Latest Updates
-
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്? -
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബാബ വാംഗയുടെ ഭയപ്പെടുത്തുന്ന ആ പ്രവചനം സത്യമായി? ഇനിയെന്തൊണ് കാത്തിരിക്കുന്നത്
Baba Vanga Predications: ബള്‍ഗേറിയന്‍ മിസ്റ്റിക് ആയ ബാബ വാംഗയുടെ പ്രവചനങ്ങള്‍ പലപ്പോഴും ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 1996-ല്‍ മരണപ്പെടുന്നതിന് മുമ്പ് ലോകത്ത് നടക്കാനിരിക്കുന്ന സംഭവങ്ങളെ കുറിച്ച് ബാബ വാംഗ പല പ്രവചനങ്ങളും നടത്തിയിരുന്നു. അതില്‍ പലതും യാഥാര്‍ത്ഥ്യമായി. ഇപ്പോഴിതാ 2025-നെ കുറിച്ച് ബാബ വാംഗ പ്രവചിച്ച ഭയപ്പെടുന്ന ഒരു കാര്യം സത്യമായിരിക്കുന്നു.

2025-ല്‍ ലോകത്തെ നടുക്കുന്ന ഭൂകമ്പങ്ങള്‍ ഉണ്ടാകുമെന്ന് ബാബ വാംഗ പ്രവചിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വര്‍ഷം ആരംഭിച്ച് നാലുമാസങ്ങളേ ആയിട്ടുള്ളുവെങ്കിലും അത് സത്യമായിരിക്കുന്നുവെന്നാണ് ബാബ വാംഗ പ്രവചനങ്ങള്‍ വിശ്വസിക്കുന്നവര്‍ അവകാശപ്പെടുന്നത്.
സത്യമാകുന്ന ബാബ വാംഗ പ്രവചനങ്ങള്‍
ഓരോ വര്‍ഷവും ബാബ വാംഗയുടെ പല പ്രവചനങ്ങള്‍ സത്യമാകുന്നത് കൊണ്ടുതന്നെ വര്‍ഷത്തിന്റെ തുടക്കത്തില്‍ ബാബ വാംഗ ആ വര്‍ഷത്തെ കുറിച്ച് എന്താണ് പ്രവചിച്ചിരിക്കുന്നതെന്ന് പരിശോധിക്കാറുണ്ട്. ഈ വര്‍ഷം നിരവധി ഭൂകമ്പങ്ങള്‍ ലോകത്തെ നടുക്കുമെന്ന് ബാബ വാംഗ പ്രചരിച്ചിരുന്നു.
ഭൂകമ്പം വന്‍നാശം വിതച്ച മ്യാന്മാറും തായ്ലന്ഡും അതിന്റെ ഞെട്ടലില്‍ നിന്നും മുക്തരാകുന്നതേയുള്ളു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഏതാണ്ട് രണ്ടായിരത്തോളം ആളുകളാണ് മ്യാന്മാറില് ഭൂകമ്പത്തില്‍ മരണമടഞ്ഞത്. 7.7 തീവ്രതയിലാണ് അയല്‍രാജ്യമായ തായ്ലന്ഡില് ഭൂകമ്പം ഉണ്ടായത്. ഇവ കൂടാതെ അമേരിക്കന്‍ സ്റ്റേറ്റായ നവേദയിലും ഈ വര്‍ഷം ഭൂകമ്പം ഉണ്ടായിരുന്നു.
ബാബ വാംഗയുടെ മറ്റ് പ്രവചനങ്ങള്‍
പന്ത്രണ്ടാം വയസ്സിലാണ് ബാബാ വാംഗയുടെ കാഴ്ച ശക്തി പൂര്‍ണമായും നഷ്ടപ്പെടുന്നത്. ബള്‍ഗേറിയയില്‍ സന്യാസ ജീവിതം നയിച്ചിരുന്ന അവര്‍ നടത്തിയ പ്രവചനങ്ങളില്‍ 85% സത്യമായിരുന്നു എന്നാണ് ലോകം നിരീക്ഷിച്ചിരിക്കുന്നത്. 1996-ല്‍ 85-ാം വയസ്സിലാണ് ബാബ വാംഗ മരണപ്പെട്ടത്. അതുവരെ ഇവര്‍ നടത്തിയ പ്രവചനങ്ങള്‍ എല്ലാം തന്നെ വളരെ പ്രധാനപ്പെട്ടതായി കണക്കാക്കുന്നു
റഷ്യ-യുക്രൈന് യുദ്ധം
യൂറോപ്പില്‍ തീവ്രവാദ ആക്രമങ്ങള്‍ വര്‍ധിക്കുമെന്ന് ബാബ വാംഗ പ്രവചിച്ചിരുന്നു. ലോകത്തിലെ ഒരു വലിയ രാഷ്ട്രം ജൈവ ആയുധ പരീക്ഷണങ്ങളോ ആക്രമണങ്ങളോ നടത്തുമെന്നും ബാള്‍ക്കന്‍സിലെ നൊസ്ട്രാഡോമസ് എന്നും അറിയപ്പെടുന്ന അവര്‍ പറഞ്ഞിരുന്നു.
കാലാവസ്ഥ പ്രതിസന്ധികള്‍
2025-ല്‍ വളരെ ഭയാനകമായ കാലാവസ്ഥ പ്രതിസന്ധികളും പ്രകൃതിദുരന്തങ്ങളും സംഭവിക്കുമെന്ന് ബാബ വാംഗ പറഞ്ഞിട്ടുണ്ട്.
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം
ബാബ വാംഗയുടെ പ്രവചനങ്ങളില്‍ ലോകത്തെ അമ്പരപ്പെടുത്തിയ ഒരു പ്രവചനമാണ് 9/11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം. സ്റ്റീല്‍ പക്ഷികള്‍ അമേരിക്കയെ ആക്രമിക്കുമെന്നായിരുന്നു അതെക്കുറിച്ച് ബാബ വാംഗ പ്രവചിച്ചിരുന്നത്. ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ കെട്ടിടങ്ങളെ തുളച്ച വിമാനങ്ങളെയാണ് സ്്റ്റീല്‍ പക്ഷികള്‍ എന്ന് ബാബ വാംഗ ഉദ്ദേശിച്ചതെന്ന് അതിനുശേഷം അവരുടെ പ്രവചനങ്ങളെ വിശ്വസിച്ചവര്‍ പറയുന്നു.
രണ്ടാം ലോകമഹായുദ്ധം
രണ്ടാം ലോകമഹായുദ്ധവും ലോകത്ത് അതുണ്ടാക്കിയ വന്‍ നാശനഷ്ടവും ബാംബ വാംഗ മുന്‍കൂട്ടി രപ്രവചിച്ചിരുന്നതായി പറയപ്പെടുന്നു.
2004-ലെ സുനാമി
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വന്‍ നാശനഷ്ടം വിതയ്ക്കുന്ന സുനാമി വീശിയടിക്കുമെന്നും ബാബ വാംഗ പ്രവചിച്ചിരുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
