Latest Updates
-
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം -
രവിയോഗം ഇന്ന്; ജീവിതത്തിലെ തടസ്സങ്ങൾ നീക്കാൻ ഈ വഴി നോക്കൂ -
രാശിഫലം 2026 ഏപ്രിൽ 8: ഈ രാശിക്കാർക്ക് ഇന്ന് ധനയോഗം -
മൂലം നക്ഷത്രം: ഏപ്രിൽ 8-ലെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കുമോ? -
രാശിഫലം: ഏപ്രിൽ 8-ന് നിങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന മാറ്റങ്ങൾ -
മുംബൈ ചൂട്: വയറുവേദനയിൽ നിന്ന് രക്ഷനേടാൻ ഈ വഴികൾ -
പിസിഒഎസ് ലക്ഷണങ്ങൾ അവഗണിക്കുന്നുവോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും! -
തടി കുറയ്ക്കാൻ ഇൻജക്ഷനുകൾക്ക് പിന്നാലെയാണോ? അറിയണം ഈ വലിയ അപകടം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍
വീടിന്റെ വാസ്തുദോഷം അത്യാപത്ത്; ദുഷ്ടശക്തികളെ അടിയോടെ പിഴുതെറിയാന്‍ 10 വഴികള്‍
സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എല്ലാവരും തന്നെ കഠിനാധ്വാനം ചെയ്തുകൊണ്ടാണ് വീട് സ്വന്തമാക്കുന്നത്. എന്നാല്‍ ഇങ്ങനെ സ്വന്തമാക്കിയ വീട്ടില്‍ ചിലപ്പോള്‍ ചെറിയ പിഴവ് കാരണം വാസ്തു ദോഷങ്ങള്‍ വന്നേക്കാം. വീട്ടിലെ വാസ്തുദോഷങ്ങള്‍ കാരണം പല പ്രശ്നങ്ങളും താമസക്കാര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരും. ഏതൊരു കെട്ടിടത്തിന്റെയും ഘടനയും അതിന്റെ അലങ്കാരവും വീടിന്റെ വാസ്തുവിനെ ബാധിക്കുന്നു.
വീട്ടില്‍ വാസ്തു നിയമങ്ങള്‍ പാലിച്ചാല്‍, സന്തോഷവും ഐശ്വര്യവും ഉണ്ടാകും. വീട് വാസ്തു നിയമങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍, കെട്ടിടത്തില്‍ താമസിക്കുന്ന എല്ലാവര്ക്കും ശാരീരികമായും മാനസികമായും അസ്വാസ്ഥ്യമുണ്ടാകും. പല പ്രശ്നങ്ങളാല്‍ നിങ്ങളുടെ ജീവിതം വലയം ചെയ്യും. വാസ്തുവിലെ ചില ലളിതമായ നിയമങ്ങള്‍ ശ്രദ്ധിച്ചാല്‍, നിങ്ങളുടെ വീട്ടിലെ വാസ്തുദോഷം എളുപ്പത്തില്‍ നീക്കാന്‍ സാധിക്കും. അത്തരം ചില ലളിതമായ വാസ്തുദോഷ പരിഹാരങ്ങള്‍ ഇതാ.

