Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നെഗറ്റീവ് എനര്‍ജി ഒഴിഞ്ഞ് പോവില്ല സന്ധ്യക്ക് ശേഷം ഇവ ദാനം ചെയ്താല്‍
വാസ്തുവിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് പലരും. അതുകൊണ്ട് തന്നെ ചെയ്യുന്ന എല്ലാ കാര്യങ്ങളും വാസ്തുപ്രകാരമാണ് പലരും ചെയ്യുന്നത്. നെഗറ്റീവ് പോസിറ്റീവ് എനര്‍ജി നമ്മുടെ ചുറ്റും ഉണ്ട് എന്നാണ് വിശ്വാസം. നാം ചെയ്യുന്ന ഓരോ പ്രവൃത്തിയിലും ഇത് മനസ്സിലാക്കാന്‍ സാധിക്കുന്നു. പോസിറ്റീവ് എനര്‍ജി നമുക്ക് ചുറ്റും ഉണ്ടെങ്കില്‍ അത് സന്തോഷവും സമാധാനവും നല്കുന്നു. എന്നാല്‍ നെഗറ്റീവ് എനര്ജിയെങ്കില് അത് നമ്മുടെ മാനസികാവസ്ഥയെ തന്നെ മോശമായി ബാധിക്കുന്നു.
പലപ്പോഴും സന്ധ്യ മയങ്ങി കഴിഞ്ഞാല്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചില വസ്തുക്കള്‍ കടം വാങ്ങുന്നതിനോ അബദ്ധവശാല്‍ പോലും കടം കൊടുക്കുന്നതിനോ നില്‍ക്കരുത്. ഇത് കൂടൂതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. മറ്റൊരാളില്‍ നിന്ന് ഇനി പറയുന്ന വസ്തുക്കള്‍ കടം വാങ്ങുമ്പോള്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം. ഇത് നെഗറ്റീവ് എനര്‍ജി അവിടെ ഉണ്ടാക്കുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ അതീവ ശ്രദ്ധ വേണം. എന്തൊക്കെയാണ് കടം വാങ്ങരുത് അല്ലെങ്കില്‍ കടം കൊടുക്കരുതെന്ന് പറയുന്ന വസ്തുക്കള്‍.

ആഭരണങ്ങള്‍
ഒരു കാരണവശാലും മറ്റൊരു വ്യക്തിയുടെ ആഭരണങ്ങള്‍ കടം വാങ്ങരുത്. നിങ്ങള്‍ കടം കൊടുക്കുകയും അരുതി. ഇത് നിങ്ങള്‍ക്ക് ധനനഷ്ടവും മാനഹാനിയും ഉണ്ടാക്കുന്നു എന്നാണ് പറയുന്നത്. അത് മാത്രമല്ല ജീവിതത്തില്‍ ഇത് ഗ്രഹസ്വാധീനം മോശമാക്കുന്നതിലേക്കും ഇത് ധരിക്കുന്ന വ്യക്തിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഒരു കാരണവശാലും ആഭരണങ്ങള്‍ കടം വാങ്ങുകയോ കടം കൊടുക്കുകയോ അരുത്.
പേനകളുടെയും പുസ്തകങ്ങളും നല്‍കുന്നത്
പലപ്പോഴും പേനകളും പുസ്തകങ്ങളും കടം വാങ്ങുന്നതും നല്‍കുന്നതും നല്ലതല്ല എന്നാണ് വാസ്തു പറയുന്നത്. വാസ്തു അനുസരിച്ച് ഒരിക്കലും ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്. ഇത് നിങ്ങളുടെ അറിവ് കടം കൊടുക്കുന്നതിന് തുല്യമാണ്. മാത്രമല്ല അറിവ് നേടുന്നതില്‍ തടസ്സം സൃഷ്ടിക്കുകയും പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിച്ച് വേണം പുസ്തകവും പേനയും കടം നല്‍കുന്നതിനും വാങ്ങുന്നതിനും.

ചെരുപ്പുകള്‍ കൈമാറ്റം ചെയ്യേണ്ട
ചെരുപ്പുകള്‍ കൈമാറ്റം ചെയ്യുന്നവരും നമുക്കിടയില്‍ ഉണ്ട്. എന്നാല്‍ ഇതൊരിക്കലും ശുഭകരമായ ഒന്നായി കണക്കാക്കുന്നില്ല. കാരണം ഇത് നിങ്ങളെ ദാരിദ്ര്യത്തിലേക്ക് എത്തിക്കും എന്നാണ് പറയുന്നത്. കടം വാങ്ങിയ ചെരുപ്പ് ധരിക്കുന്നവരുടെ ജീവിതത്തില്‍ ദാരിദ്ര്യം കടന്ന് വരും എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. എന്നാല്‍ ഇവിടെ മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ചെരിപ്പ് കടം കൊടുക്കുന്ന വ്യക്തിക്ക് അത് അനുകൂല സാഹചര്യങ്ങള്‍ ഒരുക്കുന്നു എന്നാണ് പറയുന്നത്.
കിടക്ക
പലപ്പോഴും ഉറങ്ങാന്‍ മറ്റുള്ളവരുടെ കിടക്ക ഉപയോഗിക്കുന്ന വ്യക്തിയാണോ നിങ്ങള്‍. എന്നാല്‍ അത് അത്ര ശരിയായ ഒരു കാര്യമല്ല. പ്രത്യേകിച്ച് കിടക്ക പോലുള്ളവയെല്ലാം കടം വാങ്ങുന്നത് അത്ര ശരിയായ ഒരു കാര്യമല്ല. ഇത് നഷ്ടത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. മാത്രമല്ല സാമ്പത്തിക പ്രതിസന്ധി ആ വ്യക്തിക്ക് ഉണ്ടാക്കുകയും ചെയ്യും എന്നാണ് പറയുന്നത്. അതുകൊണ്ട് ശ്രദ്ധിക്കണം.

ചീപ്പ്
പലരും മറ്റുള്ളവര്‍ ഉപയോഗിക്കുന്ന ചീപ്പ് ഉപയോഗിക്കുന്നത് ആരോഗ്യപരമായി അത്ര നല്ലതല്ല. എന്നാല്‍ ഈ ശീലം ആരോഗ്യത്തെ മാത്രമല്ല നിങ്ങളുടെ ഭാഗ്യത്തേയും ഇല്ലാതാക്കുന്നു എന്നാണ് പറയുന്നത്. ജീവിതത്തില്‍ ഉള്ള എല്ലാ സന്തോഷത്തേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ഈ ദാനം നല്കല് സ്വാധീനിക്കുന്നു.
ഉപ്പ്
സൂര്യാസ്തമയത്തിനു ശേഷം ആരില്‍ നിന്നും ഉപ്പ് കടം വാങ്ങുകയോ ആര്‍ക്കും കൊടുക്കുകയോ ചെയ്യരുത്. ആരെങ്കിലും ഉപ്പ് ചോദിക്കാന്‍ വന്നാല്‍ അത് നിരസിക്കേണ്ടതാണ്. കാരണം ഉപ്പ് കടം കൊടുക്കുന്ന വീട്ടില്‍ നിന്ന് ലക്ഷ്മീ ദേവി ഇറങ്ങിപ്പോവും എന്നാണ് വിശ്വാസം. കാരണം ഉപ്പ് കടം കൊടുക്കുമ്പോള്‍ വീടിന്റെ അനുഗ്രഹം ഇല്ലാതാകും എന്നും വിശ്വാസമുണ്ട്.



Click it and Unblock the Notifications
