Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഈ പാമ്പ് ചില്ലറക്കാരനല്ല, വിഷത്തിന്റെ അളവില്‍ റെക്കോര്‍ഡ് നേടിയവന്, എത്രെയെന്ന് കേട്ടാല്‍ ഞെട്ടും
ആറടി ആറിഞ്ച് നീളത്തില്‍ ലോകത്തിലെ ഏറ്റവുമധികം ആളുകളെ കൊല്ലാനുള്ള വിഷം ഒരു പാമ്പില്‍ ഒളിഞ്ഞിരിക്കുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ. വിശ്വസിച്ചേ പറ്റൂ. കാരണം വിഷത്തിന്റെ അളവില്‍ പുതിയ റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ഓസ്ട്രേലിയയിലെ തീരമേഖലകളില്‍ കാണപ്പെടുന്ന ഒരു പാമ്പ്. ഈ പാമ്പ് ഒറ്റക്കടിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഷം കൊണ്ട് എത്രപേരെ കൊല്ലാനാകുമെന്ന് അറിയുമോ. നാനൂറ് പേരെ.

400 പേരെ കൊല്ലാനാകും
സൈക്ലോണ്‍ എന്ന് പേരുള്ള, കോസ്റ്റല്‍ ടായ്പാന് വിഭാഗത്തിലുള്ള പാമ്പാണ് ഒറ്റക്കടിയില്‍ ഏതാണ്ട് 0.18 ഔണ്‍സ് (5.2 ഗ്രാം) വിഷം ഉല്‍പ്പാദിപ്പിച്ചത്. ഈ വിഭാഗത്തിലുള്ള മറ്റ് പാമ്പുകളെ അപേക്ഷിച്ച് മൂന്നിരട്ടിയോളം വരുമിത്. നാനൂറ് പേരെ കൊല്ലാന്‍ ഈ വിഷം മതിയാകുമെന്നാണ് ഈ പാമ്പ് സംരക്ഷിക്കപ്പെട്ടിട്ടുള്ള ഓസ്ട്രേലിയന്‍ റെപ്റ്റൈല്‍ പാര്‍ക്കിലെ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്.
പാര്‍ക്കിലെ ഏറ്റവും അപകടകാരിയായ പാമ്പുകളിലൊന്നാണ് സൈക്ലോണ്‍. ചില സമയത്ത് പാര്‍ക്ക് ജീവനക്കാരെ മുള്‍മുനയില്‍ നിര്‍ത്തുന്നവനാണ് സൈക്ലോണ്‍ എന്ന് പാര്‍ക്ക് മാനേജരായ ബില്ലി കളക്ട് പറയുന്നു. ഇതേ പാര്‍ക്കിലെ തന്നെ കോസ്റ്റല്‍ ടായ്പന് വിഭാഗത്തില്‍ തന്നെയുള്ള വിപ്ലാഷ് എന്ന പാമ്പിന്റെ റെക്കോര്‍ഡാണ് സൈക്ലോണ്‍ തകര്‍ത്തത്. 2022ല്‍ ഒറ്റക്കടിയില്‍ 0.17 ഔണ്‍സ് വിഷമാണ് വിപ്ലാഷ് ഉല്‍പ്പാദിപ്പിച്ചത്.
ഭൂമിയിലെ തന്നെ ഭീകര വിഷപ്പാമ്പ്
ഭൂമിയിലെ ഏറ്റവും വിഷമുള്ള പാമ്പുകളിലൊന്നാണ് കോസ്റ്റല്‍ ടായ്പാന്. ഓസ്ട്രേലിയയുടെ വടക്ക്, പടിഞ്ഞാറ് തീരപ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്. സാധാരണയായി 6.6 അടി (രണ്ട് മീറ്റര്‍ ) വരെ ഇവ നീളം വെക്കും. ഇവയുടെ തല ത്രികോണാകൃതിയില്‍ ആയിരിക്കും. മുന്നിലേക്ക് തള്ളിനില്ക്കുന്ന ഇളംനിറത്തിലുള്ള മൂക്കും ഓറഞ്ച്, ബ്രൗണ്‍നിറത്തിലുള്ള കണ്ണും ഇവയുടെ പ്രത്യേകതയാണ്. മഞ്ഞ നിറത്തിലും ചുവപ്പ് കലര്‍ന്ന ബ്രൗണ്‍ നിറത്തിലും കടും ബ്രൗണ്‍ നിറത്തിലും കറുപ്പ് നിറത്തിലുമെല്ലാം പലതരത്തിലുള്ള ഇവയെ കാണാറുണ്ട്.
ലോകത്തിലെ ഏറ്റവും ആക്രമകാരിയായ പാമ്പും കൂടിയാണിത്. എല്ലാ വര്‍ഷവും ഈ പാമ്പ് കടിച്ച് നിരവധിയാളുകള്‍ മരിക്കാറുണ്ട്.
വിഷമെടുക്കല്‍ അപകടകരം
പാമ്പില്‍ നിന്നും വിഷം കറന്നെടുക്കുന്നത് (മില്‍ക്കിംഗ്)വളരെ അപകടകരമാണെന്ന് പാര്‍ക്ക് അധികൃതര്‍ പറയുന്നു. ഓസ്ട്രേലിയയില്‍ ആന്റിവെനം ഉല്‍പ്പാദിപ്പിക്കുന്നതിനായി ടായ്പാനില് നിന്നും വിഷം കറന്നെടുക്കുന്ന ഏക കേന്ദ്രമാണ് ഈ പാര്‍ക്ക്. ഇവിടെ മറ്റ് വിഷപ്പാമ്പുകളില്‍ നിന്നും വിഷമെടുക്കാറുണ്ട്.
വിഷമെടുക്കുന്നതിന് പാമ്പിനെ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യുകയും അവയുടെ വിഷപ്പല്ല് പ്ലാസ്റ്റിക് കൊണ്ട് മൂടിയ ചെറിയ ഗ്ലാസ്സിലേക്ക് അമര്‍ത്തിവെക്കുകയും വേണം. ഇതൊക്കെ ചെയ്തതിന് ശേഷം വിഷം ഉല്‍പ്പാദിപ്പിക്കുന്ന കടിക്കായി അവയെ പ്രേരിപ്പിക്കുന്ന സാഹചര്യം ഉണ്ടാക്കണം. ഈ വിഷം പിന്നീട് ഫ്രീസ് ഡ്രൈ ചെയ്യും. അതായത് വളരെ കുറഞ്ഞ താപനിലയില്‍ ഡീഹെഡ്രേറ്റ് ചെയ്യും. ശേഷം വാക്സിന് നിര്‍മ്മാതാക്കള്‍ക്ക് അയച്ച് കൊടുക്കും. വാക്സിന് നിര്‍മ്മാതാക്കള്‍ അത് പാമ്പ് കടിച്ച് അപകടാസ്ഥയിലുള്ളവര്ക്ക് നല്കുന്ന ആന്റിവെനമാക്കി മാറ്റും. സൈക്ലോണിന്റെ റെക്കോര്‍ഡ് നേടിയ ഈ ഉഗ്രന്‍ വിഷവും ആരുടെയെങ്കിലും ജീവന് രക്ഷിക്കാന്‍ ഉപയോഗിക്കപ്പെടും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