കലശം
വീടിന്റെ വാസ്തു ദോഷങ്ങള്‍ അകറ്റാന്‍ വടക്ക് കിഴക്ക് മൂലയില്‍ ഒരു കലശം സ്ഥാപിക്കുക. കലശത്തെ ഗണപതിയുടെ രൂപമായാണ് കണക്കാക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍, ഗണേശന് നിങ്ങളുടെ വീട്ടില്‍ വസിക്കുകയും എല്ലാ പ്രശ്നങ്ങളും ഒഴിവാക്കാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും.
സ്വസ്തിക ചിഹ്നം
വാസ്തുദോഷങ്ങള്‍ അകറ്റാനായി വീടിന്റെ പ്രധാന വാതിലില്‍ ഒരു സ്വസ്തിക ഉണ്ടാക്കുക. സ്വസ്തികയ്ക്ക് ഒമ്പത് വിരല്‍ നീളവും ഒമ്പത് വിരല്‍ വീതിയും ഉണ്ടായിരിക്കണം. വീടിന്റെ പ്രധാന വാതിലില്‍ സ്വസ്തിക ചിഹ്നം വരയ്ക്കുന്നത് വീട്ടിലെ നെഗറ്റീവ് എനര്‍ജി നീക്കാന്‍ സഹായിക്കും.
കുതിരലാടം
വാസ്തു ശാസ്ത്രത്തില്‍ കുതിര ലാടത്തിന് വലിയ പ്രാധാന്യമുണ്ട്. ഇത് വീട്ടില്‍ വച്ചാല്‍ വാസ്തു ദോഷങ്ങള്‍ മാറുമെന്ന് വിശ്വസിക്കുന്നു. ഇതോടൊപ്പം ഭാഗ്യവും കൈവരുന്നു. വീടിന്റെ പ്രധാന വാതിലില്‍ യു ആകൃതിയിലുള്ള ഒരു കുതിരലാടം തൂക്കിയിടുക.

പഞ്ചമുഖ ഹനുമാന്റെ ചിത്രം
നിങ്ങളുടെ വീടിന്റെ പ്രവേശനം തെക്ക് ദിശയിലാണെങ്കില്‍, വീടിന്റെ പ്രവേശന കവാടത്തില്‍ പഞ്ചമുഖ ഹനുമാന്റെ ചിത്രം വയ്ക്കുക. ഇതില്‍ നിന്ന് നിങ്ങള്‍ക്ക് ധാരാളം നേട്ടങ്ങള്‍ ലഭിക്കും. ഇതുകൂടാതെ പഞ്ചലോഹം കൊണ്ട് നിര്‍മ്മിച്ച ഒരു പിരമിഡും പ്രവേശന കവാടത്തില്‍ സ്ഥാപിക്കാം. ഇതില്‍ നിന്ന് നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും.
ബള്‍ബുകള്‍
നിങ്ങളുടെ അടുക്കള തെക്കുകിഴക്ക് ദിശയിലാണെങ്കില്‍, അത് വാസ്തു വൈകല്യങ്ങള്‍ക്ക് കാരണമാകും. ഇത്തരമൊരു സാഹചര്യത്തില്‍ വാസ്തുദോഷങ്ങള്‍ മാറാന്‍ തെക്കുകിഴക്ക് കോണില്‍ ചെറിയ ബള്‍ബ് ഇട്ട് ദിവസവും കത്തിക്കുക. ഇത് അടുക്കളയിലെ വാസ്തു ദോഷങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കും.
കര്‍പ്പൂരം
വീടിന്റെ വാസ്തുദോഷങ്ങള്‍ അകറ്റാന്‍ കര്‍പ്പൂരം സഹായിക്കും. നിങ്ങളുടെ വീട്ടില്‍ വാസ്തുദോഷം ഉള്ള സ്ഥലത്ത് കര്‍പ്പൂരം വയ്ക്കുക. കര്‍പ്പൂരം കഴിഞ്ഞാലുടന്‍ വീണ്ടും കര്‍പ്പൂരം വയ്ക്കുക. ഇത് നിങ്ങളുടെ വീട്ടിലെ വാസ്തു ദോഷങ്ങളെ ഒരു പരിധിവരെ അകറ്റും.

ഉറങ്ങുന്ന ദിശ
വീട്ടുടമസ്ഥന് അഗ്നികോണിലോ വടക്കുപടിഞ്ഞാറന്‍ കോണിലോ ഉറങ്ങുകയോ വടക്ക് തലയും തെക്ക് പാദവും വച്ചുകൊണ്ട് ഉറങ്ങുകയോ ചെയ്താല്‍ പല തരത്തിലുള്ള അസ്വസ്ഥതകള്‍ നേരിടേണ്ടിവരും. തലവേദന, തലകറക്കം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകും. ധനവരവ്, ആരോഗ്യം എന്നിവയ്ക്കായി നിങ്ങള്‍ തെക്കോട്ടോ കിഴക്കോട്ടോ തലവച്ച് ഉറങ്ങുന്നതാണ് നല്ലത്. തെക്ക്-പടിഞ്ഞാറ് ദിശയിലോ വടക്ക് ദിശയിലോ അഗ്നികോണിലോ ആണ് വീടിന്റെ കിടപ്പുമുറിയെങ്കില്‍, കിഴക്ക്-മധ്യ ഭിത്തിയില്‍ ശാന്തമായ കടലിന്റെ ചിത്രം സ്ഥാപിക്കണം.
വാതിലുകള്‍ ഒരേ വരിയിലാകരുത്
നിങ്ങളുടെ വീടിന്റെ പ്രധാന വാതിലിനു ശേഷം അകത്തെ വാതിലുകളും ഒരേ വരിയിലാണെങ്കില്, അത് വാസ്തുദോഷം സൃഷ്ടിക്കുന്നു. ഇതിനായി, വാതിലിന്റെ മധ്യത്തില്‍ കട്ടിയുള്ള ഒരു കര്ട്ടന് ഇടുക അല്ലെങ്കില്‍ വീടിനുള്ളില്‍ ഒരു വിന്‍ഡ് ചൈം തൂക്കുക.
സുന്ദരകാണ്ഡം വായിക്കുക
വീടിന്റെ വാസ്തു ദോഷങ്ങള്‍ നീക്കാന്‍, ഇടയ്ക്കിടെ രാമചരിതമോ സുന്ദരകാണ്ഡമോ പാരായണം ചെയ്യുക. ഇത് വീട്ടിലെ നെഗറ്റീവ് ഊര്‍ജം പുറത്തെത്തിക്കും.

അശോകം
വീടിന്റെ പടിഞ്ഞാറ് ദിശയിലുള്ള വാസ്തു ദോഷങ്ങള്‍ ഇല്ലാതാക്കാന്‍ വീടിന്റെ പടിഞ്ഞാറന്‍ ഭിത്തിയില്‍ വരുണ യന്ത്രം സ്ഥാപിക്കണം. ഈ ദിക്കില്‍ അശോകവൃക്ഷം നട്ടുപിടിപ്പിച്ചാല്‍ വാസ്തുദോഷങ്ങളും മാറും.
മരങ്ങള്‍ നടുക
നിങ്ങളുടെ വീട്ടില്‍ സന്തോഷവും ഐശ്വര്യവും എപ്പോഴും നിലനില്‍ക്കാനോ, ഒരിക്കലും സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരാതിരിക്കാനോ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വീടിന്റെ വടക്ക് ദിശയില്‍ മരങ്ങള്‍ നടുക. ഇത് ചെയ്യുന്നതിലൂടെ, വീട്ടിലെ എല്ലാ നെഗറ്റീവ് എനര്‍ജിയും പുറത്തുവരുന്നു, എപ്പോഴും സമ്പത്ത് നേടാനാകുന്നു.
വെള്ളം നിറച്ച കുടം
നിങ്ങളുടെ വീട്ടില്‍ വാസ്തുദോഷം ഉണ്ടെങ്കില്‍ വീടിന്റെ വടക്ക് ദിശയില്‍ വെള്ളം നിറച്ച ഒരു കുടം വയ്ക്കുക. ഇങ്ങനെ ചെയ്താല്‍ വീട്ടിലെ വാസ്തുദോഷം മാറുകയും ലക്ഷ്മീദേവിയുടെ അനുഗ്രഹം എന്നും നിലനില്ക്കുകയും ചെയ്യും. ഒരു ഒഴിഞ്ഞ പാത്രമോ കുടമോ ഒരിക്കലും വീട്ടില്‍ സൂക്ഷിക്കരുത്, അങ്ങനെ ചെയ്യുന്നത് ദാരിദ്ര്യത്തിലേക്ക് നയിക്കുന്നു.



Click it and Unblock the Notifications












