Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ഭൂമി സൂര്യനെയല്ല വലംവെക്കുന്നത്, നാസ അങ്ങനെ പറയാനുള്ള കാരണമെന്താണ്
കേന്ദ്രത്തില്‍ സൂര്യനും സൂര്യനെ ചുറ്റുന്ന ഭൂമി ഉള്‍പ്പെടെയുള്ള ഗ്രഹങ്ങളും. പക്ഷേ കാലങ്ങളായുള്ള നമ്മുടെ ഈ സൗരയൂഥ സങ്കല്‍പ്പത്തെ തച്ചുടയ്ക്കുന്ന ഒരു വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം നാസ നടത്തി. ഭൂമി സൂര്യനെ അല്ല, അതിനോട് അടുത്ത് നില്ക്കുന്ന മറ്റെന്തിനെയോ ആണേ്രത വലംവെക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബഹിരാകാശ ഏജന്‍സിയായ നാസ ഇങ്ങനെ പറയണമെങ്കില്‍ എന്തെങ്കിലും കാര്യമില്ലാതിരിക്കല്ലല്ലോ. അത് എന്താണെന്ന് നോക്കാം.

ശാസ്ത്രീയ വീക്ഷണം
സൗരയൂഥത്തില്‍ സൂര്യനാണ് ഏറ്റവും വലിയ വസ്തു. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തേക്കാളും 1,048 മടങ്ങ് പിണ്ഡം സൂര്യനുണ്ട്. ഈ വലുപ്പം കാരണം സൂര്യന് ഗുരുത്വാകര്‍ഷണത്തിലൂടെ ഭൂമിയെ തനിക്കരുകിലേക്ക് വലിച്ചടുപ്പിക്കുന്നുണ്ട്. പക്ഷേ ന്യൂട്ടന്റെ ഗുരുത്വാകര്ഷ നിയമം അനുസരിച്ച് ഭൂമിയും സൂര്യനില്‍ ഗുത്വാകര്ഷണവലിവ് പ്രയോഗിക്കുന്നു. സൂര്യനെ അപേക്ഷിച്ച് ഭൂമിയില്‍ നിന്നുള്ള ഗുരുത്വാകര്‍ഷണ വലിവ് കുറവായിരിക്കുമെങ്കിലും ബാരിസെന്ററില് മാറ്റമുണ്ടാകും. സൂര്യന്റെ കേന്ദ്രത്തിനടുത്ത് തന്നെയായിരിക്കും ഈ ബിന്ദു എങ്കിലും എപ്പോഴും അവിടെ ആയിരിക്കണമെന്നില്ല.
പരസ്പരം വലംവെക്കുന്ന രണ്ട് വസ്തുക്കള്‍ക്കിടയിലെ പിണ്ഡങ്ങളുടെ ബന്ധവും അവയുടെ ഭ്രമണപഥങ്ങളും എങ്ങനെ ആയിരിക്കുമെന്ന് കെപ്ലറിന്റെ മൂന്നാം നിയമം പറയുന്നുണ്ട്. ഒരു ചെറിയ നക്ഷത്രം കൂടുതല്‍ പിണ്ഡമുള്ള മറ്റൊരു നക്ഷത്രത്തെ വലംവെക്കുന്നു എന്ന് കരുതുക. ഇവിടെ രണ്ട് നക്ഷത്രങ്ങളും പൊതുവായ സെന്റര്‍ ഓഫ് മാസിനെയാണ് ചുറ്റുന്നത്. ഭ്രമണം ചെയ്യുന്ന രണ്ട് വസ്തുക്കളുടെ വലുപ്പമോ പിണ്ഡമോ അടിസ്ഥാനമാക്കിയല്ല, ഇവയ്ക്കിടയിലെ ബാരിസെന്ററിനെ ആധാരമാക്കിയാണ് ഒരു നക്ഷത്രവുത്തിന്റെയും ഗ്രഹത്തിന്റെയും ചലനം നടക്കുന്നതെന്ന് നാസ വിശദീകരിക്കുന്നു. അതുകൊണ്ട് ഭൂമി സൂര്യനെയല്ല, ബാരി സെന്ററിനെയാണ് വലംവെക്കുന്നത്. വാതകഭീമന്മാരായ വ്യാഴം, ശനി എന്നിവയുടെ സ്വാധീനം നിമിത്തവും ബാരിസെന്റര്‍ എപ്പോഴും സൂര്യനുള്ളില്‍ തന്നെ ആയിരിക്കണമെന്നില്ല.
എന്താണ് ബാരിസെന്ര്, എവിടെയാണ് ബാരിസെന്ര്
ഭ്രമണം ചെയ്യുന്ന രണ്ട് വസ്തുക്കളുടെ സെന്റ് ഓഫ് മാസ് ആണ് ബാരിസെന്റര്‍. സൂര്യന്റെയും ഭൂമിയുടെയും കാര്യത്തില്‍, അവ രണ്ടും ബാലന്‍സ് ചെയ്ത് കറങ്ങുന്ന ഒരു ആധാരബിന്ദുവാണ് ബാരിസെന്റര്‍ എന്നുപറയാം. ഇത് സൂര്യനുള്ളില്‍ ആയിരിക്കണമെന്നില്ല. സൂര്യന്റെ വലുപ്പം കാരണം ബാരിസെന്ര് ചിലപ്പോള്‍ സൂര്യനോട് വളരെ അടുത്തായിരിക്കാം. പക്ഷേ സൂര്യനുള്ളില്‍ തന്നെ ആകണമെന്നില്ല. ഇക്കാരണങ്ങള്‍ കൊണ്ട് സാങ്കേതികമായി പറയുകയാണെങ്കില്‍ ഭൂമി സൂര്യനെയല്ല, പകരം രണ്ടുപേര്‍ക്കുമിടയിലെ പൊതുവായ സെന്റര്‍ ഓഫ് മാസിനെയാണ് ചുറ്റുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
