Latest Updates
-
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം -
ഉഷ്ണതരംഗം വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ചയേ വരില്ല! -
ഉഷ്ണതരംഗം: വർക്കൗട്ട് ചെയ്യുന്ന പുരുഷന്മാർ ഈ തെറ്റ് ഒഴിവാക്കൂ! -
ഉഷ്ണതരംഗം വരുന്നു; ഗർഭിണികൾ ഈ തെറ്റുകൾ ഒഴിവാക്കി സുരക്ഷിതരാകൂ
സ്വപ്നശാസ്ത്രം; ഭാവിയിലേക്ക് ഒരു ഉള്‍വിളി, ദൈവങ്ങളെ സ്വപ്നം കണ്ടാല്‍ അര്‍ത്ഥം ഇത്
എല്ലാവരും തന്നെ ഉറങ്ങുമ്പോള്‍ സ്വപ്നം കാണുന്നു. സ്വപ്നലോകത്തായിരിക്കുമ്പോള് നമ്മള് വ്യത്യസ്തമായ ഒരു ലോകത്താണ് സഞ്ചരിക്കുന്നത്. ചില സ്വപ്നങ്ങള്‍ നമ്മെ ഭയപ്പെടുത്തുന്നു, ചിലത് നമ്മെ മോഹിപ്പിക്കുന്നു. നമ്മള് സംസാരിക്കുന്നതോ ചിന്തിക്കുന്നതോ ആയ കാര്യങ്ങള്‍ ഉറങ്ങുമ്പോള്‍ നമ്മുടെ സ്വപ്നങ്ങളിലും കാണുമെന്ന് പറയപ്പെടുന്നു. ഉറങ്ങുമ്പോള്‍ നമ്മുടെ സ്വപ്നങ്ങളില്‍ കാണുന്നതെല്ലാം നമ്മുടെ യഥാര്‍ത്ഥ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്ന കാര്യങ്ങളാണെന്ന് സ്വപ്ന ശാസ്ത്രം പറയുന്നു. അതിനാല്‍ സ്വപ്നങ്ങളുടെ അര്‍ത്ഥവും സ്വപ്ന ശാസ്ത്രത്തില്‍ വിശദീകരിച്ചിരിക്കുന്നു. നിങ്ങള്‍ കാണുന്ന സ്വപ്നങ്ങളില്‍ ചിലത് അശുഭകരവും ചിലത് ശുഭകരവുമാണ്.
പലപ്പോഴും ഉറങ്ങുമ്പോള്‍ നമ്മുടെ സ്വപ്നങ്ങളില്‍ ചില തീര്‍ത്ഥാടന സ്ഥലങ്ങള്‍, ക്ഷേത്രം അല്ലെങ്കില്‍ ദേവന്മാരെയും ദേവതകളെയുമെല്ലാം കാണുന്നു കാണുന്നു. സ്വപ്നത്തില്‍ ദൈവത്തെ കാണുന്നത് ഏതൊരു വ്യക്തിക്കും വളരെ നല്ലതായി തോന്നും. എന്നാല്‍ ഏത് ദൈവത്തെ സ്വപ്നത്തില്‍ കാണുന്നു എന്നതിന് അനുസരിച്ചിരിക്കും അത്. സ്വപ്നത്തില്‍ വിവിധ ദേവീദേവന്മാര് പ്രത്യക്ഷപ്പെടുന്നതിന്റെ അര്‍ത്ഥം എന്താണെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഗണപതി
സ്വപ്നത്തില്‍ ഗണേശന് പ്രത്യക്ഷപ്പെടുന്നത് ഐശ്വര്യം, പേര്, പ്രശസ്തി, സമൃദ്ധി, സന്തോഷം എന്നിവയുടെ സൂചനയാണ്. ഒരു വ്യക്തിയില്‍ നിന്ന് നിങ്ങള്‍ക്ക് ഉടന്‍ സമ്പത്തും സമൃദ്ധിയും ലഭിക്കുമെന്ന് ഇത് സൂചന നല്കുന്നു.
ദുര്‍ഗ്ഗാ ദേവി
നിങ്ങള്‍ ദുര്‍ഗ്ഗാദേവിയുടെ വലിയ ഭക്തനാണെങ്കില്‍, ദേവി നിങ്ങളില്‍ സന്തുഷ്ടയാണെന്ന് സൂചിപ്പിക്കാന്‍ നിങ്ങളുടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടും. നിങ്ങള്‍ക്ക് എല്ലായ്പ്പോഴും ദേവിയുടെ സംരക്ഷണം ഉണ്ടായിരിക്കുമെന്ന് ദേവി നിങ്ങള്‍ക്ക് ഉറപ്പ് നല്കാന് ആഗ്രഹിക്കുന്നു. സ്വപ്നത്തില്‍ ദുര്‍ഗാദേവി പ്രത്യക്ഷപ്പെട്ടാല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും നേര്‍ച്ച വീട്ടാനുണ്ടെന്നും അത് നിങ്ങള്‍ നിറവേറ്റണമെന്നുമാണ് ഇതിനര്‍ത്ഥം.
നാരദ ഭഗവാന്
നാരദ ഭഗവാനെ സ്വപ്നം കാണുന്നത്, സമീപഭാവിയില്‍ തന്നെ നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കുമെന്ന് കാണിക്കുന്നാണ്.
