Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഭയന്നോടുന്നതായോ ശബ്ദം നഷ്ടപ്പെട്ടതായോ സ്വപ്‌നം കണ്ടിട്ടുണ്ടോ, അതിനര്‍ത്ഥം ഇതാണ്
രാത്രിയില്‍ ചില ദുസ്വപ്‌നങ്ങള്‍ കണ്ട് വിയര്‍ത്ത്, തൊണ്ടവരണ്ട്, ഞെട്ടിയെഴുന്നേല്‍ക്കുന്നത് മിക്കവര്‍ക്കും ഉണ്ടായിട്ടുള്ള അനുഭവമായിരിക്കും. യാഥാര്‍ത്ഥ്യം തന്നെയെന്ന് കരുതി ഭയചകിതരായിട്ടാകും നമ്മള്‍ എഴുന്നേല്‍ക്കുക. പിന്നീടത് സ്വപ്‌നമാണെന്ന് തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന ആശ്വാസം ചെറുതല്ല. അത്തരത്തില്‍ മനുഷ്യനെ ഭീതിയുടെ ആഴക്കയങ്ങളിലേക്ക് വലിച്ചെറിയുന്ന സ്വപ്‌നങ്ങളുടെ അര്‍ത്ഥമെന്താണ്. എന്തൊകൊണ്ടായിരിക്കും എല്ലാ മനുഷ്യരും അത്തരത്തിലുള്ള ദുസ്വപ്‌നങ്ങള്‍ കാണുന്നത്.

സ്വപ്‌നങ്ങളുടെ അര്‍ത്ഥം
സ്വപ്‌നങ്ങളുടെ പിന്നാലെ പോകുക വളരെ രസകരമായ സംഗതിയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി മനുഷ്യര്‍ സ്വപ്‌നങ്ങളുടെ രഹസ്യം കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ട്. അത് ഇപ്പോഴും തുടരുന്നു. എന്തുകൊണ്ടാണ് നമ്മള്‍ സ്വപ്‌നം കാണുന്നത് എന്ന വസ്തുത പോലും ഇപ്പോഴും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ശാസ്ത്രത്തിന് സാധിച്ചിട്ടില്ല. ഒരാള്‍ ഒരു രാത്രി ശരാശരി മൂന്ന് മുതല്‍ അഞ്ച് സ്വപ്‌നങ്ങള്‍ വരെ കാണുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. എന്തുകൊണ്ടാണ് നമ്മള്‍ സ്വപ്‌നം കാണുന്നതെന്നും അവ നല്‍കുന്ന സൂചന എന്താണെന്നതും സംബന്ധിച്ച് സൈക്കോളജിസ്റ്റുകള്‍ക്കും ന്യൂറോബയോളതിസ്റ്റുകള്‍ക്കും നിരവധി സിദ്ധാന്തങ്ങള്‍ ഉണ്ട്.
എല്ലാ സ്വപ്‌നങ്ങള്‍ക്കും ചില അര്‍ത്ഥങ്ങള്‍ ഉണ്ടെന്നും അവ ചില സൂചനകള്‍ നല്‍കുന്നുണ്ടെന്നുമാണ് പറയപ്പെടുന്നത്. വ്യത്യസ്ത മതങ്ങളും സ്വപ്‌നങ്ങളെ കുറിച്ച് പഠിക്കുന്നവരും വ്യത്യസ്ത സ്വപ്‌നങ്ങളെ വിശകലനം ചെയ്യുകയും അവയുടെ അര്‍ത്ഥങ്ങള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ആളുകള്‍ പൊതുവേ കാണുന്ന ചില സ്വപ്‌നങ്ങളും അവയുടെ അര്‍ത്ഥങ്ങളും പരിശോധിക്കാം.
ഭയന്നോടുക
ഒരു വ്യക്തിയെയോ വസ്തുവിനെയോ കണ്ട് ഭയന്നോടുന്നതായുള്ള സ്വപ്‌നം മിക്കവര്‍ക്കും ഉണ്ടായിട്ടുണ്ടാകും. ജീവിതത്തിലെ ചില പ്രശ്‌നങ്ങളില്‍ നിന്ന് അല്ലെങ്കില്‍ വ്യക്തികളില്‍ നിന്ന് ഒളിച്ചോടുന്നവരാണ് ഈ സ്വപ്‌നം കാണുക. ജീവിതത്തിലെ ചില പ്രശ്‌നള്‍ കണ്ടില്ലെന്ന് നടിച്ച് അവഗണിക്കുന്നവര്‍ക്ക് ഇത്തരം സ്വപ്‌നങ്ങള്‍ അടിക്കടിയുണ്ടാകാം. പ്രശ്‌നം കണ്ടെത്തി പരിഹരിച്ചെങ്കിലേ ഇത്തരം സ്വപ്‌നങ്ങള്‍ കാണുന്നത് നില്‍ക്കൂ.
ഉയരത്തില്‍ നിന്ന് താഴേക്ക് വീഴുക
എവിടെ നിന്നെങ്കിലും താഴേക്ക് വീഴുന്നതായുള്ള സ്വപ്‌നം മിക്കവര്‍ക്കും ഉണ്ടായിട്ടുണ്ടാകും. ഭയം, ഉത്കണ്ഠ, വഞ്ചന എന്നിവയുടെ സൂചനയാണത്. നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയെയും അത്തരം സ്വപ്‌നങ്ങള്‍ സൂചിപ്പിക്കുന്നു. പരാജയം, നിരാശ എന്നിവ കൊണ്ടും വീഴുന്നതായുള്ള സ്വപ്‌നങ്ങള്‍ കാണാം.
വഞ്ചിക്കപ്പെടുന്നതായുള്ള സ്വപ്‌നം
പങ്കാളി ചതിക്കുന്നതായുള്ള സ്വപ്‌നം വളരെ വേദനാജനകമാണ്. പക്ഷേ പലപ്പോളും ആളുകള്‍ കാണുന്ന സ്വപ്‌നങ്ങളില്‍ ഒന്നാണത്. പങ്കാളിക്ക് മറ്റ് അടുപ്പങ്ങളുണ്ടോ എന്ന ഭയം തന്നെയാണ് അത്തരം സ്വപ്‌നങ്ങളുടെ കാരണം. എന്നാല്‍ പങ്കാളി ചതിക്കുകയാണെന്നോ ഭാവിയില്‍ ചതിക്കുമെന്നോ അത്തരം സ്വപ്‌നങ്ങള്‍ അര്‍ത്ഥമാക്കുന്നില്ല. അവ നിങ്ങളുടെ സംശയം മാത്രമാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ സ്വപ്‌നത്തില്‍ നിങ്ങളാണ് പങ്കാളിയെ ചതിക്കുന്നതെങ്കില്‍ പങ്കാളിയുമായുള്ള ബന്ധത്തില്‍ നിന്നും നിങ്ങളെ പിന്തിരിപ്പിക്കുന്ന എന്തോ ഉപബോധ മനസ്സില്‍ ഉണ്ടെന്നാണ് അര്‍ത്ഥം.
പരീക്ഷ എഴുതുന്നതായുള്ള സ്വപ്‌നം
പരീക്ഷ എഴുതുന്നതായുള്ള സ്വപ്‌നം പരാജയഭീതിയാണ് സൂചിപ്പിക്കുന്നത്. പരീക്ഷകള്‍ പൊതുവേ മാനസിക പിരിമുറുക്കം ഉണ്ടാക്കുന്ന ഒന്നാണല്ലോ. പരീക്ഷയെഴുതുക, അതില്‍ തോല്‍ക്കുക, പരീക്ഷയ്ക്ക് വൈകിയെത്തുക, പഠിക്കാതിരിക്കുക എന്നിവയെല്ലാം ജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ നിങ്ങള്‍ തയ്യാറല്ല എന്ന സൂചനയാണ് നല്‍കുന്നത്.
