Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന്
ഭൂമിയില്‍ വിരുന്നിനെത്തുന്ന അന്യഗ്രഹ ജീവികള്‍, പ്രപഞ്ചത്തില്‍ നമ്മള് ഒറ്റയ്ക്കല്ല
ഈ പ്രപഞ്ചം എത്ര വലുതാണെന്ന് അറിയാമോ? നമ്മുടെ ഭൂമി ഒരു മണല്‍ത്തരിയുടെ അത്രയേ ഉള്ളൂ എന്ന കാര്യം മനസിലാക്കുക. ഈ ഭൂമിയേക്കാള്‍ എത്രയോ മടങ്ങ് വലിപ്പമുള്ള ദശലക്ഷക്കണക്കിന് ഗ്രഹങ്ങള്‍ നമ്മുടെ പ്രപഞ്ചത്തിലുണ്ട് എന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും. നമ്മുടെ പ്രപഞ്ചത്തില്‍ ദശലക്ഷക്കണക്കിന് ഗാലക്സികള്‍ ഉണ്ട് എന്നതാണ് സത്യം. ഗാലക്സിയെ 'ആകാശഗംഗ' എന്നാണ് വിളിക്കുന്നത്. നമ്മുടെ ഗാലക്സിയെ 'മില്‍ക്കി വേ' എന്ന് വിളിക്കുന്നു. അതില്‍ ഭൂമിയും നമ്മുടെ സൗരയൂഥവും ദശലക്ഷക്കണക്കിന് നക്ഷത്രങ്ങളും സ്ഥിതിചെയ്യുന്നു.
നമ്മുടെ ഗാലക്സിയില്‍ ഭൂമിയെപ്പോലെ തന്നെ ദശലക്ഷക്കണക്കിന് ഗ്രഹങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയില്‍ ചിലതില്‍ തീര്‍ച്ചയായും ജീവന് ഉണ്ടായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ആ ഗ്രഹങ്ങളിലും മനുഷ്യന്, മൃഗങ്ങള്‍, പക്ഷികള്‍ തുടങ്ങിയ ജീവികള്‍ ഉണ്ടായിരിക്കും. അവരില്‍ ചിലര്‍ നാം വിചാരിക്കുന്നതിലും എത്രയോ മടങ്ങ് ബുദ്ധിയും സാങ്കേതിക വിദ്യയും ഉള്ളവരാകാനും സാധ്യതയുണ്ട്. അന്യഗ്രഹജീവികളുടെ കാര്യമാണ് പറഞ്ഞുവരുന്നത്. 'ഏലിയന്‍' അഥവാ 'അന്യഗ്രഹജീവി' അല്ലെങ്കില്‍ മറ്റൊരു ഗ്രഹത്തിലെ താമസക്കാരന് എന്നാണര്‍ത്ഥം.(mystery facts about aliens) അന്യഗ്രഹജീവികളുടെ അസ്ഥിത്വത്തെക്കുറിച്ചുള്ള കഥകള്‍ ഇന്നും ശാസ്ത്രത്തില്‍ ഒരു തലവേദനയാണ്.

