Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
നിങ്ങളുടെ പ്രിയപ്പെട്ട നിറം ചുവപ്പോ, പച്ചയോ, മഞ്ഞയോ? ഭാഗ്യം ഇപ്രകാരം
ഓരോ വ്യക്തികള്‍ക്കും ഓരോ പ്രിയപ്പെട്ട നിറങ്ങളുണ്ടാവും. എന്തുകൊണ്ടാണ് അത് നിങ്ങളുടെ പ്രിയപ്പെട്ട നിറമായി മാറുന്നത് എന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ വളരെയധികം മാറ്റങ്ങള്പലപ്പോഴും നിറത്തെ അടിസ്ഥാനമാക്കിയാണ്. ഏറ്റവും കൂടുതല്‍ ധരിക്കുന്നത് അല്ലെങ്കില്‍ തിരഞ്ഞെടുക്കുന്നത് എപ്പോഴും ഒരേ നിറം തന്നെയാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ പ്രിയനിറം കണ്ടെത്തിക്കഴിഞ്ഞു എന്നതാണ്.
എന്നാല്‍ ഓരോ നിറത്തിനും പിന്നിലും ഓരോ കഥ ഒളിഞ്ഞിരിക്കുന്നുണ്ട്. അത് നിങ്ങള്‍ക്ക് എപ്രകാരം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. നിങ്ങളുടെ പ്രിയപ്പെട്ട നിറം നിങ്ങളെക്കുറിച്ച് എന്താണ് പറയുന്നതെന്നും അത് നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് എനര്‍ജിയും ഭാഗ്യവും എപ്രകാരം കൊണ്ട് വരുന്നു എന്നും നമുക്ക് നോക്കാം.

ചുവപ്പ്
നിങ്ങള്‍ക്ക് പ്രിയപ്പെട്ട നിറം ചുവപ്പാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ ധൈര്യശാലിയും വികാരഭരിതനുമായിരിക്കും എന്നതാണ്. അത് മാത്രമല്ല കരിയര്‍ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല കാര്യങ്ങളും ചുവപ്പ് നിറത്തിലൂടെ കൊണ്ട് വരുന്നു. മാത്രമല്ല കരിയറില്‍ നേതൃത്വപരമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഏത് പ്രശ്നത്തേയും നിസ്സാരമായി ഇല്ലാതാക്കുന്നതിന് ചുവപ്പ് നിറത്തിലൂടെ സാധിക്കുന്നു.
മഞ്ഞ
മഞ്ഞ നിറം നിങ്ങള്‍ക്ക് പ്രിയപ്പെട്ടതാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ ജീവിതത്തിലുണ്ടാവും എന്നതാണ്. അത് മാത്രമല്ല ഇവര്‍ എപ്പോഴും സന്തോഷവാനായിരിക്കും. കൂടാതെ എല്ലാ കാര്യത്തിലും ഇവര്‍ക്ക് ജിജ്ഞാസ വളരെ കൂടുതലായിരിക്കും. പുതിയ ആശയങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കും. മാനസികാരോഗ്യം മികച്ചതായിരിക്കും. കൂടാതെ സാമ്പത്തികമായി ഇവര്‍ എപ്പോഴും മികച്ച് നില്‍ക്കുകയും ചെയ്യുന്നു. ക്രിയേറ്റീവ് ആയ കാര്യങ്ങള്‍ എല്ലാം ഇവര്‍ക്ക് സ്വന്തമായിരിക്കും.
നീല
നീല നിറം ഇഷ്ടപ്പെട്ടവര്‍ക്ക് പലപ്പോഴും വിശ്വസ്തതയാണ് എപ്പോഴും തേടി എത്തുന്നത്. സമാധാനപരമായി ഏത് കാര്യത്തിലും ഇവര്‍ ഇടപെടുന്നു. ആരോഗ്യം സമാധാനം എന്നിവ ഇവരിലേക്ക് എത്തുന്നു. കൂടാതെ മനസ്സിനെ ശാന്തമാക്കുന്നതിനും ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. സാമ്പത്തികമായി മികച്ച് നില്‍ക്കുന്നവരായിരിക്കും ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങളെ പല കോണില്‍ നിന്നും ഭാഗ്യം തേടി എത്തുന്നു.

പച്ച
പച്ച നിറം ഇഷ്ടപ്പെടുന്ന വ്യക്തിയാണെങ്കില്‍ ഇവര്‍ സന്തുലിതാവസ്ഥ ആഗ്രഹിക്കുന്നവരായിരിക്കും. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിനാണ് ഇവര്‍ക്ക് താല്‍പ്പര്യം. അത് മാത്രമല്ല രോഗശാന്തിക്ക് വേണ്ടി ഇവര്‍ എത്രയൊക്കെ വേണമെങ്കിലും കഷ്ടപ്പെടുന്നു.സാമ്പത്തിക വളര്‍ച്ചക്കും സമാധാനപരമായി മുന്നോട്ട് പോവുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ജീവിതത്തിലെ ഏത് പ്രതിസന്ധികളിലും നിങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും.
കറുപ്പ്
കറുപ്പ് നിറം പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പ്രിയപ്പെട്ടതാണെങ്കില്‍ ഇവര്‍ക്ക് ശക്തിയും നിഗൂഢതയും ഒരുുപോലെ വര്‍ദ്ധിക്കുന്നു. കൂടാതെ ആത്മനിയന്ത്രണത്തോടെ ഇവര്‍ ഏത് കാര്യത്തേയും കൈകാര്യം ചെയ്യുന്നു. അമിതമായി ഇവര്‍ വൈകാരികരാവുന്നു എന്നതാണ് ഏറ്റവും വലിയ പ്രശ്നം. അല്ലാത്ത പക്ഷം ഏത് മാറ്റങ്ങളിലും വിജയം നിങ്ങളെ തേടി എത്തുന്നു. വൈകാരികമായി ഇവര്‍ക്ക് നിയന്ത്രണം കുറവായിരിക്കും.
വെള്ള
വെള്ള നിറം പ്രിയപ്പെട്ടവരുടെ മനസ്സും വളരെധികം വെളുത്തതായിരിക്കും. ഇവര്‍ക്ക് യാതൊരു വിധത്തിലുള്ള കളങ്കവും മനസ്സിലുണ്ടാവുകയില്ല എന്നതാണ് സത്യം. സമാധാനപരമായി കാര്യങ്ങള്‍ മുന്നോട്ട് പോവുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. രോഗശാന്തി, ജീവിതത്തില്‍ വ്യക്തത എന്നിവയായിരിക്കും ഇവരുടെ പ്രധാനപ്പെട്ട കാര്യം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications