Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
സ്വപ്നത്തില്‍ കാണുന്നത് ഈ മൃഗമെങ്കില്‍ പുലരുന്നത് സ്വപ്നസാക്ഷാത്കാരത്തിലേക്ക്
സ്വപ്നം എപ്പോഴും പിടികിട്ടാത്ത ഒന്നാണ്. പലപ്പോഴും എന്താണ് സ്വപ്നത്തിന്റെ അര്‍ത്ഥം എന്നത് പലര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. അത് പലരേയും ആശയക്കുഴപ്പത്തിലും ആക്കാറുണ്ട് എന്നതില്‍ സംശയം വേണ്ട. സ്വപ്നങ്ങളില്‍ നാം കാണുന്നതിന്റെ വ്യാഖ്യാനം തിരഞ്ഞെടുക്കുക എന്നത് വളരെയധികം വെല്ലുവിളി നിറഞ്ഞ ഒരു കാര്യം തന്നെയാണ്. പലപ്പോഴും ജ്യോതിഷത്തിന്റെ ഭാഗമായി സ്വപ്ന ശാസ്ത്രം പരയുന്നത് ചില സ്വപ്നങ്ങള്‍ കാണുന്നത് ജീവിതത്തില്‍ ഐശ്വര്യം നിറയ്ക്കും എന്നതാണ്. എന്താണ് ഇത്തരത്തിലുള്ള സ്വപ്നങ്ങള്‍ എന്നത് നമുക്ക് നോക്കാം.
ചില സൂചനകള്‍ ജീവിതത്തിനെക്കുറിച്ച് നല്‍കുകയാണ് പല സ്വപ്നങ്ങളും. എന്നാല്‍ അതിനെ എത്രത്തോളം എപ്രകാരം വ്യാഖ്യാനിക്കപ്പെടുന്നു എന്നതാണ് അറിയേണ്ടത്. പലപ്പോഴും ഭാവിയെക്കുറിച്ചുള്ള നല്ല സൂചനകള്‍ നല്കുന്ന ചില സ്വപ്നങ്ങളുണ്ട്. ചില സ്വപ്നങ്ങള്‍ ഭാവിയില്‍ സംഭവിക്കുന്ന എന്തെങ്കിലും മോശമായ കാര്യങ്ങളെക്കുറിച്ച് സൂചന നല്‍കുന്നത് പോലെ നല്ല കാര്യത്തെക്കുറിച്ച് സൂചന നല്കുന്ന സ്വപ്നങ്ങളും ഉണ്ട്.

പശുവിനെ സ്വപ്നത്തില്‍ കാണുന്നത്
പശുവിനെ സ്വപ്നത്തില്‍ കാണുന്നതിന് അര്‍ത്ഥം നിങ്ങളുടെ ജീവിതത്തില്‍ ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കാന്‍ പോവുന്നു എന്നതാണ്. കാരണം നമ്മള് പലപ്പോഴും സ്വപ്നത്തില്‍ വ്യത്യസ്തമായ മൃഗങ്ങളെയും ദൈവത്തിനേയും മരിച്ച് പോയവരേയും എല്ലാം സ്വപ്നം കാണുന്നു. എന്നാല്‍ ഇതെല്ലാം എന്താണ് സൂചിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് സ്വപ്ന ശാസ്ത്രം വിശദമാക്കുന്നുണ്ട്. പക്ഷേ പശുവിനെ സ്വപ്നം കാണുന്നത് നിങ്ങളുടെ ജീവിതത്തെ എപ്രകാരം സ്വാധീനിക്കുന്നു എന്ന് നമുക്ക് നോക്കാം.
ഐശ്വര്യമുള്ള കാര്യങ്ങള്‍
പശുവിനെ സ്വപ്നം കാണുന്നത് സ്വപ്നശാസ്ത്രം അനുസരിച്ച് ഐശ്വര്യം നല്കുന്ന ഒന്നായാണ് കണക്കാക്കുന്നത്. കാരണം പശു വളരെ ഐശ്വര്യമുള്ള ഒരു മൃഗമായാണ് കണക്കാക്കുന്നത്. അതിനാല്‍ സ്വപ്ന ശാസ്ത്രപ്രകാരം പശുവിനെ സ്വപ്നം കാണുന്നത് ശുഭകരമായി കണക്കാക്കും. ഇത് ജീവിതത്തില്‍ സന്തോഷം, സമൃദ്ധി, ഐശ്വര്യം എന്നിവ ലഭിക്കും എന്നതിന്റെ സൂചനയാണ്. ഇത്തരം സ്വപ്നങ്ങള്‍ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു എന്നും സൂചിപ്പിക്കുന്നു.
