Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ഡാര്‍ക്ക് എനര്‍ജി: പ്രപഞ്ചത്തിലെ ഏറ്റവും വലിയ നിഗൂഢതയിലേക്ക് വെളിച്ചം വീശാന്‍ ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍
നമുക്കറിയാവുന്ന പ്രപഞ്ചത്തിന്റെ 68 ശതമാനവും ഡാര്‍ക്ക് എനര്‍ജി അഥവാ ഇരുണ്ട ഊര്‍ജ്ജം ആണെന്നാണ് ശാസ്ത്രം പറയുന്നത്. പക്ഷേ പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസം എന്ന് വിളിക്കാവുന്ന ഡാര്‍ക്ക് എനര്‍ജിയെ കുറിച്ച് നമുക്കുള്ള അറിവുകള്‍ വളരെ പരിമിതമാണ്. അവയെ കാണാനോ അവയുടെ പ്രവര്‍ത്തനം മനസ്സിലാക്കാനോ കഴിയുന്നില്ല എന്നതാണ് അതിനുള്ള ഒരു കാരണം.

വഴികാട്ടികളായി നക്ഷത്രങ്ങള്‍
ഡാര്‍ക്ക് എനര്‍ജിയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ മരിച്ച നക്ഷത്രങ്ങള്‍ അല്ലെങ്കില്‍ ഡെഡ് സ്റ്റാറുകള്‍ സഹായിക്കുമെന്നാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ പറയുന്നത്. സൂര്യനേക്കാള്‍ എട്ട് മടങ്ങെങ്കിലും പിണ്ഡമുള്ള നക്ഷത്രങ്ങള്‍ മരിക്കുമ്പോഴാണ് പള്‍സറുകള്‍ എന്നറിയപ്പെടുന്ന, അതിവേഗത്തില്‍ കറങ്ങുന്ന ഈ ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ പിറക്കുന്നത്. പ്രപഞ്ചത്തിലെ എല്ലായിടങ്ങളിലെയും ഭൗതികശാസ്ത്രം പഠിക്കുന്നതിന് ഏറ്റവും മികച്ച ലബോറട്ടറി ന്യൂട്രോണ്‍ നക്ഷത്രങ്ങളാണെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.
സെക്കന്‍ഡില്‍ നൂറുതവണയെങ്കിലും കറങ്ങുകയും ലൈറ്റ്ഹൗസുകളില്‍ നിന്നെന്ന പോലെ ധ്രുവങ്ങളില്‍ നിന്ന് പ്രപഞ്ചത്തിലുടനീളം പരക്കുന്ന ഇലക്ട്രോമാഗ്നറ്റിക് വികിരണം പുറപ്പെടുവിക്കാനും മില്ലിസെക്കന്‍ഡ് പള്‍സറുകള്‍ക്ക് കഴിയും. ഈ ന്യൂട്രോണ്‍ നക്ഷത്രങ്ങളെ വിളിക്കാന്‍ മില്ലിസെക്കന്‍ഡ് പള്‍സറുകള്‍ എന്ന് വിളിക്കാന്‍ ഒരു കാരണം ഉണ്ട്. ആദ്യമായി കണ്ടെത്തുമ്പോള്‍ സ്പന്ദിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇവ. ഇവയുടെ പ്രകാശം ഭൂമിക്ക് നേരെ എത്തിയപ്പോള്‍ വളരെയധികം പ്രഭാപൂരിതമായി.
ടോര്‍ച്ചടിക്കുന്നത് പോലെ ന്യൂട്രോണ്‍ സ്റ്റാര്‍
മില്ലിസെക്കന്‍ഡ് പള്‍സറുകളിലെ പ്രകാശത്തില്‍ കിറുക്യത്യമായി ഉണ്ടായ വ്യത്യാസം കാരണം ഇവയെ കോസ്മിക് ടൈംപീസുകള്‍ ആയി ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഭൂമിയില്‍ കൃത്യമായി സമയം അളക്കുന്നതിന് ആറ്റോമിക് ക്ലോക്കുകള്‍ ഉണ്ടെങ്കില്‍ ബഹിരാകാശത്ത് അതിന് ഏറ്റവും മികച്ച ഉപാധി പള്‍സറുകളാണ്. ഇത് ഉപയോഗിച്ച് നാലാം മാനമെന്ന് കരുതപ്പെടുന്ന സ്പെയ്സ് ടൈമില്‍ ഗുരുത്വ വ്യതിയാനങ്ങള്‍ അളക്കാന്‍ കഴിഞ്ഞേക്കും. ഇങ്ങനെ ഡാര്‍ക്ക് എനര്‍ജിയെ കുറിച്ചും ഡാര്‍ക്ക് മാറ്ററിനെ കുറിച്ചും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും.
പിടിതരാത്ത ഡാര്‍ക്ക് മാറ്റര്‍
ഡാര്‍ക്ക് എനര്‍ജിയെ പോലെ ഡാര്‍ക്ക് മാറ്ററും ശാസ്ത്രത്തിന് പിടിതരാതെ ഒളിച്ചിരിക്കുകയാണ്. പ്രകാശവുമായോ പ്രപഞ്ചത്തിലെ നമുക്ക് കാണാനാകുന്ന സാധാരണ ദ്രവ്യവുമായോ ഇടപഴകുന്നില്ല എന്നതല്ല അതിന് കാരണം. അങ്ങനെ ചെയ്യുമ്പോള്‍ വളരെ ദുര്‍ബലമായി, തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തിലാണ് അവ പ്രതികരിക്കുന്നത്. സാധാരണ ദ്രവ്യം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് ഇലക്ട്രോണുകള്‍, പ്രോട്ടോണുകള്‍, ന്യൂട്രോണുകള്‍ എന്നീ കണങ്ങളുള്ള ആറ്റങ്ങളാലാണ്. പക്ഷേ ഡാര്‍ക്ക് മാറ്റര്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് മറ്റെന്തെങ്കിലും കണങ്ങള്‍ കൊണ്ടായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു.
പ്രകാശവുമായി പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ഡാര്‍ക്ക് മാറ്റര്‍ ഗുരുത്വാകര്‍ഷണം പ്രകടമാക്കുന്നുണ്ട്. അതുകൊണ്ട് ഈ ആകര്‍ഷം പ്രകാശത്തിലും സാധാരണ ദ്രവ്യത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങളിലൂടെ ഡാര്‍ക്ക് മാറ്ററിന്റെ സാന്നിധ്യം തിരിച്ചറിയാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
