Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഡൈസണ്‍ ഗോളങ്ങള്‍: ബഹിരാകാശത്തെ ആ ഏഴ് വലിയ നക്ഷത്രങ്ങള്‍ അന്യഗ്രഹജീവി സങ്കേതമോ?
അന്യഗ്രഹജീവികളെ കുറിച്ച് ശാസ്ത്രലോകത്ത് പല സിദ്ധാന്തങ്ങളും സങ്കല്‍പ്പങ്ങളും ഉണ്ട്. അതിലൊന്നാണ് ഡൈസണ്‍ ഗോളങ്ങള്‍. നക്ഷത്രങ്ങളില്‍ നിന്നുമുള്ള ഊര്‍ജ്ജം വലിച്ചെടുക്കുന്നതിന് അന്യഗ്രഹജീവികള്‍ നിര്‍മ്മിക്കുന്ന കൃത്രിമ ഘടനകളാണ് ഡൈസണ്‍ ഗോളങ്ങള്‍. 1960കളില്‍ ഭൗതികശാസ്ത്രജ്ഞനായ ഫ്രീമാന്‍ ഡൈസണ്‍ ആണ് സാങ്കല്പ്പികമായ ഈ ഘടന മുന്നോട്ടുവെച്ചത്.

എന്താണ് ഡൈസണ്‍ ഗോളങ്ങള്‍
നക്ഷത്രങ്ങള്‍ക്ക് ചുറ്റുമായി, അവയെ പൊതിഞ്ഞതുപോലെ പടുത്തുയര്‍ത്തിയ വമ്പന്‍ നിര്‍മ്മിതിയാണ് ഡൈസണ്‍ ഗോളങ്ങള്‍. നക്ഷത്രങ്ങളില്‍ നിന്നുമുള്ള പ്രകാശോര്‍ജ്ജം പരമാവധി വലിച്ചെടുക്കുന്നതിനായുള്ള അന്യഗ്രഹജീവികളുടെ സംവിധാനമായിരിക്കണം ഇവ. ഡൈസണിന്റെ സിദ്ധാന്തം അനുസരിച്ച്, ഈ വലിയ തോട് പോലുള്ള ഘടന രൂപീകരിക്കുന്നതിനായി അന്യഗ്രഹജീവികള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ ആ നക്ഷത്രത്തിന്റെ ഗ്രഹങ്ങളില്‍ നിന്നും അടര്‍ന്നുപോയിട്ടുള്ള ഭാഗങ്ങള്‍ തന്നെയായിരിക്കും.
എന്തിനാണ് അന്യഗ്രഹജീവികള്‍ ഡൈസണ്ഗോളങ്ങള് നിര്‍മ്മിക്കുന്നത്?
ഡൈസണ്‍ ഗോളങ്ങളിലൂടെ അന്യഗ്രഹജീവി സമൂഹങ്ങള്‍ക്ക് ഭൂമിയില്‍ നമുക്ക് സൂര്യനില്‍ നിന്നും ലഭിക്കുന്ന സൗരോര്ജ്ജത്തേക്കാള് ദശലക്ഷക്കണക്കിന് മടങ്ങ് ഊര്‍ജ്ജം സംഭരിക്കാന്‍ കഴിയും. കൂടാതെ ഈ ഗോളങ്ങള്‍ അവയ്ക്ക് മികച്ച വാസസ്ഥലവും ആകും. പക്ഷേ ഗോളങ്ങളില്‍ നക്ഷത്രത്തില്‍ നിന്നുള്ള റേഡിയേഷന് ഉണ്ടാകുമെന്ന് തീര്‍ച്ചയാണ്. അതിനാല്‍ തന്നെ അത് പുറത്തേക്ക് വലിയ തോതില്‍ ചൂട് പുറത്തുവിടും.
ഭൂമിയിലുള്ളവരെ സംബന്ധിച്ച്, ഡൈസണ്‍ ഗോളങ്ങള്‍ കാഴ്ചയില്‍ നക്ഷത്രങ്ങളെ പോലെ തന്നെയായിരിക്കും. എന്നാല്‍ സാധാരണ നക്ഷത്രങ്ങളേക്കാള്‍ കൂടുതല്‍ ഇന്‍ഫ്രാറെഡ് വികിരണം ഇവയ്ക്കുണ്ടാകും.
ഡൈസണ്‍ ഗോളങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടോ?
ഡൈസണ്‍ ഗോളങ്ങള്‍ ആകാന്‍ സാധ്യതയുള്ള നക്ഷത്രങ്ങള്‍ക്കായുള്ള തിരച്ചില്‍ ജ്യോതിശാസ്ത്ര ലോകത്ത് നടക്കുന്നുണ്ട്. അസാധാരണ നക്ഷത്ര ഘടനകളിലാണ് ശാസ്ത്രജ്ഞര്‍ ഡൈസണ്‍ ഗോള സാധ്യത തേടുന്നത്. ഈ വര്‍ഷം ആദ്യം വൈഡ്-ഫീല്‍ഡ് ഇന്‍ഫ്രാറെഡ് സര്‍വ്വേ എക്സ്പ്ലോറര്‍, ഗയ, 2MASS സ്കൈ സര്‍വ്വേകളില്‍ നിന്നുമായി അഞ്ച് ദശലക്ഷത്തോളം നക്ഷത്രങ്ങളില്‍ ജ്യോതിശാസ്ത്രജ്ഞര്‍ ഡൈസണ്‍ ഗോള സാധ്യത തിരഞ്ഞു. അധികമായി ഇന്‍ഫ്രാറെഡ് വികിരണം ഉള്ള നക്ഷത്രങ്ങളെ കണ്ടെത്താനായിരുന്നു ശ്രമം. കാരണം ഇത് ഡൈസണ്‍ ഗോളത്തിന്റെ ലക്ഷണങ്ങളിലൊന്നാണ്.
അടുത്ത കാലത്ത് നടന്ന ഗവേഷണത്തില്‍ ഭൂമിയില്‍ നിന്നും ആയിരം പ്രകാശവര്‍ഷങ്ങള്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഏഴ് നക്ഷത്രങ്ങള്‍ ഡൈസണ്‍ ഗോളമായിരിക്കാന് സാധ്യതയുള്ളതായി ഗവേഷകര്‍ കണ്ടെത്തിയിരുന്നു. അസാധാരണമായ അളവില്‍ ഇന്‍ഫ്രാറെഡ് വികിരണം ഇവയില്‍ നിന്നും ഉണ്ടാകുന്നു എന്നതായിരുന്നു ഇവ ഡൈസണ്‍ ഗോളങ്ങള്‍ ആകാനുള്ള സാധ്യതയായി ഗവേഷകര്‍ കണ്ടെത്തിയിരുന്നത്.
അവ ഡൈസണ്‍ ഗോളങ്ങള്‍ തന്നെയോ?
എന്നാല്‍ കഴിഞ്ഞ മാസം പ്രിപിറ്റ് സെര്‍വറായ arXiv-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ആ ഏഴ് നക്ഷത്രങ്ങള്‍ ഡൈസണ്‍ ഗോളങ്ങള്‍ ആയിരിക്കില്ല എന്ന കണ്ടെത്തലാണ് പങ്കുവെച്ചത്. ഈ നക്ഷത്രങ്ങളെ വിശദമായി പഠിച്ചതില്‍ നിന്നും അവയിലെ മൂന്നെണ്ണം ഹോട്ട് ഡസ്റ്റ്-ഒബ്സ്ക്യൂര്ഡ് ഗാലക്സി അഥവാ ഹോട്ട് ഡോഗിനോട് (Hot DOG) വളരെ അടുത്താണെന്ന് കണ്ടെത്തി. ഹോട്ട് ഡോഗുകള്‍ക്ക് ചുറ്റും വളരെ വലിയ ധൂമപടലം ഉണ്ടാകും. ചൂടുള്ള ഈ ധൂമപടലം ഇന്‍ഫ്രാറെഡ് വികിരണം നടത്തുന്നതില്‍ മുമ്പിലാണ്. അതിനാല്‍ ഈ മൂന്ന് നക്ഷത്രങ്ങളിലെയും അമിത ഇന്‍ഫ്രാറെഡ് റേഡിയേഷന് നക്ഷത്രത്തില്‍ നിന്നുള്ളത് അല്ലെന്നും ഹോട്ട് ഡോഗിന് ചുറ്റമായുള്ള ധൂമപടലത്തിന്റെ ഫലമായുള്ളതാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
ഏഴ് നക്ഷത്രങ്ങളിലെ ബാക്കിയുള്ള നാല് നക്ഷത്രങ്ങളും ഇതുപോലെ തന്നെയായിരിക്കാം എന്നും ഗവേഷകര്‍ പറയുന്നു. കാരണം ഇവയുടെയെല്ലാം തരംഗദൈര്‍ഘ്യം സമാനമാണ്. അതിനാല്‍ ഇവ ഹോട്ട് ഡോഗുകളുടെ പ്രഭാവത്തില്‍ വികിരണം പുറത്തുവിടുന്നതാകാനാണ് സാധ്യത. എന്നാല്‍ ഈ നാല് നക്ഷത്രങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ നിരീക്ഷണങ്ങളോ ഇല്ലാത്തതിനാല്‍ അതെക്കുറിച്ച് കൂടുതലായി ഒന്നും പറയാന്‍ സാധിക്കില്ല.
അതേസമയം പുതിയ പഠനഫലം ബഹിരാകാശത്തെ അന്യഗ്രഹജീവി സങ്കേതങ്ങള്‍ക്കുള്ള സാധ്യതയെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
Representational Image Used.



Click it and Unblock the Notifications
