Latest Updates
-
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം!
പത്ത് തരത്തില്‍ നെറ്റിയുണ്ട്, ആയുസ്സൊഴികെ സകല കാര്യങ്ങളും ഒറ്റനോട്ടത്തില്‍ നിങ്ങള്‍ക്കും അറിയാം
നെറ്റിയുടെ ആകൃതി ഓരോരുത്തര്‍ക്കും ഓരോ തരത്തിലാണ്. ചിലരില്‍ വീതി കൂടിയ നെറ്റിയായിരിക്കും, ചിലര്‍ക്കാകട്ടെ വീതി കുറഞ്ഞ നെറ്റിയായിരിക്കും ചിലര്‍ക്ക് ഉയര്‍ന്ന തരത്തിലുള്ള നെറ്റിയാവും അങ്ങനെ പല തരത്തിലാണ് ഓരോരുത്തരുടേയും നെറ്റി. എന്നാല്‍ പലപ്പോഴും നെറ്റിയിലെ ഇത്തരം പ്രത്യേകതകള്‍ നമ്മുടെ ജീവിതത്തിലെ എ ടു സെഡ് കാര്യങ്ങളെക്കുറിച്ച് പറയുന്നു എന്നാണ് സാമൂദ്രിക ശാസ്ത്രം പറയുന്നത്. കൈനോട്ടത്തിലൂടെ നമ്മുടെ ഭാവിയും ഭൂതവും വര്‍ത്തമാനവും അറിയാന്‍ സാധിക്കുന്നത് പോലെ നെറ്റിയുടെ ആകൃതി നോക്കിയും ഭാവിയും ഭാഗ്യവും നിര്‍ണയിക്കാന്‍ സാധിക്കും.
പല ആകൃതിയിലുള്ള നെറ്റിയുള്ളവര്‍ക്ക് പല വിധത്തിലാണ് വിധി നിര്‍ണയിക്കപ്പെടുന്നത്. ഇതിലൂടെ ഒരു വ്യക്തിയുടെ ബുദ്ധി, സ്വഭാവം, വ്യക്തിത്വം എന്നിവ മനസ്സിലാക്കാന്‍ സാധിക്കും. മാത്രമല്ല നെറ്റിയിലെ വ്യത്യസ്ത ആകൃതികള്‍ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കും എന്നും നമുക്ക് നോക്കാം. നിങ്ങളില്‍ ആരുടെയെങ്കിലും നെറ്റി ഇനി പറയുന്നത് പോലെയെങ്കില്‍ ഫലങ്ങള്‍ എന്തൊക്കെയെന്നറിയാം.

ഉയര്‍ന്നതും വിശാലവുമായ നെറ്റി
ഉയര്‍ന്നതും വിശാലവുമായ നെറ്റിയാണ് ഉള്ളതെങ്കില്‍ അവര്‍ക്ക് ബുദ്ധി, സര്‍ഗ്ഗാത്മകത, വിശകലനം ചെയ്യുന്നതിനുള്ള മനസ്സ് എന്നിവയാണ് ഉണ്ടായിരിക്കുന്നത്. ഇവര്‍ വളരെയധികം ചിന്താശേഷിയുള്ളവരായിരിക്കും. മാത്രമല്ല ഏത് കാര്യത്തേയും കൃത്യമായി വിശകലനം ചെയ്ത് പഠിച്ച ശേഷം മാത്രമേ അതിനെക്കുറിച്ച് സംസാരിക്കുകയുള്ളൂ.
വിശാലമായ നെറ്റി
വിശാലമായ നെറ്റി ഉള്ള ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍ അവര്‍ സൂചിപ്പിക്കുന്നത് സ്വതന്ത്രമായി ചിന്തിക്കുന്ന വ്യക്തിയായിരിക്കും ഇവര്‍ എന്നതാണ്. ഏത് പ്രശ്നത്തിനും ഇവരുടെ കൈയ്യില്‍ പരിഹാരമുണ്ടായിരിക്കും. മാത്രമല്ല നിശ്ചയദാര്‍ഢ്യത്തോടെ ഏത് പ്രതിസന്ധി ഘട്ടത്തേയും തരണം ചെയ്യുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. കഠിനാധ്വാനത്തിന്റെ ഫലം ഇവരെ തേടി എത്തും എന്നതാണ് സത്യം.
ഇടുങ്ങിയ നെറ്റി
ഇടുങ്ങിയ നെറ്റിയാണ് നിങ്ങളുടേതെങ്കില്‍ ഇവര്‍ വളരെയധികം അന്തര്‍മുഖനായിരിക്കും. മാത്രമല്ല ഏത് കാര്യവും കൃത്യമായ അവബോധത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇവര്‍ ചെയ്യുകയുള്ളൂ. ജാഗ്രതയോടെ എല്ലാ കാര്യത്തേയും കൈകാര്യം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നു. യാഥാര്‍ത്ഥ്യം മനസ്സിലാക്കി പെരുമാറുന്നവരായിരിക്കും ഇവര്‍
വൃത്താകൃതിയിലുള്ള നെറ്റി
വൃത്താകൃതിയിലുള്ള നെറ്റിയുള്ളവരെങ്കില് ഇവര്‍ സഹാനുഭൂതിയുള്ളവരായിരിക്കും. മറ്റുള്ളവരെ മനസ്സിലാക്കുന്ന കാര്യത്തിലും ഇവരെ വെല്ലാന്‍ സാധിക്കുകയില്ല. മാത്രമല്ല അനുകമ്പയോടെ ഏത് പ്രശ്നത്തേയും നോക്കിക്കാണുകയും ബന്ധങ്ങളില്‍ കൂടുതല്‍ ഐക്യം ആഗ്രഹിക്കുകയും ചെയ്യുന്നവരായിരിക്കും ഇവര്‍.
ചരിഞ്ഞ നെറ്റി
ഒരു ചരിഞ്ഞ നെറ്റി എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് നമുക്ക് നോക്കാം. നിങ്ങളുടെ തല അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങുമ്പോള്‍ നെറ്റി ചരിഞ്ഞത് പോലെയാണ് കാണപ്പെടുന്നതെങ്കില്‍ അവര്‍ വളരെയധികം ആത്മപരിശോധന നടത്തുന്നവരായിരിക്കും. മാത്രമല്ല അടിസ്ഥാനപരമായി ഒരു കാര്യത്തെക്കുറിച്ച് കൃത്യമായി പഠിച്ച് മാത്രമേ ഇവര്‍ സംസാരിക്കുകയുള്ളൂ. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ചതുരാകൃതിയിലുള്ള നെറ്റി
ചതുരാകൃതിയിലുള്ള നെറ്റിയുള്ളവരാണ് നിങ്ങളോ അല്ലെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരോ എങ്കില്‍ അത് സൂചിപ്പിക്കുന്നത് ഇവര്‍ നിര്‍ണായകമായ പല തീരുമാനങ്ങളും കൈക്കൊള്ളുന്നവരായിരിക്കും എന്നതാണ്. മാത്രമല്ല നേരായതും അച്ചടക്കത്തോടെയും മാത്രം കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് ഇവര്‍ ശ്രദ്ധിക്കുന്നു. ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു.
ചെറിയ നെറ്റി
ചെറിയ നെറ്റിയുള്ള വ്യക്തികളെങ്കില്‍ ഇവര്‍ ഒരു കാര്യത്തിനും വളഞ്ഞ് പോവുകയില്ല. നേരേ വാ നേരോ പോ വ്യക്തിത്വങ്ങളായിരിക്കും. ആവേശഭരിതരായിരിക്കും ഇവര്‍ ഓരോ കാര്യത്തിലും മാത്രമല്ല അമിതമായി മറ്റുള്ളവരെ പരിഗണിക്കുന്ന സ്വഭാവം ഇവര്‍ക്കില്ല. എന്നാല്‍ ആളുകളെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് ഇവര്‍ക്ക് അറിയാന്‍ സാധിക്കും.
പരന്ന നെറ്റി
ഒരു പരന്ന നെറ്റിയുള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ എപ്പോഴും യാഥാര്‍ത്ഥ്യബോധത്തില്‍ പെരുമാറുന്നവരായിരിക്കും. ഏത് കാര്യത്തേയും നല്ലതുപോലെ വീക്ഷിച്ചതിന് ശേഷം മാത്രമേ ഇവര്‍ പ്രവര്‍ത്തിക്കുകയുള്ളൂ. എടുത്ത് ചാട്ടം ഇവര്‍ക്കുണ്ടായിരിക്കുകയില്ല. വ്യക്തതയോടെ കാര്യങ്ങള്‍ ഗ്രഹിച്ചതിന് ശേഷം മാത്രം പ്രവര്‍ത്തിക്കും.
വീതിയേറിയ മുകള്‍ ഭാഗമുള്ള വിശാലമായ നെറ്റി
നെറ്റി മുകളില്‍ വിശാലവും താഴെയായി ചുരുങ്ങിയതുപോലെയുമാണ് ഉള്ളത് എന്നുണ്ടെങ്കില്‍ ഇവര്‍ ബൗദ്ധികപരമായി പല കാര്യങ്ങളിലും മുന്നിട്ട് നില്ക്കുന്നു. പലപ്പോഴും നിങ്ങള്‍ക്ക് മികവ് പുലര്‍ത്താന്‍ കഴിയുന്നിടത്തെല്ലാം നിങ്ങള്‍ അതിന് ശ്രമിക്കുന്നു. ശക്തമായ നേതൃത്വ ഗുണങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു.
ചുളിവുകള്‍ ഉള്ള നെറ്റി
നിങ്ങളുടെ നെറ്റിയില്‍ ധാരാളം ചുളിവുകള്‍ കാണപ്പെടുന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ വളരെയധികം സമ്മര്‍ദ്ദം അനുഭവിക്കുന്ന വ്യക്തിയാണ് എന്നതാണ്. മാത്രമല്ല ഇവര്‍ക്ക് മറ്റുള്ളവരെ വളരെ പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും. മാത്രമല്ല മാനസിക സമ്മര്‍ദ്ദം ഇവരില്‍ അല്പം കൂടുതലായിരിക്കും.



Click it and Unblock the Notifications