Latest Updates
-
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!
വരാനിരിക്കുന്ന ഭാവികാര്യങ്ങളുടെ സൂചന, ദുര്‍ഗ്ഗാദേവിയെ സ്വപ്നം കണ്ടാല്‍ ജീവിതത്തില്‍ നടക്കുന്നത്
സ്വപ്ന ശാസ്ത്രമനുസരിച്ച്, നിങ്ങള്‍ കാണുന്ന ഒരോ സ്വപ്നത്തിനും യഥാര്‍ത്ഥ ജീവിതത്തില്‍ വലിയ സ്വാധീനമുണ്ട്. വൈദ്യശാസ്ത്രം പറയുന്നത് എന്തെന്നാല്‍ നമ്മുടെ മനസ്സിലുള്ളതാണ് നാം സ്വപ്നത്തിലും കാണുന്നത് എന്നാണ്. അതേസമയം സ്വപ്ന ശാസ്ത്രമനുസരിച്ച്, ഭാവിയില്‍ ജീവിതത്തില്‍ വരാനിരിക്കുന്ന ശുഭമോ അശുഭമോ ആയ ഫലങ്ങളുടെ ഒരു നേര്‍ക്കാഴ്ചയാണ് നിങ്ങളുടെ സ്വപ്നങ്ങള്‍.
ഓരോ സ്വപ്നത്തിനും വ്യത്യസ്ത അര്‍ത്ഥങ്ങളുണ്ട്. ഒരു വ്യക്തി തന്റെ സ്വപ്നത്തില്‍ ദുര്‍ഗാദേവിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കാണുന്നുവെങ്കില്‍, അതിനും ചില ശുഭമോ അശുഭകരമായോ ആയ അര്‍ത്ഥമുണ്ട്. ദുര്‍ഗ്ഗാദേവിയെ സ്വപ്നത്തില്‍ കണ്ടാല്‍ ഭാവിജീവിതത്തില്‍ നിങ്ങള്‍ക്ക് വരുന്ന ഫലങ്ങള്‍ എന്താണെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ദുര്‍ഗ്ഗാദേവിയുടെ വിഗ്രഹം സ്വപ്നത്തില്‍ കണ്ടാല്‍
സ്വപ്ന ശാസ്ത്രമനുസരിച്ച് ദുര്‍ഗ്ഗാ ദേവിയുടെ വിഗ്രഹം സ്വപ്നത്തില്‍ കാണുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ജീവിതത്തില്‍ നടക്കുന്ന പല പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. മാനസികവും ശാരീരികവുമായ പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. ഇതോടൊപ്പം ജോലിയിലും ബിസിനസ്സിലും അപാരമായ വിജയമുണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാനും സാധ്യതയുണ്ട്.
ദുര്‍ഗ്ഗാ ക്ഷേത്രം സ്വപ്നത്തില്‍ കണ്ടാല്‍
ദുര്‍ഗ്ഗാദേവിയുടെ ക്ഷേത്രം സ്വപ്നത്തില്‍ കാണുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഏറെ നാളായി മുടങ്ങിക്കിടന്ന ആഗ്രഹങ്ങള്‍ സഫലമാകും. പല മേഖലകളിലും നിങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. ഇതിലൂടെ പല വിധത്തിലുള്ള പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
ദുര്‍ഗ്ഗാ ആരതി നടത്തുന്നത് സ്വപ്നത്തില്‍ കണ്ടാല്‍
ദുര്‍ഗ്ഗാ ആരതി നടത്തുന്നതായി നിങ്ങള്‍ സ്വപ്നത്തില്‍ കണ്ടാല്‍, ഒരു വലിയ പ്രശ്നത്തിന് പരിഹാരം കാണാന്‍ പോകുന്നു എന്നാണ് ഇതിനര്‍ത്ഥം. നിങ്ങളുടെ ജീവിതത്തില്‍ പ്രതീക്ഷയുടെ പുതിയൊരു കിരണങ്ങള്‍ ഉദിച്ചേക്കാം. ഭാവിയില്‍ നിങ്ങള്‍ വിജയത്തിലേക്ക് നീങ്ങും. ബിസിനസ്സ്, ജോലി, വിവാഹം എന്നിവയിലും നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.
സ്വപ്നത്തില്‍ ദുര്‍ഗ്ഗാദേവി സിംഹത്തിന്റെ പുറത്ത് കയറുന്നത് കണ്ടാല്‍
ഒരു വ്യക്തി തന്റെ സ്വപ്നത്തില്‍ ദുര്‍ഗാദേവി സിംഹത്തിന്മേല്‍ കയറുന്നത് കണ്ടാല്‍, അവരുടെ നല്ല ദിവസങ്ങള്‍ ആരംഭിക്കാന്‍ പോകുകയാണെന്ന് മനസ്സിലാക്കുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. ഭാവിജീവിതവും മികച്ചതാകും.
ചുവന്ന വസ്ത്രത്തില്‍ ദുര്‍ഗ്ഗാദേവിയെ കണ്ടാല്‍
ഒരു വ്യക്തി ദുര്‍ഗാദേവിയെ ചുവന്ന വസ്ത്രത്തില്‍ സ്വപ്നം കാണുന്നുവെങ്കില്‍, അതിനര്‍ത്ഥം നിങ്ങളുടെ ഭാവി നല്ലതായിരിക്കുമെന്നാണ്. നിങ്ങളുടെ ബന്ധങ്ങളില്‍ മാധുര്യം വര്‍ദ്ധിക്കും. ജീവിതം പുരോഗതിക്കുള്ള എല്ലാ സാധ്യതകളുമുണ്ടാകും. ഇതോടൊപ്പം ദമ്പതികള്‍ക്ക് സന്താനങ്ങളുടെ സന്തോഷവും ഉണ്ടാകും.
ദുര്‍ഗ്ഗാദേവിയെ സ്വപ്നത്തില്‍ കാണുന്നത്
സ്വപ്ന ശാസ്ത്രമനുസരിച്ച്, ദുര്‍ഗ്ഗാദേവി ദുഖിതയായിരിക്കുന്നതോ കരയുന്നതോ ആയി സ്വപ്നത്തില്‍ കണ്ടാല്‍ അത് അശുഭകരമായി കണക്കാക്കപ്പെടുന്നു. തൊഴില്‍ മേഖലയിലും ബിസിനസ്സിലും നിങ്ങള്‍ക്ക് നഷ്ടം സംഭവിക്കാം. നിങ്ങളുടെ അടുപ്പക്കാര്‍ ആരെങ്കിലും നിങ്ങളെ വഞ്ചിച്ചേക്കാം. ജീവിതത്തില്‍ പണത്തിന്റെ ദൗര്‍ലഭ്യം വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് വായ്പ എടുക്കേണ്ടിയും വന്നേക്കാം. കുടുംബപ്രശ്നങ്ങള്‍ വര്‍ധിക്കും.



Click it and Unblock the Notifications
