Latest Updates
-
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ!
ട്രെയിനില്‍ തത്കാല്‍ ടിക്കറ്റ് വേഗത്തില്‍ കിട്ടാന്‍ ഇതാ ചില എളുപ്പവഴികള്‍, അടുത്ത തവണ പരീക്ഷിച്ചുനോക്കൂ
Tips and Tricks for Booking Tatkal Train Tickets: ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യലും കിട്ടലും നിസ്സാരകാര്യമല്ല, പ്രത്യേകിച്ച് തത്കാല്‍ ടിക്കറ്റ്. തിരക്കുള്ള ട്രെയിനുകളില്‍ മുന്‍കൂറായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നോക്കിയിട്ടും ടിക്കറ്റ് ഫുള്ളാകുകയും വെയിറ്റിംഗ് ലിസ്റ്റില്‍ വരികയും പിന്നീടത് കണ്‍ഫേം (ടിക്കറ്റ് ഉറപ്പാകല്‍) ആകാതെയും ഇരുന്നാല്‍ യാത്രികര്‍ക്ക് പിന്നീടുള്ള ഒരേയൊരുവഴി തത്കാല്‍ ആണ്. ട്രെയിന്‍ യാത്രയ്ക്ക് തൊട്ട് മുമ്പുള്ള ദിവസം മാത്രം ലഭ്യമാകുന്ന ടിക്കറ്റ് എന്നതിനാലും വളരെ കുറവ് സീറ്റ് മാത്രമേ ഉണ്ടാകുകയുള്ളു എന്നതിനാലും ഏറ്റവുമാദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ടിക്കറ്റ് കിട്ടൂ എന്നതിനാലും തത്കാല്‍ ടിക്കറ്റ് ഒരു ഭാഗ്യപരീക്ഷണമാണ്. കിട്ടിയാല്‍ കിട്ടി എന്ന അവസ്ഥ. പക്ഷേ തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആദ്യം തന്നെ സീറ്റ് ഉറപ്പാക്കാന്‍ സാധിക്കുമെന്ന് ഈ രംഗത്ത് പല പരീക്ഷണങ്ങളും നടത്തിയ വിദഗ്ധര്‍ പറയുന്നു. അങ്ങനെയെങ്കില്‍ അടുത്ത തവണ തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ അവര്‍ പങ്കുവെക്കുന്ന ചില എളുപ്പവഴികളും നുറുങ്ങുവിദ്യകളും ഒന്ന് പരീക്ഷിച്ച് നോക്കൂ.

എപ്പോഴാണ് ബുക്ക് ചെയ്യേണ്ടത്
നിലവില്‍ എസി, നോണ്‍ എസി ക്ലാസ്സുകളിലേക്കുള്ള തത്കാല്‍ ടിക്കറ്റുകള്‍ ഓപ്പണ്‍ ആകുന്ന സമയം വ്യത്യസ്തമാണ്. എസി ക്ലാസ്സുകളിലേക്ക് യാത്രാദിവസത്തിന്റെ തലേദിവസം രാവിലെ പത്ത് മണിക്ക് ടിക്കറ്റ് ഓപ്പണ്‍ ആകും. അതേസമയം നോണ്‍ എസി ക്ലാസ്സുകളിലേക്ക് 11 മണിക്കാണ് തത്കാല്‍ സൗകര്യം ഓപ്പണ്‍ ആകുക. ഇനി തത്കാല്‍ ടിക്കറ്റ് ഉറപ്പാക്കാനുള്ള ചില എളുപ്പവഴികളും നുറുങ്ങുവിദ്യകളും പരിശോധിക്കാം.
തത്കാല്‍ ടിക്കറ്റുകള്‍ ഉറപ്പാക്കാനുള്ള വഴികള്‍
തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വളരെ കുറച്ച് സമയം കൊണ്ട് വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യണം ട്രെയിന്‍ സെലക്ട് ചെയ്യണം, യാത്രികരെ ചേര്‍ക്കണം, പണമടയ്ക്കണം. ഇതെല്ലാം ചെയ്തുവരുമ്പോഴേക്ക് മിക്കപ്പോഴും ടിക്കറ്റുകള്‍ തീര്‍ന്നിരിക്കും. ഇതില്‍ യാത്രികരെ ചേര്‍ക്കലും പണം അടയ്ക്കലുമാണ് ഏറ്റവും സമയം പോകുന്ന കാര്യങ്ങള്‍. എന്നാല്‍ ചില കാര്യങ്ങളൊന്ന് ശ്രദ്ധിച്ചാല്‍ ഇതെല്ലാം വേഗത്തിലാക്കാം. അതിനുള്ള 3 എളുപ്പവഴികള്‍ നോക്കാം.
ഐആര്‍സിടിസി റെയില്‍ കണക്ട് എന്ന ആപ്പ് ആണ് തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഉപയോഗിക്കുന്നത്. തത്കാല്‍ ടിക്കറ്റുകള്‍ ഓപ്പണ്‍ ആകുന്നതിന് അരമണിക്കൂര്‍ മുമ്പെങ്കിലും ചില കാര്യങ്ങള്‍ തയ്യാറാക്കി വെച്ചാല്‍ ടിക്കറ്റ് ബുക്ക് ചെയ്യല്‍ എളുപ്പമാകും.
1 ആദ്യത്തെ എളുപ്പവഴി, ആപ്പില്‍ നേരത്തെ ലോഗിന്‍ ചെയ്ത് അക്കൗണ്ട് എന്ന ടാബ് ക്ലിക്ക് ചെയ്യുക. അപ്പോള്‍ തെളിയുന്ന സ്ക്രീനിലെ മൈ മാസ്റ്റേഴ്സ് ലിസ്റ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക. അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ അതില്‍ ഉണ്ടാകും. ഇനി മറ്റ് യാത്രികരുടെ വിവരങ്ങള്‍ ചേര്‍ക്കാന്‍ മുകളില്‍ കാണുന്ന ആഡ് പാസഞ്ചര്‍ എന്നത് ക്ലിക്ക് ചെയ്ത് ആര്‍ക്കെല്ലാമാണോ ടിക്കറ്റ് വേണ്ടത് അവരുടെ വിവരങ്ങള്‍ ചേര്‍ത്തുവെക്കണം. ഇങ്ങനെ നേരത്തെ ചെയ്തുവെക്കുകയാണെങ്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രികരെ ഒറ്റ ക്ലിക്കിലൂടെ ചേര്‍ക്കാന്‍ സാധിക്കും.
2 ബുക്കിംഗിനിടയില്‍ സമയം പോകുന്ന അടുത്ത കാര്യം പേയ്മെന്റ് ആണ്. യുപിഐ ആണെങ്കിലും ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് ആണെങ്കിലും പേയ്മെന്റ് ചെയ്യാന്‍ കുറച്ചധികം സമയമെടുക്കാറുണ്ട്. ഓട്ടോപേ, വാലറ്റ്, ഇഎംഐ ഓണ്‍ കാര്‍ഡ്സ്, നെറ്റ്ബാങ്കിംഗ് എന്നിങ്ങനെ നിരവധി പേയ്മെന്റ് ഓപ്ഷനുകള്‍ കാണാന്‍ കഴിയും. അതില്‍ ഏറ്റവും പെട്ടെന്ന് പേയ്മെന്റ് നടത്താന്‍ പറ്റുക ഐആര്‍സിടിസിയുടെ ഇവാലറ്റ് വഴി തന്നെയാണ്. ഒറ്റക്ലിക്കിലൂടെ ഇവിടെ പേയ്മെന്റ് നടത്താം. ഇതിനായി ടിക്കറ്റ് ബുക്കിംഗിന് മുന്‍കൂറായി ടിക്കറ്റിന് എത്ര തുകയാകുമെന്ന് കണക്കുകൂട്ടി അതിനേക്കാള്‍ കൂടിയ തുക ഇ വാലറ്റിലേക്ക് നിക്ഷേപിക്കുക.
3 ടിക്കറ്റ് ഓപ്പണ്‍ ആകുന്നതിന് മുമ്പ് കുറഞ്ഞത് രണ്ട് തവണയെങ്കിലും നമുക്ക് പോകേണ്ട ട്രെയിന്‍ ആപ്പില്‍ സെര്‍ച്ച് ചെയ്യുക. ഇങ്ങനെ ചെയ്താല്‍ ബുക്ക് ചെയ്യാന്‍ നോക്കുമ്പോള്‍ ആപ്പ് ഓപ്പണ്‍ ആകുമ്പോള്‍ തന്നെ നമുക്ക് പേകേണ്ട ട്രെയിന്‍ ഓപ്ഷനായി മുന്നില്‍ വരും. തിരച്ചിലിനായി സമയം പോകില്ല.
4 തത്കാല്‍ ഓപ്പണ്‍ ആകുന്നതിന് വളരെ മുമ്പ് റെയില്‍ കണക്ട് ആപ്പില്‍ ലോഗിന്‍ ചെയ്തതുകൊണ്ട് ഗുണമില്ല. കാരണം, 11 മണി ആകുമ്പോള്‍ ഒരുമിനിട്ടില്‍ കൂടുതല്‍ നേരമായി ലോഗിന്‍ ആയിരിക്കുന്ന അക്കൗണ്ടുകള്‍ എല്ലാം ഓട്ടോമാറ്റിക് ആയി ലോഗ്ഔട്ട് ആകും. അപ്പോള്‍ വീണ്ടും ലോഗിന്‍ ചെയ്യാനുള്ള സമയം വെറുതെ പോകും. അതുകൊണ്ട് തയ്യാറെടുപ്പുകള്‍ എല്ലാം ചെയ്ത് കൃത്യം പതിനൊന്ന് മണിയാകുമ്പോള്‍ ലോഗിന്‍ ചെയ്യുകയാണ് നല്ലത്. ചിലര്‍ 10.57ന് ലോഗിന്‍ ചെയ്താലും വിജയകരമായി ബുക്ക് ചെയ്യാനാകുമെന്ന് അഭിപ്രായപ്പെടുന്നുണ്ട്.
5 ആപ്പില്‍ ലോഗിന്‍ ചെയ്യുന്നതിനായി പിന് നമ്പറും കാപ്ചെയും ഉപയോഗിക്കുന്നതിന് പകരം ഫിംഗര്‍പ്രിന്റ് രീതിയില്‍ ലോഗിന്‍ ചെയ്യുകയാണ് നല്ലത്. മറ്റ് രണ്ട് രീതികളും ടൈപ്പ് ചെയ്യേണ്ട സമയം പോകുമ്പോള്‍, ഫിംഗര്‍പ്രിന്റ് രീതി ആണെങ്കില്‍ വിരല്‍ വെക്കേണ്ട താമസം ലോഗിന്‍ ആകും.



Click it and Unblock the Notifications