സ്വപ്നം കാണുന്ന സമയം പ്രധാനം
സ്വപ്നം കാണുന്ന സമയം എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. കാരണം എപ്പോളും കാണുന്ന സ്വപ്നങ്ങള്‍ ഫലിക്കണം എന്നില്ല. അതുകൊണ്ട് തന്നെ സ്വപ്നം കാണുന്ന സമയം വളരെ പ്രധാനപ്പെട്ടതാണ്. പുലച്ചെ 3 മണിക്കും സൂര്യോദയത്തിനും ഇടയില്‍ പശുവിനെ സ്വപ്നം കാണുന്നത് ഗുണപ്രദമായ ഫലങ്ങള്‍ നല്‍കും എന്നാണ് വിശ്വാസം. കൂടാതെ ശുഭകരമായ കാര്യങ്ങള്‍ ഏഴ് ദിവസത്തിനുള്ളില്‍ ജീവിതത്തില്‍ നടക്കും എന്നും സ്വപ്നശാസ്ത്രം വിശദീകരിക്കുന്നു.
അര്‍ദ്ധരാത്രി കാണുന്ന സ്വപ്നം
നിങ്ങള്‍ അര്‍ദ്ധരാത്രിയാണ് പശുവിനെ സ്വപ്നം കാണുന്നതെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഒരു മാസത്തിനുള്ളില്‍ നിങ്ങളുടെ സ്വപ്നം ഫലിക്കുകയും അത് വഴി ഗുണാനുഭവങ്ങള്‍ ഉണ്ടാവുകയും ചെയ്യും എന്നതാണ്. അര്‍ദ്ധരാത്രിക്ക് മുന്‍പായാണ് പസുവിനെ സ്വപ്നം കാണുന്നതെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഒരു വര്‍ഷത്തിനുള്ളില്‍ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും എന്നാണ്. അതുപോലെ തന്നെ സൂര്യോദയത്തിന് മുന്‍പായാണ് സ്വപ്നം കാണുന്നതെങ്കില്‍ ഉടന്‍ തന്നെ അതിന്റെ ഫലം ലഭിക്കും എന്നുമാണ് വിശ്വാസം. പകല്‍ സ്വപ്നമെങ്കില്‍ അത് ഫലിക്കുകയും ഇല്ല.
സ്വപ്നത്തിന് ശേഷം
നിങ്ങള്‍ സ്വപ്നം കണ്ടതിന് ശേഷം എന്ത് ചെയ്യണം എന്നത് പലപ്പോഴും പലരും ചിന്തിക്കുന്നു. ആ സ്വപ്നം ഓര്ത്തെടുക്കുന്നതിനാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ പശുവിനെ സ്വപ്നം കണ്ടതിന് ശേഷം പിന്നീട് ഉറങ്ങരുത് എന്നാണ് സ്വപ്ന ശാസ്ത്രം പറയുന്നത്. കാരണം വീണ്ടും നിങ്ങള്‍ സ്വപ്നം കണ്ടാല്‍ ആദ്യത്തെ സ്വപ്നം ഫലിക്കില്ല എന്നാണ് വിശ്വാസം. അത് മാത്രമല്ല സ്വപ്നത്തെക്കുറിച്ച് രണ്ടാമതൊരു വ്യക്തിയോട് പറയുകയും വേണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കും.
പശുവിന്റെ നിറവും സ്വപ്നവും
പശുവിന്റെ നിറവും സ്വപ്നവും തമ്മില്‍ വളരെയധികം ബന്ധമുണ്ട് എന്നാണ് സ്വപ്ന ശാസ്ത്രം പറയുന്നത്. കാരണം ചന്ദ്രന്റേയും ശുക്രന്റേയും അനുകൂല ഫലങ്ങള്‍ ലഭിക്കണമെങ്കില്‍ വെളുത്ത പശുവിനെ സ്വപ്നം കാണുന്നത് കാരണമാകുന്നു. ഇത് നിങ്ങള്‍ക്ക് ജീവിതത്തില്‍ കൂടുതല്‍ ആഢംബര ജീവിതം പ്രദാനം ചെയ്യുന്നു. കറുത്ത പശുവിനെയാണ് സ്വപ്നം കാണുന്നതെങ്കില്‍ ഇവര്‍ക്ക് കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു എന്നാണ് വിശ്വാസം. പശുവിന്റെ നിറം ചുവന്ന നിറത്തിലാണെങ്കില്‍ ചൊവ്വയുടെ അനുകൂല സ്വാധീനം നിങ്ങള്‍ക്കുണ്ടാവുന്നു എന്നാണ അര്‍ത്ഥമാക്കുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications