Latest Updates
-
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ!
ദൈവാനുഗ്രഹം വര്‍ഷിക്കും, ഐശ്വര്യം ഒഴുകിയെത്തും; ഓരോ ദിനവും ഇത് ചെയ്ത് പുറത്തിറങ്ങൂ
ആഴ്ചയിലെ എല്ലാ ദിവസവും ചില ഗ്രഹങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ ദിവസവും നമ്മുടെ ജീവിതത്തില്‍ ഈ ഗ്രഹങ്ങള്‍ വലിയ സ്വാധീനം ചെലുത്തുന്നു. വാസ്തു ശാസ്ത്രത്തില്‍, ആഴ്ചയിലെ ഏഴ് ദിവസങ്ങളില്‍ വ്യത്യസ്തമായ ചില പ്രതിവിധികള്‍ നല്‍കിയിട്ടുണ്ട്.
ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും മാറുന്നതായിരിക്കും. ഞായര്‍ മുതല്‍ തിങ്കള്‍ വരെ ഓരോ ദിവസവും ചെയ്യേണ്ട ചില പ്രതിവിധികള്‍ ഇതാ. ഈ പ്രതിവിധികളിലൂടെ നിങ്ങളുടെ ജീവിതത്തില്‍ നല്ല വിജയം നേടാനാകും.

ഞായറാഴ്ച
ഞായറാഴ്ച സൂര്യദേവന് സമര്‍പ്പിച്ചിരിക്കുന്നു. ഈ ദിവസം യാത്രയ്ക്ക് അനുയോജ്യമാണ്. ഞായറാഴ്ച എന്തെങ്കിലും പ്രധാനപ്പെട്ട ജോലിക്ക് പോകുകയാണെങ്കില്‍ ആദ്യം മധുരം കഴിക്കണം. വെള്ള നിറത്തിലുള്ള വസ്ത്രങ്ങളും ഈ ദിവസം ധരിക്കണം.
തിങ്കളാഴ്ച
ഹിന്ദു മതവിശ്വാസമനുസരിച്ച് തിങ്കളാഴ്ച പരമശിവന് സമര്‍പ്പിച്ചിരിക്കുന്നു. ഈ ദിവസം, സമ്പത്തുമായോ ജോലിയുമായോ ബന്ധപ്പെട്ട പ്രവൃത്തികള്‍ വിജയം നല്കുന്നു. ഈ ദിവസം വെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കണം. ജ്യോതിഷ പ്രകാരം വെളുത്ത നിറം ഭാഗ്യം നല്കുന്നു. തിങ്കളാഴ്ച ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കുക.
ചൊവ്വാഴ്ച
ചൊവ്വാഴ്ച ഹനുമാന് സ്വാമിയുടെ ദിവസമായി കണക്കാക്കപ്പെടുന്നു. ചുവപ്പ് നിറമാണ് ഹനുമാന്റെ പ്രിയപ്പെട്ട നിറം. അതുകൊണ്ട് ഈ ദിവസം ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കണം. ഇതോടൊപ്പം ചുവന്ന പൂക്കളും നിങ്ങളുടെ അടുത്ത് സൂക്ഷിക്കുക. ഇത് ഭാഗ്യം വര്‍ദ്ധിപ്പിക്കുന്നു. ചൊവ്വാഴ്ച വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ്, ഏതെങ്കിലും രൂപത്തില്‍ മല്ലിയില കഴിക്കണം. ഏത് ജോലിക്ക് പോയാലും നിങ്ങള്‍ക്ക് വിജയം ലഭിക്കും.
ബുധനാഴ്ച
വേദഗ്രന്ഥങ്ങള്‍ അനുസരിച്ച് ബുധനാഴ്ച ദിവസം ഗണപതിക്ക് സമര്‍പ്പിച്ചിരിക്കുന്നു. ഈ ദിവസം പച്ച നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. പച്ച വസ്ത്രം ധരിക്കാന്‍ നിങ്ങള്‍ മറന്നാല്‍, നിങ്ങള്‍ക്ക് അതിനുപകരമായി ഒരു പച്ച തൂവാലയും സൂക്ഷിക്കാം. ബുധനാഴ്ച ഗണപതിക്ക് മോദകം സമര്‍പ്പിക്കുക. ഈ ദിവസം ഗണപതിക്ക് സിന്ദൂരവും നിങ്ങള്‍ സമര്‍പ്പിക്കുക. ഈ പ്രതിവിധി കൊണ്ട് നിങ്ങളുടെ ജീവിതത്തില്‍ നിന്ന് എല്ലാ സങ്കടങ്ങളും വേദനകളും ഇല്ലാതാകുന്നു.
വ്യാഴാഴ്ച
വ്യാഴാഴ്ച ദിവസം മഹാവിഷ്ണുവിനുള്ളതാണ്. യാത്രയ്ക്ക് ഏറ്റവും നല്ല ദിവസമായി വ്യാഴാഴ്ച കണക്കാക്കപ്പെടുന്നു. വ്യാഴാഴ്ച ദിവസം മഞ്ഞ വസ്ത്രം ധരിക്കണം. ഇത് നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്കുന്നു.

വെള്ളിയാഴ്ച
വെള്ളിയാഴ്ച സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിക്ക് സമര്‍പ്പിക്കുന്നു. പണവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യാന്‍ വെള്ളിയാഴ്ച നല്ലതാണ്. ഈ ദിവസം ക്ഷേത്രത്തില്‍ പോയി ലക്ഷ്മി ദേവിയെ ആരാധിക്കുകയും ദേവിക്ക് താമര അല്ലെങ്കില്‍ പിങ്ക് പൂക്കള്‍ സമര്‍പ്പിക്കുകയും ചെയ്യുക. വെള്ളിയാഴ്ച വീട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് തൈര് കഴിക്കണം. ഇത് നിങ്ങളുടെ ദിവസം മികച്ചതാക്കുന്നു.
ശനിയാഴ്ച
ശനിയാഴ്ച ശനി ദേവന്റെ പേരിലാണ് അറിയപ്പെടുന്നത്. ഈ ദിവസം ശനിദേവനെ ആരാധിക്കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. ശനിയാഴ്ച ദിവസം നിങ്ങള്‍ ശനി ദേവന് കറുത്ത വഴുതനങ്ങ അര്‍പ്പിക്കുക. ഇതോടെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാകും. ഈ ദിവസം വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് നെയ്യ് കഴിക്കുക.



Click it and Unblock the Notifications