എന്നാല്‍ ഭൂമിയില്‍ അന്യഗ്രഹജീവികള്‍ പണ്ടുകാലം മുതല്ക്കേ വന്നിരുന്നു എന്ന് പല കഥകളുമുണ്ട്. അന്യഗ്രഹ ജീവികളെയും പറക്കും തളികകളെയും കണ്ടതായി പലരും പറയാറുണ്ട്. ശാസ്ത്രത്തിന് തന്നെ തള്ളിക്കളയാന്‍ പറ്റാത്ത പല കഥകളും ഇതില്‍ ഉള്‍പ്പെടുന്നു. അന്യഗ്രഹജീവികളെ കണ്ടതിനെക്കുറിച്ചുള്ള ചില രസകരമായ കഥകള്‍ ഇതാ.(do aliens really exist)
പുരാതന കാലത്തും അന്യഗ്രഹജീവികള്‍
ബിസി 10,000-ല്‍ അന്യഗ്രഹജീവികള്‍ ഭൂമിയില്‍ ഇറങ്ങുകയും ആദ്യം മനുഷ്യ ഗോത്രത്തലവന്മാര്ക്ക് അറിവ് നല്‍കുകയും പിന്നീട് രാജാക്കന്മാരെ അവരുടെ ദൂതന്മാരാക്കുകയും ചെയ്തുവെന്ന് ശാസ്ത്രീയ ഗവേഷണങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഈജിപ്ത്, മെസൊപ്പൊട്ടേമിയ, സുമേറിയന്‍, ഇന്‍ക, ബാബിലോണിയ, സിന്ധുനദീതട, മായന്‍, മോഹന്ജദാരോ തുടങ്ങി ലോകത്തിലെ എല്ലാ നാഗരികതകളുടെയും വികസനത്തിന് അവര്‍ സംഭാവന നല്‍കിയിട്ടുണ്ട്. ചൈന, ഇന്ത്യ, ഈജിപ്ത്, ഇസ്രായേല്‍, അമേരിക്ക, റഷ്യ എന്നിവിടങ്ങളില്‍ മനുഷ്യര്‍ക്ക് നിര്‍മ്മിക്കാന്‍ സാധ്യമല്ലാത്ത സ്മാരകങ്ങളും ആരാധനാലയങ്ങളും അത്ഭുത നിര്‍മിതികളും നിര്‍മ്മിച്ചത് അന്യഗ്രഹജീവികളാണെന്നും പറയപ്പെടുന്നു.
പിരമിഡ് നിര്‍മാണത്തിലെ സഹായികള്‍
പുരാതന നാഗരികതകളുടെ സ്മാരകങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന പ്രശസ്ത എഴുത്തുകാരന് എറിക് വോണ്‍ ഡാനിക്കന്റെ 'ചാരിയറ്റ്സ് ഓഫ് ഗോഡ്സ്' എന്ന പുസ്തകം ലോകത്തിന്റെ ചിന്തകളെ മാറ്റിമറിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, പുരാതന ഈജിപ്തുകാര്‍ക്ക് ഗിസയിലെ പിരമിഡുകള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യകളൊന്നും ഉണ്ടായിരുന്നില്ല. ഈജിപ്തുകാര്‍ക്ക് ഗിസയില്‍ പിരമിഡുകള്‍ നിര്‍മ്മിക്കാനുള്ള ഉപകരണങ്ങളോ അറിവോ ഇല്ലായിരുന്നു. പിരമിഡുകള്‍ നിര്‍മിക്കാനായി ഈജിപ്തുകാരെ സഹായിച്ചത് അന്യഗ്രഹ ജീവികളാണെന്നാണ് അദ്ദേഹം പറയുന്നത്.
പുരാതന ചിത്രങ്ങള്‍
വര്‍ഷങ്ങളോളം നീണ്ട ഗവേഷണങ്ങള്‍ക്ക് ശേഷം, നമ്മുടെ ഭൂമിയുമായി ആഴത്തിലുള്ള ബന്ധമുള്ള ഒരു നക്ഷത്രസമൂഹമാണ് 'ഓറിയോണ്‍' എന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇന്ത്യ, ഈജിപ്ത്, മെസൊപ്പൊട്ടേമിയന്‍, മായന്‍, ഗ്രീക്ക്, ഇന്‍ക തുടങ്ങിയ നാഗരികതകളില്‍ നിന്ന് കണ്ടെടുത്ത കല് ചിത്രങ്ങളിലും പുരാണ കഥകളിലും ചിത്രങ്ങളിലും ഈ 'നക്ഷത്രസമൂഹ'വുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അതിശയകരമാംവിധം സമാനമാണ്. ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത് നമ്മുടെ പൂര്‍വ്വികര്‍, അല്ലെങ്കില്‍ നമുക്ക് മാര്‍ഗനിര്‍ദേശം നല്കിയ ആളുകള്‍ 'ഓറിയോണ്‍' നക്ഷത്രസമൂഹത്തില്‍ നിന്നാണ് വന്നതെന്നാണ്. ഇന്ത്യയില്‍ ഓറിയോണ്‍ നക്ഷത്രത്തെ കാലപുരുഷ നക്ഷത്രം എന്ന് വിളിക്കുന്നു. നമ്മുടെ ഭൂമിയില്‍ നിന്ന് 1,500 പ്രകാശവര്‍ഷം അകലെയുള്ള 'ഓറിയോണ്‍' നക്ഷത്രസമൂഹത്തില്‍ ഡസന്‍ കണക്കിന് നക്ഷത്രങ്ങളുണ്ട്. എന്നാല്‍ അതില്‍ പ്രധാനപ്പെട്ടത് 7 നക്ഷത്രങ്ങളാണ്.
ശിലാചിത്രങ്ങള്‍
ഛത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയിലെ ഒരു ഗുഹയില്‍ നിന്ന് പതിനായിരം വര്‍ഷം പഴക്കമുള്ള ശിലാചിത്രങ്ങള്‍ കണ്ടെത്തി. നാസയുടെയും ഇന്ത്യന്‍ ആര്‍ക്കിയോളജിയുടെയും ഈ കണ്ടെത്തല്‍ ഇന്ത്യയില്‍ അന്യഗ്രഹ ജീവികളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതാണ്. ഇവിടെ കണ്ടെത്തിയ ശിലാചിത്രങ്ങളില്‍, ഒരു പറക്കും തളിക വ്യക്തമായി കാണാം. കൂടാതെ ഈ തളികയില്‍ നിന്ന് ഉയര്‍ന്നുവരുന്ന അന്യഗ്രഹജീവികളുടെ ചിത്രവും വ്യക്തമായി കാണാം. വിചിത്രമായ ഒരു വടി കയ്യില്‍ പിടിച്ച് അവര്‍ മനുഷ്യര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കുന്നു. ഈ ചിത്രത്തിലെ അന്യഗ്രഹജീവിയും തലയില്‍ ആന്റിനകളുള്ള ഹെല്‍മറ്റ് പോലെയുള്ള ഒന്ന് ധരിച്ചിട്ടുണ്ട്.
സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ മുന്നില്‍
സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ നമ്മളേക്കാള്‍ പതിനായിരം വര്‍ഷമെങ്കിലും മുന്നിലാണ് അന്യഗ്രഹ ജീവികള്‍ എന്ന് ചില ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. 10,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പുരാതന ചിത്രങ്ങളിലും മറ്റും ഇതിന്റെ സൂചനകള്‍ വ്യക്തമായി ഉണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ലോകമെമ്പാടുമുള്ള പുരാതന നാഗരികതകളുടെ അത്തരം ചിത്രങ്ങളില്‍ അന്യഗ്രഹജീവകളുമായി ബന്ധപ്പെട്ട വിവരങ്ങളുണ്ട്. അതില്‍ ഒരു ചിത്രത്തില്‍, ഒരു ബഹിരാകാശ കപ്പലിനൊപ്പം നില്ക്കുന്ന ഒരു വിചിത്ര മനുഷ്യനെ ചിത്രീകരിച്ചിട്ടുണ്ട്.
പുരാതന സംസ്കാരങ്ങളിലെ വിശ്വാസം
ഈജിപ്ത്, മെസൊപ്പൊട്ടേമിയ, സുമേറിയന്‍, ഇന്‍ക, ബാബിലോണിയ, സിന്ധുനദീതടം, മായന്‍, മൊഹന്‍ജദാരോ തുടങ്ങി ലോകത്തിലെ എല്ലാ നാഗരികതകളിലെയും ഗ്രന്ഥങ്ങളില്‍, നമ്മുടെ 'ആകാശ ദൈവം' ഉടന്‍ മടങ്ങിവരുമെന്നും അവന് വീണ്ടും നേതാവാകുമെന്നും എഴുതിയിരുന്നു. ഈജിപ്തിലെയും മായന്‍ നാഗരികതയിലെയും ആളുകള്‍, നമ്മുടെ പൂര്‍വ്വികര്‍ ഒരു നിശ്ചിത സമയത്ത് ബഹിരാകാശത്ത് നിന്ന് മടങ്ങിവരുമെന്ന് വിശ്വസിച്ചിരുന്നു.
