Latest Updates
-
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ
ഉടഞ്ഞ വിഗ്രഹം വീട്ടില്‍ വച്ചാല്‍ കുടുംബത്തില്‍ അനിഷ്ഠ കാര്യങ്ങള്‍; വിധിപ്രകാരം നീക്കേണ്ടത് ഇങ്ങനെ
വിഗ്രഹാരാധനയോ അല്ലെങ്കില്‍ ചിത്രാരാധനയോ ഹിന്ദുമതത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. ഹിന്ദുമത വിശ്വാസികള്‍ ഭൂരിഭാഗവും ദൈവത്തെ ആരാധിക്കുന്നത് വിഗ്രഹത്തിന്റെ രൂപത്തിലാണ്. ദൈവത്തിന്റെ ദിവ്യതയുടെ പ്രതിനിധാനമാണ് വിഗ്രഹങ്ങള്‍. ദൈവത്തിന്റെ ഊര്‍ജ്ജം വിഗ്രഹത്തില്‍ കുടികൊള്ളുന്നു. പലര്‍ക്കും വീട്ടില്‍ പ്രത്യേക പൂജാമുറികളുണ്ട്. അവിടെ അവര്‍ വിഗ്രഹം സ്ഥാപിച്ച് പൂജിക്കുന്നു. പുരാണങ്ങള്‍ അനുസരിച്ച്, ഒരാള്‍ വിഗ്രഹത്തെ ആത്മാര്‍ത്ഥതയോടെയും ഭക്തിയോടെയും ആരാധിക്കുമ്പോള്‍ അവര്‍ക്ക് ശുഭഫലങ്ങള്‍ കൈവരുന്നു.
എന്നാല്‍ ഒരിക്കലും തകര്‍ന്ന വിഗ്രഹത്തെ ആരാധിക്കരുതെന്ന് പറയുന്നു. അങ്ങനെ ഒരു വിഗ്രഹം നിങ്ങള്‍ പൂജിച്ചാല്‍ അത് ദോഷഫലങ്ങളിലേക്ക് നയിക്കും. അതുപോലെ തന്നെ, തകര്‍ന്ന വിഗ്രഹങ്ങള്‍ പൂജാമുറിയില്‍ നിന്ന് നീക്കം ചെയ്യുമ്പോഴും നിങ്ങള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. നിങ്ങളുടെ വീട്ടില്‍ തകര്‍ന്ന വിഗ്രഹമുണ്ടെങ്കില്‍ അത് എങ്ങനെ ഉചിതമായ രീതിയില്‍ നീക്കം ചെയ്യണമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

ദൈവത്തിന്റെ ഉടഞ്ഞ വിഗ്രഹം സൂചിപ്പിക്കുന്നത്
വീട്ടിലെ പൂജാമുറിയില്‍ ഒരു ദൈവവിഗ്രഹം സ്ഥാപിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒരു തകര്‍ന്ന വിഗ്രഹം നെഗറ്റീവ് എനര്‍ജികളെ ആകര്‍ഷിക്കുന്നു. ഒരിക്കലും ഒരു തകര്‍ന്ന വിഗ്രഹം വീട്ടിലെ പൂജാമുറിയില്‍ സൂക്ഷിക്കരുത്. കാരണം അത് വീടിന്റെ മൊത്തത്തിലുള്ള ഊര്‍ജ്ജത്തെ ബാധിക്കും. അത് വീടിന് വിനാശകരമാകും. വീട്ടിലെ അംഗങ്ങള്‍ തമ്മില്‍ വഴക്കുകള്‍ക്കും ഇത് വഴിവയ്ക്കും.
വിഗ്രഹം തനിയെ തകര്‍ന്നാല്‍
വിഗ്രഹം തനിയെ തകരുകയാണെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ വഴിക്ക് വരാനിരുന്ന എന്തോ മോശം കാര്യം വഴിതിരിച്ചുവിട്ടുവെന്നാണ്. വിഗ്രഹത്തിന് കേടുപാടുകള്‍ സംഭവിച്ചത് അതിന്റെ ആഘാതം കുറച്ചു എന്നും അര്‍ത്ഥമാക്കാം. ഇത്തരമൊരു സാഹചര്യത്തില്‍ ഒരു വ്യക്തി വിഗ്രഹത്തെ ആരാധിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. വീട്ടിലെ പൂജാമുറിയില്‍ നിന്ന് ഇത് മാറ്റി പകരം പുതിയത് വയ്ക്കുന്നതാണ് നല്ലത്.

