Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
41,000 വര്ഷങ്ങള്ക്ക് മുമ്പ് ഭൂമിയില് അസാധാരണ നിലയില് കോസ്മിക് റേഡിയേഷന് ഉണ്ടായി
കോസ്മിക് റേഡിയേഷനെ കുറിച്ച് കേട്ടിട്ടുണ്ടോ. ഭൂമിയിലെ ജീവജാലങ്ങള്ക്ക് ആപത്തുണ്ടാക്കുന്ന ഒരു തരം റേഡിയേഷന് എന്ന അറിവ് മിക്കവര്ക്കും ഉണ്ടാകും. ബഹിരാകാശത്ത് നിന്നുമുള്ള റേഡിയേഷന് എന്നും ചിലര്ക്ക് അറിയാം. ഇതെല്ലാം ശരിയാണ്. ബഹിരാകാശത്ത് നിന്നും എപ്പോഴും കോസ്മിക് റേഡിയേഷന് ഭൂമിയിലേക്ക് എത്തുന്നുണ്ട്. ആ റേഡിയേഷനില് നിന്നും ഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുന്നത് ഭൂമിയുടെ കാന്തിക മണ്ഡലമാണ്. എന്നാല് ഒരിക്കല് കോസ്മിക് റേഡിയേഷന് ഭൂമിയില് അനുഭവപ്പെട്ടു. ആയിരക്കണക്കിന് വര്ഷങ്ങള്ക്ക് മുമ്പ്. ഇനിയും ഒരുപക്ഷേ അതുണ്ടാകാം. കാരണമെന്താണെന്ന് നോക്കാം.

എന്താണ് കോസ്മിക് കിരണങ്ങള്
അത്യന്തം ഊര്ജ്ജം വഹിക്കുന്ന, സബ് ആറ്റോമിക് കണങ്ങളും (കൂടുതലും പ്രോട്ടോണുകള്) ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളുമാണ് കോസ്മിക് കിരണങ്ങള്. ഇവ ബഹിരാകാശത്ത് കൂടി സഞ്ചരിച്ച് ഭൗമോപരിതലത്തില് വന്നിടിക്കുന്നു. ഏതാണ്ട് സൂര്യപ്രകാശത്തിന്റെ അതേ വേഗതയിലാണ് കോസ്മിക് കിരണങ്ങളും (സെക്കന്ഡില് 300 000 കിലോമീറ്ററുകള്) സഞ്ചരിക്കുന്നത്.
എവിടെ നിന്നും വരുന്നു
കോസ്മിക് കിരണങ്ങള് രണ്ട് തരത്തില് ഉണ്ട്. ഗാലറ്റിക് കോസ്മിക് കിരണങ്ങളും സോളാര് കോസ്മിക് കിരണങ്ങളും. ഗലാറ്റിക് കിരണങ്ങള് വമ്പന് നക്ഷത്രങ്ങളുടെ പൊട്ടിത്തെറിയുടെ (സൂപ്പര്നോവ) ബാക്കിപത്രമാണ്. സൂര്യനില് നിന്നുള്ള ചാര്ജ്ജിത കണങ്ങള് അടങ്ങിയ റേഡിയേഷനാണ് സോളാര് കോസ്മിക് കിരണങ്ങള്. പ്രധാനമായും ഇലക്ട്രോണുകളും പ്രോട്ടോണുകളും ഹീലിയം ന്യൂക്ലിയസുമാണ് ഇതിലുണ്ടാകുക.
ഭീമന് നക്ഷത്രങ്ങളുടെ സൂപ്പര്നോവ വിസ്ഫോടനങ്ങളുടെ മൂലം ബഹിരാകാശത്തേക്ക് പൊട്ടിത്തറിക്കുന്ന ഹൈഡ്രജന് ന്യൂക്ലിയസുകളാണ് ഗാലറ്റിക് കോസ്മിക് കിരണങ്ങളില് കൂടുതലായി ഉണ്ടാകുക. അത്യന്തം ദോഷകരമായ ഈ രശ്മികള് ഭൂമിയിലേക്ക് എത്തുന്നുണ്ടെങ്കിലും ജീവജാലങ്ങള്ക്ക് മേല് അതേല്ക്കുന്നില്ല.
കോസ്മിക് കിരണങ്ങളില് നിന്നും ജീവജാലങ്ങളെ സംരക്ഷിക്കുന്നതാര്
ഭൂമിയില് നിരന്തരമായി കോസ്മിക് കിരണങ്ങള് ഏല്ക്കുന്നുണ്ട്. ഹാനികരമായ ഈ രശ്മികളില് നിന്നും ജീവജാലങ്ങളെ സംരക്ഷിക്കുന്നത് മാഗ്നറ്റോസ്ഫിയര് എന്ന ഭൂമിയുടെ കാന്തിക മണ്ഡലമാണ്. സൂപ്പര്നോവ നാശത്തിന്റെ ഫലമായുള്ള കോസ്മിക് കിരണങ്ങളില് നിന്ന് മാത്രമല്ല സോളാര് കോസ്മിക് കിരണങ്ങളില് നിന്നും മാഗ്നറ്റോസ്ഫിയര് ജീവജാലങ്ങളെ സംരക്ഷിക്കുന്നു. പക്ഷേ ഈ മാഗ്നറ്റോസ്ഫിയര് ഇല്ലെങ്കില് എന്തായിരിക്കും അവസ്ഥ?
ഈ സംരക്ഷണം എപ്പോഴും ഉണ്ടാകണമെന്നില്ല
മാഗ്നറ്റോസ്ഫിയര് എന്ന ഭൂമിയുടെ കാന്തിക മണ്ഡലം ഒരിക്കലും ഇളക്കം തട്ടാത്ത, അചഞ്ചലമായ ഒന്നല്ല. ഉദാഹരണത്തിന് ഭൂഗോളത്തിന്റെ ഉത്തര ഭാഗവുമായി കാന്തികമണ്ഡലത്തിന്റെ ഉത്തരഭാഗം എപ്പോഴും ചേര്ന്നുനില്ക്കണമെന്നില്ല. അല്ലെങ്കില് ഭൂമിയുടെ ഉത്തര മേഖലയില് നിന്നും അല്പ്പം മാറിയായിരിക്കാം നമ്മുടെ കാന്തിക വലയത്തിന്റെ ഉത്തരഭാഗം നിലകൊള്ളുന്നത്. ഇതുമാത്രമല്ല, ചില സമയങ്ങളില് ഈ മാഗ്നറ്റോസ്ഫിയര് മുഴുവനായും അങ്ങോട്ടുമിങ്ങോട്ടും മാറും. ഈ വലയത്തിന്റെ ഉത്തരധ്രുവം ദക്ഷിണധ്രുവമായും ദക്ഷിണ ധ്രുവം ഉത്തര ധ്രുവവുമായി മാറുന്ന അവസ്ഥ.
കൂടാതെ, നമ്മുടെ കാന്തിക മണ്ഡലത്തിന്റെ രണ്ട് ധ്രുവങ്ങളും അപ്രത്യക്ഷമാകുന്ന മറ്റൊരു അവസ്ഥ കൂടി ഉണ്ടാകാറുണ്ട്. വളരെ കുറഞ്ഞ സമയത്തേക്ക് നിരധി കാന്തിക ധ്രുവങ്ങള് സൃഷ്ടിക്കപ്പെടുന്ന ഒരു പ്രതിഭാസമാണിത്. അപ്പോഴും കാന്തിക ധ്രുവങ്ങള് ദുര്ബലമാകും. അതിനര്ത്ഥം എന്താണ്? ഈ സമയങ്ങളിലെല്ലാം കോസ്മിക് കിരണങ്ങളില് നിന്നും ശക്തമായ പരിരക്ഷ നമുക്ക് കിട്ടുന്നില്ല.
നമ്മുടെ കാന്തിക മണ്ഡലം ദുര്ബലപ്പെടുന്ന അത്തരം അവസരങ്ങളില് ഭൂമിയിലെ ജൈവമണ്ഡലത്തില് അഥവാ ജീവജാലങ്ങള് വസിക്കുന്ന മേഖലയില് വലിയ മാറ്റങ്ങള് ഉണ്ടാകുന്നോണ്ടോ?
കോസ്മിക് കിരണങ്ങളുടെ ആഘാതം എങ്ങനെ തിരിച്ചറിയാം
പലതരത്തിലുള്ള ഐസോടോപ്പുകളുടെ ബാഹുല്യം പരിശോധിച്ചാണ് ശാസ്ത്രജ്ഞര് സാധാരണയിലും കവിഞ്ഞ് കോസ്മിക് കിരണങ്ങള് ഭൂമിയില് വന്ന് പതിച്ചിട്ടുള്ള കാലഘട്ടങ്ങള് അളക്കുന്നത്. ന്യൂക്ലിയസില് പ്രോട്ടോണുകളുടെ എണ്ണം വ്യത്യാസമുള്ള ഒരേ മൂലകത്തിന്റെ വകഭേദങ്ങളാണ് ഐസോടോപ്പുകള്.
കോസ്മിക് കിരണങ്ങള് ഭൂമിയുടെ അന്തരീക്ഷത്തിലെ വസ്തുക്കളില് വന്ന് പതിക്കുമ്പോള് അവ നിരവധി ഐസോടോപ്പുകള് സൃഷ്ടിക്കുന്നു. ഇത് ഭൗമോപരിതലത്തിലേക്ക് വര്ഷിക്കപ്പെടും. കാലങ്ങള് കൊണ്ട് ഇത് ഭൗമോപരിതലത്തില് അടിഞ്ഞുചേരും. കടലിന്റെ അടിത്തട്ടില് നിന്നും അന്റാര്ട്ടിക്കയിലെയും ഗ്രീന്ലാന്ഡിലെയും മഞ്ഞുപാളികളില് നിന്നുമെല്ലാം ഇവ വീണ്ടെടുത്ത് ശാസ്ത്രജ്ഞര് പഠനവിധേയമാക്കും.
41,000 വര്ഷങ്ങള്ക്ക് മുമ്പ്
41,000 വര്ഷങ്ങള്ക്ക് മുമ്പ് ഭൂമിയില് അസാധാരണ നിലയില് കോസ്മിക് കിരണങ്ങള് ഏറ്റതായി അത്തരമൊരു പഠനത്തില് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് ഭൂമിയില് ഉണ്ടാകുന്ന കോസ്മിക് റേഡിയേഷന് മൂലം സൃഷ്ടിക്കപ്പെടുന്ന ഐസോടോപ്പുകളുമായി താരതമ്യം ചെയ്യുമ്പോള് അന്ന് ഇതിന്റെ പത്തിരട്ടി ഐസോടോപ്പുകള് ഉണ്ടായിട്ടുണ്ട്. ആ സമയത്ത് വളരെ ദുര്ബലമായ കാന്തിക മണ്ഡലമായിരുന്നിരിക്കാം ഭൂമിയില് ഉണ്ടായിരുന്നത്.
ഭാവിയിലും ഇത്തരത്തില് ഭൂമിയിലെ കാന്തിക മണ്ഡലം ദുര്ബലമാകുകയും കൂടുതല് കോസ്മിക് കിരണങ്ങള് ഭൂമിയില് വന്ന് പതിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായേക്കാം.



Click it and Unblock the Notifications