ഭൂമിയില്‍ രഹസ്യമായി താമസിക്കുന്ന അന്യഗ്രഹജീവിതകള്
അന്യ ഗ്രഹങ്ങളില്‍ നിന്നുള്ള ആളുകള്‍ ഭൂമിയിലെ ചില സ്ഥലങ്ങളില്‍ രഹസ്യമായി ജീവിക്കുന്നതായി ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നുണ്ട്. അതിലൊന്ന് ഹിമാലയവും രണ്ടാമത്തേത് കടല്‍ തുരങ്കങ്ങളും ഗുഹകളും മൂന്നാമത്തേത് മനുഷ്യര്‍ ഒരിക്കലും പോകാത്ത വനങ്ങളുമാണ്. അവര്‍ മനുഷ്യരെപ്പോലെ നമുക്കിടയില്‍ തന്നെ ജീവിക്കുന്നു എന്നതാണ് മറ്റൊരു ശാസ്ത്ര നിഗമനം. ലോകമെമ്പാടും അന്യഗ്രഹ ജീവികളെയോ പറക്കും തളികകളെയോ കാണുന്നതിന്റെ ചില വാര്‍ത്തകള്‍ പത്രങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്.
ഭൂമി ഒഴികെയുള്ള ഗ്രഹങ്ങളില്‍ അന്യഗ്രഹജീവികള്‍
ഭൂമി ഒഴികെയുള്ള ഗ്രഹങ്ങളില്‍ അന്യഗ്രഹജീവികള്‍ ഉണ്ടെന്ന നിഗമനത്തിലാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍. സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ അന്യഗ്രഹജീവികള്‍ മനുഷ്യനേക്കാള്‍ വളരെ മുന്നിലാണെന്ന് അവര്‍ വിശ്വസിക്കുന്നു. നമ്മുടെ ഓരോ പ്രവര്‍ത്തനവും അവര്‍ ദൂരെ നിന്ന് വീക്ഷിക്കുന്നുണ്ട്. സ്പെയിനിലെ ഇന്‍സ്റ്റിറ്റ്യൂട്ടോ എസ്റ്റോഫിസിക്ക ഡെല്‍ കാനറിയാസ്, ഫ്ളോറിഡ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള ബഹിരാകാശ ശാസ്ത്രജ്ഞരുടെ ഒരു സംഘം നടത്തിയ പഠനത്തിലാണ് ഈ നിഗമനങ്ങളിലെത്തിയത്. ഭൂമിയില്‍ മനുഷ്യര്‍ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളുടെ ഉപയോഗം കൗതുകത്തോടെയാണ് മറ്റ് ഗ്രഹങ്ങളില്‍ നിന്നുള്ള ജീവികള്‍ നിരീക്ഷിക്കുന്നതെന്ന് ഈ ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു.
മനുഷ്യവേഷത്തില്‍ അന്യഗ്രഹ ജീവികള്‍ വിഹരിക്കുന്നു
വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് നടത്തിയ ഒരു സര്‍വേ പ്രകാരം, മനുഷ്യവേഷത്തില്‍ അന്യഗ്രഹ ജീവികള്‍ നമുക്കിടയില്‍ വിഹരിക്കുന്നു എന്ന് ലോകത്തിലെ 20 ശതമാനം ആളുകളും വിശ്വസിക്കുന്നു. സര്‍വേയില്‍ 22 രാജ്യങ്ങളില്‍ നിന്നുള്ള 23,000 ആളുകളോട് ചോദ്യങ്ങള്‍ ചോദിച്ചു. ഇന്ത്യയിലെയും ചൈനയിലെയും 40 ശതമാനത്തിലധികം ആളുകള്‍ വിശ്വസിക്കുന്നത് അന്യഗ്രഹജീവികള്‍ മനുഷ്യ വേഷത്തില്‍ ഭൂമിയില്‍ കറങ്ങുന്നു എന്നാണ്. എന്നാല്‍, നെതര്‍ലാന്‍ഡ്സ്, സ്വീഡന്, ബെല്‍ജിയം എന്നിവിടങ്ങളിലെ ഭൂരിഭാഗം ആളുകളും ഇത് വിശ്വസിക്കുന്നില്ല. അവിടെ 8 ശതമാനം ആളുകള്‍ മാത്രമാണ് അന്യഗ്രഹജീവികളുടെ സാന്നിധ്യത്തില്‍ വിശ്വസിക്കുന്നത്.



Click it and Unblock the Notifications