തകര്‍ന്ന വിഗ്രഹം എങ്ങനെ മാറ്റണം
നിങ്ങള്‍ പൂജിക്കുന്ന വിഗ്രഹം തകര്‍ന്നാല്‍ അത് അടുത്തുള്ള ക്ഷേത്രത്തിന് നിങ്ങള്‍ അത് കൈമാറണം. വിഗ്രഹം സ്ഥാപിക്കുമ്പോള്‍ നിങ്ങള്‍ 'പ്രാണപ്രതിഷ്ഠ' നടത്തിയില്ലെങ്കില്‍ അടുത്തുള്ള തടാകത്തിലോ നദിയിലോ ജലാശയത്തിലോ നിമജ്ജനം ചെയ്യാം. തകര്‍ന്ന വിഗ്രഹം ജലാശയത്തില്‍ നിമജ്ജനം ചെയ്യുമ്പോള്‍ പാലിക്കേണ്ട ആചാരങ്ങള്‍ ഒരു വിദഗ്ദ്ധനോട് ചോദിക്കുക.
വിഗ്രഹം ലോഹം കൊണ്ടോ രാസവസ്തുക്കള്‍ ചേര്‍ത്തതോ ആണെങ്കില്‍, നിങ്ങള്‍ക്ക് അത് ഒരു ആല് മരത്തിന്റെ ചുവട്ടില്‍ സൂക്ഷിക്കാം. തകര്‍ന്ന വിഗ്രഹം വീട്ടില്‍ നിന്ന് നീക്കം ചെയ്യുന്ന ഏറ്റവും സാധാരണമായ ഒരു രീതിയാണിത്. വിഗ്രഹം പലരും കത്തിക്കാറുണ്ട്. ഇത് ഭൂമിയിലെ പഞ്ചഭൂതങ്ങളുടെ ഭാഗമാകുമെന്നും അത് ശുഭകരമാണെന്നും പറയപ്പെടുന്നു.
എങ്ങനെ പുതിയ വിഗ്രഹം സ്ഥാപിക്കാം
വിഗ്രഹം തകര്‍ന്നാല്‍ അത് മാറ്റണം. പോസിറ്റീവ് വൈബുകളെ ആകര്‍ഷിക്കാനും നിങ്ങളുടെ വീടിന്റെ പ്രഭാവലയം മാറ്റാനുമുള്ള ഒരേയൊരു മാര്‍ഗ്ഗമാണിത്. വീട്ടിലെ പൂജാമുറിയില്‍ നിന്ന് തകര്‍ന്ന വിഗ്രഹം നീക്കം ചെയ്ത് അതിന്റെ സ്ഥാനത്ത് പുതിയത് സ്ഥാപിക്കുക. ഒരു ചെറിയ പൂജ നടത്തുകയും ദേവന്റെ അനുഗ്രഹത്തിനായി ചില മന്ത്രങ്ങള്‍ ജപിക്കുകയും ചെയ്യാം. പൂജ നടത്തിക്കഴിഞ്ഞാല്‍, നിങ്ങള്‍ക്ക് തടസ്സമില്ലാതെ തകര്‍ന്ന വിഗ്രഹം നീക്കാം. പുതിയ ദൈവവിഗ്രഹം നിങ്ങളുടെ വീടിനെയും അംഗങ്ങളെയും സംരക്ഷിക്കും.

വിഗ്രഹാരാധനയുടെ പ്രയോജനങ്ങള്‍
വിഗ്രഹാരാധന ഭക്തരെ ഏകാഗ്രമാക്കാനും ആത്മീയതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്നു. ഇത് പ്രാര്‍ത്ഥന മാത്രമല്ല, ദൈവിക ധ്യാനം കൂടിയാണ്. ഇത് ദൈവത്തിന്റെ സാന്നിധ്യം പ്രതിഫലിക്കുകയും ദൈവിക ഊര്‍ജ്ജവുമായി ആഴത്തിലുള്ള ബന്ധം നല്‍കുകയും ചെയ്യുന്നു. വീട്ടില്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കുമ്പോള്‍, അത് ഈ സ്ഥലത്തെ പവിത്രമാക്കുന്നു. വിഗ്രഹാരാധന എന്നത് ദൈവത്തിന്റെ സാന്നിധ്യത്തിന്റെ ഓര്‍മ്മപ്പെടുത്തലായി വര്‍ത്തിക്കുകയും ഭക്തനെ അവന്റെ ചിന്തകളെയും പ്രവൃത്തികളെയും കുറിച്ച് കൂടുതല്‍ ബോധവാന്മാരാക്കുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

