Latest Updates
-
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം!
രാഹു, ശനിദോഷം വിട്ടകലും; സമ്പത്തും ഐശ്വര്യവും; മകരസംക്രാന്തി നാളില്‍ ഇവ ദാനം ചെയ്യൂ
ഹിന്ദുവിശ്വാസികള്‍ക്കിടയില്‍ മകരസംക്രാന്തിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. നൂറ്റാണ്ടുകളായി ആഘോഷിക്കപ്പെടുന്ന ഈ ഉത്സവം ദാനധര്‍മ്മത്തിന്റെയും ശുഭകരമായ തുടക്കത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. ഇപ്പോള്‍ സൂര്യദേവന് ധനു രാശിയിലാണ്. സൂര്യന് മകരം രാശിയിലേക്ക് നീങ്ങുമ്പോള്‍ മകരസംക്രാന്തി ആഘോഷിക്കും. ജ്യോതിഷ പ്രകാരം 2023 ജനുവരി 14 ന് രാത്രി 8.20 ന് സൂര്യദേവന് ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്ക് പ്രവേശിക്കും.
ജനുവരി 15 ന് രാവിലെ 6.48 മുതല്‍ വൈകുന്നേരം 5.41 വരെ മകരസംക്രാന്തിയുടെ ശുഭമുഹൂര്‍ത്തം ആരംഭിക്കും. ജ്യോതിഷ പ്രകാരം, മകരസംക്രാന്തി ദിനത്തില്‍ ചില വസ്തുക്കള്‍ ദാനം ചെയ്യുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇതിലൂടെ നിങ്ങള്‍ക്ക് ഗ്രഹദോഷങ്ങള്‍ അകറ്റാനും ജീവിതത്തില്‍ ഐശ്വര്യം വരുത്താനും സാധിക്കും. മകര സംക്രാന്തി നാളില്‍ ഐശ്വര്യത്തിനായി ദാനം ചെയ്യേണ്ട വസ്തുക്കള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മകരസംക്രാന്തിയിലെ ദാനപുണ്യം
ദാനധര്‍മ്മം ഇഹലോകവാസവും പരലോകവാസവും മെച്ചപ്പെടുത്തുമെന്ന് പറയാറുണ്ട്. അതിനാല്‍, മകരസംക്രാന്തി നാളില്‍ ചെയ്യുന്ന ദാനം ഒരു മനുഷ്യന് നൂറിരട്ടി പുണ്യം നല്‍കുമെന്ന് പറയുന്നു. ഈ ദിവസം ചെയ്യുന്ന പുണ്യം, ജപം, ദാനധര്‍മ്മങ്ങള്‍ എന്നിവ ഏറ്റവും ഉത്തമമാകാന്‍ കാരണം ഇതാണ്. വര്‍ഷം മുഴുവനും ദാനം ചെയ്യാത്തവര്‍, മകരസംക്രാന്തി നാളില്‍ ദാനം ചെയ്താല്‍ വര്‍ഷം മുഴുവനും കിട്ടുന്ന ഫലത്തേക്കാള്‍ കൂടുതലാണെന്ന് പറയപ്പെടുന്നു.

പുതപ്പ്
മകരസംക്രാന്തി ദിനത്തില്‍ പുതപ്പ് ദാനം ചെയ്യുന്നത് വളരെ ഫലപ്രദമാണെന്ന് പറയപ്പെടുന്നു. ജ്യോതിഷ പ്രകാരം, മകര സംക്രാന്തി നാളില്‍ പുതപ്പ് ദാനം ചെയ്താല്‍ ജാതകത്തിലെ രാഹു ഗ്രഹദോഷം മാറുമെന്നാണ് വിശ്വാസം.

ഉഴുന്ന്
ഈ ദിവസം ഉഴുന്ന് ഖിച്ചടി ദാനം ചെയ്യുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ജ്യോതിഷ പ്രകാരം ഉഴുന്ന്, ശനി ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരം സാഹചര്യത്തില്‍ മകരസംക്രാന്തി ദിനത്തില്‍ ഉഴുന്ന് ദാനം ചെയ്താല്‍ ജാതകത്തിലെ ശനിദോഷം മാറുമെന്നാണ് വിശ്വാസം.

എള്ള്
വിശ്വാസമനുസരിച്ച് മകര സംക്രാന്തി ദിവസം എള്ള് ദാനം ചെയ്യണം. എള്ള് ദാനം ചെയ്യുന്നത് ശനിദോഷം അകറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം കറുത്ത എള്ളും എള്ള് കൊണ്ടുണ്ടാക്കിയ വസ്തുക്കളും ദാനം ചെയ്യുന്നത് പുണ്യഫലങ്ങള്‍ നല്കുന്നു. ഇതുകൂടാതെ സൂര്യദേവനും വിഷ്ണുവും എള്ള് ദാനം ചെയ്യുന്നതിലൂടെ പ്രസാദിക്കുന്നു.

നെയ്യ്
മകരസംക്രാന്തി ദിനത്തില്‍ നെയ്യ് ദാനം ചെയ്യുന്നത് കരിയറില്‍ വിജയം നല്കാന് നിങ്ങളെ സഹായിക്കും. നെയ്യും അതില്‍ നിന്നുണ്ടാക്കുന്ന പലഹാരങ്ങളും ഈ ദിവസം നിങ്ങള്‍ക്ക് ദാനം ചെയ്യാം.

സ്റ്റീല്‍ പാത്രങ്ങള്‍
മകരസംക്രാന്തി ദിനത്തില്‍ ദാനം ചെയ്യുന്നതിനുള്ള മംഗളകരമായ വസ്തുവാണ് സ്റ്റീല്‍ പാത്രങ്ങള്‍. അവ നിങ്ങള്‍ക്ക് വര്‍ഷം മുഴുവനും സന്തോഷവും സമൃദ്ധിയും നല്കുന്നു. ഈ ദിവസം നിങ്ങളുടെ കഴിവിന് അനുസരിച്ച് പുതിയ സ്റ്റീല്‍ പാത്രങ്ങള്‍ ദാനം ചെയ്യണം.

വസ്ത്രങ്ങള്‍
മകരസംക്രാന്തി ദിനത്തില്‍ പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും ഒരു ജോടി വസ്ത്രങ്ങള്‍ ദാനം ചെയ്യുക. ഈ വസ്ത്രങ്ങള്‍ പഴയതോ ഉപയോഗിച്ചതോ കീറിയതോ ആയിരിക്കരുത്. എപ്പോഴും പുതിയ വസ്ത്രങ്ങള്‍ ദാനം ചെയ്യുന്നതാണ് ഉചിതം.

പക്ഷികള്‍ക്ക് ഭക്ഷണം
മകരസംക്രാന്തി ദിനത്തില്‍ പക്ഷികള്‍ക്ക് ധാന്യങ്ങള്‍ നല്‍കുകയും പശുവിന് പച്ചപ്പുല്ല് നല്‍കുകയും ചെയ്യുന്നത് പുണ്യമായി കണക്കാക്കപ്പെടുന്നു. ഇതിലൂടെ നിങ്ങളുടെ ഗ്രഹദോഷങ്ങള്‍ നീങ്ങുകയും ജീവിതത്തില്‍ ഐശ്വര്യം വരികയും ചെയ്യുന്നു.

മകരസംക്രാന്തി 2023 ശുഭമുഹൂര്‍ത്തം
ഹിന്ദുമതത്തിലെ ഒരു പ്രധാന ആഘോഷമാണ് മകരസംക്രാന്തി. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍, പ്രാദേശിക വിശ്വാസമനുസരിച്ച് ഈ ഉത്സവം ആഘോഷിക്കപ്പെടുന്നു. മകരസംക്രാന്തി ദിനത്തില്‍ സൂര്യന് ഉത്തരായനത്തിലെത്തുന്നു. ഈ ദിവസം സൂര്യന് മകരരാശിയില്‍ പ്രവേശിക്കുന്നു. മകരസംക്രാന്തി മുതലാണ് സീസണ് മാറി തുടങ്ങുന്നത്. അന്നുമുതല്‍ വസന്തത്തിന്റെ വരവ് ആരംഭിക്കും. രാജ്യത്തുടനീളം വ്യത്യസ്ത പേരുകളില്‍ ഇത് ആഘോഷിക്കപ്പെടുന്നു. ലോഹ്റി, ഉത്തരായനം, തെഹ്രി, പൊങ്കല്‍, മകരവിളക്ക് തുടങ്ങിയ പേരുകളിലും മകരസംക്രാന്തി അറിയപ്പെടുന്നു. ഇത്തവണ മകര സംക്രാന്തി 2023 ജനുവരി 15 ന് ആഘോഷിക്കും. മകരസംക്രാന്തിയുടെ ശുഭമുഹൂര്‍ത്തം ജനുവരി 15 ന് രാവിലെ 06:47 ന് ആരംഭിച്ച് വൈകുന്നേരം 05:40 ന് അവസാനിക്കും. മഹാപുണ്യകാലം രാവിലെ 07.15 മുതല്‍ 09.06 വരെയായിരിക്കും.



Click it and Unblock the Notifications