നരസിംഹം
നെഗറ്റീവ് ഊര്‍ജങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം നല്കാന് നരസിംഹ ഭഗവാന് നിങ്ങളുടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുന്നു. നിങ്ങള്‍ക്ക് ചുറ്റുമുള്ള എല്ലാ നെഗറ്റീവ് ശക്തികളെയും ഭഗവാന് അകറ്റി നിര്‍ത്തുന്നു. സ്വപ്നത്തില്‍ നരസിംഹം പ്രത്യക്ഷപ്പെടുന്നത് രക്ഷ അല്ലെങ്കില്‍ സംരക്ഷണത്തിന്റെ വാഗ്ദാനമാണ്.
പരമശിവന്
പരമശിവന്റെ സ്വപ്നം എല്ലാ പ്രശ്നങ്ങളില്‍ നിന്നും നിങ്ഹള്‍ക്ക് ആശ്വാസം നല്കുന്നു.
മഹാവിഷ്ണു
മഹാവിഷ്ണുവിനെ സ്വപ്നം കാണുന്നത് നിങ്ങളെ സന്തോഷവാനും ആരോഗ്യവാനുമാക്കുന്നു. സമ്പത്തും സമൃദ്ധിയും നല്കാന് അനുഗ്രഹിക്കുന്നു.
ബ്രഹ്മാവ്
ബ്രഹ്മദേവനെ സ്വപ്നം കാണുന്നത് ശുഭകരമാണ്, നിങ്ങള്‍ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ആസ്വദിക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു.
ശ്രീകൃഷ്ണന്
വിവാഹിതരായവരുടെ സ്വപ്നത്തില്‍ ശ്രീകൃഷ്ണന് പ്രത്യക്ഷപ്പെട്ടാല്‍ അതിനര്‍ത്ഥം നിങ്ങളുടെ പങ്കാളിയുമായി സമാധാനപരമായ ദാമ്പത്യ ബന്ധം ആസ്വദിക്കുമെന്നാണ്. അവിവാഹിതര്‍ ശ്രീകൃഷ്ണനെ സ്വപ്നം കണ്ടാല്‍ അവര്‍ക്ക് ഉടന്‍ തന്നെ ഒരു ഉത്തമ പങ്കാളിയെ ലഭിക്കുമെന്നാണ് അര്‍ത്ഥം.
ശ്രീരാമന്
നിങ്ങളുടെ സ്വപ്നത്തില്‍ ശ്രീരാമന് പ്രത്യക്ഷപ്പെട്ടാല്‍ അതിനര്‍ത്ഥം നിങ്ങളുടെ ജോലി, ബിസിനസ്സ്, അക്കാദമിക കാര്യങ്ങള്‍ എന്നിവ വിജയകരമായി പൂര്‍ത്തിയാകുമെന്നാണ്.
ഹനുമാന്
ഹനുമാനെ സ്വപ്നം കാണുന്നത് എതിരാളികളില്‍ നിന്നുള്ള പ്രശ്നത്തില്‍ നിന്ന് നിങ്ങളെ മോചിപ്പിക്കുമെന്ന സൂചനയാണ്.
ദുര്‍ഗ്ഗാ ദേവി
ദുര്‍ഗ്ഗാ ദേവിയെ സ്വപ്നം കാണുന്നത് നിങ്ങളുടെ എല്ലാ വിട്ടുമാറാത്ത രോഗങ്ങളും അവസാനിപ്പിക്കുകയും നിങ്ങള്‍ക്ക് ആരോഗ്യം കൈവരികയും ചെയ്യുന്നുവെന്നാണ്.
സീതാദേവി
സീതാദേവിയെ സ്വപ്നം കാണുന്നതിന് അര്‍ത്ഥം നിങ്ങള്‍ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും അനുഭവിക്കുമെന്നാണ്.
ലക്ഷ്മീദേവി
ലക്ഷ്മിദേവിയെ സ്വപ്നം കാണുന്നത് നിങ്ങള്‍ക്ക് ഐശ്വര്യം വരുമെന്നതിന്റെ സൂചനയാണ്. ഗര്‍ഭിണിയായ സ്ത്രീകളുടെ സ്വപ്നത്തില്‍ ലക്ഷ്മീദേവി പ്രത്യക്ഷപ്പെട്ടാല്‍, അവള്‍ക്ക് ഒരു പെണ്‍കുട്ടിയെ ലഭിക്കുമെന്നാണ് ഇതിനര്‍ത്ഥം.
സരസ്വതി
നിങ്ങളുടെ സ്വപ്നത്തില്‍ സരസ്വതി ദേവി പ്രത്യക്ഷപ്പെട്ടാല്‍ അതിനര്‍ത്ഥം നിങ്ങള്‍ അറിവ്, വിദ്യാഭ്യാസത്തില്‍ വിജയം, ആനന്ദം, സമൃദ്ധി എന്നിവ നേടാന്‍ പോകുന്നു എന്നാണ്.
പാര്‍വതി
നിങ്ങള്‍ ഏറ്റെടുക്കുന്ന ഏത് സംരംഭത്തിലും വിജയിക്കുമെന്ന് ഈ സ്വപ്നം അര്‍ത്ഥമാക്കുന്നു. സാധ്യമായ എല്ലാ വഴികളിലും ദേവി നിങ്ങളെ പിന്തുണയ്ക്കും, അത് ഒടുവില്‍ വിജയത്തിലേക്ക് നയിക്കും.
കാളി
ശത്രുക്കളുടെ മേല്‍ വിജയം നേടുമെന്നതിന്റെ തെളിവാണിത് കാളിദേവി സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നിങ്ങളെ കാളി ദേവി സംരക്ഷിക്കുന്നുവെന്നും നിങ്ങളുടെ വിജയം ആസന്നമായെന്നും ഇത് സൂചിപ്പിക്കുന്നു.



Click it and Unblock the Notifications











