെയ്യുകയും ക്രമീകരിക്കുകയും ചെയ്യുക. ഇത് വഴി നിങ്ങള്‍ക്ക് പല വിധത്തിലും പണത്തിന്റെ അനാവശ്യ ചിലവ് കണ്ടെത്തുന്നതിനും ബജറ്റുകളും ചിലവുകളും മനസ്സിലാക്കുന്നതിനും സാധിക്കുന്നു. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളുമായി ട്രാക്കില്‍ തുടരുന്നതിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക എന്നതാണ് പ്രധാന കാര്യം. ഇവയെല്ലാം സ്ഥിരമായി ചെയ്യുന്നത് വഴി നിങ്ങളുടെ സാമ്പത്തികം ഫലപ്രദമായി മികച്ചതാവുന്നു.



Click it and Unblock the Notifications