ശബ്ദം നഷ്ടപ്പെടുക, ശബ്ദമുണ്ടാക്കാന്‍ കഴിയാതെ വരിക
ചിലയാളുകള്‍ സ്വപ്‌നത്തില്‍ വിളിച്ച് കൂകാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ ശബ്ദം പുറത്തുവരാത്ത അവസ്ഥ മിക്കവരും നേരിട്ടിട്ടുണ്ടാകും. ആത്മവിശ്വാസവും ദൃഢനിശ്ചയവും സ്വയം മനസ്സിലാക്കലും ജീവിതത്തില്‍ ആവശ്യമാണ് എന്നതിന്റെ സൂചനയാണത്. ജീവിതത്തില്‍ മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുന്നു, മനസ്സിലാക്കുന്നില്ല എന്നുള്ള ചിന്തകള്‍ ഉള്ളവരാണ് അത്തരം സ്വപ്‌നങ്ങള്‍ കാണുന്നത്. ചിലപ്പോള്‍ ഇത് സ്വപ്‌നം തന്നെ ആയിക്കൊളളണമെന്നില്ല. സ്ലീപ്പ് പാരലൈസ് എന്ന അവസ്ഥയാകാം. ഉറങ്ങിയ ഉടനോ, ഉണരുന്നതിന് തൊട്ടുമുമ്പോ പേശീനിയന്ത്രണം താത്കാലികമായി നഷ്ടമാകുന്ന അവസ്ഥയാണിത്.
ഗര്‍ഭധാരണം
ഗര്‍ഭധാരണം സ്വപ്‌നം കാണുന്നത് സര്‍ഗാത്മകത മുതല്‍ ഭയം വരെ പല സൂചനകളും നല്‍കുന്നുണ്ട്. ഒരു അമ്മയെന്ന നിലയില്‍ പൂര്‍ണ്ണതയില്ല എന്ന ഭയം അത്തരം സ്വപ്‌നങ്ങള്‍ക്ക് കാരണമാകാം. ഇനി കുട്ടികള്‍ ഇല്ലാത്തവരാണ് ഗര്‍ഭം ധരിക്കുന്നതായി സ്വപ്‌നം കാണുന്നതെങ്കില്‍ ഉള്ളില്‍ നല്ല ഫലം തരുന്ന പുതിയ ആശയമോ ചിന്തയോ വളരുന്നതിന്റെ സൂചനയാകാം.
പൊതുമധ്യത്തില്‍ നഗ്നനാകുന്ന സ്വപ്‌നം
പൊതുയിടത്തില്‍ നഗ്നനാകുന്ന സ്വപ്‌നം നിത്യജീവിതത്തില്‍ നമ്മളെ നാണം കെടുത്തിയ, അവഹേളിച്ച ഒരു സംഭവത്തിന്റെ തുടര്‍ച്ചയാകാം. എന്നാല്‍ നഗ്നമായിരുന്നിട്ടും സ്വപ്‌നത്തില്‍ നാണം തോന്നുന്നില്ലെങ്കില്‍ അത് അംഗീകരിക്കപ്പെടാനും ആരാധിക്കപ്പെടാനും ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനയാണ്.
പണം
സ്വപ്‌നത്തില്‍ പണമോ അല്ലെങ്കില്‍ എന്തെങ്കിലും കാര്യങ്ങളില്‍ വിജയിക്കുന്നതോ ആയി സ്വപ്‌നം കാണുന്നത് ശുഭ്പാതി വിശ്വാസത്തിന്റെ സൂചനയാണ്. ശരിയായ പാതയിലാണ് ജീവിതത്തിന്റെ പോക്കെന്ന് അത് സൂചിപ്പിക്കുന്നു. എന്നാല്‍ പണം നഷ്ടപ്പെട്ടതായാണ് സ്വപ്‌നം കാണുന്നതെങ്കില്‍ അത് മോശം സാമ്പത്തികസ്ഥിതിയാണ് സൂചിപ്പിക്കുന്നത്.
മരണം
മരണത്തെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ വെപ്രാളമുണ്ടാക്കുന്നവയാണ്. മാറ്റം സംബന്ധിച്ച ഉത്കണ്ഠ, അകാരണമായ ഭയം എന്നിവയൊക്കെയാണ് ഇത് സൂചിപ്പിക്കുന്നത്. ജീവിതാന്ത്യത്തോട് അടുക്കുന്ന ആളുകള്‍ ഇത്തരം സ്വപ്‌നങ്ങള്‍ കാണാറുണ്ട് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications