Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ലക്ഷ്മീദേവി ഐശ്വര്യം ചൊരിയും, സമ്പല്‍സമൃദ്ധിയോടെ ജീവിതം; പൗര്‍ണ്ണമി നാളില്‍ രാശിപ്രകാരം ഇത് ചെയ്യൂ
ജ്യേഷ്ഠ മാസത്തിലെ പൗര്‍ണ്ണമിക്ക് ഹിന്ദുമതത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. ഈ വര്‍ഷം ജൂണ്‍ 3നാണ് ജ്യേഷ്ഠ പൗര്‍ണ്ണമി വരുന്നത്. ജ്യോതിഷ പ്രകാരം ഈ ദിവസം ആരാധന, ജപം, സ്നാനം, ദാനം മുതലായ കര്‍മ്മങ്ങള്‍ ചെയ്യുന്നു. പഞ്ചാംഗമനുസരിച്ച് മാസത്തിലെ അവസാന ദിവസമാണ് പൂര്‍ണ്ണിമ. ഈ പ്രത്യേക ദിനത്തില്‍ ലക്ഷ്മി ദേവിയെ ആരാധിക്കുന്നത് ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും കൈവരുത്തുകയും ദുഃഖങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.
ഈ ദിനത്തില്‍ നിങ്ങള്‍ ദാനം ചെയ്താല്‍ നല്ല ഫലം ലഭിക്കുമെന്നാണ് മതവിശ്വാസം. അത്തരമൊരു സാഹചര്യത്തില്‍, ഒരു വ്യക്തി തന്റെ രാശി പ്രകാരം പൗര്‍ണമി ദിനത്തില്‍ ദാനം ചെയ്താല്‍, അത് വളരെ ശുഭകരമാണ്. പൗര്‍ണമി നാളില്‍ നിങ്ങളുടെ രാശി പ്രകാരം എന്തൊക്കെ വസ്തുക്കള്‍ ദാനം ചെയ്യണമെന്ന് നോക്കൂ.

മേടം, വൃശ്ചികം
മേടം, വൃശ്ചികം രാശിക്കാര്‍ ചൊവ്വയുമായി ബന്ധപ്പെട്ടിരിക്കുന്നവരാണ്. ജ്യേഷ്ഠ പൂര്‍ണിമ നാളില്‍ ഈ രാശിക്കാര്‍ക്ക് ചുവന്ന പയര്‍, ശര്‍ക്കര, രക്തചന്ദനം, ചുവന്ന പുഷ്പങ്ങള്‍, ചെമ്പ്, പവിഴം, ചുവന്ന തുണി മുതലായവ ദാനം ചെയ്യുന്നത് ഐശ്വര്യമാണ്. ഈ സാധനങ്ങള്‍ ദാനം ചെയ്യുന്നത് നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ കൈവരുത്തുകയും ജീവിതത്തിലെ എല്ലാ പ്രശ്നങ്ങള്‍ മാറുകയും ചെയ്യുന്നു.
ഇടവം, തുലാം
ഇടവം, തുലാം രാശിക്കാര്‍ ശുക്രന് ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകുകയും ഭൗതിക സുഖങ്ങള്‍ ലഭിക്കാതിരിക്കുകയും ചെയ്താല്‍ പൗര്‍ണ്ണമി ദിവസം നിങ്ങള്‍ വെള്ള വസ്ത്രം, കര്‍പ്പൂരം, സുഗന്ധദ്രവ്യങ്ങള്‍ മുതലായവ ദാനം ചെയ്യണം. തുലാം രാശിക്കാര്‍ തീര്‍ച്ചയായും തൈര്, അരി, പഞ്ചസാര, പാല്, വെള്ളി എന്നിവ ദാനധര്മ്മങ്ങളില് ഉള്‍പ്പെടുത്തണം. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ഭൗതിക സുഖസൗകര്യങ്ങള്‍ കൈവരുന്നു.
മിഥുനം, കന്നി
മിഥുനം, കന്നി രാശിക്കാരുടെ അധിപന് ബുധനാണ്. നവഗ്രഹങ്ങളുടെ രാജകുമാരന് എന്ന് ബുധനെ വിളിക്കുന്നു. മിഥുനം, കന്നി രാശികളില് ഉള്ളവര്‍ ബുധനെ പ്രീതിപ്പെടുത്താന്‍ പച്ച പച്ചക്കറികള്‍, പച്ച പഴങ്ങള്‍, പച്ച വസ്ത്രങ്ങള്‍, വെങ്കല പാത്രങ്ങള്‍, മരതകം അല്ലെങ്കില്‍ ഗോമേദകം, പച്ച പയര്‍ മുതലായവ ദാനം ചെയ്യണം.
കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ജ്യേഷ്ഠ പൂര്‍ണിമ നാളില്‍ പാല്, തൈര്, ചോറ്, വെള്ളവസ്ത്രം, പഞ്ചസാര, വെള്ളി, മുത്തുകള്‍, ശംഖ്, കര്‍പ്പൂരം എന്നിവ ദാനം ചെയ്യുന്നത് ഐശ്വര്യപ്രദമായിരിക്കും. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ ജാതകത്തിലെ ചന്ദ്രദോഷം അവസാനിക്കുകയും മാനസിക സമ്മര്‍ദ്ദം കുറയുകയും ചെയ്യും.

ചിങ്ങം
ഗ്രഹങ്ങളുടെ രാജാവായ സൂര്യന്റെ രാശിയാണ് ചിങ്ങം. ചിങ്ങം രാശിക്കാര്‍ ഗോതമ്പ്, ശര്‍ക്കര, ചുവന്ന തുണി, ചുവന്ന പൂക്കള്‍, ചുവന്ന ചന്ദനം, മാണിക്യം, തേന്‍, കുങ്കുമം, സ്വര്‍ണം, ചെമ്പ്, ശുദ്ധമായ നെയ്യ്, കുങ്കുമം തുടങ്ങിയവ ദാനം ചെയ്യണം. ഇത് ചെയ്യുന്നതില്‍ ലക്ഷ്മി ദേവി സന്തുഷ്ടയാകുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു.
ധനു, മീനം
ധനു, മീനം രാശിക്കാര്‍ മഞ്ഞ വസ്ത്രം, മഞ്ഞള്‍, മഞ്ഞ നിറത്തിലുള്ള ധാന്യം, വാഴപ്പഴം, പയര്‍, പുഷ്പം, സ്വര്‍ണ്ണം അല്ലെങ്കില്‍ മഞ്ഞള്‍, നെയ്യ്, കുങ്കുമം, മഞ്ഞ പുഷ്പം, തേന്‍ മുതലായവ ദാനം ചെയ്യണം. ഇതുവഴി ദേവഗുരു ബൃഹസ്പതി നിങ്ങളില്‍ സന്തുഷ്ടനാകുന്നു.

മകരം, കുംഭം
പൗര്‍ണ്ണമി നാളില്‍ മകരം, കുംഭം രാശിക്കാര്‍ക്ക് കറുത്ത എള്ള്, കറുത്ത തുണി, ഇരുമ്പ്, കറുവപ്പട്ട, കറുത്ത പൂക്കള്‍, തുകല്‍ ചെരിപ്പുകള്‍, കല്‍ക്കരി, കുരുമുളക്, നീലക്കല്ല്, ഉഴുന്ന്, കടുക്, എണ്ണ മുതലായവ ദാനം ചെയ്യണം. ഇതോടെ നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാകുകയും കുടുംബ ജീവിതം സന്തോഷകരമാകുകയും ചെയ്യുന്നു.



Click it and Unblock the Notifications

