Latest Updates
-
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ!
ഈ ഡ്രെസ്സിന്റെ നിറമെന്ത്, അന്നത്തെ ആ വിവാദ ഡ്രെസ്സ് ശപിക്കപ്പെട്ടതോ, ആ ദമ്പതിമാര്‍ വേര്‍പിരിയുന്നു
ഒരു വസ്ത്രത്തിന്റെ നിറത്തെ ചൊല്ലി ലോകം രണ്ടായ സംഭവം ഓര്‍മ്മയുണ്ടോ. ചിലര്‍ നീലയും കറുപ്പും നിറത്തിലും മറ്റുചിലര്‍ വെള്ളയും ഗോള്‍ഡനും നിറത്തിലും കണ്ട ആ വിവാദ ഡ്രെസ്സ് ഓര്‍മ്മയുണ്ട്. അതെ 2015ലെ ആ വിവാദ വസ്ത്രത്തിന്റെ നിറത്തെ ചൊല്ലി ഇന്റെര്‍നെറ്റ് ഒന്നാകെ രണ്ടായി പിളര്‍ന്നിരുന്നു. ഇപ്പോഴിതാ ആ ഡ്രെസ്സ് വീണ്ടും വാര്‍ത്തയില്‍ ഇടം നേടിയിരിക്കുകയാണ്. വസ്ത്രവുമായി ബന്ധപ്പെട്ട കെയിര്‍, ഗ്രെയ്സ് ജോണ്സണ് ദമ്പതിമാര്‍ വേര്‍പിരിയലിന്റെ വക്കിലാണ്, അതും ഒട്ടും ശുഭകരമല്ലാത്ത പരിതസ്ഥതിയില്‍. ഇനി അതും ആ ഡ്രെസ്സിന്റെ ശാപമാണോ?

വിവാദമായ വസ്ത്രം
2015ല്‍ വളരെ സാധാരണമായി സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ലോകത്തെ മുഴുവന്‍ ആശയക്കുഴപ്പത്തിലാക്കിയത്. ഇതോടെ അന്ന് വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്ന കെയറും ഗ്രേയ്സും അവരുടെ വിവാഹ വസ്ത്രങ്ങളും ഇന്റെര്‍നെറ്റില്‍ ചര്‍ച്ചാവിഷയമായി. ഇവരെ ലോകമെമ്പാടും പല പരിപാടികളിലേക്കും ക്ഷണിച്ചു.
ഗ്രെയ്സിന്റെ അമ്മയായ സെസിലിയയും പങ്കാളിയായ പോള്‍ ജിങ്ക്സും ഷോപ്പിംഗിന് പോയപ്പോഴാണ് ആ വിവാദഫോട്ടോ എടുത്തത്. നിറത്തെ കുറിച്ചുള്ള അഭിപ്രായം തേടി സെസിലിയ അത് മകള്‍ക്ക് അയച്ചുകൊടുത്തു. മകള്‍ ഗ്രെയ്സ് അത് പ്രതിശ്രുതവരനായ കെയറിന് അയച്ചുകൊടുത്തു. ഇവര്‍ ഇരുവരും വസ്ത്രത്തിന്റെ നിറത്തില്‍ അഭിപ്രായഭിന്നതയിലായി. അപ്പോഴാണ് ഗ്രേയ്സ് അത് തന്റെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ഇതിന്റെ നിറമെന്താണെന്ന് ഇന്റെര്‍നെറ്റ് സുഹൃത്തുക്കളുടെ അഭിപ്രായം തേടിയത്. ഇതോടെ ആ ഡ്രെസ്സ് ഇന്റെര്‍നെറ്റിന്റെ ചരിത്രത്തില്‍ ഇടം നേടിയ വിവാദ ഡ്രെസ്സായി മാറി. ലോകമെമ്പാടും വസ്ത്രം ചര്‍ച്ചയായി. അതിന്റെ നിറത്തെ ചൊല്ലി ലോകം രണ്ടായി.
ഇതിനിടയില്‍ ഈ ഫോട്ടോയ്ക്ക് കാരണമായ ദമ്പതികളെന്ന നിലയില്‍ കെയറും ഗ്രേയ്സും പ്രശസ്തരായി. എലന്‍ ഡിജനറസ് ഷോയില്‍ ഇവര്‍ പങ്കെടുക്കുകയും പ്രതിഫലമായി പതിനായിരം ഡോളറും ഗ്രെനേഡയിലേക്ക് ആഡംബര യാത്രയും ഇരുവര്‍ക്കും ലഭിച്ചു. എന്നാല്‍ ഒരുഘട്ടത്തില്‍ തങ്ങളെ ഈ സംഭവത്തില്‍ നിന്നും പാടേ ഒഴിവാക്കിയെന്നും ഫോട്ടോയില്‍ തങ്ങള്‍ക്ക് പകര്‍പ്പവകാശം ഉണ്ടെന്നും കാണിച്ച് കെയര്‍-ഗ്രേയ്സ് ദമ്പതിമാര്‍ ബിബിസിക്ക് പരാതി നല്‍കുകയും വാദിക്കാനായി അഭിഭാഷകനെ വെക്കുകയും വരെ ചെയ്തിരുന്നു.
ശപിക്കപ്പെട്ട ഡ്രെസ്സോ
ആ വസ്ത്രം ഇപ്പോള്‍ വീണ്ടും വാര്‍ത്തയില്‍ ഇടം നേടിയിരിക്കുകയാണ്. ഭാര്യയെ മര്‍ദ്ദിച്ചതിന്റെ പേരില്‍ കെയര്‍ ജോണ്സണ് നാലരവര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ്. 2022 മാര്‍ച്ചില്‍ നടന്ന ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നാണ് കോടതിവിധി ഉണ്ടായിരിക്കുന്നത്. ഭര്‍ത്താവ് തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രേയ്സ് സുഹൃത്തിന് സന്ദേശം അയച്ചതോടെയാണ് സംഭവം പുറത്തുവന്നത്. തുടര്‍ന്ന് പെട്രോള്‍ സ്റ്റേഷനിലെ അറ്റെന്ഡന്ഡ് ആയ കെയര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
ദ സാല്‍വേഷന്‍ ആര്‍മിയുടെ ഗാര്‍ഹിക പീഡന ക്യാംപെയിനിലും ഈ വസ്ത്രം ഇടം നേടിയിരുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
