Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഒട്ടകങ്ങള്ക്ക് കഴിക്കാന് കൊടുക്കുന്നത് ജീവനുള്ള വിഷപ്പാമ്പിനെ, കാരണം കേട്ടാല് ആരും ഞെട്ടും
ചേരയെ തിന്നുന്ന നാട്ടില് ചെന്നാല് നടുക്കണ്ടം നോക്കി തിന്നണം എന്നൊരു ചൊല്ലുണ്ട്. ചൊല്ല് മാത്രമല്ല, അങ്ങനെ പാമ്പിനെ തിന്നുന്ന നാടുകളും ഈ ലോകത്തുണ്ട്. പാമ്പ് മാത്രമല്ല പുഴുക്കളും പാറ്റകളും കീരിയുമെല്ലാം ഉള്പ്പെടുന്ന വിചിത്രമായ ഭക്ഷണസംസ്കാരങ്ങള് ലോകത്തുണ്ട്. പക്ഷേ ഒട്ടകങ്ങള്ക്ക് ജീവനുള്ള പാമ്പുകളെ ഭക്ഷണമായി നല്കുന്ന സ്ഥലമുണ്ട് എന്ന് കേട്ടാല് വിശ്വസിക്കാനാകുമോ. വിശ്വസിച്ചേ പറ്റൂ. ലോകത്തിന്റെ ചിലയിടങ്ങളില് ഒട്ടകങ്ങള്ക്ക് ജീവനുള്ള പാമ്പിനെ കഴിക്കാന് കൊടുക്കുമത്രേ. ചില അസുഖങ്ങള്ക്ക് പാരമ്പര്യവൈദ്യം അനുസരിച്ച് നാട്ടുമരുന്നായാണ് ജീവുനുള്ള പാമ്പിനെ കഴിക്കാന് കൊടുക്കുന്നത്.

രോഗചികിത്സയ്ക്ക് പാമ്പ്
ഒട്ടകങ്ങളില് പതിവായി കാണുന്ന ഹെമറേജിക് രോഗം അഥവാ ഹയം ചികിത്സിക്കുന്നതിനുള്ള നാട്ടുവൈദ്യമാണ് ജീവനുള്ള പാമ്പ്. ജീവനുള്ള പാമ്പിനെ കൊടുത്താല് ഒട്ടകത്തിന്റെ അസുഖം മാറുമെന്നാണ് വിശ്വാസം. പാമ്പില് നിന്നുള്ള വിഷത്തിനെതിരായ ആന്റിബോഡി ഒട്ടകത്തിന്റെ ശരീരത്തില് ഉല്പ്പാദിപ്പിക്കപ്പെടുകയും അത് ഹയത്തിനെതിരെ പോരാടുകയും ചെയ്യുമെന്ന വിശ്വാസത്തിലാണ് ഇങ്ങനെ ചെയ്യുന്നത്.
വളരെ അപൂര്വ്വമായി മാത്രമേ ഇത് ചെയ്യാറുള്ളുവെങ്കിലും മൃഗഡോക്ടര് കുറഞ്ഞ സ്ഥലങ്ങളില് ഒട്ടകത്തിന്റെ രോഗം േേഭദമാകാന് ഉടമകള് ഏതറ്റം വരെയും പോകുമെന്നാണ് ഈ രീതി സൂചിപ്പിക്കുന്നത്. മരുന്ന് എന്ന നിലയില് മാത്രമല്ല, ചില സംസ്കാരങ്ങളുടെ ഭാഗമായും ഇങ്ങനെ ചെയ്യുന്നുണ്ട്. ചില നാടുകളില് ഒട്ടകങ്ങളെ പവിത്രമായാണ് കരുതുന്നത്. മരുഭൂമിയില് ജീവിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിതത്തില് ഒട്ടകങ്ങള്ക്ക് വലിയ പങ്കാണ് ഉള്ളത്. അങ്ങനെയുള്ള സ്ഥലങ്ങളില് ഒട്ടകങ്ങള്ക്ക് പാമ്പിനെ ഭക്ഷിക്കാന് കൊടുക്കുക വഴി സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും ലഭ്യമായ ഭക്ഷണസാധനങ്ങളിലൂടെ തങ്ങളുടെ ഒട്ടകങ്ങള്ക്ക് നല്ല ആരോഗ്യം ഉറപ്പുവരുത്താനുമാണ് അവര് ശ്രമിക്കുന്നത്. ശാസ്ത്രീയമായ ചില സംഗതികളും ഇതിന് പിന്നിലുണ്ട്. പാമ്പിന് വിഷം പോലുള്ളവ ദഹിപ്പിക്കാനുള്ള കഴിവ് ഒട്ടകത്തിന്റെ ശരീരത്തിനുണ്ട്.
വിഷം ഏല്ക്കില്ല
പാമ്പിന് വിഷത്തെ പ്രതിരോധിക്കാനുള്ള അസാധാരണ കഴിവ് ഉള്ള മൃഗമാണ് ഒട്ടകം. ഒട്ടകത്തിന്റെ ശാരീരികമായ ഈ പ്രത്യേകത അറിഞ്ഞിട്ടാണോ അവയ്ക്ക് ജീവനുള്ള പാമ്പുകളെ ആഹാരമായി നല്കുന്നതെന്ന് വ്യക്തമല്ല. പക്ഷേ പാമ്പിനെ കഴിച്ചത് കൊണ്ട് ഒട്ടകത്തിന്റെ അസുഖമൊന്നും മാറില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധര് പറയുന്നത്. ഇത് തെറ്റായ പതിവാണെന്നും അതിന് പിന്നില് ശാസ്ത്രീയാടിത്തറ ഇല്ലെന്നും അവര് പറയുന്നു.
എന്തായാലും പാമ്പിന്റെ ജീവനെ കൂടി ഇല്ലാതാക്കുന്ന ഈ അന്ധവിശ്വാസത്തിനെതിരായും ചില ആളുകള് രംഗത്തുണ്ട്. മൃഗാവകാശ പ്രവര്ത്തകരടക്കം ഇരു ജീവികളുടെയും ജീവനും ആരോഗ്യവും സംരക്ഷിക്കുന്നതിനായി ഈ പതിവ് നിര്ത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വരുന്നുണ്ട്.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
